Saturday, December 19, 2009

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം--അഷിത എം

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം
പൂര്‍ണവായനക്ക്

മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം--അഷിത എം

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം

മുഴുവന്‍ വായനക്ക്

ബൂലോഗവിചാരണ 28

ബൂലോഗവിചാരണയുടെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ ബ്ലോഗുകള്‍ കാണുക


Submit your blog posts to blogreview@nattupacha.com

പാലേരി മാണിക്യം-- ഒരു പാതിരാകൊലപാതകമോ?

കാതലുള്ള സാഹിത്യകൃതികളുടെ പിന്‍ബലത്തില്‍ ചേതോഹരമായ സിനിമകളൊരുക്കിയ
രമണീയ കാലം തീര്‍ന്നില്ലെന്ന് അടയാളപ്പെടുത്താനാണ് രഞ്ജിത്ത് ശ്രമിച്ചത്.
എം ടി, പത്മരാജന്‍ തുടങ്ങി സാഹിത്യത്തിലും സിനിമയിലും ഒരുപോലെ
പ്രശോഭിച്ച പൂര്‍വസൂരികളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും
ചരിത്രനോവലില്‍ കൈവെക്കുമ്പോള്‍ അദ്ദേഹത്തിന് ചില തിരിച്ചറിവുകളുണ്ട്
പൂര്‍ണവായനക്ക്

നാട്ടുപച്ചവിടാത്ത കവിതകള്‍

ഞായറാഴ്ചയും
ഒഴിവാക്കാതെവരും.
തിങ്കളാഴ്ച രാവിലെ
വരുന്നവര്‍ ബൈക്കിലാണ്.
ദേഷ്യപ്പെടാത്തയാള്‍
ചൊവ്വാഴ്ചയാണ്;
ബുധനാഴ്ചക്കാരന്‍
ഉച്ചയ്ക്കായതിനാല്‍
മിക്കവാറും കാണാറില്ല.
ആളില്ലെന്നു കണ്ടാല്‍
തിരികെപോകും;
വൈകീട്ടുവരുന്ന
വ്യാഴാഴ്ചക്കാരന്‍.
അടച്ചിട്ട വാതിലിനോട്
ദേഷ്യം തീര്‍ക്കും,
വെള്ളിയാഴ്ചക്കാരന്‍.......
സത്യം പറയാല്ലോ
ശനിയാഴ്ച
ഒളിഞ്ഞിരിക്കയാണ് പതിവ്.......

മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്.

വായിക്കുക

മലയാളിയുടെ ലൈംഗിക ചിന്തകള്‍

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

Friday, December 18, 2009

തീയില്‍ ഒടുങ്ങുന്നത് -- കഥ

ക്യാമറാമാന്‍ ക്യാമറ പാക്ക് ചെയ്തു. മൃതദേഹം വരാന്‍
ഇനികാത്തുനില്‍ക്കേണ്ടതില്ല. മലയിറങ്ങുമ്പോള്‍ ആരും പരസ്പരം മിണ്ടിയില്ല.
ആകാശത്തോളം ഉസര്‍ന്നു പൊങ്ങിയ തീയില്‍ ഒരു വീടുകത്തുന്നു. അതിന്റെ
ജ്വാലകളില്‍ ഒരു നിലവിളിയൊതുങ്ങുകയാണ്. അകാലത്തില്‍ പൊതിഞ്ഞ ഒരു ജന്മം.
ഒരു വാര്‍ത്ത......

പൂര്‍ണവായനക്ക്

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍

ലവ് ജിഹാദ് - ഇതുവരെ കണ്ടതും കേട്ടതും വച്ച് മനസ്സിലായതിന്റെ രൂപം ഏതാണ്ടിങ്ങിനെ വരും. മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്. മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും. ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു?
വായിക്കുക

പാലേരി മാണിക്യം-- ഒരു പാതിരാകൊലപാതകമോ?

കാതലുള്ള സാഹിത്യകൃതികളുടെ പിന്‍ബലത്തില്‍ ചേതോഹരമായ സിനിമകളൊരുക്കിയ
രമണീയ കാലം തീര്‍ന്നില്ലെന്ന് അടയാളപ്പെടുത്താനാണ് രഞ്ജിത്ത് ശ്രമിച്ചത്.
എം ടി, പത്മരാജന്‍ തുടങ്ങി സാഹിത്യത്തിലും സിനിമയിലും ഒരുപോലെ
പ്രശോഭിച്ച പൂര്‍വസൂരികളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും
ചരിത്രനോവലില്‍ കൈവെക്കുമ്പോള്‍ അദ്ദേഹത്തിന് ചില തിരിച്ചറിവുകളുണ്ട്.

പൂര്‍ണവായനക്ക്

ബൂലോഗ വിചാരണ 28

ബൂലോഗവിചാരണയുടെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ ബ്ലോഗുകള്‍ കാണുക


Submit your blog posts to blogreview@nattupacha.com

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം

എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.

മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം

പൂര്‍ണമായ വായനക്ക്

Thursday, December 17, 2009

മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

നാട്ടുപച്ചയുടെ ഇരുപത്തെട്ടാമത് ലക്കം
പുതിയ വര്‍ത്തമാനങ്ങളും കാഴ്ചകളും വിശേഷങ്ങളുമായി നാട്ടുപച്ചയുടെ ഇരുപത്തെട്ടാമത് ലക്കം പുറത്തിറങ്ങി.


വര്‍ത്തമാനത്തില്‍


മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും-- നിബ്രാസുല്‍ അമീന്‍ എഴുതുന്ന പഠന റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം

പുതിയ സോപ്പിന്റെ പരസ്യം- വന്നല്ലോ തെലങ്കാനാ......... നമ്പ്യാര്‍
തെലുങ്കാനയെന്ന പുതിയ രാഷ്ടീയ യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരു വായനയുമായി നമ്പ്യാര്‍

മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍ -- നിത്യന്‍
മലബാര്‍ മേഖലയിലെ പെണ്ണുങ്ങള്‍ താമസംവിനാ പൊന്നാനിക്കു വച്ചുപിടിക്കും. ഹമുക്കേ ഞമ്മള് പ്രേമിച്ച ഇന്ന്യാ, ജ്ജ് മതം മാറണ്ടാന്നും അലറിവിളിച്ച് മജ്നുമാര് പിന്നാലെയോടിയതുകൊണ്ടൊന്നും രക്ഷകിട്ടുകയില്ല. കത്രീണകൊടുങ്കാറ്റിന്റെ വേഗത്തില് കാഫിര്‍ ലൈലമാര്‍ പൊന്നാനി പിടിച്ചുകളയും. ആരെങ്കിലും ഓടിവന്ന് കലിമ ചൊല്ലിക്കൊടുക്കാതെ പിന്നെ കലിപ്പ് അടങ്ങുകയില്ല. പാവം മതമെന്തുപിഴച്ചു? പൂര്‍ണവായനക്ക്

കോപ്പന്‍ ഹേഗനിലെ യുദ്ധങ്ങള്‍ --രാജീവ് ശങ്കരന്‍
കോപന്‍ ഹേഗനില്‍ നടക്കുന്നത് എന്താണ്? കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത്
കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ തീരുമാനിക്കാന്‍
വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചകള്‍ എന്ന് ലളിതമായി
വിവരിക്കാം. അതിനപ്പുറത്ത് ലോകത്തെ സമ്പന്ന രാജ്യങ്ങളും ദരിദ്ര
രാജ്യങ്ങളും തമ്മിലുള്ള യുദ്ധമായും ..... വായിക്കുക

കഥ

തീയില്‍ ഒടുങ്ങുന്നത് -- ബി.ടി.അനില്‍കുമാര്‍
ക്യാമറാമാന്‍ ക്യാമറ പാക്ക് ചെയ്തു. മൃതദേഹം വരാന്‍
ഇനികാത്തുനില്‍ക്കേണ്ടതില്ല. മലയിറങ്ങുമ്പോള്‍ ആരും പരസ്പരം മിണ്ടിയില്ല.
ആകാശത്തോളം ഉസര്‍ന്നു പൊങ്ങിയ തീയില്‍ ഒരു വീടുകത്തുന്നു. അതിന്റെ
ജ്വാലകളില്‍ ഒരു നിലവിളിയൊതുങ്ങുകയാണ്. അകാലത്തില്‍ പൊതിഞ്ഞ ഒരു ജന്മം.
ഒരു വാര്‍ത്ത......

കവിതയില്‍
അശാന്തം. -- ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

എവിടെ മറഞ്ഞു ?-- റോഷന്‍ വി കെ

കടലുപ്പ്‌ -- ടി.എ.ശശി

വായനയില്‍

നാട്ടുപച്ചവിടാത്ത കവിതകള്‍ - -രാജേഷ് നന്തിയംകോട്
മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്.വായിക്കുക

തത്തക്കുട്ടിയുടെ ഇതിഹാസം-- മുഞ്ഞിനാട്‌ പത്‌മകുമാര്‍
കഥയിലേക്കും കവിതയിലേക്കും രാധിക കടക്കും മുന്‍പുള്ള ഒരു വഴിയമ്പലമാണ്‌ 'തത്തക്കുട്ടി'. രാധികയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അസാധാരണമായതും യുണീക്‌ ആയതുമായ ചിന്തകളു'ടെ ഒരു വഴിയമ്പലം... വായനക്ക്

കേരള ഡയറക്റ്ററി
മാതാ അമൃതാനന്ദമയിക്കൊപ്പം മമ്മൂട്ടിയും മോഹന്‍ലാലും, ജി.മാധവന്‍
നായര്‍ക്കൊപ്പം ഇ.ടി. മുഹമ്മദ് ബഷീറും മൂസ എരഞ്ഞോളിയും. ഗുരു ചേമഞ്ചേരി
കുഞ്ഞിരാമന്‍ നായരും പി.ജെ.കുര്യനും പി.കെ.കുഞ്ഞാലികുട്ടിയും തോളോടു
തോള്‍. വായനക്ക്

പ്രണയം
മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം -- അഷിത എം
എന്റെ പ്രണയത്തെ ദുര്‍ന്നടപ്പുകാരിയെന്നും സാമുഹിക നിയമങ്ങളെയും മതവിലക്കുകളെയും ധിക്കരിച്ചവളെന്നും വിളിക്കുമെന്ന് ഭയന്ന് ഹൃദയത്തെക്കാള്‍ നേര്‍ത്ത തലയണക്കടിയില്‍ കാലങ്ങളോളം ഞാനതിനെ ഒളിപ്പിച്ചുവെച്ചു. പൂര്‍ണമായ വായനക്ക്

