Friday, December 26, 2008

നാട്ടുപച്ചയിലെ പുത്തന്‍ വിശേഷങ്ങള്‍

ഒട്ടേറെ പുതുമയുള്ള ഉള്ളടക്കവുമായി നാട്ടുപച്ചയുടെ നാലാം ലക്കം വായനക്കാരുടെ മുന്നിലെത്തി.

ശ്രദ്ധേയമായ ചില രചനകള്‍ വായിക്കാം........

സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു

മരണം പൊടുന്നനെ അപ്പന്‍ സാറിനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നില്ല. പതിയെ, വളരെപ്പതിയെ മരണഗന്ധര്‍വനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു കെ.പി.അപ്പന്‍ . സുഗതകുമാരിയുടെ കവിതയില്‍ പറയുന്ന കറുത്ത ചിറകും രോമശൂന്യമായ നീണ്ട കഴുത്തുമുള്ള മൃത്യുവായിരുന്നോ അത്? അറിയില്ല. ഒരിടത്ത് അപ്പന്‍സാര്‍ എഴുതിയിട്ടുണ്ട്: രോഗങ്ങള്‍ക്കെതിരെ ശാസ്ത്രജ്ഞന്മാരുടെ സമരം മറ്റെല്ലാ സമരങ്ങളെക്കാളും മന്ത്രിസഭാമാറ്റങ്ങളെക്കാളും പ്രധാനപ്പെട്ടതാണെന്ന്. വാദ്യങ്ങളുണ്ടാക്കുന്ന നാദം പോലെ പ്രധാനപ്പെട്ടതാണ് വാക്കുകള്‍ സൃഷ്ടിക്കുന്ന നാദമെന്നും കെ.പി.അപ്പന്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ വായനക്ക്

ആ ചെരുപ്പിന്റെ വലിപ്പം - അനില്‍

ലോകവ്യാപാര കേന്ദ്രത്തിനു നേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണം ഭീരുത്വത്തില്‍ നിന്നുടലെടുത്തതാണ്, പ്രതിഷേധിച്ചവര്‍പോലും ചാമ്പലായ ക്രൂരമായ ഒരു ഭീരുത്വത്തില്‍ നിന്ന്. എന്നാല്‍ ഒരു പുല്‍ക്കൊടിയുടെ മാത്രം ശാരീരികബലമുള്ള മുന്നദാര്‍-അല്‍-സെയ്ദി- താങ്കള്‍ ബുഷിനു കാണിച്ചു കൊടുത്തത് ആത്മധൈര്യം നിറഞ്ഞ ഒരു മുന്നറിയിപ്പാണ്. പ്രത്യാഘാതങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ടുള്ള ഒരു മുന്നറിയിപ്പ്. ചെരുപ്പ് വെടിയുണ്ടയേക്കാള്‍ കരുത്തുള്ള ഒരു ആയുധമാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു. കൂടുതല്‍ വായനക്ക്

പാപനാശിനീ, കരയരുത്‌ - ഡോ.അസീസ് തരുവണ

`തിരുനെല്ലിക്കാരിയായ കാളി ഗര്‍ഭിണിയായത്‌ കുടകിലെ ഇഞ്ചിപ്പണിസ്ഥലത്തുവച്ചാണ്‌. ജോലിസമയത്തു നൈറ്റി ധരിക്കുന്നതിനാല്‍ ഗര്‍ഭാവസ്ഥ പലര്‍ക്കും മനസ്സിലായിരുന്നില്ല. സഹജോലിക്കാര്‍ സംഭവം അറിയാതിരിക്കാന്‍ വേണ്ടി എല്ലാവരെയും പോലെ അവര്‍ പണിയെടുത്തു. ഇടയ്‌ക്കു വീട്ടില്‍ വന്നു തിരിച്ചുപോവുമ്പോള്‍ കാളി പൂര്‍ണഗര്‍ഭിണിയായിരുന്നു. ബസില്‍ സീറ്റ്‌ പോലും കിട്ടാതെയാണ്‌ കുടകിലേക്കവര്‍ യാത്ര ചെയ്‌തത്‌. കടുത്ത വയറുവേദനയുമുണ്ടായിരുന്നു. മുഖം അങ്ങേയറ്റം വിളറി, അവശയായിരുന്നു. എന്നിട്ടും അപമാനഭാരത്താല്‍ അവള്‍ അതെല്ലാം കടിച്ചമര്‍ത്തി. കുടകിലെത്തിയശേഷം പ്രസവവേദന കലശലാവുന്നതുവരെ സഹജോലിക്കാരോടൊപ്പം ജോലി ചെയ്‌തു. അവസാനം പുഴവക്കില്‍ ചെന്നു പ്രസവിച്ചു. പ്രസവിച്ചയുടനെ കുട്ടിയെ ശ്വാസം മുട്ടിച്ചു. ബോധമറ്റ കുട്ടിയെ മരിച്ചുവെന്ന ധാരണയില്‍ പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു പുഴവക്കത്തു സൂക്ഷിച്ചു. ഏറെ വൈകും മുമ്പ്‌ സഹജോലിക്കാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയില്‍ അവസാനശ്വാസം ബാക്കിയുണ്ടായിരുന്നു. എന്നാല്‍, അപ്പോഴേക്കും ശിശുവിന്റെ ചുണ്ടും കവിളുമടക്കം ഞണ്ടുകള്‍ തിന്നുകഴിഞ്ഞിരുന്നു.' കൂടുതല്‍ വായനക്ക്

കാഞ്ചീവരം - അനില്‍

മികച്ച ചലച്ചിത്രമേളകളിലും ‘കാഞ്ചീവരം’ ഇതിനകം ഇടം നേടി.... ഏറ്റവുമൊടുവില്‍ ഗോവയില്‍ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്‍പ്പെടെ.. പണംവാരിച്ചിത്രങ്ങളില്‍ സ്വയം മറന്നുപോകാതെ ഇടയ്ക്ക് ഇത്തരം ചിത്രങ്ങളിലൂടെ ഒരു സ്വയംശുദ്ധീകരണം പ്രിയന് ആവശ്യമാണ്. അത് പ്രിയന്‍ തിരിച്ചറിയുന്നതില്‍ നല്ലസിനിമകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ആഹ്ലാദം. കാഞ്ചീവര’ത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്: കമ്മ്യൂണിസ്റ്റുകാര്‍ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒരു സിനിമയെ അങ്ങിനെ കുറ്റപ്പെടുത്തുന്നതില്‍ എന്താണര്‍ത്ഥം? പോയി സിനിമകാണ് സഖാവേ.... കൂടുതല്‍ വായനക്ക്

അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ - സുനീത ടി വി

ഇവിടെയൊക്കെ ആശ്രയമറ്റുപോകുന്ന പാവം കുട്ടികള്‍. അച്ഛനും അമ്മയും കുടുംബാംഗങ്ങളും സകലശക്തിയുമെടുത്ത് പോരാടുമ്പോള്‍, അതിനിടയില്‍ മറ്റെല്ലാം മറക്കുമ്പോള്‍, കുട്ടികള്‍ എങ്ങോട്ടാണ് പോവുക? ആരാണവര്‍ക്കൊരാശ്രയം നല്‍കുക? ജോലിയില്‍ നിന്നു വിരമിച്ച അമ്മക്ക് രഹസ്യക്കാരനുണ്ടെന്നു പറഞ്ഞ് അച്ഛന്‍ മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്നു വിറച്ച്, പരീക്ഷകളില്‍ നിരന്തരം തോറ്റ്, ജീവിതത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കുന്ന കുട്ടി ഒരു കടംകഥയല്ല.
നമുക്ക് -- അച്ഛനമ്മമാര്‍ക്ക് -- എന്താണ് സംഭവിക്കുന്നത്?
കൂടുതല്‍ വായനക്ക്

കൂടാതെ നിരവധി രചനകള്‍ - വര്‍ത്തമാനം, കവിത, കഥ, ജീവിതം, വായന, പ്രവാസം, കാഴ്ച, മൈതാനം, യാത്ര, ക്യാമ്പസ്, പുതുലോകം, ചിരി വര ചിന്ത, ബൂലോകം തുടങ്ങി സ്ഥിരം പംക്തികളും...

നിറവായനക്കൊരു പുതു ജാലിക....

മലയാളം - ദ്വൈവാരിക... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ....

Thursday, December 18, 2008

നാട്ടുപച്ച നാലാം ലക്കം നിങ്ങളുടെ വിരല്‍തുമ്പില്‍

നാട്ടുപച്ച നാലാം ലക്കം നിങ്ങളുടെ വിരല്‍തുമ്പില്‍... ഡിസമ്പര്‍ 16നു പ്രസിദ്ധീകരിച്ച നാട്ടുപച്ചയുടെ നാലാം ലക്കത്തില്‍ നിറ വായനക്ക് രചനകള്‍ ഏറെ...


സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു

മണ്ണിനും മണല്‍ത്തരികള്‍ക്കും നോവാതെ നടന്നുവരുന്ന അപ്പന്‍സാറിനെ ആര്‍ക്കാണ് മറക്കാനാവുക? അന്തരിച്ച കെ പി അപ്പനെ സ്മരിക്കുന്നു ഇന്ദ്രബാബു.

