Wednesday, November 17, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയൊമ്പതാം ലക്കം

നാട്ടുപച്ചയുടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാളാശംസകള്‍,

ഈ ലക്കത്തിലെ പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

പോത്തിന്റെ ചിരി -- കറപ്പന്‍

പട്ടികള്‍ ചിരിക്കാറില്ല. പൂച്ചകളും. പോത്തുകള്‍ എത്തിത്തുടങ്ങി , ലീഗ് സമ്മേളനം ഉഷാര്‍ എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കുന്നത് പോത്തുകളല്ല. ലീഗുകാര്‍ തന്നെയാണ്. അതു തന്നെ കോണ്‍ഗ്രസ് സമ്മേളനത്തിന് കോഴികള്‍ വന്നു തുടങ്ങി എന്നു പറയുമ്പോഴത്തെ കാര്യവും. കോഴികള്‍ കൂവാറേയുള്ളൂ. ചിരി മനുഷ്യന് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്.

കൂടുതല്‍

കഥ

മരണാഘോഷം -- എ ജെ

പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത


മാപ്പ്,----ഹാരിസ് കുറ്റിപ്പുറം

എന്റെ കവിത മരിച്ചില്ലെ...
തിരിച്ചറിയാനാവാതെ
വഴിയില്‍.....

കൂടുതല്‍


വായന


അമ്മയുടെ സ്വന്തം, നമ്മുടേയും.-- ഡോ. ജി. നാരായണസ്വാമി


ശ്രീകൃഷ്ണദാസ്‌ മാത്തൂറിന്റെ 'അമ്മയുടെ സ്വന്തം' (ഉണ്മ പബ്ലിക്കേഷൻസ്‌, 2010, വില രൂ. 45/-) എന്ന കൊച്ചു കവിതാസമാഹാരം ഒറ്റയിരിപ്പിനു വായിച്ചുപോകാനായേക്കും. പക്ഷെ വീടുവിട്ടതിനിശേഷവും വിട്ടുമാറാത്ത വീട്ടുവിചാരംപോലെ ആ കവിതകൾ മനസ്സിൽ വിങ്ങിക്കിടക്കും ഒരുപാടുകാലം. ഒരു വീണ്ടുവിചാരംപോലെ അതെടുത്തു വീണ്ടും വായിക്കും. ഒരു പൂ നമ്മൾ ഒറ്റനോട്ടംകൊണ്ടു മതിയാക്കാറില്ലല്ലോ. കാട്ടുതീയായിപ്പടരാൻ ഒരു തീപ്പൊരി മതിയല്ലോ.

കൂടുതല്‍


ജീവിതം

പലരും പലതും: 25. ഗോ...........ഗോവ!--നാരായണ സ്വാമി
'ഗോവപുരി' ആണ് 'ഗോവ' ആയത് എന്നാണു പ്രമാണം. പ്രാദേശികമൊഴിയില്‍ ഗോവ, 'ഗോ(ം)യേ(ം)'. 'കൊങ്കണി'വാക്കുകള്‍ (നമുക്കതു 'കൊങ്ങിണി') മിക്കപ്പോഴും നാസികത്തിലാണ് തുടങ്ങുന്നതും തുടരുന്നതും അവസാനിക്കുന്നതും; അതാണ് (ം)-കൊണ്ടുദ്ദേശിക്കുന്നത്. 'കൊ(ം)കണി(ം)' -- അതാണ് 'കൊങ്കണി'യുടെ ഏകദേശം അടുത്ത ഉച്ചാരണം.
കൂടുതല്‍

കാഴ്ച്ച
ഇത്തവണ പുതിയ രണ്ട് സിനിമകളുടെ വിശേഷങ്ങള്‍...
ഗദ്ദാമ
അറബി നാടുകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ കണ്ണീരിന്റെയും യാതനകളുടെയും കഥയുമായാണു ഇത്തവണ കമല്‍
വരുന്നത്. ഗദ്ദാമ എന്നു പറഞ്ഞാല്‍ അറബിയില്‍ വീട്ടുവേലക്കാരി. കുടുംബത്തെ പട്ടിണിയില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കര കയറ്റാമെന്ന
പ്രതീക്ഷയിലാണു ഈ സ്ത്രീകള്‍ ഗള്‍ഫു നാടുകളില്‍ എത്തുന്നത്.
കൂടുതല്‍