ജീവിതത്തില്‍
വാക്കുകള്‍ പോകുന്ന വഴികള്‍.--നാരായണസ്വാമി
ഒരുകൂട്ടം ഓര്‍മകളല്ലാതെ, നമ്മെ ഒന്നിപ്പിക്കുന്ന എന്തുണ്ടു നമുക്ക്‌?
എത്ര മുടിഞ്ഞതാണെങ്കിലും, ഭാരതം മുഴുവന്‍ ഒരേ ഭാഷയില്‍ പറഞ്ഞുനടക്കാന്‍
കഴിഞ്ഞിരുന്നെങ്കില്‍ എന്നു പലവട്ടം ഞാന്‍ ആശിച്ചിട്ടുണ്ട്‌.
പല ഭാഷകളില്‍ ചില വാക്കുകള്‍! അറിയാതെങ്ങാനും പറഞ്ഞുപോയല്‍ അബദ്ധമാവും.തുടര്‍ന്നു വായിക്കാന്‍

കാഴ്ചയില്‍

രഞ്ജിത്തിന്റെ പരീക്ഷണ മുദ്രകള്‍ -- ടി ഷൈബിന്‍
അടുത്തിടെ തന്റെ ക്രെഡിറ്റ് ലൈനില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെയെല്ലാം
പരീക്ഷണ ചിത്രങ്ങളെന്നാണ് സംവിധായകന്‍ രഞ്ജിത്ത് വിശേഷിപ്പിച്ചു
കാണുന്നത്. മുഴുവന്‍ വായനക്ക്

ഐ എഫ് എഫ് കെ 2009 -- സിനിമയുടെ പുതിയ കാഴ്ചകളുമായി-- പുടയൂര്‍
ചലച്ചിത്ര മേള ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. മികച്ച സിനിമകള്‍കൊണ്ടും
ജന പ്രാതിനിത്യം കൊണ്ടും മുന്‍കാലങ്ങളിലേതിനേക്കാള്‍ ശ്രദ്ധേയം. മത്സര
വിഭാഗത്തിലും ലോകസിനിമാ വിഭാഗത്തിലും എല്ലാം മികച്ച ചിത്രങ്ങള്‍. സിനിമാ
പ്രേമികള്‍ക്ക് സംതൃപ്തി.. വായിക്കുക

പഴമ -- പുനലൂര്‍ രാജന്‍
അംഗരക്ഷകരുടേ വെടിയേറ്റ് ഇന്ദിര മരിച്ചിട്ട് ഇരുപത് വര്‍ഷം കഴിയുമ്പോള്‍ പഴയ കോഴിക്കോടന്‍ ഓര്‍മ്മകളില്‍ ഈ ചിത്രങ്ങള്‍ കൂടി........

ലെന്‍സ്-- ജനാധിപത്യ തെയ്യം‍ -സാഗര്‍

ഇടനെഞ്ചില്‍ ഇരുമ്പാണിയെത്ര തറച്ചാലും .... സുനില്‍ കെ ഫൈസല്‍

പുതുലോകത്തില്‍
ക്രിസ്തുമസ് കേക്കുകായ് അമ്പിളി മനോജ്

ബൂലോഗത്തില്‍

ബൂലോഗ വിചാരണ 28 -- എന്‍ കെ

മുല്ലപ്പെരിയാറിനായി ബ്ലോഗ്ഗേഴ്സ്‌.-- സതീഷ് കുമാര്‍

ആത്മീയത്തില്‍
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


ഒരു നല്ല വായന ആശംസിക്കുന്നു.

Thursday, December 3, 2009

മനസ്സും ശരീരവും

മനസ്സിനു പരമപ്രധാനമായ ഒരു സ്ഥാനം നല്‍കിയ ശാസ്ത്രമാണു ആയുര്‍വേദം. മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും, ഈ ശാസ്ത്രം മനസ്സിനെ ഗൌരവമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ രോഗത്തിനല്ല രോഗിക്കാണു ചികിത്സ നല്‍കുന്നത്. രോഗിയെ ചികിത്സാപുരുഷന്‍ എന്നാണു വിവക്ഷിക്കുന്നത് തന്നെ. മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ആയുര്‍വേദം വിവരിക്കുന്നത്. ചൂടാക്കിയ നെയ്യ് ചെമ്പുകുടത്തിലൊഴിച്ചാല്‍ കുറ്റം ചൂടാകുന്നു. തിരിച്ച്, ചൂടാക്കിയ ചെമ്പു കുടത്തില്‍ നെയ്യൊഴിച്ചാല്‍ നെയ്യ് ഉരുകുന്നു. അതുകൊണ്ട് തന്നെ ശരീരത്തേയും മനസ്സിനേയും വെറെ വേറെ കാണാതെ ഒന്നായികാണാന്‍ ആയുര്‍വേദം ശ്രമിക്കുന്നു.


പൂ’ണ്ണവായനക്ക്

ഗുരുവായൂരപ്പാ…………നീയേ ശരണം…..

ഇത്തവണ സാഗറിന്റെ ലെന്സില് പതിഞ്ഞ ചിത്രം നോക്കൂ


ഇവിടെ

എന്മകജെ അഥവാ എട്ടുസംസ്കാരം…

അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ ഒരു ദേശം മാരകവിഷത്തിന്‌ ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.

മനുഷ്യസ്‌പര്‍ശമേല്‌ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്‌ത്രീയും പുരുഷനുമാണ്‌ 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍. അവര്‍ക്ക്‌ സ്വന്തമായ പേരും കാലവുമുള്ളൊരു ഭൂതകാലമുണ്ട്‌ . പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്‌ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട്‌ ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു. പിന്നീടവള്‍ക്ക്‌ ഒറ്റമുലച്ചിയുമാകേണ്ടി വന്നു.

പൂര്‍ണ്ണവായനക്ക്

ചെങ്ങറ: പാളിപ്പോയ നാന്ദിഗ്രാം...

നന്ദിഗ്രാമിലേതെന്നപോലെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ജനകീയ സർക്കാരിന്റെ ഇടപെടലോടെ അവസാനിച്ചത്. ചെങ്ങറക്കൊപ്പം ചേർത്തു വെക്കേണ്ട മറ്റൊരു സ്ഥലനാമമുണ്ട്; മുത്തങ്ങയെന്നാണതിന്റെ പേര്. പ്രസ്തുത സമരത്തെ അന്നത്തെ സർക്കാർ എങ്ങനെയാണു നേരിട്ടതെന്ന് കേരളം കണ്ടു. യൂ ഡി എഫ് ഗവർമെന്റായിരുന്നു അന്നു അന്നു ഭരിച്ചിരുന്നത്. ഭരണകൂടം പോലീസിനെ ഉപയോഗിച്ച് ആദിവാസിയെ വെടിവെച്ചു കൊന്നതും മർദ്ദിച്ചൊതുക്കിയതും ആദിവാസി നേതാക്കളുടെ അടി കൊണ്ടു വിങ്ങിയ മുഖവും കേരളം കണ്ടതാണ്. രണ്ടു സർക്കാരുകൾ , project-ചെങ്ങറയോടും മുത്തങ്ങയോടും കൈക്കൊണ്ട ഭിന്ന സമീപനങ്ങൾ നിർഭാഗ്യവശാൽ ചിലർ കാണാതെ പോകുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു. ചാനൽ കസർത്തുകളിലോ പൊതുസംവാദങ്ങളിലോ ഇത്തരം വിഷയങ്ങൾ ബോധപൂർവ്വം തിരസ്ക്കരിക്കപ്പെടുന്നു


തുടര്ന്ന് വായിക്കൂ

പൊതു സമൂഹം …….നിലനില്‍ക്കുന്നോ…?

ഇന്ത്യാ മഹാരാജ്യത്ത്‌ സാമൂഹ്യമനുഷ്യന്‍ അതായത്‌ സിവിലിയന്‍, ഇല്ല. അയാള്‍ എന്തിന്റയെങ്കിലും പ്രതിനിധി മാത്രമായിരിക്കും. മാര്‍ക്‌സിസത്തിന്റെ, ഗാന്ധിസത്തിന്റെ , ഹിന്ദുവിന്റെ, മുസ്ലീമിന്റെ, ദലിതന്റെ ഒക്കെ...അയാള്‍ ഏകവചനമല്ല. വ്യക്തിയുടെയോ വ്യക്തിത്വത്തിന്റെതോ ഒന്നുമായിരിക്കില്ല അയാള്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. ഗ്രൂപ്പ്‌ ആണെങ്കിലോ അവസാന തെരഞ്ഞെടുപ്പ്‌ില്‍ ഭൂരിപക്ഷത്തിന്റേതുമായിരിക്കും! അങ്ങിനെ തെറ്റാണെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്‌, അതായത്‌്‌ അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിന്‌ കീഴൊതുങ്ങി ജീവിക്കേണ്ടിയും പ്രവര്‍ത്തിക്കേണ്ടിയും വരും. വ്യക്തിക്കൊരിക്കലും അതിന്റെ മേല്‍ മേല്‍കൈ കിട്ടുകയില്ല.


പൂര്‍ണ്ണവായനക്ക്

എയിഡ്സ് ചികിത്സയും മനുഷ്യാവകാശവും

എയിഡ്സിനെ സംബന്ധിച്ച ‘പായാര’ങ്ങളുടെ
വാര്‍ഷികാവര്‍ത്തനങ്ങള്‍ നമ്മെ മടുപ്പിച്ചുതുടങ്ങിയിരിക്കുന്നു. സ്ഥിരമായ അവകാശലംഘനങ്ങളും അനുദിനം ചിലവേറുന്ന ചികിത്സകളും ചികിത്സാ തട്ടിപ്പുകളും രോഗത്തെ സംബന്ധിച്ച എത്ര ഒഴിച്ചാലും തീരാത്ത അജ്ഞതയും ഒക്കെ പലപ്പോഴും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ കടുത്ത നിരാശയുളവാക്കുന്ന സംഗതികളാണ്. ഈ സന്ദര്‍ഭത്തിലാണ് ഈവര്‍ഷത്തെ എയിഡ്സ് ദിന ലക്ഷ്യങ്ങളായി ലോകാരോഗ്യസംഘടന രണ്ട് കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത് - സാര്‍വ‌ജനീനമായ എച്.ഐ.വി ചികിത്സാലഭ്യതയും എയിഡ്സ് രോഗികളുടെ മനുഷ്യാവകാശങ്ങളും

തുടര്ന്ന് വായിക്കൂ

Tuesday, December 1, 2009

നാട്ടുപച്ചയുടെ ഇരുപത്തേഴാമത് ലക്കം…..