ആ ചെരുപ്പിന്റെ വലിപ്പം - അനില്‍


ബുഷിനു നേര്‍ക്ക് ആദ്യ ഷൂ വലിച്ചെറിഞ്ഞശേഷം ആര്‍ജ്ജവത്തോടെ അയാള്‍ വിളിച്ച് പറഞ്ഞത്: “ഇറാഖികള്‍ നിനക്ക് തരുന്ന സമ്മാനമാണിത്.... ബുഷിനെതിരെ വന്ന ചെരുപ്പ് ഇറാ‍ഖികളുടെ ആത്മാഭിമാനത്തിന്റെ ഉയിര്‍പ്പാണെന്ന് അനില്‍ സാക്ഷ്യപ്പെടുത്തുന്നു.

വി എസും സുരേഷ്‌കുമാറും പോരാളികളുടെ സമാഗമം -കെ കെ എസ്‌

സുരേഷ്കുമാറിനെ സസ്പെന്റു ചെയ്തു കൊണ്ട് ഉത്തരവു നല്‍കിയെങ്കിലും രണ്ടു പേരും പോരാളികളാണെന്ന് കെ കെ എസ് വരച്ചു കാട്ടുന്നു...

ഗാന്ധി ഔട്ട്‌ പാര്‍വ്വതി ഇന്‍ - നിത്യന്‍

സരസ്വതിഗാന്ധിയുടെ മരണം എഡിറ്റോറിയല്‍ വേദിയാവാതെ പോയതും പാര്‍വ്വതിക്ക് ലോക സുന്ദരീപട്ടം നഷ്ടപ്പെട്ടതും കൂട്ടിവായിക്കുന്നു നിത്യന്‍ .....

പാപനാശിനീ, കരയരുത്‌ - ഡോ.അസീസ് തരുവണ

വയനാട്ടിലെങ്ങും നടന്നു വരുന്ന ശിശുഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍....

കൂടാതെ സ്ഥിരം പംക്തികള്‍... കഥ, കവിതകള്‍, സംവാദം, വായന, കാഴ്ച, മൈതാനം, പെണ്‍‌നോട്ടം, ബൂലോഗം തുടങ്ങിയവയും..

വായിക്കൂ... നാട്ടുപച്ച..

Friday, December 12, 2008

നാട്ടുപച്ചയിലെ കാഴ്ച

നാട്ടുപച്ചയിലെ കാഴ്ച വിഭാഗത്തില്‍ വായിക്കൂ...

പ്രിയനന്ദനന്‍ സംസാരിക്കുന്നു - പ്രിയനന്ദനന്‍ / അനില്‍
ഗോവയിലെ ചലച്ചിത്രോത്സവ വേദിയില്‍ വച്ചാണ് സംവിധായകന്‍ പ്രിയനന്ദനനെ കണ്ടത്. ദേശീയ പുരസ്കാരം നേടിയ ചിത്രമെന്ന നിലയില്‍ ഇന്ത്യന്‍ പനോരമയിലിടം കിട്ടിയ ‘പുലി ജന്മ’ത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായാണ് പ്രിയനന്ദനന്റെ വരവ്. 2006ല്‍ റിലീസ് ചെയ്ത പുലിജന്മത്തെ ആ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും പനോരമ ജൂറി തഴഞ്ഞു. ഇപ്പോള്‍ വൈകി പ്രഖ്യാപിച്ച ദേശീയ പുരസ്കാരത്തിന്റെ വഴിയിലൂടെ ഒരു തിരിച്ചുവരവ്. മനസ്സിലെ പ്രതിബദ്ധതയുടെ സത്യസന്ധതയില്‍ സിനിമ ചെയ്യുന്നതില്‍ കവിഞ്ഞ് പ്രിയനന്ദനന്‍ മറ്റൊന്നും ചിന്തിക്കുന്നേയില്ല. കെ.പി.രാമനുണ്ണിയുടെ കൃതിയെ ആസ്പദമാക്കി ‘സൂഫി പറഞ്ഞ കഥ’യെന്ന പേരില്‍ത്തന്നെ പുതിയൊരു സിനിമയ്ക്ക് തയ്യാറെടുക്കുന്ന പ്രിയനന്ദനന്‍ സംസാരിക്കുന്നു. പൂര്‍ണ്ണമായി വായിക്കാന്‍


2. മുപ്പത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയ്ക്ക് പുറത്തെ ചില കാഴ്ചകള്‍ - അനില്‍

ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നിന്നുള്ള കുറിപ്പുകള്‍.. ഫെനിയുടെ നാടായ ഗോവയിലെ വിശേഷങ്ങള്‍.. രണ്ടു പേര്‍ക്കുമാത്രമായി കഥപറയുമ്പോള്‍ പ്രദര്‍ശിപ്പിച്ച കഥ... വാ‍യിക്കൂ


3. ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക പരിശോധനയിലേക്ക് - ദീപക് ധര്‍മ്മടം

അക്ഷരമാല കല്ലച്ചില്‍ അച്ചടിച്ച് വിവരവിനിമയം നടത്തിയ ഒരു പഴയകാലം. ‘ആ’ ലോകത്തു നിന്ന് ഈ മാത്രയിലെ ലോകസ്പന്ദനം വിരല്‍ത്തുമ്പിലെത്തുന്ന ‘ഇ’ ലോകത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. ഇതിനിടയില്‍ നാം എന്തു നേടി, എന്തു നഷ്ടമാക്കി. ചാനല്‍ യുഗത്തില്‍ നിന്നും ഇ-ജേണല്‍ വിപ്ലവത്തിനു വഴി മാറുന്ന മാധ്യമലോകം പലതും നേടുമ്പോഴും ചിലതൊക്കെ നഷ്ടപ്പെടുത്തി എന്നാണ് വാസ്തവം. വാ‍യിക്കൂ

മൈതാനം: കായികാസൂത്രണം അഥവാ കായികദിനം - കമാല്‍ വരദൂര്‍
കേണല്‍ ഗോദവര്‍മരാജ എന്ന ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനത്ത്‌ കായികദിനമായി ആഘോഷിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സമകാലിക കായിക രംഗത്തെക്കുറിച്ച് ഗൌരവമാര്‍ന്ന ചിന്ത. വാ‍യിക്കൂ

പെണ്‍‌നോട്ടം: നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം - ഫെമിന ജബ്ബാര്‍
നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? വാ‍യിക്കൂ

ഒപ്പം മറ്റനേകം രചനകളും... വായിക്കൂ‍ നാട്ടുപച്ച
അടുത്ത ലക്കം പുതിയ രചനകളുമായി ഡിസമ്പര്‍ 16നു

Monday, December 8, 2008

നാ‍ട്ടുപച്ച - മഷി

നാട്ടുപച്ചയിലെ മഷി വിഭാഗത്തില്‍ വായിക്കുക...

സംവാദം

ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല-ഉണ്ണി ആര്‍./ മൈന ഉമൈബാന്‍
UNNI R.jpg2002 ലോ മറ്റോ ആണ്‌ ഉണ്ണിയുടെ 'മൂന്നുയാത്രക്കാര്‍' വായിക്കുന്നത്‌. വായിച്ചുതീര്‍ന്നപ്പോള്‍ എന്തു സങ്കടമായിരുന്നു. അത്രയേറെ മനസ്സിനെ സ്‌പര്‍ശിച്ച കഥയായിരുന്നു അത്‌. ആ കഥയെക്കുറിച്ച്‌ എം. കൃഷ്‌ണന്‍ നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെയെഴുതി.

" കലാശക്തി കുറഞ്ഞ എഴുത്തുകാര്‍ക്ക്‌ ഒരു രശ്‌മി മാത്രമേ അന്തരംഗത്തില്‍ കാണൂ. ആ രശ്‌മി ബഹിപ്രകാശം കൊള്ളുമ്പോള്‍ പ്രഭാമണഡലമുണ്ടാകില്ല. ഉണ്ണി ആര്‍. അന്തരംഗത്തിലെ ശോഭയെ പുറത്തേക്കു പ്രകാശിപ്പിച്ച കഥാകാരനാണ്‌".
ആ ഒറ്റക്കഥ മതിയായിരുന്നു പിന്നീട്‌ ഉണ്ണി എഴുതുന്ന കഥകള്‍ വായിപ്പിക്കാന്‍. ഓരോ കഥയും വ്യത്യസ്‌തമായ അനുഭവലോകത്തിലൂടെയുള്ള യാത്രകളായരുന്നു. ഉണ്ണി ആര്‍ ആരാണെന്ന്‌ അന്വേഷിച്ചു കൊണ്ടിരുന്നു.

അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌‌
math_cover0001.jpgഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. എന്തിനായിരുന്നു ഈ കുറ്റസമ്മതം എന്ന ചോദ്യത്തിന്‌ ഉത്തരം തന്നതിനൊപ്പം എന്നോടൊരു ചോദ്യമുണ്ടായിരുന്നു. ആ ലേഖനത്തെ മൈന എങ്ങനെ കാണുന്നു എന്ന്‌. അതിനുള്ള ഉത്തരം അപ്പോള്‍ പറഞ്ഞില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ആ ലേഖനത്തിന്റെ ഒടുക്കം ഉണ്ണി തന്നെയെഴുതിയിട്ടില്ലേ..." ...ഭീഷണമായ വര്‍ത്തമാനകാലത്തില്‍ എങ്ങനെയാണ്‌ സംവദിക്കേണ്ടതെന്ന്‌ അറിയാതെ പോകുന്ന നിസ്സഹായമായ അവസ്ഥയുണ്ട്‌. ഒരു പക്ഷേ, എന്റയീ ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അറിയില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ ഏകാന്തസൗന്ദര്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാള്‍ക്ക്‌ എന്റെയുള്ളിലെ ഹിന്ദുത്വം നല്‌കുന്ന സുരക്ഷിതമായ പ്രലോഭനത്തിന്റെ കാറ്റാടിയന്ത്രങ്ങളോട്‌ യുദ്ധം ചെയ്‌തേ മതിയാവൂ. ...ഓരോ പ്രാര്‍ത്ഥനയും സഹജീവിക്കുനേരെ സ്‌്‌നേഹത്തോടെ മുഖമുയര്‍ത്തുനുള്ള ശ്രമമാണ്‌. എന്റെ ദൈവങ്ങള്‍ ഒരാളെയും ഉന്മൂലനം ചെയ്യാന്‍ പറയുന്നില്ല..." പൂര്‍ണ്ണമായും യോജിക്കുന്നു. സംവാദം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

2. പ്രണയം

എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്

എന്നുമുതലാണ്‌ ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്‌?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത്‌ സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന്‌ ഞാനും കൊതിച്ചു തുടങ്ങിയത്‌. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സലീനയുടെ മുഖത്ത്‌ കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന്‌ രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു. പ്രണയം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

3. ജീവിതം
പ്രളയനഗരം - വര്‍ഗീസ്‌ ആന്റണി

pralayanagaram.jpg
ഒരു മഴപെയ്യുന്ന മധ്യാഹ്നത്തിലാണ്‌ കൊല്‍ക്കത്തയില്‍ തീവണ്ടിയിറങ്ങിയത്‌. ദീര്‍ഘനേരമായി ചാറിപ്പെയ്യുന്ന മഴയില്‍ നഗരം കുതിര്‍ന്ന്‌ നില്‍ക്കുന്നു. തീവണ്ടി ഹൗറയില്‍ എത്തുന്നതിന്‌ മുമ്പ്‌ നാട്ടുമരങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെയാണ്‌ യാത്ര. നഗരത്തില്‍നിന്നും ഒരുവിളിപ്പാടകലെ പോലും ഗ്രാമസൗന്ദര്യം തുളുമ്പുന്ന കാഴ്‌ചകള്‍. കൊല്‍ക്കത്തയുടെ സബര്‍ബുകള്‍ ജനസാന്ദ്രതയേറിയതാ യിരിക്കെത്തന്നെ ഗ്രാമീണ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നു. മാവും പ്ലാവും വാഴയുമൊക്കെ ഇടതിങ്ങിവളരുന്ന തൊടികള്‍ കേരളത്തിന്‌ സമാനമായ അന്തരീക്ഷമാണ്‌ സൃഷ്‌ടിക്കുന്നത്‌. മഴകൂടിയാകുമ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയ പ്രതീതി. ആന്ധ്രയിലേയും ഒറീസയിലേയും വരണ്ട പാടങ്ങള്‍ പിന്നിട്ട്‌ പച്ചപ്പാര്‍ന്ന വഴികളിലൂടെയുള്ള യാത്രയാണ്‌ ഹൗറയില്‍ അവസാനിക്കുന്നത്‌.

ജീവിതം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

4. പ്രവാസം

ഉരുകുന്ന പ്രവാസം - എസ്.കുമാര്‍

Dubai_night_skyline.jpgഎന്നുമുതൽ മലയാളി പ്രവാസത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയെന്നോ കടൽ കടന്ന് അറബിനാടിലേക്ക് ചേക്കേറാൻ തുടങ്ങിയെന്നോ എനിക്കറിയില്ല. എങ്കിലും പതിറ്റാണ്ടുകൾക്കു മുമ്പെ അതിജീവനത്തിനായി കടൽ കടന്നവരാണ് മലയാളികൾ. പേര്‍ഷ്യക്കാരനെന്നും ഗൾഫുകാരനെന്നും അറിയപ്പെടുവാൻ തുടങ്ങിയ ഇവർക്ക് പിന്നീടെപ്പോഴോ പ്രവാസിമലയാളിയെന്നൊരു പേരും ചാർത്തിക്കിട്ടി. പ്രവാസം എന്നാൽ സമ്പൽ സംമൃദ്ധിയുടെ നടുവിലുള്ള ജീവിതമാണെന്ന് പണ്ടുമുതലേ മലയാളി തെറ്റിദ്ധരിച്ചു, അവരിലേക്ക് ഈ ധാരണ പകരുന്നതിൽ ഗൾഫിൽ നിന്നും അല്പകാലത്തെ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഗണ്യമായ പങ്കും വഹിച്ചു. ഇതു പിന്നീട് അവർക്ക് തന്നെ വിനയാകുകയും ചെയ്തു.

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്.
പ്രവാസം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

4. വായന

അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം / പ്രഭ സക്കറിയ

kurt.jpg
അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം അഥവാ കുട്ടികളുടെ കുരിശുയുദ്ധം
Slaughter House V എന്ന യുദ്ധാനന്തര നോവലില്‍ നോവലിസ്റ്റ്‌ കുര്‍ട്ട് വോന്നെഗുറ്റ് (Kurt Vonnegut), സാം എന്ന പബ്ലിഷര്‍ക്ക് എഴുതുന്ന ഒരു ക്ഷമാപണം ആണ് ഏറ്റവും ഉചിതമായി ഈ പുസ്തകത്തെ പരിചയപ്പെടുത്താന്‍ സഹായിക്കുക.

"സാം, ഇതാ പുസ്തകം. പക്ഷെ ഇതു വളരെ ചുരുങ്ങിയതും കുഴഞ്ഞു മറിഞ്ഞതുമാണ്. ഒരു കൂട്ടക്കൊലയെപ്പറ്റി ബുദ്ധിപരമായി എന്ത് പറയാനാണ്? എല്ലാവരും ചത്തു തീരേണ്ടവര്‍. എന്തെങ്കിലും പറയാനോ എന്തെങ്കിലും ആവശ്യപ്പെടാനോ ഒന്നുമാവാതെ തുലയേണ്ടവര്‍. ഓരോ കൂട്ടക്കൊലയ്ക്കും ശേഷം നിശബ്ദതയാണ്, പക്ഷികള്‍ ഒഴികെ എല്ലാം നിശബ്ദം. പക്ഷികള്‍ എന്ത് പറയാനാണ്? കൂട്ടക്കൊലയെ പറ്റി പക്ഷികള്‍ക്ക് പൂ-ടീ-വീട്ട് എന്ന ചിലയ്ക്കലിനപ്പുറം ഒന്നും തന്നെ പറയാനില്ല."

വായന പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

കൂടാതെ ഒട്ടനവധി മറ്റു രചനകളും... വായിക്കൂ... നാട്ടുപച്ച

Friday, December 5, 2008

പുതിയ രചനകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്...

പുതിയ രചനകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്...

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ഒടുവില്‍ മന്ത്രി സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും നഷ്ടപ്പെട്ടത് ‍... മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമായത്.. ഗൌരവമാര്‍ന്ന വിശകലനങ്ങളുമായി ഈ ലക്കത്തില്‍ 4 ലേഖനങ്ങള്‍... നേരിന്റെ പൊരുളറിയാന്‍ വായിക്കുക...

പോസ്‌റ്റ്‌ മുംബൈ ചിന്തകള്‍ - നിത്യന്‍

വിവാദ വ്യവസായികള്‍ അവഹേളിച്ചതാരെ ? - ആര്‍ വിജയലക്ഷ്മി

ഒരു റീത്തില്‍ തീരുമായിരുന്നത് - നമ്പ്യാര്‍

അതിനാല്‍ പറയൂ ഭീകരാ... നോക്കുകുത്തി

അടുത്തകാലത്തായി വിവാദമാകുകയാണ് കന്യാസ്ത്രീകളുടെ മരണങ്ങള്‍... ഈ പശ്ചാത്തലത്തില്‍ മഠത്തില്‍ ചേരുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ...
കന്യാസ്‌ത്രീ- സ്‌ത്രീ, തൊഴില്‍,വിശ്വാസം സില്‍‌വിയ തോമസ്


ലോക എയ്ഡ്സ് ദിനമായിരുന്നു ഡിസമ്പര്‍ 1ന്.. എച്ച്.ഐ.വി. ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് കേരളത്തില്‍...
ശ്രീദേവിയെ നിങ്ങള്‍ക്കറിയാം. പക്ഷേ... - നിബ്രാസുല്‍ അമീന്‍

ആധുനീക ജീവിതത്തില്‍ നൃത്തം അനിവാര്യമാണ്‌. നമ്മള്‍ മലയാളികളെന്തേ നൃത്തം ചെയ്യാത്തത്.. വ്യത്യസ്തമായൊരു അന്വേഷണവുമായി ഷാ...
നിങ്ങള്‍ നൃത്തം ചെയ്യാറുണ്ടോ? - ഷാ

ഇതു വറുതിയുടെ കാലമാണ്. അത്മീയതയെ വിറ്റു കാശാക്കുന്ന, രവിശങ്കറെക്കുറിച്ച് തനതായ ശൈലിയില്‍ നിത്യന്‍...
റിസഷന്‍ ആന്റ്‌ രവിശങ്കര്‍ - നിത്യന്‍

വയനാടന്‍ ചെട്ടി സമുദായം ആണ്ടുത്സവങ്ങളുടെ ഭാഗമായി നടത്തുന്ന കളികളെപറ്റി, മറന്നു പോകുന്ന പൈതൃകം...
ആചാരപെരുമയുള്ള കായിക വിനോദങ്ങള്‍ - രതീഷ് വാസുദേവന്‍

കലാലയത്തില്‍ നിന്നൊരു പുതുമയുള്ള കഥ
താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിയ്ക്കു പുറത്താണ് - സുമ.എം.പി

ശക്തമായ രണ്ടു കവിതകള്‍
കാല്‍പാടുകള്‍ - ഗിരീഷ്.എ.എസ്.