ദ ത്രില്ലര്‍

ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമാണു ദ ത്രില്ലര്‍. ഒരു വഴിയോരക്കൊലപാതകത്തിന്റെ നിഗൂഡതകള്‍ അനാവരണം ചെയ്യുന്ന ഈ ചിത്രത്തില്‍ പൃഥിരാജാണു നായകന്‍.
കൂടുതല്‍



യാത്ര


ബാരട്ടാംഗ് ഐലന്റ്റിലൂടെ---യാസ്മിന്‍


ആന്‍ഡമാനിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണു ബാരട്ടാംഗിനടുത്തുള്ള ലൈം സ്റ്റോണ്‍ കേവും, മഡ് വോള്‍കാനോയും. ഓര്‍മയിലെന്നും.
തങ്ങി നില്‍ക്കുന്ന ഒരു യാത്രയായിരുന്നു അത്. കൊടുംകാട്ടിനുള്ളിലൂടെ ,ചുറ്റുമുള്ള ആരവങ്ങള്‍ക്ക് കാതോര്‍ത്ത് രണ്ട് രണ്ടര മണിക്കൂര്‍ യാത്ര.
ആദ്യം പോയത് മഡ് വോള്‍ക്കാനോ കാണാനായിരുന്നു. നടന്നു കയറണം മുകളിലേക്ക് . ലാവ ഒഴുകിയത് പോലെ ചളി താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്. ലോകത്തില്‍ തന്നെ അപൂര്‍വ്വമാണു മഡ് വോള്‍ക്കാനോ.
കൂടുതല്‍

ക്യാമ്പസ്
അമ്മ മനസ്സ്

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമാണു അമ്മ മനസ്സ്. നൊന്ത് പെറ്റ കുഞ്ഞിനു വേണ്ടി സഹനത്തിന്റെ കൊടുമുടികള്‍ താണ്ടുന്നവള്‍ അമ്മ. പക്ഷെ അതെത്രത്തോളം ശരിയാണെന്നും ,എത്രമാത്രം ഓരോ അമ്മക്കും ഈ ഊഷ്മള ഭാവങ്ങള്‍ തന്റെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നുണ്ടെന്നുമുള്ളതിലേക്ക് ഒരന്വേഷണമാണു ഈ സിനിമ. വളര്‍ന്നു വരുന്ന ഒരു പെണ്‍കുട്ടി ഏറ്റവും അധികം ആഗ്രഹിക്കുക അമ്മയുടെ സാമീപ്യമാണു.

കൂടുതല്‍

നോട്ടത്തിലിത്തവണ മുള്ളൂക്കാരന്‍....


പുതുലോകം- കലത്തപ്പം: മിമ്മി
ഇത്തവണ നമുക്ക് കലത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം,പെരുന്നാളൊക്കെയല്ലെ...

കൂടുതല്‍
ബൂലോഗം

ബ്ലോഗ് ജാലകത്തിലത്തവണ കുഞ്ഞൂസിന്റെ ബ്ലോഗ്.....

കൂടുതല്‍

Wednesday, November 3, 2010

ജൈനിമേട് ജൈനക്ഷേത്രം

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍

ആന്‍ഡമാനിലൂടെ..--

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..
ആ മണ്ണിനടിയില്‍ ഒരിക്കലും ഉണരാ‍ത്ത ഒരു നിദ്രയിലേക്ക് ആണ്ട് പോയ കുഞ്ഞ് രാജകുമാരി. അവള്‍ തനിച്ചല്ല ,

കൂടുതല്‍

Tuesday, November 2, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

അയ്യപ്പസംസ്കാരം -- കറപ്പന്‍
നേന്ത്രക്കായ മൂക്കുമ്പോള്‍ ശ്രാദ്ധമൂട്ടുക എന്നൊരു ചൊല്ലുണ്ട് പണ്ടത്തെ ഫ്യൂഡല്‍ മലയാളത്തില്‍. മരിച്ച കാരണവര്‍ക്ക് ശ്രാദ്ധം പ്രധാനമാണ്. പരേതാത്മാവിന്റെ വേണ്ടി കൈകൊട്ടി ശ്രാദ്ധമൂട്ടുന്ന പോലെ തന്നെ അമ്മാവന് പിന്നീടുള്ള ശ്രാദ്ധച്ചോറും പ്രധാനമാണ്. അതിന് പ്രധാനമാണ് കായ കൊണ്ടുള്ള മെഴുക്കുപുരട്ടി. അപ്പോള്‍ ആ കായ മൂക്കാതെ എങ്ങനെ ശ്രാദ്ധമൂട്ടും.