പുതിയ വര്‍ത്തമാനങ്ങളും വിശേഷങ്ങളുമായ് നാട്ടുപച്ചയുടെ പുതിയ ലക്കംവര്‍ത്തമാനത്തില്‍

വികസനത്തിന്റെ നാനാര്‍ത്ഥങ്ങളെ പറ്റി എഴുതുന്നത് നിത്യന്‍

തലക്കെട്ടില്ലാത്ത ഒബാമയ്ക്കുമുന്നില് തലപ്പാവണിഞ്ഞ മന്മോഹനും ഫ്രോക്കി മിഷേലിന്നഭിമുഖമായി സാരി ഗുര്ചരണ്‍ കൗറും ഇരുന്നു ഇന്ത്യായാങ്കി ഭായിഭായി എന്നുപറഞ്ഞ് വെളുക്കെച്ചിരിച്ചാല്‍ തന്നെ നമ്മുടെ വികസനത്തിന്റെ സൂചകങ്ങള്‍ കാറ്റുപിടിച്ച പട്ടംപോലെ ഉയര്‍ന്നുകൊണ്ടേയിരിക്കും. മാധ്യമമനീഷികളൊന്നാഞ്ഞുവീശിയാല്‍ പിന്നെ പറയേണ്ടതുമില്ല.

മുഴുവന് വായനക്ക്


ഒരു ലോക എയിഡ്സ് ദിനം കൂടി നമ്മെ കടന്നു പോയിരിക്കുന്നു. ആണ്ടോടാണ്ട്
കൊണ്ടാടപ്പെടേണ്ട ഒരു നേര്‍ച്ച പോലെ.!!! ഈ അവസരത്തില്‍ എയിഡ്സ് ചികിത്സയേയും എയിഡ്സ്
രോഗികളുടെ മനുഷ്യാവകാശങ്ങളേയും പറ്റി നമ്മോട് ഡോ. സൂരജ്
എച്.ഐ.വി രോഗികള്‍ക്ക് ശാസ്ത്രീയ ചികിത്സ എത്തിക്കുന്നതിന് ഓരോ സമൂഹത്തിലും ഓരോ രീതിയിലാണ് തടസ്സം നേരിടുന്നത്. സാമ്പത്തിക ഭാരമാണ് ഭൂരിഭാഗം നാടുകളിലെയും മുഖ്യ പ്രശ്നം. എന്നാല്‍ നമ്മുടെ കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റ് ചില പ്രശ്നങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിലൊന്ന് രോഗ ചികിത്സയെ സംബന്ധിച്ച ഗൌരവകരമായ അജ്ഞതയും ആ ഗ്യാപ്പില്‍ കയറിക്കളിക്കുന്ന തട്ടിപ്പു പ്രസ്ഥാനങ്ങളും ഗൂഢാലോചനാ സിദ്ധാന്തക്കാരുമാണ്.
തുടര്ന്നു വായിക്കൂ


പൊതു സമൂഹം എന്നൊന്നില്ലായെന്നും ഓരോ വ്യക്തിയും ജാതി മത രാഷ്ട്രീയത്തിന്റെയുമൊക്കെ
പ്രതിനിധികള്‍ മാത്രമാണെന്നു പറയുന്നു ഷാ…….
ഇന്ത്യാ മഹാരാജ്യത്ത്‌ സാമൂഹ്യമനുഷ്യന്‍ അതായത്‌ സിവിലിയന്‍, ഇല്ല. അയാള്‍ എന്തിന്റയെങ്കിലും പ്രതിനിധി മാത്രമായിരിക്കും. മാര്‍ക്‌സിസത്തിന്റെ, ഗാന്ധിസത്തിന്റെ , ഹിന്ദുവിന്റെ, മുസ്ലീമിന്റെ, ദലിതന്റെ ഒക്കെ...അയാള്‍ ഏകവചനമല്ല
പൂ’ണ്ണവായനക്ക്രണ്ടു വര്ഷത്തിലേറെയായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയും സര്ക്കാരിനെ
വെള്ളം കുടിപ്പിക്കുകയും ചെയ്ത ചെങ്ങറ ഭൂ സമരത്തെ പറ്റിയും ,സമരത്തില്‍ സര്‍ക്കാര്‍
കൈകൊണ്ട നിലപാടിനെ പറ്റിയും എഴുതുന്നത് കെ.ജി സൂരജ്
ചെങ്ങറ പാളിപ്പോയ നന്ദി ഗ്രാം

രണ്ടു വര്‍ഷത്തിലേറെ ആഘോഷമാക്കിയ project- ചെങ്ങറ ഒത്തു തീര്‍ന്നു.
നന്ദിഗ്രാമിലേതെന്നപോലെ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് കേരളത്തിലെ ജനകീയ സര്‍ക്കാരിന്റെ ഇടപെടലോടെ അവസാനിച്ചത്
ഇവിടെ വായിക്കൂ

ശിഖണ്ഡിക്ക് ഒരു പുനര്‍ വായനയുമായ് കഥയില് എ. ജെ

നിഴലില് ജീവിച്ച ഒരാള്‍

കവിതയില് രാജേഷ് നന്തിയംകോട് പ്രണയത്തെ പറ്റി ….

ഇനിയും
കായ്‌ച്ചു തുടങ്ങാത്ത
പതിനെട്ടാം പട്ട തെങ്ങുപോലെ
പ്രണയം

മുഴുവന് വായിക്കൂ…… ഒന്നുമില്ലായ്മ

വായനയില് അംബികാസുതന് മാങ്ങാടിന്റെ എന്മജകെ എന്ന നോവലിനെ പറ്റി
മൈന ഉമൈബാന്‍

മനുഷ്യസ്‌പര്‍ശമേല്‌ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്‌ത്രീയും പുരുഷനുമാണ്‌ 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍. അവര്‍ക്ക്‌ സ്വന്തമായ പേരും കാലവുമുള്ളൊരു ഭൂതകാലമുണ്ട്‌ . പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്‌ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട്‌ ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു. പിന്നീടവള്‍ക്ക്‌ ഒറ്റമുലച്ചിയുമാകേണ്ടി വന്നു.
പൂ’ണ്ണവായനക്ക്


പലര്രും പലതിലും നാരായണ സ്വാമി എഴുതുന്നു
ചിത്രം വിചിത്രം

കോറിയിടാന്‍ എളുപ്പമായിരുന്നെങ്കിലും, അരിവാള്‍ വരയ്ക്കാന്‍ നാണമായിരുന്നു എനിക്ക്‌. വരച്ചുവരച്ച്‌ കാള പന്നിയായിപ്പോയത്‌ ഞാന്‍ കാര്യമാക്കിയില്ല. കാള പിന്നെ പശുവായതും പശുവിനു കൈക്കുഞ്ഞായതും ഇന്നിപ്പോള്‍ കൈമാത്രമായതും കോണ്‍ഗ്രസ്സിന്റെ കുഞ്ഞുകഥ.
ഇവിടെ വായിക്കൂ

ലെന്‍സ് ഒരഛന്റെ ദു:ഖം ഒപ്പിയേടുത്തിരിക്കുന്നു സാഗര്‍

ഇവിടെ നോക്കു

പുതുലോകത്തില്‍ മനസ്സിന്റെ ഉള്ളുകള്ളികളെ പറ്റി എഴുതുന്നത് ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്


എന്താണു മനസ്സ് ? മനുഷ്യനെ മറ്റുജീവികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്

അവന്റെ മനനം ചെയ്യാനുള്ള കഴിവാണു. സാമാന്യ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ
വിവേചിച്ചറിയുന്നതിനു അവനെ സാദ്ധ്യമാക്കുന്നത് മന:പ്രവര്‍ത്തനങ്ങളാണു.
ബുദ്ധിയെ യഥാവിധി ഉപയോഗിക്കാന്‍ മനസ്സ് സഹായിക്കുന്നു

പൂര്‍ണ്ണവായനക്ക്


ഇത്തവണ പാവയ്ക്കാ കൊണ്ടുള്ള വിഭവവുമായാണു അമ്പിളി മനോജ് എത്തിയിരിക്കുന്നത്.
ഇനി പാവയ്ക്ക കയ്ക്കില്ല….

ഉണ്ടാക്കി നോക്കൂ….


ബൂലോക വിചാരണയില് രാജീവ് കൂപ്പ് , ചിന്തകള് , മലയാള കവിത എന്നീ ബ്ലോഗുകളെ പറ്റി
എന്‍.കെ

അമേരിക്ക പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരോക്ഷയുദ്ധം നടത്തുന്നത് പരസ്യമായ ഒരു രഹസ്യമാണ്. കമിഴ്ന്നുവീണാല്‍ കാല്‍പണവുമായി എഴുന്നേല്‍ക്കണം എന്നതു സായിപ്പിന്റെ പണ്ടേയുളള നയമാണ്.

തുടര്ന്ന് വായിക്കൂ


ആത്മീയത്തില് നാമ ജപത്തെപറ്റിയുള്ള ചെമ്പോളി ശ്രീനിവാസന്റെ ലേഖനം തുടരുന്നു.

അപകടകാരികളായ ആദിചാരക്രിയകള്‍ ക്രമത്തില്‍ നിരുത്സാഹപ്പെടുത്തുക തന്നെ വേണം, എപ്പോള്‍ നാമം ജപിച്ച് തുടങ്ങണം? എത്രയും വേഗം തുടങ്ങുക. അപൂര്‍വ്വമായി ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം അതിന്റെ പരിപൂര്‍ണ്ണത നമുക്ക് അവകാശപ്പെട്ടതാണ്. അതിലേക്കുള്ള പൂര്‍ണ്ണത നമുക്ക് അവകാശപ്പെട്ടതാണ്. അതിലേക്കുള്ള ഒരു മാര്‍ഗ്ഗമാണല്ലോ നാമജപം മന്ത്രം എങ്ങിനെ ജപിച്ച് തുടങ്ങാം?

വായിക്കൂ….

ഈ വര്ഷത്തെ പരിശുദ്ധ ഹജ്ജിന് പരിസമാപ്തിയായ്. സര്‍വ്വ പാപങ്ങളും ഏറ്റുപറഞ്ഞ് അവര്‍
മടങ്ങുകയാണു ഇബ്രാഹിമുമാരായി പുതിയൊരു ജീവിതത്തിലേക്ക് …..ഈ അവസരത്തില് ഹജ്ജിന്റെ സന്ദേശത്തെപറ്റി നമ്മെ ഒന്നുകൂടി ഓര്മ്മിപ്പിക്കുകയാണു
ഹജ്ജിന്റെ സന്ദേശം എന്ന കുറിപ്പുമായ് ഫിറോസ് കുറ്റിപ്പുറം

Thursday, November 19, 2009

ഒരൊറ്റ ദൈവം ഒരൊറ്റ ജനത....