തെരുവ്‌ - അഷിത

സുപ്രസിദ്ധ നോവലിസ്റ്റ്‌ കുര്‍ട്ട് വോന്നെഗുറ്റ് (Kurt Vonnegut)ന്റെ സുപ്രസിദ്ധ ക്ലാസിക്ക് Slaughter House V എന്ന യുദ്ധാനന്തര നോവലിനെ പരിചയപ്പെടാം
അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം / പ്രഭ സക്കറിയ

അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌ ഉണ്ണി.ആര്‍ 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. പ്രസ്തുത വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉണ്ണിയുമായി നാട്ടുപച്ച എഡിറ്റര്‍ മൈന ഉമൈബാന്‍ സംസാരിക്കുന്നു.
ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല-ഉണ്ണി ആര്‍./ മൈന ഉമൈബാന്‍

പ്രശസ്ത പ്രവാസി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പിടി മുഹമ്മദ് സാദിഖ് തന്റെ പ്രണയത്തെക്കുറിച്ച്...
എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്

ജീവിതം മുഴുവന്‍ മണലാരണ്യങ്ങളില്‍ ഹോമിച്ച് സ്വയമുരുകിയില്ലാതാവുന്ന പ്രവാസിയുടെ വ്യഥകള്‍....
ഉരുകുന്ന പ്രവാസം - എസ്.കുമാര്‍

കല്‍കട്ട ന്യൂസ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കല്‍ക്കത്തയിലെത്തിയ ലേഖകന്‍ കണ്ട പ്രളയം... അപൂര്‍വ്വമായ ജീവിതാനുഭവം
പ്രളയനഗരം - വര്‍ഗീസ്‌ ആന്റണി

2006ല്‍ റിലീസ് ചെയ്ത പുലിജന്മത്തെ ആ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും പനോരമ ജൂറി തഴഞ്ഞു. ഇപ്പോള്‍ വൈകി പ്രഖ്യാപിച്ച ദേശീയ പുരസ്കാരത്തിന്റെ വഴിയിലൂടെ ഒരു തിരിച്ചുവരവ്. പ്രിയനന്ദനന്‍ സംസാരിക്കുന്നു - പ്രിയനന്ദനന്‍ / അനില്‍


അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ നിന്നുള്ള കാഴ്ചകള്‍ ഡയറിക്കുറിപ്പുപോലെ വായിക്കാന്‍ ...
മുപ്പത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയ്ക്ക് പുറത്തെ ചില കാഴ്ചകള്‍ - അനില്‍

പുതുകാലത്ത് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുമ്പോള്‍ നഷ്ടമാവുന്ന നൈതികതയെക്കുറിച്ച് പ്രശസ്ത ദൃശ്യമാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മ്മടം
ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക പരിശോധനയിലേക്ക് - ദീപക് ധര്‍മ്മടം

കേണല്‍ ഗോദവര്‍മരാജ എന്ന ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനത്ത്‌ കായികദിനമായി ആഘോഷിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സമകാലിക കായിക രംഗത്തെക്കുറിച്ച് ഗൌരവമാര്‍ന്ന ചിന്ത.
കായികാസൂത്രണം അഥവാ കായികദിനം - കമാല്‍ വരദൂര്‍

നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? വായിക്കുക...
നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം - ഫെമിന ജബ്ബാര്‍

അമേരിക്കയിലെ സീവേള്‍ഡിനെക്കുറിച്ചുള്ള ലേഖനപരമ്പരയിലെ അവസാനഭാഗം
സീ വേള്‍ഡ് - അവസാനഭാഗം - പ്രിയ ഉണ്ണിക്കൃഷ്ണന്‍

മറക്കാനാവാത്ത അനുഭവങ്ങള്‍ ചൊരിഞ്ഞ സ്വന്തം ക്യാമ്പസിനെക്കുറിച്ച്...
സുഖദമായ ഒരു തൂവല്‍ സ്പര്‍ശവുമായി എന്റെ ക്യാമ്പസ് - ക്യാമ്പസ് - ശ്രീജിത്ത് ആര്‍.എന്‍


ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയിലെ പുത്തന്‍ തലമുറ ബാങ്കുകള്‍ ചെറുതായൊന്നുലഞ്ഞപ്പോഴും എന്തുകൊണ്ട് സഹകരണ പിടിച്ചു നിന്നു?
ആഗോളമാന്ദ്യവും സഹകരണ വിപണിയും -സുനില്‍ കോടതി

മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗിരീഷ് വെങ്ങരയുടെ പുതിയ കാര്‍ട്ടൂണ്‍
അന്നും ഇന്നും - ഗിരീഷ് വെങ്ങര

ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ബ്ലോഗിലെ രചനകള്‍ വിശദമായ പരിശോധനക്കു വിധേയമാക്കുന്നു, ഒപ്പം മറ്റു ബ്ലോഗുകളെക്കുറിച്ചും, ശക്തമായ ഭാഷയില്‍...
ബ്ലോഗ് വിചാരണ 3 - എന്‍ കെ


2008 ഡിസമ്പര്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ചാരവശാല്‍ അനുഭവപ്പെടുന്ന ഫലങ്ങള്‍
ജ്യോതിഷം (ഗ്രഹാചാര ഫലങ്ങള്‍) - ചെമ്പോളി ശ്രീനിവാസന്‍

നാട്ടുപച്ചയെക്കുറിച്ച് വായനക്കാരുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അറിയാന്‍
ഞാനെഴുതുന്നു..

വായിക്കൂ, പടര്‍ത്തൂ ഈ നാട്ടുപച്ചയെ....
എല്ലാ മാസവും ഒന്നാം തീയ്യതിയും പതിനാറാം തീയ്യതിയും പുത്തന്‍ വിഭവങ്ങളുമായി...

Saturday, November 22, 2008

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും - പി.ടി.മുഹമ്മദ് സാദിഖ് പ്രവാസത്തില്‍

നാട്ടുപച്ചയില്‍ പ്രവാസം വിഭാഗത്തില്‍ ഇത്തവണ എഴുതുന്നത് പ്രശസ്ത പത്രപ്രവര്‍ത്തകനും, ബ്ലോഗറുമായ പി.ടി.മുഹമ്മദ് സാദിഖ് ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും എന്നതാണ് അദ്ദേഹത്തിന്റെ രചന.

``എങ്ങിന്യാടീ.. നാട്ടില്‍ നില്‍ക്കുക. കയ്യൂലട്ടോ... അപ്‌സ്റ്റെയര്‍ കയറി തന്നെ മനുഷ്യന്‍ തോറ്റു പോകും''.
രണ്ട്‌ മാസത്തെ അവധി കഴിഞ്ഞ്‌ നാട്ടില്‍ നിന്ന്‌ തിരിച്ചെത്തിയതാണ്‌ സുല്‍ഫിക്കറും ഭാര്യയും. വീട്ടുകാര്‍ ചില പുസ്‌തകങ്ങളും വാരികകളും കൊടുത്തയച്ചിരുന്നു. അത്‌ വാങ്ങാന്‍ ചെന്നതാണ്‌ ഞാന്‍. അപ്പോള്‍ സുല്‍ഫിക്കറിന്റെ ഭാര്യ ജസീല എന്റെ ശ്രീമതിയോട്‌ പറയുകയാണ്‌.
കൂടുതല്‍ വായനക്ക് നാട്ടുപച്ചയിലേക്ക്


ജീവിതത്തില്‍ വി.എം. ഗിരിജ ബാലാമണിയമ്മയെ പുനര്‍വായിക്കുന്നു

ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ?
മനുഷ്യന്റെ ജീവിതം ലോകത്തില്‍ ഏറ്റവും മഹത്താണെന്നു പറഞ്ഞതു ബൈബിളായിരിക്കാം. ആധുനികതയും അതു തന്നെ വിശ്വസിക്കുന്നു. അതു വിശ്വസിക്കാത്ത ആരെങ്കിലും ഉണ്ടെന്നു ഇപ്പോള്‍ നമുക്കു വിശ്വസിക്കാന്‍ പ്രയാസമാണ്. ബഷീര്‍ ഭൂമിയുടെ അവകാശികളെപ്പറ്റി പറയുന്നു. എന്നാല്‍ അതു ഒരു ഏട്ടിലെ പശു അല്ലെ? പുതിയ ജീവിതത്തില്‍ ഉറുമ്പിനും കാക്കക്കും കഴുതക്കും ഒന്നും അവസരമില്ല എന്ന തുല്യത ഉണ്ട്. മനുഷ്യര്‍ ജന്തുക്കളെ പോലെ ജീവിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്. കൂടുതല്‍ വായനക്ക് നാട്ടുപച്ചയിലേക്ക്

കാഴ്ചയില്‍ നവ്യാ നായരുമായുള്ള അഭിമുഖം.

കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല.....നവ്യാ നായര്‍

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെ എല്ലാം അണിനിരത്തി ട്വന്റി 20 പുറത്തിറങ്ങിയിരിക്കുകയാണല്ലോ. എന്തുകൊണ്ട് നവ്യയെ ട്വന്റി 20യില്‍ കാണാഞ്ഞത്?
ഞാന്‍ മാത്രമല്ല, മീരാ ജാസ്മിനും ട്വന്റി ട്വന്റിയിലില്ല.
കൂടുതല്‍ വായനക്ക് നാട്ടുപച്ചയിലേക്ക്

മൈതാനത്ത് കളിവിശേഷങ്ങളുമായി കമാല്‍ വരദൂരും, മുരളികൃഷ്ണ മാലോത്തും...

ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍

വേണം കംഗാരുക്കള്‍ക്ക് ഒരു ക്യാപ്റ്റന്‍ - മുരളികൃഷ്ണ മാലോത്ത്

ഒപ്പം മറ്റനവധി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, വാര്‍ത്താ വിശകലനങ്ങള്‍.... എല്ലാം ഒരൊറ്റ ക്ലിക്കലെ...

വായിക്കൂ നാട്ടുപച്ച, എല്ലാ മാസവും ഒന്നാം തീയ്യതിയും പതിനാറാം തീയ്യതിയും പുതുപുത്തന്‍ വിഭവങ്ങളുമായി നിങ്ങളുടെ മുന്നിലെത്തുന്നു....

Wednesday, November 19, 2008

മഷി

പ്രമുഖരായ എഴുത്തുകാര്‍ ആദ്യമായി വെബ്ബില്‍... നാട്ടുപച്ച മഷിയിലൂടെ

ഡോ.വത്സലന്‍ വാതുശ്ശേരിയുടെ കഥ നടാടെ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍......

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

അടഞ്ഞു കിടന്ന ലെവല്‍ ക്രോസിനിപ്പുറത്ത് തീവണ്ടി കടന്നു പോകാനായി തന്റെ ബൈക്കുമായി കാത്തുനില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍ ‍. തീവണ്ടിയുടെ ഇരമ്പം അടുത്തെത്തും മുമ്പ് പാളം മുറിച്ചു കടക്കാന്‍ തിടുക്കപ്പെട്ട് കൊണ്ട് ലെവല്‍ ക്രോസിനടുത്തേയ്ക്കണയുമ്പോഴാണ് ഞാനവനെ കണ്ടത്. റെയില്‍പ്പാളത്തിനപ്പുറമുള്ള ഏതോ ദൃശ്യത്തില്‍ നോട്ടമുറപ്പിച്ച് ഗാഢമായി ധ്യാനിക്കുന്ന മട്ടില്‍ നിശ്ചലനായി ഇരിക്കുകയായിരുന്നു അപ്പോള്‍ അവന്‍. ആ ഇരിപ്പിലും നോട്ടത്തിലും ഏതോ നിഗൂഢത മണത്ത് പാളം മുറിച്ചു കടക്കാനുള്ള നിശ്ചയം വെടിഞ്ഞ് എന്താണിത്രയും ഗാഢമായ ആലോചന എന്ന് ഞാന്‍ രാജേന്ദ്രനെ തട്ടിവിളിച്ചു. തനിക്കു മാത്രം കാണാനാവുന്ന ദൃശ്യത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് രാജേന്ദ്രന്‍ പുഞ്ചിരിയോടെ കൌതുകം കൊണ്ടു.
ലെവല്‍ ക്രോസിന് തെല്ലകലെ റെയില്‍പാളത്തിലേക്ക് ദൃഷ്ടി നീട്ടിക്കൊണ്ട് രാജേന്ദ്രന്‍ പറഞ്ഞു. “നോക്ക്”
ഞാന്‍ നോക്കി, പരവശരൂപനായ ഒരു മദ്ധ്യവയസ്കന്‍ പാളത്തിനപ്പുറത്ത് ആരെയോ പ്രതീക്ഷിക്കുന്ന മട്ടില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ നില്പില്‍ കൌതുകകരമായ എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല.
രാജേന്ദ്രന്‍ പറഞ്ഞു:
“തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആരെങ്കിലും ആത്മഹത്യ ചെയ്യുന്നത് നീ മുമ്പ് കണ്ടിട്ടുണ്ടോ?”


കഥ പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

പഴവിള രമേശന്‍ , ശൈലന്‍ , ശ്രീരമ എന്നിവരുടെ കവിതകള്‍

അപസ്മാരം - പഴവിള രമേശന്‍

കൂട്ടിയും
തമ്മില്‍ കുറച്ചും
ഗുണിച്ചും ഹരിച്ചും
നഷ്ടബോധത്തിന്റെ
നാള്‍വഴിത്താളു-
മറിച്ചും
ഉറങ്ങാതെ
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

അഷ്ടാംഗമാര്‍ഗം - ശൈലന്‍

ഇനിയും
വാതില്‍‌പിടിപ്പിച്ചിട്ടില്ലാത്ത
കട്ടിളയുള്ള
ഒരു മുറിയുണ്ട്
വീട്ടില്‍...
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

കണ്ണുരോഗം - ശ്രീരമ.പി.പി

എന്റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്
ഒരിക്കലും മാറാത്ത
‘നന്മയുടെ തിമിരം’
മറുമരുന്ന് അന്ധതമാത്രം.
കവിത പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....

തന്റെ പ്രണയവുമായി സുപ്രസിദ്ധ എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത്

ഉമ്മു സല്‍മ, എന്റെ ശവശരീരത്തിനുമേല്‍ ശതശാകികള്‍ പടര്‍ത്തി നീ നമ്മുടെ ബാല്യത്തെ വിളിച്ചുണര്‍ത്തൂ..
ഞാനേറെ ആഗ്രഹിക്കുന്നതും ഇനിയൊരിക്കലും - ഈ ജന്മത്തില്‍ എനിക്കു ലഭിക്കുകയില്ലാത്തതുമായ ഒരു പ്രണയാനുഭവത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഓര്‍മ്മയുടേയും ഭൂതകാലത്തിന്റെയും ഓരോ അതിരിലും പ്രത്യാശയുടെ സര്‍വ്വേക്കല്ലുകള്‍ ആഴത്തില്‍ സ്ഥാപിച്ചുകൊണ്ട് ഞാനവള്‍ക്കായ് നാലതിരുകള്‍ തിരിച്ചിട്ടിട്ടുണ്ട്.

ഒരിക്കല്‍ അവള്‍ വരും. ഞാന്‍ മരിച്ചുകിടക്കുമ്പോള്‍ മൂടപ്പെട്ട എന്റെ ശവപേടകത്തിന്റെ മേല്‍മൂടി മാറ്റി ഇളം പച്ച ക്യഷ്ണമണികള്‍ കൊണ്ട് അവളെന്നെ നോക്കും.
പൂര്‍ണ്ണമായി വായിക്കാന്‍ നാട്ടുപച്ചയിലേക്കു പോകൂ....


ഒപ്പം ഒട്ടേറെ മറ്റ് രചനകളും, വായിക്കൂ നാട്ടുപച്ചയുടെ രണ്ടാം ലക്കത്തില്‍....