കൂടുതല്‍

കവിത
കിളി -- സി പി അബൂബക്കര്‍
ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

കൂടുതല്‍

പുതുകവിതയോട്‌ അയ്യപ്പൻ മാഷ്‌ പറയുന്നുവോ:-- ശ്രീകൃഷ്ണദാസ്‌ മാത്തൂർ

കന്നി'യയ്യപ്പ'നാണല്ലേ? വരിക,
കരളിൻ നെയ്തേങ്ങയിൽ
ജീവിതം കത്തിക്കാനുള്ള ലാവ

കൂടുതല്‍

ജീവിതം

മസ്കറ്റ് മണല്‍കാറ്റുകള്‍- - സുധ ഷാ- മസ്കറ്റ് ഫിലിം വര്‍ക് ഷോപ്പ്--- സപ്ന അനു ബി ജോര്‍ജ്


തിയറ്ററില്‍ പോയി സിനിമകാണുന്ന ഒരാള്‍ വെള്ളിത്തിരയില്‍ നിറയുന്ന ഒരു സിനിമയെ കഥയായി മാത്രം കാണുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്നത് അതിന്റെ കഥാതന്തുവില്‍ നിന്നും, അതിനെ മെനെഞ്ഞെടുക്കുന്ന ഒരു സംവിധായകന്‍ ,പ്രേക്ഷകന്‍ കാണാനാഗ്രഹിക്കുന്ന കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.അവരുടെ മനസ്സിനിഷ്ടപ്പെടുന്ന കഥ,ആസ്വദിക്കത്തക്കാതായ ഒരു കഥ അതാണ്‍ സിനിമയുടെ കാതല്‍ .

കൂടുതല്‍


പലരും പലതും: 24. കടല്‍ എന്ന കടംകഥ. നാരായണസ്വാമി

അന്തരീക്ഷത്തെയപേക്ഷിച്ച് സമുദ്രത്തിന്റെ പരപ്പും ആഴവും തുച്ഛമാണ്. എന്നിട്ടും കടലിനെപ്പറ്റിയുള്ള നമ്മുടെ അറിവ് വളരെ കുറവാണ്. പല സമുദ്രരഹസ്യങ്ങളും നമുക്കിന്നുമറിയില്ല. കാരണം പലതാണ്.
കരയെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും ഒരിടത്തുനിന്നുപഠിക്കാന്‍ നമുക്കൊരു തറയുണ്ട്.

കൂടുതല്‍

കാഴ്ച

നോട്ടത്തില്‍ ഇത്തവണ

സമര മുഖത്തു നിന്നും വാഗ്ദത്ത ഭൂമിയിലേക്ക് -- സുനില്‍ എം

കൂടുതല്‍

യാത്രയില്‍

ജൈനിമേട് ജൈനക്ഷേത്രം -- മുള്ളൂക്കാരന്‍

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍


ആന്‍ഡമാനിലൂടെ..----യാസ്മിന്‍

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..

കൂടുതല്‍

പുതുലോകം

ചിക്കന്‍ ദില്‍ക്കുഷ് ഉണ്ടാക്കുന്ന വിധം
ഇവിടെ

ബൂലോകം

ബ്ലോഗ് ജാലകം -- ഓസോണ്‍പരിരക്ഷകന്‍--ഷിനോജേക്കബ് കൂറ്റനാട്

തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....
അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...