ഈ വര്‍ഷത്തെ ഹജ്ജ് സമാഗതമാവുകയാ‍ണു. ഇന്നത്തെ കലുഷിതമായ സാമൂഹിക

സാംസ്കാരിക ചുറ്റുപാടില്‍ ഹജ്ജിന്റെ മഹത്തായ സന്ദേശത്തെ പറ്റി നാട്ടുപച്ചയില്‍

വായിക്കൂ....

ഇവിടെ

Wednesday, November 18, 2009

ശിഖണ്ഡി --- ഒരു പുനര്‍വായന

ശിഖണ്ഡിയെ മുന്‍ നിര്‍ത്തി അര്‍ജുനന്‍ ഭീക്ഷ്മരെ വധിച്ചു
എന്നും നമ്മള്‍ അതേ കേട്ടിട്ടുള്ളു അര്‍ജുനന്റെ അപദാനങ്ങള്‍
പാടിപ്പുകഴ്ത്തുന്നതിനിടെ ആരും ശിഖണ്ഡിയെ കണ്ടില്ല
അയാളുടെ മനസ്സിലേക്ക് നോക്കിയിട്ടില്ല ആരും
അപരരുടെ നിഴല്‍ തന്റെ സത്വത്തെ മൂടിപ്പോകുന്നതറിഞ്ഞ് വേദനയോടെ
നോക്കി നില്‍ക്കേണ്ടി വന്ന ശിഖണ്ഡിയുടെ കഥയുമായ് എ ജെ

നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ വായിക്കു....


പൂര്‍ണവായനക്ക്

നിഴലില്‍ ജീവിച്ച ഒരാള്‍.....

ശിഖണ്ഡിയെ മുന്‍ നിര്‍ത്തി അര്‍ജുനന്‍ ഭീക്ഷ്മരെ വധിച്ചു।
എന്നും നമ്മള്‍ അതേ കേട്ടിട്ടുള്ളു। അര്‍ജുനന്റെ അപദാനങ്ങള്‍
പാടിപ്പുകഴ്ത്തുന്നതിനിടെ ആരും ശിഖണ്ഡിയെ കണ്ടില്ല।
അയാളുടെ മനസ്സിലേക്ക് നോക്കിയിട്ടില്ല ആരും।
അപരരുടെ നിഴല്‍ തന്റെ സത്വത്തെ മൂടിപ്പോകുന്നതറിഞ്ഞ് വേദനയോടെ
നോക്കി നില്‍ക്കേണ്ടി വന്ന ശിഖണ്ഡിയുടെ കഥയുമായ് എ ജെ

നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ വായിക്കു....

നിഴലില്‍ ജീവിച്ച ഒരാള്‍

Monday, November 16, 2009

ഇരുപത്താറാമത് ലക്കം നാട്ടുപച്ച

പുതിയ വിശേഷങ്ങളും വിഭവങ്ങളുമായ് നാട്ടുപച്ചയുടെ ഇരുപത്താറമത് ലക്കം।

വര്‍ത്തമാനത്തില്‍

നിത്യന്‍ - ലോഹ്യാശിഷ്യന്റെ സമ്പൂര്‍ണ വിപ്ലവം

3 അണ ശരാശരി ഇന്ത്യക്കാരന്റെ പ്രതിദിനവരുമാനമാവുമ്പോള്‍ നെഹറുവിനായി രാഷ്ട്രം ഒരു ദിവസം ചിലവിടുന്നത് 25000രൂപയാണെന്ന് തുറന്നടിച്ചുകൊണ്ട് ലോഹ്യ വിപ്ലവം സൃഷ്ടിച്ചു। 50കളിലും 60കളിലും മാര്‍ക്‌സിസം ഒരു ഫാഷനായിരുന്നപ്പോള്‍, ഇന്ത്യയില്‍ ക്ലാസ് വാറില്ല, കാസ്റ്റ് വാറാണെന്ന സത്യസന്ധമായ നിരീക്ഷണം അദ്ദേഹത്തിന്റേതായിരുന്നു. തങ്ങളെ ഒരു രാജ്യത്തിന്റെ പൗരനായി കാണാതെ ഒരു ജാതിയുടെ അംഗമായി കണ്ടതാണ് ഇന്ത്യയുടെ പിറകോട്ടടിക്കുതന്നെ കാരണം എന്നു നിരീക്ഷിച്ചതും ലോഹ്യയായിരുന്നു. ബന്ദൂക്ക് കീ ഗോലിയും അംഗ്രേസി കീ ബോലിയും (with bullet and english language) കൊണ്ട് സായിപ്പ് ഇന്ത്യയെ ഉഴുതുമറിച്ചു എന്നു പ്രഖ്യാപിച്ചതും ഡോ.ലോഹ്യ തന്നെയാണ്.

തുടര്‍ന്ന് വായിക്കൂ॥


വീണ്ടും വാസ്തുഹാര - നമ്പ്യാര്‍

കേരളത്തിലെ കമ്മ്യൂണിസ്റ് വായാടിത്തത്തിന്റെ വിപ്ളവഭേരിക്ക് ഇവിടെ മാതൃക തേടരുത്। പണ്ട് അരവിന്ദന്റെ വാസ്തുഹാരയില്‍ നീനാ ഗുപ്ത പറഞ്ഞ ഒരു വാചകമുണ്ട്. മലയാളികള്‍ വിപ്ളവകാരികളായതോടെയാണ് ഇന്ത്യന്‍ വിപ്ളവം മലിനപ്പെട്ടത്.

പൂര്‍ണ്ണവായനക്ക്


റോഷന്‍ വി കെ എഴുതുന്നു ‌- മുദ്രാവാക്യങ്ങള്‍ നഷ്ടമാകുമ്പോള്‍

എഴുപതുകളില്‍ ഇന്ത്യയെ പിടിച്ചു കുലുക്കിയ മുദ്രാവാക്യമായിരുന്നു ഗരീബി ഹഠാവോ എന്നത് । ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ലോകം മുഴുവന്‍ ഇന്ദിരയ്ക്ക് നേരെ തിരിഞ്ഞപ്പോള്‍ " ലോകം എന്നെ ഇല്ലാതാക്കാന്‍ പറയുന്നു ; എന്നാല്‍ ഞാന്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ പറയുന്നു " എന്ന് അവര്‍ വിളിച്ചു പറഞ്ഞു

എന്നാല്‍ തോണ്ണൂരുകള്‍ക്ക് ( 90's ) ശേഷം നമ്മുടെ ക്യാമ്പസുകള്‍ക്ക് എന്ത് സംഭവിച്ചു ?

വായിക്കൂ


കഥയില്‍ , മാധവീയത്തിനു ശേഷം വീണ്ടും എ ജെ

നിഴലില്‍ ജീവിച്ച ഒരാള്‍.....

‘ഞാന്‍, ഒരു പുരുഷന്‍! അന്തപുരത്തിലെ എണ്ണമറ്റ സ്ത്രീകള്‍ക്കിടയിലെ ഒരൊറ്റ പുരുഷന്‍. എന്റെ പിതാവു പോലും വരാത്ത ഇടങ്ങളില്‍ തിമിര്‍ത്തു വിഹരിക്കാന്‍ സ്വാതന്ത്യമുള്ള പുരുഷന്‍.

എന്തുകൊണ്ടാണ് എന്നെ പെണ്‍വേഷം കെട്ടിച്ചു വളര്‍ത്തുന്നത് എന്നും അവള്‍ പറഞ്ഞു തന്നു। അതൊരു വലിയ കഥയാണ്. ആറ്റുനോറ്റുണ്ടായ പുത്രന് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്ന ഒരമ്മയുടെ കഥ. ഭീഷ്മരുടെ ചാരന്മാരില്‍നിന്ന് പുത്രന്റെ ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം യത്നിക്കുന്ന എന്റെ അമ്മയുടെ കഥ.

പൂര്‍ണവായനക്ക്


കവിതയില്‍ നമുക്കൊന്നുകൂടെ നടക്കാം ,നാടിനെ പറ്റിയോര്‍ത്ത്...

നടത്തം ‌- മനോഹര്‍ മാണിക്കോത്ത്

വായനയില്‍

എം അഷിതയുടെ കഥകളെ പറ്റി ഒരവലോകനം -ഗിരീഷ് പി

ആവിഷ്കരണത്തിന്റെ ലാളിത്യവും അസങ്കീര്‍ണമായ ആഖ്യാനശൈലിയും അഷിതയുടെ കഥകളുടെ പ്രത്യേകതയാണു।പരിചിതമായ കഥാപാത്രങ്ങളും അനുഭവങ്ങളുടെ നുറുങ്ങുകളുമാണു അഷിതയുടെ കഥകളെ വലം വെക്കുന്നതെന്ന് ആസ്വാദന ഘട്ടത്തില്‍ തന്നെ വായനക്കാരനു ബോധ്യപ്പെടുന്നു. ചുറ്റിലുമുള്ള കാഴ്ചകളും കേള്‍വികളുമാണു മിക്ക കഥകളുടേയും അടിസ്ഥാനമായ് വര്‍ത്തിച്ചിട്ടുള്ളത്.

തുടര്‍ന്ന് വായിക്കൂ


കൈതമൂള്ളിന്റെ ജ്വാലകള്‍ ശലഭങ്ങളെ പറ്റി രണ്ടു പെണ്‍ വായനകള്‍

ദേവസേന

15 സ്ത്രീകളുടെ ജീവിതം। അവരുടെ ജീവിതത്തിലൂടെയുള്ള യാത്ര। ആ സ്ത്രീകള്‍ ഭാഗ്യവതികളാണ്. ഒരു പുരുഷനാലെങ്കിലും മനസിലാക്കപ്പെട്ട / പരിഗണിക്കപ്പെട്ട / ബഹുമാനിക്കപ്പെട്ട സ്ത്രീകളാണവര്‍. 15 സ്ത്രീകള്‍ക്ക് എഴുത്തുകാരന്റെ മനസിലുള്ള ഇടമാണ് 152 പേജുകളിലായി ചിതറിക്കിടക്കുന്നത്.

പൂര്‍ണ വായനക്ക്


അടച്ചുമൂടപ്പെട്ട കേരളീയ സമൂഹത്തിന്റെ നേര്‍കാഴ്ചയല്ലിതെന്ന് അവതാരികയെഴുതിയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുന്‍കൂര്‍
ജാമ്യമെടുക്കുന്നുണ്ട്। സ്ത്രീക്കും പുരുഷനും തുറന്നിടപഴകുവാന്‍ സ്വാതന്ത്ര്യമുള്ള ഒരു സമൂ‍ഹത്തിലാണിതെന്ന ഒരു മുന്‍കൂര്‍ ജാമ്യം। എഴുതിയത് യാസ്മിന്‍

മുഴുവന്‍ വായിക്കൂ...