Tuesday, November 18, 2008

വര്‍ത്തമാനം... നേരിന്റെ തിരമൊഴി

ഈ ലക്കം നാട്ടുപച്ചയില്‍ നേരിന്റെ തിരമൊഴിയായ വര്‍ത്തമാനം വിഭാഗത്തില്‍ ആഴമുള്ള വായനക്കായി നിരവധി വിഭവങ്ങള്ള്....
നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന/വിജയന്‍ പുല്‍പ്പള്ളി
2008 സപ്തമ്പര്‍ 14നു ശേഷം എഴുത്ത് എന്നത് എന്നെ സംബന്ധിച്ച് ഒരു പെടാപ്പാടായി തീര്‍ന്നിരിക്കയാണ്. വാക്കുകള്‍ക്ക് പെട്ടെന്ന് കനം കൂടിയതുപോലെ. അവ എന്റെ ബോധ്യങ്ങളേയും, രാഷ്ട്രീയ കാഴ്ചപ്പാടുകളേയും, പത്രപ്രവര്‍ത്തനവീര്യത്തേയും തുറിച്ചു നോക്കുന്നതുപോലെ. കൂടുതല്‍ വായിക്കൂ
അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്സരിച്ചവരില്‍ ലോകം ആദ്യം തന്നെ എഴുതിത്തള്ളിയത്‌ രണ്ടുപേരെയാണ്‌. ഒന്ന്‌ ഒബാമ. ഒസാമ അമേരിക്കന്‍ പ്രസിഡന്റായാലും ഒബാമയാവാന്‍ സാദ്ധ്യതയില്ലെന്ന മട്ടായിരുന്നു. കാരണം കറുത്തവരോടുള്ള വെള്ളക്കാരുടെ സ്‌നേഹാരാധനകളുടെ ചരിത്രത്തിന്റെ നാള്‍വഴികള്‍. രണ്ടാമതായി എഴുതിത്തള്ളിയത്‌ ഹിലാരിയെ. അങ്ങേയറ്റം പുരുഷമേധാവിത്വ സമൂഹമായ അമേരിക്കയില്‍ പെണ്ണ്‌ വാഴുകയില്ലെന്ന സാമാന്യതത്വം. കൂടുതല്‍ വായിക്കൂ
പുരോഗമനപരമെന്നു മുടിചാര്‍ത്തപ്പെട്ട ഭൂപരിഷ്കരണ നയങ്ങള്‍ പൊളിച്ചെഴുതേണ്ടതുണ്ടെന്ന വിലയിരുത്തലിന്റെ കാലത്തിലൂടെ കേരളസമൂഹം കടന്നുപോവുന്നു. കേരളത്തിന്റെ വിവിധയിടങ്ങളില്‍ ചെറുതും വലുതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഭൂസമരത്തിന്റെ പാതയിലാണ്. ആദിവാസി, ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ അവര്‍ക്കു വേണ്ടിയുള്ള അവകാശങ്ങള്‍ക്കായി പോരാടുന്നുണ്ട്. ഇത്തരം വിഭാഗങ്ങളുടെ പ്രധാന കേന്ദ്രങ്ങളായ ഇടുക്കിയിലും വയനാട്ടിലും ഇത്തരം സമരങ്ങള്‍ക്കു പുതുമപോലും നഷ്ടമായിക്കഴിഞ്ഞു. കൂടുതല്‍ വായിക്കൂ
ഏറെ വ്യത്യസ്തമായ വ്യക്തിത്വത്തിന് ഉടമയാണ് ലാല്‍ കൃഷ്ണ അദ്വാനി. കറാച്ചിയില്‍ ജനിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ അദ്വാനി ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ നേതാക്കളിലൊരാളാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു വേണ്ടി രാജ്യം തയ്യാറെടുത്തു തുടങ്ങിയ ഈ സാഹചര്യത്തില്‍ അദ്വാനിയുമായി അമ്യതാ ടി വി ബ്യൂറോ ചീഫ് ദീപക് ധര്‍മ്മടം നടത്തിയ അഭിമുഖത്തില്‍ നിന്ന്... കൂടുതല്‍ വായിക്കൂ
സ്വവര്‍ഗ രതിയുടെ പുതുവഴികള്‍ - നിബ്രാസുല്‍ അമീന്‍
ഓര്‍ക്കുട്ടിലൂടെ സന്ദീപ് മനുവിനു അയച്ച സ്ക്രാ‍പ്പ് ആണിത്. സന്ദീപ് തിരുവനന്തപുരത്ത് സോഫ്റ്റ്വെയര്‍ പ്രൊഫഷണലാണ്. എറണാകുളത്താണ് മനു. മൈക്രോ ബയോളജിയില്‍ എം.എസ്.സി. കഴിഞ്ഞ്, അമേരിക്കയില്‍ പി.എച്ച്.ഡിയ്ക്ക് അഡ്മിഷന്‍ കാത്തു കഴിയുന്നു. ടോഫല്‍ എഴുതാനായി കോച്ചിംഗിനു പോയിക്കൊണ്ടിരിക്കുനു. സ്ക്രാപ്പുകളില്‍ കൂടുതല്‍ പരതുമ്പോള്‍ ഇത്രയെങ്കിലും കിട്ടും. തുടര്‍ന്ന് രണ്ടുപേരും ഫോണ്‍ നമ്പരുകളും കൈമാറിയിരിക്കുന്നു. പിറ്റേ ദിവസം മനു ഫോട്ടോ ഫോര്‍വേഡ് ചെയ്തതിന്റെ റിസല്‍ട്ട് കൊടുത്തിരിക്കുന്നു സന്ദീപ്.. യ്യോ! നീയെന്തു സുന്ദരനാ-- ലവ് യു. കൂടുതല്‍ വായിക്കൂ
ബരാക് ഹുസൈന്‍ ഒബാമ പുതു വര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് പദമേറും. മാറ്റത്തിന്റെ സന്ദേശവുമായാണ് ഒബാമ എന്ന നാല്പത്തിയേഴുകാരന്‍ വൈറ്റ് ഹൌസിലേക്ക് പടി കയറുന്നത്. പ്രത്യക്ഷത്തില്‍ ചില മാറ്റങ്ങളുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ആഫ്രിക്കന്‍ വംശജനായ ഒരു അമേരിക്കക്കാരന്‍ (പകുതി മാത്രമേ കറുപ്പുള്ളൂ) പ്രസിഡന്റാവുന്നു എന്നതാണ് അതില്‍ പ്രധാനം.
2001 സെപ്‌തംബര്‍ 11ന്റെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം, 2006 ജൂലായ്‌ 11ന്റെ മുംബൈ സ്‌ഫോടന പരമ്പര, പിന്നെ ഈ അടുത്ത്‌ ബാംഗ്ലൂരിലും അഹമ്മദാബാദിലും നടന്ന സ്‌ഫോടന പരമ്പരകള്‍. വാഗമണ്ണില്‍ സിമി പരിശീലന ക്യാംപു നടന്നുവെന്ന ഗുജറാത്ത്‌ പോലീസിന്റെ കണ്ടെത്തല്‍. കശ്‌മീരില്‍ നാലു മലയാളികള്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. തുടര്‍ന്ന്‌ ഭീകരരെ കണ്ടെത്താന്‍ നടക്കുന്ന പരിശോധനകള്‍. ഈ ദിവസങ്ങളിലൊന്ന്‌. സ്ഥലം കോഴിക്കോട്‌ ജില്ല. സമയം വൈകിട്ട്‌ ആറു മുതല്‍ രാത്രി ഒമ്പതരവരെ.
ടാബ്ലോയില്‍ നിന്ന് ടാബ്ലോയിഡിലേക്കുള്ള അകലം - നമ്പ്യാര്‍
ജനാധിപത്യത്തിന്റെ ഡ്രസ് റിഹേഴ്സലിന് അരങ്ങൊരുങ്ങുകയാണ് ആറിടത്ത്. ഛത്തിസ്ഗഢ്, മദ്ധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, ദല്‍ഹി, ജമ്മു കാശ്മീര്‍... ഇന്ത്യയുടെ ആറു ഭാഗങ്ങള്‍ ജനവിധി നിര്‍ണ്ണയിക്കാനൊരുങ്ങുന്നു. ജനാഭിപ്രായത്തിന് മുന്നില്‍ വരണമാല്യവുമായി പഴയ പുരാണത്തിലെ വ്യാജന്മാര്‍ വീണ്ടും ചുവടുവയ്ക്കുന്നു. പാതിവ്രത്യത്തിന്റെ പഴമ്പാതകള്‍ പണ്ടേ വലിച്ചെറിഞ്ഞ സമൂഹം കണ്ണഞ്ചി കാതോര്‍ക്കുന്നു, വാഗ്ദാനങ്ങള്‍ക്ക്. കൂടുതല്‍ വായിക്കൂ
കാവുവടി എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് ഓര്‍മ്മ വരുന്നത് ചെമ്മീന്‍ എന്ന സിനിമയില്‍ മത്സ്യം കാവിലേറ്റി പ്രത്യേക താളത്തില്‍ പദവിന്യാസത്തോടെ ഓടുന്ന മീന്‍ കച്ചവടക്കാരേയാണ്. അത് തന്നെയാണ് ഇവിടത്തെ പ്രതിപാദ്യ വിഷയം. ആദിമ മനുഷ്യന്റെ ആദ്യത്തെ കണ്ടുപിടുത്തങ്ങളിലൊന്നാണ് അമ്പും വില്ലും. അതില്‍ നിന്നാണ് കാവുവടി ഉണ്ടായത്. കൂടുതല്‍ വായിക്കൂ
പൂര്‍ണ്ണ വായനക്ക് സന്ദര്‍ശിക്കൂ.... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴിയിലൂടെ

Saturday, November 15, 2008

നാട്ടുപച്ച രണ്ടാം ലക്കം പ്രസിദ്ധീകരിച്ചു

നാട്ടുപച്ച രണ്ടാം ലക്കം പ്രസിദ്ധീകരിച്ചു. ആദ്യ ലക്കം കൊണ്ടു തന്നെ വായനക്കാരുടെ പ്രിയപ്പെട്ട ഓണ്‍‌ലൈന്‍ മാഗസിനായി മാറിയ നാട്ടുപച്ചയുടെ രണ്ടാം ലക്കം പുറത്തിറങ്ങി.
വൈവിധ്യമാര്‍ന്ന ഒട്ടേറെ ലേഖനങ്ങളും മറ്റു രചനകളാലും സമ്പുഷ്ടമായ രണ്ടാം ലക്കത്തില്‍ വായിക്കാനേറെയുണ്ട്.
കെ.കെ.ഷാഹിന നടുക്കുന്ന അനുഭവങ്ങളെക്കുറിച്ച് നട്ടെല്ല് ചൂഴുന്ന നടുക്കത്തില്‍ വിവരിക്കുന്നു
നിബ്രാസുല്‍ അമീന്‍ ഉന്നതശ്രേണിയിലുള്ളവരുടെ സ്വവര്‍ഗ രതിയുടെ പുതുവഴികളെക്കുറിച്ച്
പി.ടി.മുഹമ്മദ് സാദിഖിന്റെ ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും
നിങ്ങള്‍ ഫെമിനിസ്റ്റാണൊയെന്ന് പെണ്‍‌നോട്ടത്തില്‍ മൈന ഉമൈബാന്‍
അദ്വാനി, സി.കെ.ജാനു, ഷഹബാസ് അമന്‍, നവ്യാ നായര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍
നിത്യായനത്തില്‍ കറവവറ്റിയവരും കാലാഹരണപ്പെട്ടവരും
സുപ്രസിദ്ധ കഥകൃത്ത് വത്സലന്‍ വാതുശ്ശേരി കഥ റിവേഴ്സ് ഷോട്ട്
തന്റെ പ്രണയത്തെക്കുറിച്ച് സുസ്മേഷ് ചന്ത്രോത്ത്
അപസ്മാരമെന്ന കവിതയുമായി പഴവിള രമേശന്‍, അഷ്ടാംഗമാര്‍ഗവുമായി ശൈലന്‍
ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ എന്നാരാഞ്ഞു കൊണ്ട് വി.എം.ഗിരിജ
ക്യാപ്റ്റന്മാരുടെ ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍
ട്രാന്‍സ്ജെന്ററായി അറിയപ്പെടാന്‍ പോരാടിയ ശ്രീനന്ദുവിന്റെ കഥ എ.എന്‍ ശോഭ വായിക്കുന്നു.
പ്രിയ ഉണ്ണിക്കൃഷ്ണന്റെ യാത്രാ വിവരണം തുടരുന്നു, ഒപ്പം ബ്ലോഗ് വിചാരണയും..