കൂടുതല്‍

Tuesday, October 19, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയേഴാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം
സമാധാനം കെടുത്തിയ സമാധാന സമ്മാനം -- നിത്യന്‍
മഹാത്മാഗാന്ധിക്ക് കിട്ടാതെപോയതിലും വലിയ സങ്കടമാണ് ലിയൂ സിയാബോക്ക് കിട്ടിയപ്പോള്‍ സ്വന്തം നാട്ടിലുണ്ടായത്. അവിടെ മഴപെയ്യുമ്പോള്‍ ഇവിടെ കുടപിടിക്കുന്നവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. രാജ്യാന്തര
സങ്കടസാഗരത്തല്‍ കഴുത്തോളം മുങ്ങിക്കിടക്കുകയാണ്. തലപുറത്തുള്ളതുകൊണ്ട് ചാനലുകാര്‍ വെളിച്ചമടിക്കുമ്പോള്‍ നാവു പുറത്തെടുക്കാമെന്നതാണ് ഏക ആശ്വാസം.
കൂടുതല്‍

കവിത

നീതി -- അസീസ് കുറ്റിപ്പുറം

ഉണര്‍ന്നിരിക്കാന്‍
മിഴി തുറക്കേണ്ടതില്ല...
അഥവാ...
മിഴി പൂട്ടാതേയും ഉറങ്ങാം..

കൂടുതല്‍

പ്രണയം

പ്രണയത്തെ കുഴിവെട്ടി മൂടിയവര്‍..... രഞ്ജിത്ത് നായര്‍



പത്താം വയസില്‍ മനസ്സില്‍ പ്രണയം മൊട്ടിടുക . ഇന്നത്തെ പത്തു വയസുകാരന്റെ കഥയല്ല . 1994 ആണ് കാലഘട്ടം . അത് അത്ര പഴകിയ കാലമല്ലെങ്കിലും ഒരു ഇരുപത്തഞ്ചുകാരന്‍ പറയുമ്പോള്‍ കാലഘട്ടത്തിനും ഗൌരവം കാണുക. എണ്‍പത്തിനാലില്‍ ജനിച്ചവന് അവന്റെ പത്താം വയസിലെ കഥ എഴുപതുകളുടെ ഫ്രെയിമില്‍ സങ്കല്‍പ്പിക്കാനാകില്ലല്ലോ. കാലഘട്ടത്തെ വിടാം . കഥയിലേക്ക് മടങ്ങാം. അതിന് മുന്പ് ഒരു ആമുഖം , ഇതു തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ വിങ്ങല്‍ അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ്.
നാട്ടുമ്പുറം. ഓടുപാകിയ സ്കൂള്‍ . വലിയ ഹാളിലെ ഓരോ മുറിയും പലകപാകിയ മറയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു . ഏറ്റവും അറ്റത്ത്‌ 5 .B

കൂടുതല്‍

പ്രവാസം

സ്വപ്നലോകത്തിന്റെ പടിവാതില്‍---സപ്ന അനു ബി ജോര്‍ജ്

എന്നത്തെയും പോലെ ഒരു പ്രഭാതം, രാവിലെ 5.30 തിനു തുടങ്ങുന്ന,ദിവസം,തികച്ചും യാന്ത്രികമാണ്. വിദേശഘടികാര‍ത്തിന്റെ അലർച്ചയോടെ,എഴുന്നേൽക്കും,തലയും ചൊറിഞ്ഞ്, മുഷിപ്പോടെയുള്ള തുടക്കം. രാവലെ സ്കൂളിലും,ഓഫീസിലും 7 മണിക്കെത്തെണമെങ്കിൽ 5.25 നെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങണം. രാവിലെത്തെ തത്രപ്പാടിൽ എല്ലാവരും തന്നെ ഒരു വാഹനക്കുരിക്കിൽ ചെന്നുപെടുന്നു.

കൂടുതല്‍

ജീവിതം

പലരും പലതും: 23. 'തലയാളം -- നാരായണസ്വാമി

പത്തഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുന്പ്‌, കുറച്ചധികം തമിഴ് ബ്രാഹ്മ ണര്‍ ഒറ്റക്കും തെറ്റക്കും മലകടന്ന്‌ മലയാളദേശത്തെത്തി. അല്‍പം ആര്യബന്ധവും ആര്യസ്വഭാവവും ഉണ്ടായിരുന്നതുകൊണ്ടായിരിക്കണം അവരെ പൊതുവില്‍ 'അയ്യര്' (ആര്യ-അയ്യ-അയ്യര്) എന്നാണ്‌ തമിഴകത്തുവിളിച്ചിരുന്നത്‌.