പ്രണയത്തില്‍ വിധു വി പി എഴുതുന്നു -

രണ്ടു മനസ്സുകളുടെ സ്വകാര്യതയിലെവിടെയോ ഉടലെടുക്കുന്ന പ്രണയം , ഒരു മാസക്കാലയളവിനുള്ളില്‍ നിര്‍ത്താതെ അണപൊട്ടിയൊഴുകുന്ന ഒരു അവസ്ഥ. യഥാര്‍ത്ഥത്തില്‍ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ഒരു സഹാനുഭൂതിയാണോ അത്?

ഇവിടെ വായിക്കൂ...


പലരും പലതിലും - നാരായണസ്വാമി എഴുതുന്നു

ഭയം, ഭക്തി, സാഹസം, രതി ഇവയ്ക്കെല്ലാം പിന്നിൽ ഒരേ 'ഹോർമോൺ' ഉണ്ടെന്നു കേട്ടിട്ടുണ്ട്‌। ഭക്തിക്കും ഉന്മാദത്തിനുമാണെങ്കിൽ നല്ല ചങ്ങാത്തവുമുണ്ട്‌. പറഞ്ഞാൽ പലർക്കും ചൊടിക്കും; ആരാധനാലയങ്ങൾ ഇവയുടെയെല്ലാം ആസ്ഥാനവുമാണ്‌.

പൂര്‍ണവായനക്ക്

ഈ ലക്കം മുതല്‍ കാഴ്ചയില്‍ പുതിയ പംക്തി ലെന്‍സ്

ഇത്തവണ അട്ടപ്പാടിയില്‍ നിന്നും ഒരു ക്ലിക്ക് - എനിക്ക് വിശക്കുന്നു

ഇവിടെ നോക്കു...


പുതുലോകത്തില്‍ വെജിറ്റബിള്‍ ഇഡലിയുമായ് അമ്പിളി മനോജ്

ഉണ്ടാക്കി നോക്കാം....

ബൂലോക വിചാരണയുമായ് എന്‍ കെ

എന്റെ വിവര്‍ത്തനങ്ങള്‍, ചീന്തുകള്‍ , എന്റെ നാലുകെട്ടും തോണിയും,

സണ്‍ ഓഫ് ഡസ്റ്റ് എന്നീ ബ്ലൊഗുകള്‍ വിചാരണ ചെയ്യപ്പെടുന്നു।

ഇവിടെ വായിക്കൂ॥

ആത്മീയത്തില്‍ ഹജ്ജിന്റെ മഹത്തായ സന്ദേശത്തെ പറ്റി എഴുതുന്നത് ഫിറോസ് കുറ്റിപ്പുറം

ഇസ്ലാം മാനവരാശിക്കു മുന്‍പില്‍ സമര്‍പ്പിക്കുന്ന അതിമഹത്തായ ആദര്‍ശങ്ങളുടെയും ആശയങ്ങളുടെയും തുറന്ന പ്രഖ്യാപനമാണു ഹജ്ജ്।"ഒരേയൊരു ജനത , ഒരൊറ്റ ദൈവം "എന്നതാണു മുഖ്യം.

തുടര്‍ന്നു വായിക്കൂ॥


നാമജപം ചെമ്പോളി ശ്രീനിവാസന്‍

മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും വിശിഷ്ടമായ ഏകസ്വരമന്ത്രമാണ് 'ഓം' ഒരു വിശുദ്ധ പ്രതീകമാണ് മാണ്ഡൂകോപനിഷത്തിലെ പ്രധാന പ്രതിപാദ്യവിഷയം ഓങ്കാരമാണ്। ഓങ്കാരത്തിലൂടെയാണ് ബ്രഹ്മരഹസ്യം പ്രതിപാദിതമാകുന്നത്. ഓം എന്ന മന്ത്രത്തിന്റെ വിശിഷ്ടതയെ പ്രതിപാദിക്കുന്ന സാഹിത്യം വളരെ വിസ്തൃതമാണ്. അകാരമെന്ന ജാഗ്രതവസ്ഥയും ഉകാരമെന്ന സ്വപ്നാവസ്ഥയും മകരമെന്ന സുഷുപ്ത്യവസ്ഥയും ഒത്ത് ചേര്‍ന്നതാണ് പ്രണവാക്ഷരമായ് 'ഓം'

പൂര്‍ണവായനക്ക്


Friday, November 6, 2009

ഹൌസാറ്റ്.....

പുതുലോകത്തിലെ പുതുരുചികളുമായ് അമ്പീളി മനോജ്
വേണ്ടക്ക മസാല എങ്ങനെയുണ്ടാക്കാം
ഇവിടെ

പഴശ്ശിരാജ

ചരിത്രസംഭവങ്ങളും നായകന്മാരും അഭ്രപാളിയെ വിസ്മയിപ്പിച്ച നിരവധി അനുഭവങ്ങള്‍ ചലച്ചിത്ര ചരിത്രത്തിലൂണ്ട്। ചരിത്രത്തെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് അവയൊക്കെ നമ്മുടെ സാമൂഹിക ബോധത്തെ പരിമിതമായ നിമിഷങ്ങളെങ്കിലും വല്ലാതെ ഉണര്‍ത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്।നമ്മളില്‍ സദാ ഉറങ്ങിക്കിടക്കുന്ന ( വല്ലപ്പോഴും ഉണരുന്ന) ദേശസ്നേഹത്തെ ഉണര്‍ത്തുകയും വികാരം കൊള്ളിക്കുകയും ചെയ്യുന്ന കാഴ്ചകളായി മറയുന്ന ചരിത്രത്തെ ഉപജീവിച്ച് നിര്‍മ്മിച്ച ചിത്രങ്ങളിലൊന്നാണ് എം ടി തിരക്കഥ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ‘കേരളവര്‍മ്മ പഴശ്ശിരാജ‘

പൂര്‍ണ്ണ വായനക്ക്

Thursday, November 5, 2009

കവികള്‍ക്കൊപ്പം ഒരുനിമിഷം

'ഒരുമിച്ചുപാടുവാൻ കഴിയാത്തൊരീണത്തിൽപതിവായി ഞാനെന്തോ പറഞ്ഞുവച്ചു।പറയാതെ പറയുന്ന പരിഭവമോ, മുഖംമറയ്ക്കാനൊരിത്തിരി മറുപടിയോ?'
ഈ ലക്കത്തിലെ പലരും പലതില്‍ നാരായണ സ്വാമി കവികളെ കുറിച്ച്
കവിതകളെ കുറിച്ച്
പൂര്‍ണ്ണ വായനക്ക്...

ജീവിതത്തോട് സംവദിച്ച്....

കണ്മുമ്പില്‍ കാണുന്ന പച്ചയായ ജീവിത യഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വര്‍ഷങ്ങളോളം നീണ്ട സൗഹൃദവുമായ് അരവിന്ദന്‍ എന്ന എഴുത്തുകാരനും എമിലി കുര്യാക്കോസ് എന്ന ചിത്രകാരിയും ആ നഗരത്തിന്റെ തിരക്കില്‍ ജീവിക്കുന്നു।പ്രായം മധ്യവയസ്സോടടുത്തെങ്കിലും രണ്ട് പേരും അവിവാഹിതര്‍.ഒരു സാംസ്കാരിക സായന്തനത്തില്‍ തികച്ചും യാദൃശ്ചികമായ് തുടങ്ങിയ സൗഹൃദം. അവരുടെ ജീവിത വീക്ഷണങ്ങളിലെ സമാനതകളാണവരെ അടുപ്പിച്ചത് .തിരക്കേറിയ ജീവിതത്തില്‍ വീണു കിട്ടുന്ന ചില ഇടവേളകള്‍ അവരൊന്നിച്ച് ചെലവഴിച്ചു.
തുടര്‍ന്ന് വായിക്കുക

Wednesday, November 4, 2009

നാട്ടുപച്ചയുടെ ഇരുപത്തഞ്ചാമത് ലക്കം

വര്‍ത്തമാനത്തില് നിത്യന്‍
കുതികൊള്‍ക സെക്കന്റിലേക്ക് നമ്മള്‍...
മൊബൈല്‍ ഉപയോക്താക്കളുടെ സംഖ്യ ജനസംഖ്യയുടെ പാതിയിലെത്തുന്ന ശുഭമുഹൂര്‍ത്തത്തിനാണ് 2010 സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി രാജ। ലോകത്തിന്റെ ശരാശരിക്കണക്കിനൊപ്പം നമ്മളും എത്തിയെന്നര്‍ത്ഥം. 2009ലെ 45.2 കോടിയില്‍ നിന്നും 2013 ആവുമ്പോഴേയ്ക്ക് 77.1 കോടിയാവും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം, അതായത് 90% വര്‍ദ്ധനവ്. കണക്ക് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ടനര്‍ (Gartner) ആണ്.
പൂര്‍ണ വായനക്ക്

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്റ്റീസ് നിരോധനത്തിനു പിന്നിലെ കള്ളക്കളികളെ
പറ്റി സലിം മടവൂര്‍
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കാനുള്ള തീരുമാനം ആരോഗ്യ വകുപ്പിന്റെ തല തിരിഞ്ഞ തീരുമാനങ്ങളില്‍ അവസാനത്തേതാണ്।രോഗികളെയും ഡോക്ടര്‍മാരെയും സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടാനേ തീരുമാനം ഉപകരിക്കൂ.
തുടര്‍ന്ന് വായിക്കൂ

കവിതാ വിഭാഗത്തില്‍ രണ്ടു കവിതകള്‍
പ്രവാസത്തിന്റെ നൊമ്പരമൂറുന്ന നടത്തം,എഴുതിയത് മനോഹര്‍ മാണിക്കത്ത്
ഫൈസലിന്റെ ഓര്‍ക്കുന്നുവോ നീ

വായനയില്‍

മോഹന്‍ലാല്‍ മലയാളിയുടെ ജീവിതം എന്ന പുസ്തകത്തെ പറ്റി
സാജന്‍ എ. താരം ഒരു ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍

പ്രമുഖ ബ്ലോഗര്‍ കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങളെ പറ്റി
യാസ്മിന്‍

Monday, November 2, 2009

പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകള്‍

ലോകത്തിന്റെ ഏതറ്റത്ത് പോയാലും സ്വന്തം മണ്ണിനെ
നെഞ്ചോട് ചേര്‍ക്കുന്ന മലയാളിയുടെ മനസ്സ്,അതിന്റെ നോവുകള്‍,
മധുരം കലര്‍ന്ന നൊമ്പരങ്ങള്‍॥
ഇവിടെ തൊട്ടറിയൂ..