മുപ്പതിലധികം രചനകളുമായി നിങ്ങളുടെ നാട്ടുപച്ച, വായനയുടെ പച്ചപ്പ് നിങ്ങളെ ഏല്‍പ്പിക്കുന്നു... വായിക്കൂ... നാട്ടുപച്ച

Sunday, November 9, 2008

അക്ഷരങ്ങളുടെ നിറമുത്തുകള്‍ ആവാഹിക്കാന്‍ നാട്ടുപച്ചയിലെ മഷി കാണൂ...


നാട്ടുപച്ചയില്‍ വായിക്കൂ...

മഷി... അക്ഷരങ്ങളുടെ നിറമുത്തുകള്‍ ആവാഹിക്കാന്‍ നാട്ടുപച്ചയിലെ മഷി കാണൂ...

ഈ ലക്കം നാട്ടുപച്ചയിലെ മഷിയില്‍


ആത്മഹത്യയിലേക്ക് നയിച്ച തന്റെ ആദ്യ പ്രണയം സിവിക് വായനക്കാരുമായി പങ്കുവെക്കുന്നു...

കോഴിക്കോട് എന്ന നഗരം തന്റെ ജീവിതവുമായി എങ്ങിനെ ബന്ധപ്പെട്ടിരുന്നുവെന്ന്
പട്ടം പറത്തിയ കുട്ടിയിലൂടെ കെ.രേഖ


നീലന്‍, ഇന്ദ്രബാബു, ഗിരീഷ്.എ.എസ്. എന്നിവരുടെ കവിതകള്‍

ശ്രീപ്രിയയുടെ കഥ പൂവാലിപ്പയ്യ്

വായനയില്‍ വൈഡ് സരഗസ്സോ സീ (wide saragasso sea)എന്ന വിഖ്യാത നോവലിനെയും, അതെഴുതിയ ജീന്‍ രീസിനെയും പ്രഭ സക്കറിയ പരിചയപ്പെടുത്തുന്നു, ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്‍വായിക്കുമ്പോള് എന്ന ലേഖനത്തിലൂടെയും മരണമാണ് ഏറ്റവും വലിയ സര്‍ഗ്ഗത്മകതയുടെ പ്രചോദനമെന്ന് സുഭാഷ് ചന്ദ്രന്‍ മരണാനന്തരം എന്ന ലേഖനത്തിലൂടെ പറയുന്നു

പ്രവാസത്തില്‍ ഒരു കാലത്ത് കേരളത്തെ ഇളക്കി മറിച്ച മറിയം റഷീദയുടെ മാലിദ്വീപിനെക്കുറിച്ച് അറിയാന്‍ സതീഷ് സഹദേവന്റെ ‍, ‘യു മാരി മൈ മദര്‍’ വായിക്കുക

ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണെന്ന് എം.പി.വീരേന്ദ്രകുമാര്‍ അനിലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മഷി കൂടാതെ വര്‍ത്തമാനം, പെണ്‍‌നോട്ടം, മൈതാനം, കാഴ്ച, ബൂലോഗം, യാത്ര, കാമ്പസ്, വിപണി, പുതുലോകം തുടങ്ങി മറ്റു വിഭാഗങ്ങളിലും നിരവധി രചനകള്‍..

വായിക്കൂ, ഈ ലക്കം നാട്ടുപച്ചയില്‍

പ്രമുഖരായ എഴുത്തുകാരുടെ ശക്തമായ രചനകളുമായി അടുത്ത ലക്കം നാട്ടുപച്ച നവമ്പര്‍ 15നു..

Friday, November 7, 2008

ഒബാമയും ട്വന്റി 20 യും....

നാട്ടുപച്ചയില്‍ രണ്ട് പുതിയ രചനകള്‍ കൂടി ...

1. ബറാക്‌ ചരിത്രത്തിലേക്ക്‌ ബുഷ്‌ ചവറ്റുകുട്ടയിലേക്ക്‌ - നിത്യന്‍
അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേക്ക്‌ മത്സരിച്ചവരില്‍ ലോകം ആദ്യം തന്നെ എഴുതിത്തള്ളിയത്‌ രണ്ടുപേരെയാണ്‌. ഒന്ന്‌ ഒബാമ. ഒസാമ അമേരിക്കന്‍ പ്രസിഡന്റായാലും ഒബാമയാവാന്‍ സാദ്ധ്യതയില്ലെന്ന മട്ടായിരുന്നു... അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെയും അതിനു പിന്നിലെ കഥകളുമായി നിത്യന്‍ ........ തുടര്‍ വായനക്കായി നാട്ടുപച്ച കാണുക

ഒരു ചിത്രം ബ്രഹ്മാണ്ഡമാകുന്നതെങ്ങനെ എന്നറിയാന്‍ മലയാളിക്ക് ഇനി തമിഴകത്തേക്ക് നോക്കേണ്ടതില്ല. ബോളിവുഡിനോടും പോയി തുലയാന്‍ പറയുക. ട്വന്റി 20 എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമയിലെ ബ്രഹ്മാണ്ഡ സങ്കല്‍പ്പങ്ങളെയപ്പാടെ നമ്മള്‍ മലര്‍ത്തിയടിച്ചിരിക്കുന്നു. ഏറ്റവും പുതിയ സിനിമ ട്വന്റി 20 യെ കുറിച്ച് ചിത്രദര്‍ശനത്തില്‍ അനില്‍......... തുടര്‍ വായനക്കായി നാട്ടുപച്ച കാണുക

വായിക്കൂ ഏറ്റവും പുതിയ വാര്‍ത്താവിശകലനങ്ങള്‍ക്കും സിനിമാ നിരൂപണങ്ങള്‍ക്കും... ഒപ്പം ഒട്ടനവധി മറ്റു രചനകളും....

Wednesday, November 5, 2008

നാട്ടുപച്ചയിലെ വിശേഷങ്ങള്‍

നവമ്പര്‍ 1നു ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട നാട്ടുപച്ചയുടെ ആദ്യലക്കത്തില്‍ വര്‍ത്തമാനം എന്ന വിഭാഗത്തില്‍ മുഖപ്രസംഗം കൂടാതെ 7 ലേഖനങ്ങളാണുള്ളത്.

1. അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി - കെ. പി. രാമനുണ്ണി

നിങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നോക്കൂ. ഇപ്പോഴും പച്ചപ്പും പുല്‍ത്തകിടിയും വറ്റാത്ത പുഴകളും കാണാന്‍ കഴിയുന്നതാണ്. ദൈവത്തിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ലേബലില്‍ സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും ഇതെല്ലാം വില്‍പ്പനക്ക് വെച്ചിട്ടുമുണ്ട്. ആയുര്‍വ്വേദം, മോഹിനിയാട്ടം, കളരി-മര്‍മ്മചികിത്സ തുടങ്ങി ഏത് സാംസ്ക്കാര വിശേഷങ്ങളും അതിന്റെ ഉപാസക വേഷക്കാര്‍ വെച്ച് വിളമ്പാന്‍ തയ്യാറാണ്. കൂടുതല്‍ ഇവിടെ വായിക്കാം

2. പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

കവി പി ഉദയബാനു മരിച്ചു. മലയാളിയുടെ ജീവിതത്തിലേക്ക് തന്റെ അതിസൂക്ഷ്മമായ കവിതകളുടെ കണ്ണുകള്‍ തുറന്നുവച്ച കവിയായിരുന്നു അദ്ദേഹം. എന്നാല്‍ കവികളുടെ മരണം ഒരാഘോഷമാക്കി മാറ്റുന്ന മാധ്യമ പരമ്പരയില്‍ ഉദയബാനു ഉള്‍പെട്ടില്ല, ഉള്‍പ്പെടുകയുമില്ല. കാരണം തന്നെത്തന്നെ വില്‍ക്കാനുള്ള ‘കഴിവ് ‘ തീരെ ഇല്ലായിരുന്ന കവിയായിരുന്നു ഉദയബാനു. കൂടുതല്‍ ഇവിടെ വായിക്കാം

3. 'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത്‌ -നിബ്രാസുല്‍ അമീന്‍

ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്‌. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ്‌ കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്‌. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്‌. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്‌. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്‌.

എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?? കൂടുതല്‍ ഇവിടെ വായിക്കാം

4. വാദവും തീവ്രവാദവും - അനന്തപാര്‍ശ്വന്‍

കേരളം അതിന്റെ പ്രശ്നങ്ങളോടൊന്നും തീവ്രമായി പ്രതികരിയ്ക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി നിലനില്‍ക്കെ തീവ്രവാദം പൊതു സമൂഹം വ്യാപകമായി ചര്‍ച്ചചെയ്യുകയാണ്. ഇന്ത്യയിലൊട്ടാകെ യാവട്ടെ ഭീകരര്‍ നടത്തുന്ന സ്ഫോടനങ്ങളുടേയും മറ്റും അവസാനിയ്ക്കാത്ത ചിത്രങ്ങളും. ആകെ ഉറക്കം കെടുത്ത അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. കൂടുതല്‍ ഇവിടെ വായിക്കാം

5. നോക്കുകുത്തി - നമ്പ്യാര്‍

സംസ്ഥാനത്ത് വിപണിമൂല്യം ഇപ്പോള്‍ ഭീകര്‍ക്കാണ്. ലക്ഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തൊട്ട് അല്‍‌ഖ്വയ്ദ വരെ നീളുന്ന ബന്ധം. വാടക കൂടുകയാണ് തമ്മനം ഷാജിക്ക്. വില കുറയുകയാണ് മനുഷ്യനും ബന്ധങ്ങള്‍ക്കും. കൂടുതല്‍ ഇവിടെ വായിക്കാം

6. ഗുരുവായൂരേക്കൊരു മതേതര സലൂണും യുവതിയുടെ ദിവ്യഗര്‍ഭവും - നിത്യന്‍

ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളെജില്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്‌ പ്രയാണം നടത്തിയ കരുണാകരന്‍ വേറിട്ടൊരു മതേതരപ്രതിഭയാണ്‌. ബോധം വീണപ്പോള്‍ കരുണാകരനൊരു മോഹം. ഗുരുവായൂരപ്പനെ ഒന്നു കാണണം. ബോധം പോയാല്‍ പിന്നെ ആളുകള്‍ക്ക്‌ ഈയൊരു കാഴ്‌ചയുടെ പ്രശ്‌നമുണ്ടാവാറില്ല. അത്‌ ഗുരുവായൂരപ്പന്‌ അസ്സലായി നിശ്ചയമുള്ളതുകൊണ്ട്‌ നബോധകാലേ മൂപ്പര്‍ കരുണാകരനെ പോയി കാണുകയാണ്‌ പതിവ്‌. കൂടുതല്‍ ഇവിടെ വായിക്കാം

7. ഒബാമയും മക്‍കെയിനും - സുനില്‍ കുമാര്‍

“പ്രസക്തി നഷ്ടപെട്ടവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് നാം അന്വേഷിക്കേണ്ടതാണ്”- ബറാക്ക് ഹുസൈന്‍ ഒബാമ പറഞ്ഞു. വൈരുധ്യങ്ങളുടെ രാപ്പകലുകളില്ലാത്ത ആകാശത്ത് ഒബാമ തലയുയര്‍ത്തി നിന്നു. എന്നിട്ട് പതുക്കെ തുടര്‍ന്നു, ”വംശീയതക്ക് കുറെ വ്യാമോഹങ്ങളുണ്ട്. അതിനി യുദ്ധങ്ങളായി പെയ്യില്ല. കൂടുതല്‍ ഇവിടെ വായിക്കാം

വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.... അടുത്ത ലക്കം നാട്ടുപച്ച നവമ്പര്‍ 15ന്.......

Monday, November 3, 2008

നാട്ടുപച്ച വായനയുടെ വാതായനങ്ങള്‍ക്കു മുന്നില്‍...വളരെ ഏറെ പ്രതീക്ഷയോടെ ആഗോള മലയാളി സമൂഹം കാത്തിരുന്ന നാട്ടുപച്ച.കോം കേരളപ്പിറവി ദിനമായ നവമ്പര്‍ 1ന് വൈകീട്ട് 3 മണിക്ക് കോഴിക്കോടുള്ള ഹോട്ടല്‍ സ്പാനില്‍ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് പ്രശസ്ത സിനിമാ സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ ശ്രീ.രഞ്ജിത് ലോകമലയാളിയുടെ വായനയുടെ വാതയനങ്ങള്‍ക്കു മുന്നില്‍ തുറന്നു കൊടുത്തു.

ഓണ്‍‌ലൈന്‍ മാഗസിനുകളെക്കുറിച്ച് വളരെയൊന്നും തനിക്കറിയില്ലെങ്കിലും, നമുക്ക് നഷ്ടപ്പെട്ടുപോയ വായന ഒരു ക്ലിക്കകലെമാത്രമാണെന്നത് ആശാജനകമാണെന്ന് രഞ്ജിത് പറഞ്ഞു. 'ഇ' വായനക്കെന്നല്ല 'ആ' വായനക്കുപോലും സമയമില്ലാത്ത പരക്കം പാച്ചിലിലാണെങ്കിലും ഉടന്‍ തന്നെ 'ഇ' വായനാ ലോകത്തേക്കെത്തുമെന്നും നാട്ടുപച്ചയെ ലോകസമക്ഷം സമര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നാട്ടുപച്ചയുടെ കോര്‍പ്പറേറ്റ് ബ്രോഷര്‍ കൈരളി ടി.എം.ടി. സ്റ്റീലിന്റെ എം.ഡിയും, കോഴിക്കോട്ടെ യുവ വ്യവസായികളില്‍ പ്രമുഖനുമായ ഹുമയൂണ്‍ കള്ളിയത്ത് പ്രകാശനം ചെയ്തു. നാട്ടുപച്ച രാവില തന്നെ‍ സന്ദര്‍ശിച്ചുവെന്നും, വളരെ നല്ല രീതിയില്‍ ഇതു രൂപകല്പന ചെയ്തിട്ടുണ്ടെന്നും, മലയാളം വായനയുടെ ഈ പുതിയ സങ്കേതം തന്നെ സംബന്ധിച്ച് പുത്തനറിവാണെന്നും അദ്ദേഹം പറഞ്ഞു.

വാ മൊഴിക്കും, വരമൊഴിക്കും ശേഷം വന്ന തിരമൊഴിയെന്ന ഇ-എഴുത്തിനെ വളരെ ഗൌരവത്തോടു കൂടി തന്നെ വീക്ഷിക്കേണ്ടതുണ്ടെന്ന് തുടര്‍ന്നു സംസാരിച്ച പ്രമുഖ ആക്ടിവിസ്റ്റും, എഴുത്തുകാരനുമായ സിവിക് ചന്ദ്രന്‍ പറഞ്ഞു. മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്രശ്നങ്ങള്‍ക്കു നേരെയും മുഖം തിരിക്കുമ്പോള്‍ അവ ഇ മാഗസിനുകളിലൂടെയും ബ്ലോഗുകളിലൂടെയും സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നുണ്ടെന്നും, നാട്ടുപച്ച പോലുള്ള മാഗസിനുകള്‍ക്ക് ഈ കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേരള സ്മാള്‍ സ്കെയില്‍ ഇന്റസ്ട്രീസ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ.കെ.ഖാലിദ്, കോഴിക്കോട് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ.കമാല്‍ വരദൂര്‍, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീ.ഡി.പ്രദീപ്കുമാര്‍ എന്നിവരും ആശംസകളര്‍പ്പിച്ചു. നിരവധി പത്രപ്രവര്‍ത്തകരും, സാമൂഹ്യ-സാഹിത്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. നാട്ടുപച്ച എഡിറ്റര്‍ മൈന ഉമൈബാന്‍ സ്വാഗതവും, .സുധീര്‍ അമ്പലപ്പാട് നന്ദിയും പറഞ്ഞു.

വര്‍ത്തമാനം (സമകാലിക സംഭവങ്ങളുടെ വിശകലനം), മഷി (കഥ, കവിത, സംവാദം, വായന, പ്രണയം, ജീ‍വിതം, പ്രവാസം), കാഴ്ച (സിനിമ, കലാ, നാടക വിശകലനം), മൈതാനം (കായികരംഗം), പെണ്‍നോട്ടം, യാത്ര, ക്യാമ്പസ്, വിപണി, പുതുലോകം (ലൈഫ് സ്റ്റൈല്‍, പുതിയ കാര്യങ്ങള്‍), ചിരി വര ചിന്ത (കാര്‍ട്ടൂണ്‍, നര്‍മ്മം), ബൂലോഗം (ബ്ലോഗു റിവ്യൂ), ഞാനെഴുതുന്നു തുടങ്ങിയ വിവിധ ഉപവിഭാഗങ്ങള്‍ നാട്ടുപച്ചയില്‍ ഒരുക്കിയിട്ടുണ്ട്.

ആദ്യലക്കത്തില്‍ കെ.പി.രാമനുണ്ണി, സിവിക് ചന്ദ്രന്‍, പ്രേം ചന്ദ്, നീലന്‍ , ഇന്ദ്രബാബു, ബിച്ചു തിരുമല, സുഭാഷ് ചന്ദ്രന്‍, കെ. രേഖ, വിനയ, കമാല്‍ വരദൂര്‍ തുടങ്ങിയവരുടെ രചനകളും, എം.പി.വീരേന്ദ്രകുമാര്‍, ദീദി ദാമോദരന്‍ എന്നിവരുമായുള്ള അഭിമുഖവും അടക്കം 34 രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാട്ടുപച്ചയുടെ അടുത്ത ലക്കം നവമ്പര്‍ 15നു പുറത്തിറങ്ങും.