കൂടുതല്‍

കാഴ്ച

ലെന്‍സ് -- ഹരിമുരളീരവം-- സാഗര്‍
കൂടുതല്‍

കണ്ണിനു വിരുന്നൊരുക്കി അന്‍വര്‍

അമല്‍ നീരദിന്റെ പുതിയ സിനിമ

ഇവിടെ

ഇത്തവണ നോട്ടത്തില്‍ എന്തേ തുമ്പീ പോരാത്തൂ....സുനേഷ്

കാണൂ...ഇവിടെ

യാത്ര

രായിരനെല്ലൂര്‍ മല -- മുള്ളൂക്കാരന്‍

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോരും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും

കൂടുതല്‍

പുതുലോകം

-ഡ്രാഗണ്‍ ചിക്കന്‍ -- മിമ്മി


ഉണ്ടാക്കുന്ന വിധം
നീളത്തില്‍ അരിഞ്ഞ (അതിനിനിയിപ്പൊ സ്കെയിലൊന്നും വേണ്ട ,ഒരു വിരല്‍ (മീഡിയം)നീളം ഒരു വിരല്‍ വണ്ണം) ചിക്കന്‍ കഷ്ണങ്ങളില്‍
ആവശ്യത്തിനു മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ്, ഇഞ്ചി വെള്ളുള്ളി പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്ത

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം

കൊടകില്‍, കുശാല്‍ നഗറില്‍ -- നിരക്ഷരന്‍
കൊടക്..... സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടായ കൊടക്. യവന ചക്രവര്‍ത്തി അലക്‍സാണ്ടര്‍ ഇന്ത്യയില്‍ വന്നത് വഴി ഉള്ളവര്‍‍, ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.

കൂടുതല്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


2010 ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍




Wednesday, October 6, 2010

നോട്ടം

നിങ്ങളുടെ ജീവിതത്തില്‍ നിന്ന്......
യാത്രകളില്‍ നിന്ന്......
അങ്ങനെ അങ്ങനെ നിങ്ങള്‍ കടന്നുപോകുന്ന ജീവിതവഴികളീല്‍ നിന്നെവിടെ നിന്നെങ്കിലും മനസിലുടക്കിയ..... ക്യാമറക്കണ്ണുകളിലേക്ക് പതിപ്പിച്ചെടുത്ത ആ ചിത്രം ഞങ്ങള്‍ക്കയച്ചുതരിക. നോട്ടം ആ ചിത്രങ്ങള്‍ക്കുള്ളതാണ്. ഒപ്പം ചിത്രമെടുത്ത സന്ദര്‍ഭങ്ങളെക്കുറിച്ച് നാലുവരിയും കൂടെ എഴുതാനായാല്‍ നന്നായി. നിങ്ങളുടെ തപാല്‍ വിലാസവും ഫോണ്‍ നമ്പറും അയക്കുന്ന മെയിലില്‍ ഉള്‍പ്പെടുത്തുക. നോട്ടത്തിലേക്ക് nottam@nattupacha.com എന്ന മെയില്‍ ഐഡിയിലേക്കാണ് ഫോട്ടോസ് അയക്കേണ്ടത്.

To Read More

ബ്ലോഗ് ജാലകം

നാട്ടുപച്ചയില്‍ ഇനി മുതല്‍ ഓരോ ലക്കവും ഓരോ ബ്ലോഗിനെ പരിചയപ്പെടുത്തുന്നു ബ്ലോഗ് ജാലകത്തിലൂടെ. എഴുത്തുകാരന്റെ ഒരു ബ്ലോഗ് പോസ്റ്റ് പൂര്‍ണമായി ഉള്‍പ്പെടുത്തുന്നു ഈ പംക്തിയില്‍. നിങ്ങളുടെ സ്വന്തം ബ്ലോഗ് പോസ്റ്റുകളുടെയോ നിങ്ങള്‍ വായിച്ച,നിങ്ങള്‍ക്കിഷ്ടമായ ബ്ലോഗ് പോസ്റ്റുകളുടേയോ ലിങ്കുകള്‍ ഞങ്ങള്‍ക്ക് അയച്ചു തരിക.blogreview@nattupacha.com എന്ന മെയില്‍ ഐഡീയിലേക്കാണ് ലിങ്കുകള്‍ അയക്കേണ്ടത്.

To Read More