Wednesday, October 28, 2009

യൂഹ്വായുടെ ഒപ്പം

മുദ്രാവാക്യങ്ങളുടെ കാലം കഴിഞപ്പോഴേക്കും ആ ജനത പുരോഗതിയില്‍നിന്നും ഒരുപാട് ദൂരം പിന്നോക്കം പോയിരുന്നു।സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തെന്നി ത്തെറിച്ചുപ്പോയ ഒരു തലമുറയുടെ കഥയാണിത്. പടിഞ്ഞാറന്‍ നാഗരികതയില്‍ മുങ്ങിത്താഴുന്ന ഇന്നത്തെ തലമുറക്ക് ആ ചരിത്രങ്ങളൊക്കെ അന്യം!!!
ജീവിക്കാനായ്

നമ്മള്‍ മിടുക്കന്മാര്‍!!!

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ। കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു
പലരും പലതും

ജ്യോനവന്‍ ഒരോര്‍മ്മ

പുതിയ കവിതകളൊന്നും ഇനി പൊട്ടക്കലത്തില്‍ ഉണ്ടാകില്ല. അഭിപ്രായം കുറിച്ചുവെച്ചാല്‍ തിരിച്ചു മറുപടിയും ഉണ്ടാകില്ല. നല്ലൊരു വായനക്കാരനായി മറ്റുബ്ലോഗുകളിലും അവനെ കാണാനാകില്ല. എങ്കിലും പൊട്ടക്കലത്തിലേക്ക് കൊക്കിലൊതുങ്ങുന്ന കല്‍ക്കഷണങ്ങളുമായി ഇനിയും പറന്നു ചെല്ലേണ്ടിവരും. ഒരിക്കലും വറ്റിയുണങ്ങാത്ത തെളിനീര്‍ കിനാവുകണ്ട്. ചില കവിതകള്‍ അത്രമേല്‍ കൊതിപ്പിക്കുന്നുണ്ട്.
ജ്യോനവന്‍ ഒരോര്‍മ്മ

Thursday, September 17, 2009

പനിമയം കേരളം - നാട്ടുപച്ച പുതിയ ലക്കം വായിക്കൂ..

നാടെങ്ങും പനി... പനിമാറിയാലും വേദന മാറുന്നില്ല... എന്താണിതിനു കാരണം? നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ പനിയെക്കുറിച്ച് നാലു ലേഖനങ്ങള്‍...

ചികുന്‍ ഗുനിയ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിട്ട് ഇപ്പോള്‍ നാലു വര്‍ഷത്തോളമാകുന്നു; കേരളത്തിലെത്തിയിട്ട് രണ്ടര വര്‍ഷവും. തെക്കന്‍ കേരളത്തിലാരംഭിച്ച് മധ്യകേരളത്തിലേയ്ക്കും മലബാര്‍ മേഖലയിലേയ്ക്കും കയറുകയാണ് ഈ വിചിത്ര രോഗം. എന്താണീ വൈറസ് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറി എന്നു പറയാം

പനിബാധിച്ചു മരിച്ചു'' എന്ന് സ്ഥിരമായി നമ്മുടെ പത്രങ്ങളിലും, ടി.വിയിലും വാര്‍ത്തവരുന്നുണ്ട്. എന്നാല്‍ "പനി'' എന്ന അസുഖം മൂലം ലോകത്താരും മരിച്ചിട്ടില്ല. പനി എന്നത് ഒരു ലക്ഷണം മാത്രമാണ്.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്.

'പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം' എന്ന് നേരേ ചൊവ്വേ വിളിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍, മലപ്പുറത്തുകാരന്‍ എം സ്വരാജ് നായരല്ലല്ലോ. അതിനാല്‍ വാക്കില്‍ അല്പം മിതത്വം വരുത്തിയെന്നേ ഉള്ളൂ. ഉദ്ദേശിച്ചതും ലക്ഷ്യമിട്ടതും അതുതന്നെ. 'മാധ്യമ പ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ' എന്ന്.

ജീവിതത്തില്‍ രണ്ടു ലേഖനങ്ങള്‍..
വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത്‌ ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത്‌ 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്‌. പരിഭാഷക്കാരൻ രസികനാവണം.

എന്റെ അമ്പരപ്പുകണ്ടിട്ടാവണം അയാള്‍ പതുക്കെ മന്ത്രിച്ചു. ”ഇക്ക് പ്രാന്തൊന്നൂല്ല്യ കുട്ട്യെ..... എല്ലാരും കൂടി ഇന്നെപ്രാന്തനാക്കീതാ....ഇക്കുപ്പായം ഇക്കിനി ഊരാന്‍ പറ്റൂലാ... ആരും സമ്മതിക്കൂലാ അയിന് “മൈതാനത്തില്‍ വായിക്കൂ...
വെല്‍ഡണ്‍ റിക്കി; ക്രിക്കറ്റെന്നാല്‍ പരസ്യം മാത്രമല്ല - മുരളീകൃഷ്ണ മാലോത്ത്
ശ്രീലങ്കയില്‍ കോംപാക് ക്രിക്കറ്റ് കിരീടമുയര്‍ത്തിയതും ലോകറാങ്കിംഗില്‍ ഒരു ദിവസത്തേക്കെങ്കിലും ഒന്നാമതെത്തിയതും നെഹ്റുകപ്പ് ഫുട്ബോളില്‍ ജേതാക്കളായതും ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ നടാടെ മെഡല്‍ കുറിച്ചതും ഫൈനലില്‍ മഹേഷ് ഭൂപതി സഖ്യത്തെ തുരത്തി ലിയാന്‍ഡര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടതും ഇന്ത്യയ്ക്ക് അഭിമാനം പകരുന്നു

എന്‍.കെ.എഴുതിയ ബൂലോഗ വിചാരണ ലക്കം 22.. ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്, ബ്ലോഗ്ഭൂമി, കൃഷ്ണതൃഷ്ണ, ലേഡിലാസറസ് തുടങ്ങിയ ബ്ലോഗുകളിലൂടെ..

ഇത്തവണ രണ്ടു പാചകക്കുറിപ്പുകള്‍...

നെയ്ച്ചോറ് - അമ്പിളി മനോജ്
മേത്തി ചിക്കന്‍ - സപ്ന അനു ബി ജോര്‍ജ്ജ്

ഒപ്പം ഗ്രഹചാരഫലങ്ങളും മറ്റ് സ്ഥിരം പംക്തികളും... വായിക്കൂ... അഭിപ്രായം എഴുതൂ..

ഇഷ്ടപ്പെട്ടെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...

നാട്ടുപച്ച


Thursday, September 10, 2009

കാഞ്ചീവരം


പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു। മനോഹരമായപട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്‍കാന്‍ പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന്‍ । അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്‍കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍‌വിലയ്ക്ക് വിറ്റുപോകുമ്പോഴും...മകള്‍ക്ക് കല്ല്യാണപ്രായമായി. അവള്‍ക്ക് എങ്ങിനെ ഒരു പട്ടുസാരി നല്‍കും? നെയ്ത്തുകാരന്റെ ചിന്ത അതുമാത്രമായി. ......... പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കാഞ്ചീവര’ത്തെക്കുറിച്ച് അനില്‍ അനില്‍ എഴുതിയ ആസ്വാദനക്കുറിപ്പ് നാട്ടുപച്ചയുടെ പത്തായത്തില്‍ നിന്നും...

Saturday, September 5, 2009

വീണ്ടുമൊരോണം

നാട്ടില്‍ വീണ്ടുമൊരോണം। നാട്ടുപച്ചക്ക് ഇത് ആദ്യത്തെ തിരുവോണം.സങ്കല്പത്തിലെ പഴയ മാവേലിക്കാലം ഓര്‍മ്മപ്പെടുത്തലായിപ്പോലും ഇന്നില്ല. എല്ലാരും ഒന്നല്ലെന്ന ഓര്‍മ്മ നിരന്തരം പിന്തുടരുന്ന പുതിയ കാലത്ത് മുടിഞ്ഞ വിലയിലും കഴുത്തറുപ്പന്‍ കച്ചവടപ്പൊലിമയിലും മങ്ങിമയങ്ങി സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും ടെലിവിഷന്‍ പാതാളങ്ങളിലേക്ക് മാവേലി മറഞ്ഞിട്ടുണ്ടാകും.
ചുറ്റിനും പൂക്കളും പച്ചപ്പുമില്ലാത്ത മലയാളിക്ക് മനസ്സിലെ പച്ചപ്പെങ്കിലും നിലനിറുത്താനുള്ള തുരുത്താണ് നാട്ടുപച്ച. കുറഞ്ഞപക്ഷം അങ്ങനെയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നാടിനെക്കുറിച്ചോര്‍ക്കുന്നവര്‍ക്കൊപ്പം വരും നാളുകളിലും ഞങ്ങളുണ്ടാകും...
നിറഞ്ഞ വായനയുടെ ഓണാശംസകളോടെ നാട്ടുപച്ച ടീം ഒരുക്കിയ ഓണപ്പതിപ്പ് വായിക്കൂ....

നാട്ടു വര്‍ത്തമാനങ്ങളില്‍

ഓണം ആഘോഷിക്കേണ്ടതുണ്ടോ? - ഷാ

സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും - നിത്യന്‍

കോട്യേരി നാടുവാണീടും കാലം --അനിലന്‍

പലരും പലതും: പാണ്ഡു - നാരായണസ്വാമി

ആത്മീയത്തില്‍ നിബ്രാസുല്‍ അമീന്‍ എഴുതുന്ന റമസാന്‍ പുണ്യങ്ങളുടെ പൂക്കാലം

ഈ ലക്കത്തില്‍ രണ്ടു കഥകള്‍...

സിമി എഴുതിയ അച്ചടക്കം നിറഞ്ഞ ഒരു ക്ലാസ് മുറിയുടെ ഓര്‍മ്മയ്ക്ക്

ആര്‍।രാധാകൃഷ്ണന്‍ എഴുതിയ വണ്‍സ് മോര്‍ പ്ളീസ്

രണ്ടു കവിതകള്‍ വായിക്കാം ഈ ലക്കത്തില്‍

സി।പി.അബൂബക്കറിന്റെ പന്നികളിറങ്ങിയ രാത്രിയി‍ല്‍, ടി।ഷൈബിന്റെ കാലം

വായനയില്‍ ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍” എന്ന പുസ്തകത്തെക്കുറിച്ച് യാസ്മിന്‍

ജീവിതത്തില്‍ ഓണക്കാല ഓര്‍മ്മയായി കെ।കെ।ജയേഷ് എഴുതുന്നു ഗുണ്ടല്പേട്ടയിലെ പൂക്കള്‍, കെ।ഷാഹിന എഴുതുന്നു "ലാപ്പനോന്നേ''

കാഴ്ചയില്‍ ഓണക്കാലച്ചിത്രങ്ങളെക്കുറിച്ച് മൈഥിലി, അത്തച്ചമയഘോഷയാത്രയിലെ ദൃശ്യങ്ങളുമായി അനീഷ്॥

മൈതാനത്തില്‍ വിവാദങ്ങളുടെ ക്രീസില്‍ ഇമ്രാന് പങ്കാളി ബേനസീര്‍ - മുരളീകൃഷ്ണ മാലോത്ത്

പെണ്‍‌നോട്ടത്തില്‍ എ।എന്‍।ശോഭയുടെ ചില ഓണക്കാഴ്ചകള്‍

ക്യാമ്പസില്‍ ഹൃദയത്തിന്റെ ചുവരെഴുത്തുമായി റോബിന്‍ സേവ്യര്‍

പുതുലോകത്തില്‍ വെബ് ബ്രൌസറുകളുടെ സുരക്ഷയെക്കുറിച്ച് യാരിദ്

ഓണസദ്യ ഒരുക്കാന്‍ അമ്പിളി

ബൂലോഗവിചാരണയുടെ ഇരുപത്തിയൊന്നാം ലക്കവുമായി എന്‍।കെ

വായനയുടെ ഓണക്കാലം, നാട്ടുപച്ച... വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തു, സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...

പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ... നാട്ടുപച്ച

Tuesday, August 18, 2009

നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍...

ലോക മലയാളിയുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിന്‍ നാട്ടുപച്ചയുടെ ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍...

നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍

ഓടയുടെ ഗന്ധമുള്ള മുരളീരവം - അനിലന്‍

കെ।മുരളീധരന്‍ കേരളരാഷ്ട്രീയത്തില്‍ ഒരു അനാവശ്യ ജന്മമാണ്. അധ:പതിച്ചുവെന്ന് നാം എന്നേ തിരിച്ചറിഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അഴുകിയ ഗന്ധം കൂടി സമ്മാനിച്ചുവെന്നതാണ് മുരളീധരന്റെ മൌലിക സംഭാവന. ആ ഗന്ധം ആജന്മ സുഗന്ധമാക്കുന്ന സമകാല മാധ്യമങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഓടയുടെ ഗന്ധമുള്ള മുരളീരവത്തില്‍ അനിലന്‍.

മലയാള മാധ്യമങ്ങള്‍ തിരസ്കരിച്ച് മറ്റുഭാഷകളിലെ വിലപ്പെട്ട രചനകള്‍ വിവര്‍ത്തനം ചെയ്ത് വായനക്കാര്‍ക്കു മുന്നില്‍ എത്തിക്കുന്നതിനു നാട്ടുപച്ച ആരംഭിച്ച ശ്രമങ്ങള്‍ തുടരുന്നു. ഈ പരമ്പരയിലെ നാലാമത്തെത് ഈ ലക്കത്തില്‍ വായിക്കാം..

ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി (വിവര്‍ത്തനം നിത്യന്‍)

സാറ ഗഹ്‌റാമണി 1981ല്‍ തെഹ്റാനില്‍ ജനിച്ചു. 2001ല്‍ ഇറാനിയന്‍ ജനതയ്ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഗവര്‍ണ്മെന്റ് അവരെ അറസ്റ്റു ചെയ്തു. 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഉള്‍ക്കിടിലത്തോടെ മാത്രം വായിക്കാന്‍ പറ്റുന്ന അവരുടെ അനുഭവങ്ങളില്‍ നിന്നൊരേട്.


ഡോ.ജി.നാരായണസ്വാമിയുടെ പലരും പലതും തുടരുന്നു. ഈ ലക്കത്തില്‍ ഉമിക്കരി.

പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്‌, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ്‌ ഇട്ടുരച്ചതിന്റെ പോടുകൾ പല്ലിലെമ്പാടും! അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്. ആ സ്ത്രീയുടെ പല്ലുകണ്ട്‌ കൊതി തോന്നി. നമുക്ക്‌ പല്ലുള്ളതേ മഹാഭാഗ്യം.

മഷിയില്‍ 2 കവിതകള്‍.. റോഷന്‍.വി.കെയുടെ സ്വാതന്ത്ര്യാനന്തരവും, കനിഷിന്റെ ഓര്‍ക്കിഡ് റീത്തും...

പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല എന്ന് പ്രണയത്തില്‍ സതീഷ് സഹദേവന്‍, വായിക്കൂ പ്രണയം, നൈരാശ്യം, പ്രവാസം....

ജീവിതത്തില്‍ രണ്ടു കുറിപ്പുകള്‍.. യാസ്മിന്റെ പറയാതെ വന്ന അതിഥിയും, ഷാഹിന.കെ.യുടെ പച്ചയും വയലറ്റും നക്ഷത്രങ്ങളും...

പുതുലോകത്തില്‍ കൈതചക്ക പുഡ്ഡിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് അമ്പിളി മനോജ്.

ബൂലോഗ വിചാരണ 20 ലക്കം പൂര്‍ത്തിയാക്കുന്നു. ഈ ലക്കത്തില്‍ മണലെഴുത്ത്, നമതു വാഴ്വും കാലം, യുക്തിവാദം, വര്‍ത്തമാനം, വയല്‍പ്പൂവ്, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ഈ ലക്കത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.

2009 ആഗസ്റ് 16 മുതല്‍ 31 വരെയുള്ള കാലത്ത് ഓരോ കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ
വാരഫലങ്ങളെക്കുറിച്ച് ചെമ്പോളി ശ്രീനിവാസന്‍..


വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ...

നാട്ടുപച്ച ഇഷ്ടമായെങ്കില്‍ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തൂ

Thursday, August 6, 2009

വായനയുടെ നറുവസന്തമായ് നാട്ടുപച്ച

മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിനായ നാട്ടുപച്ചയുടെ ലക്കം 19 പരിചയപ്പെടാം...

നാട്ടുപച്ചയില്‍ ഒരു പുതിയ പംക്തി ആരംഭിക്കുന്നു. മലയാളം ഓണ്‍ലൈന്‍ രംഗത്തെ സജീവ സാന്നിധ്യവും, സമുദ്ര ഗവേഷണ രംഗത്തെ പ്രതിഭയുമായ ഡോ.ജി.നാരായണ സ്വാമിയുടെ പലരും പലതും... ഈ ലക്കത്തില്‍ അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു എന്ന ലേഖനം വായിക്കാം...

ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ വസന്തകാലമാണല്ലൊ ഇപ്പോള്‍.. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ്‌ പങ്കെടുക്കുന്നവരോട്‌ ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ്‌ സച്‌ കാ സാമ്‌നാ. നിത്യായനത്തില്‍ വായിക്കൂ സത്യമേവ ജയതേ! 'സച്‌ കാ സാമ്‌നാ' ഭീ ജയതേ

മലയാള സിനിമാരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കാട്ടുകുതിരയെക്കുറിച്ച് എസ്.കുമാര്‍.. രാജന്‍ പി ദേവിനെ അനുസ്മരിക്കുന്നു...

പുരാണത്തില്‍ നിന്നൊരു കഥാപാത്രം കൂടി, ഈ ലക്കത്തില്‍ അനിയനെഴുതിയ കഥ ശാന്ത..

കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി 3 കവിതകള്‍

സുനില്‍കുമാര്‍.എം.എസിന്റെ ഓട്ടാമ്പൊള്ളി
ദീപാ ബിജോ അലക്സാണ്ടറുടെ മഴയിലൂടെ
റോഷന്‍ വി.കെയുടെ വേട്ടമൃഗം

ജീവിതത്തില്‍ വായിക്കൂ രാജേഷ് നന്ദിയംകോടിന്റെ പ്രസവാനന്തര ചിന്തകള്‍.. പ്രസവം എന്ന് പറഞ്ഞാല്‍ വലിയ സംഭവം തന്നെയാണ്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും ഫ്രഷായ ചില ആള്‍ക്കാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരികയല്ലേ? ദൈവത്തിന്റെ സപ്പോര്‍ട്ടോടുകൂടി.

കാഴ്ചയില്‍ അനിമേഷന്‍ ചിത്രമായ ഇ വാളിനെക്കുറിച്ചെഴുതുന്നു ഷാഹിന.കെ.
2008 ല്‍ ഇറങ്ങിയ ഈ ചിത്രം. എടുത്തുപറയേണ്ട ഒരു ഘടകം ഇതിലെ കഥാതന്തുവിന്റെ ഗാംഭീര്യത്തിനുതകുന്ന തരത്തിലുള്ള 'പിക്സറി' ന്റെ ആനിമേഷന്‍ ആണ്. വാള്‍-ഇയുടെ വാചാര വികാരങ്ങള്‍ നമ്മുടെ മനസ്സുതൊടുന്നു. ഇതൊരു ആനിമേഷന്‍ സിനിമയാണെന്നും വാള്‍-ഇ വെറുമൊരു യന്ത്രമാണെന്നും പ്രേക്ഷകര്‍ മറന്നു പോവും.

ബൂലോഗ വിചാരണയില്‍ ചിത്രകാരന്‍, സെന്‍സിബിള്‍ സെക്യുലാറിസം, ഞാനിവിടെയുണ്ട്‌, ജ്യോതിസ്സ്‌, മൗനം സംഗീതം, കണ്ടകശനി, ദി റബല്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നു.

ഒപ്പം പുതുലോകം തുടങ്ങിയ സ്ഥിരം പംക്തികളും...

നാട്ടുപച്ചയിലെ പഴയ ലേഖനങ്ങള്‍ കാണാന്‍ ‘പത്തായം’ സന്ദര്‍ശിക്കൂ...

വായിക്കൂ, അഭിപ്രായങ്ങള്‍ എഴുതൂ, ഇഷ്ടമായെങ്കില്‍ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തൂ...
നാട്ടുപച്ച - പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...

Thursday, July 23, 2009

നാട്ടുപച്ച ലക്കം 18

നാടുപച്ചയുടെ ലക്കം ൧൮, വായനക്കാര്‍ക്കായി ഒട്ടേറെ വിഭവങ്ങള്‍ ....

വര്‍ത്തമാനത്തില്‍


പട്ടിതീറ്റയുടെ ദേശാഭിമാനി കാഴ്ച - സലീം മടവൂര്‍

മനോരമയും മാതൃഭൂമിയും മുഴുവന്‍ ബൂര്‍ഷ്വാ പത്രങ്ങളും പരതി നോക്കിയിട്ടും അമേരിക്കക്കാരന്‍ പട്ടി തിന്ന വാര്‍ത്ത കാണാനില്ല. ആ വാര്‍ത്ത പാര്‍ട്ടി പത്രത്തിലെ എക്സ്ക്ളൂസീവാണ്. ന്യൂയോര്‍ക്കില്‍ നടന്ന സംഭവം കുത്തക പത്രങ്ങള്‍ക്ക് കിട്ടുന്നതിന് മുമ്പ് ദേശാഭിമാനിയില്‍ വന്നത് പിള്ളയെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. പിള്ളസഖാവിന്റെ അഭിമാനം ഒരു തരം അഹന്തയായി.

ഒരു ദരിദ്ര 'മഹാരാജാവും' സമ്പന്ന സേവകരും - നിത്യന്‍

45 ഡയറക്ടര്‍മാരും 108 ജനറല്‍മാനേജര്‍മാരും ചൊറികുത്തിയിരിക്കാനുണ്ടായിട്ടും കാലാനുസൃതമായി മാറ്റം വല്ലതും നടത്തിയിരുന്നെങ്കില്‍ മഹാരാജാവിരുന്നിടം സ്വകാര്യ വിദേശ കമ്പനികള്‍ കൈയ്യേറുമായിരുന്നോ? ആളിരിക്കേണ്ടിടത്ത്‌ ആളിരുന്നില്ലെങ്കില്‍ വേറെയേതോ ജീവി ഇരിക്കുമെന്ന്‌ പ്രമാണം.

വളരെ വ്യത്യസ്തമായൊരു കഥ, മാധവീയം - എ.ജെ

ഉസ്മാന്‍ ഇരിങ്ങാട്ടിരി, സി. പി. അബൂബക്കര്‍ എന്നിവരുടെ കവിതകള്‍.

നിനക്ക് - ഉസ്മാന്‍ ഇരിങ്ങാട്ടിരി

എത്രമാത്രം - സി.പി.അബൂബക്കര്‍

വായനയില്‍ ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം Three mistakes of my life-നെ കുറിച്ച്... യാസ്മിന്‍.

ഷാഹിന റഫീക്ക് മഴയെ കുറിച്ച് ജീവിതത്തില്‍ എഴുതുന്നു...

മലയാളത്തിന്റെ പ്രിയപ്പെട്ട ഗന്ധര്‍വ്വന്‍ പത്മരാജന്റെ തൂവാനത്തുമ്പികളെക്കുറിച്ച് കെ.ഷാഹിന..

ബൂലോക വിചാരണയുടെ ലക്കം 18.. അനിതാമാധവം, മിഴിവിളക്ക്‌, ഇതു ഞാനാ ... ഇട്ടിമാളൂ, രാജീവ്‌ ചേലനാട്ട്‌, ഐശിബിയും മഷിക്കറുപ്പും, മാധവിക്കുട്ടി,സവ്യസാചി എന്നീ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുന്നു...

ഒപ്പം സ്ഥിരം പംക്തികളും....

Monday, July 13, 2009

ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം

ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം

1855 ല്‍ പ്രസിഡണ്ട് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സണെ അഭിസംബോധന ചെയ്തുകൊണ്ട് സുവാമിഷ് ഗോത്രത്തലവന്‍ ചീഫ്‌സിയാറ്റില്‍ എഴുതിയ കത്തിന്റെ പ്രസക്തമായ ഭാഗം.. സി.പി.അബൂബക്കറിന്റെ വിവര്‍ത്തനം...

നമ്മുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് വാഷിങ്ങ്ടണിലെ തിരുമനസ്സ് അറിവിച്ചിരിക്കുന്നു. ഹൃദയത്തിന്റേയും ശുഭാശംസകളുടെയും കരുണാവചനങ്ങളും അവിടുന്ന് അരുള്‍ ചെയ്തിരിക്കുന്നു. അവിടുത്തേ കൃപ . നമ്മുടെ സൗഹൃദം കൊണ്ട് അവിടുത്തേക്ക് ഒന്നും നേടാനില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ, അവിടുത്തേ ആജ്ഞ നാം പരിഗണിക്കുന്നു. ഇല്ലെങ്കില്‍, നമുക്കറിയാം, അവിടുത്തേ ആള്‍ക്കാര്‍, വെള്ളക്കാര്‍, തോക്കുമായി വന്ന് ഈ ഭൂമി കൈവശപ്പെടുത്തുമെന്ന് . സിയറ്റില്‍ മൂപ്പന്റെ വാക്ക് വാഷിങ്ങ്ടണിലെ തിരുമനസ്സിന് വിശ്വസിക്കാം. ഋതുക്കള്‍ മാറി മാറി വരുമെന്നപോലെ സത്യമായി വിശ്വസിക്കാം. നമ്മുടെ വാക്കുകള്‍ നക്ഷത്രങ്ങള്‍ പോലെയാണ്. അവ അസ്തമിക്കുന്നില്ല.
എങ്ങിനെയാണ് തിരുമനസ്സേ, ആകാശവും ഭൂമിയും കച്ചവടം ചെയ്യാന്‍കഴിയുക? ആകാശത്തിന്റെ വിശാലത? ഭൂമിയുടെ ഊഷ്മളത? നമുക്കിതാലോചിക്കാനേ വയ്യ. വായുവിന്റെ കുളിര്‍മയോ വെള്ളത്തിന്റെ തിളക്കമോ നമ്മുടെയാരുടേയും സ്വത്തല്ല. എങ്ങിനെയാണ് തിരുമനസ്സേ, അവിടുത്തേക്ക് ഇതൊക്കെ ഞങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുക? ഈ മണ്ണിന്റെ ഓരോ തരിയും ഞങ്ങള്‍ക്ക് പാവനമാണ്. ചൊമന്ന മനുഷ്യന്റെ ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, എല്ലാം പരിപാവനമാണ്- മരച്ചില്ലയും, മണല്‍ത്തീരവും, ഇരുള്‍ പരത്തുന്ന മൂടല്‍ മഞ്ഞും, വനവും, ശലഭഗീതവും, തിര്യക്കുകളുടെ ആരവവും, എല്ലാം.. പൊയ്കകളില്‍, പുഴകളില്‍ ചിന്നിയൊഴുകുന്ന ജലം, വെറും വെള്ളമല്ല, ഞങ്ങള്‍ക്ക്, ഞങ്ങളുടെ പിതൃക്കളുടെ ചോരയാണ്. ജലത്തിന്റെ മര്‍മ്മരം എന്റെ പിതാമഹന്റെ വിളിയാണ്. മുഴുവന്‍ വായിക്കുക..

Thursday, July 9, 2009

കേരളമേ ലജ്ജിക്കുക - സലീം മടവൂര്‍

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നാരായണപണിക്കരും അസി സെക്രട്ടറി സുകുമാരന്‍ നായരും ചേര്‍ന്ന് പത്രക്കാരുടെ മുമ്പാകെ എഴുന്നള്ളിച്ച വാചകങ്ങള്‍ കേരളത്തിലെ നായന്‍മാരടക്കമുള്ള ജനസമൂഹത്തെ ലജ്ജിച്ചു തല താഴ്ത്തിക്കാന്‍ മാത്രം ശക്തിയുള്ളവയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയുടെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത വാക്കുകള്‍ കേട്ടപ്പോള്‍ സാക്ഷാല്‍ നാരായണപ്പണിക്കര്‍ പോലും തലതാഴ്ത്തിയിരുന്നു. സമുദായ നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ എന്തു വൃത്തികേടും വിളിച്ചു പറയാമെന്നാണോ ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാവായ കേന്ദ്ര മന്ത്രിയെ പണ്ടത്തെ തമ്പുരാന്‍-കുടിയാന്‍ രീതിയില്‍ പടിക്കു പുറത്തു നിറുത്തിയിട്ടും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ എന്‍.എസ്.എസിനെ ന്യായീകരിക്കാന്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ ചേര്‍ന്നാല്‍ എല്ലാം ശുഭമായി.
മാറുന്ന ലോകത്തിനനുസരിച്ച് നായന്‍മാരെ മാറ്റിയെടുക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തുകൊണ്ടാണ് മന്നത്തു പത്മനാഭന്‍ എന്‍.എസ്.എസ് രൂപീകരിച്ചതും അതിനെ നയിച്ചതും. മുഴുവന്‍ വായിക്കാന്‍ ഇതിലൂടെ...

Wednesday, June 17, 2009

നാട്ടുപച്ച ലക്കം 16 പ്രസിദ്ധീകരിച്ചു...

നാട്ടുപച്ച ലക്കം 16 പ്രസിദ്ധീകരിച്ചു, കൂടുതല്‍ വിഭവങ്ങളുമായി, നിറവായനയ്ക്ക്....

സമകാലിക വര്‍ത്തമാനം:
ഒബാമയുടെ പ്രസംഗവും മുസ്ളിം ലോകവും - സലീം മടവൂര്‍
തന്റെ കറുപ്പ് നിറവും ആഫ്രിക്കന്‍ പശ്ചാത്തലവും പേരിലെ മുസ്ളിം നാമമായ ഹുസൈനും ചേര്‍ന്ന് സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധത്തിനടിമപ്പെട്ട് അധിനിവേശത്തിലും ഇസ്രായേല്‍ പക്ഷപാതിത്വത്തിലും ഒബാമ ബുഷുമാരെ കടത്തിവെട്ടുമെന്ന ലോകത്തിന്റെ കണക്കുകൂട്ടല്‍ ബാരക് ഹുസൈന്‍ ഒബാമ തെറ്റിച്ചുകളഞ്ഞു.

ടിയാനെന്‍മെനിനു 20 വര്‍ഷങ്ങള്‍ക്കുശേഷം - ബാവോ തുങ്‌ (Bao Tong) വിവ: നിത്യന്‍
ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം

ലാവ്‌ലിന്‍ യഥാര്‍ത്ഥ വസ്തുതകളെന്ത്? - സി.പി.അബൂബക്കര്‍
ഇനി ഒരുകാര്യം കൂടി, എന്തെ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി വിജയനെ വേട്ടയാടുന്നു? അദ്ദേഹം കമ്യൂണിസ്റ്റുകാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരക്കൊതി മുഴുത്ത ഒരു വന്ദ്യവയോധികനാണദ്ദേഹം. ...ലാവ്‌ലിന്‍ കേസിനെക്കുറിച്ച് സി.പി.അബൂബക്കര്‍

റോഷന്‍.വി.കെയുടെ കവിത - കണ്ണുകളില് നിന്ന് ചുണ്ടിലെക്കുള്ള ദൂരം

ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച താഹ മാടായിയുടെ പ്രിയപ്പെട്ടസംഭാഷണങ്ങള്‍ എന്നപുസ്തകത്തെപ്പറ്റി ബി.ടി. അനില്‍ കുമാര്‍ എഴുതുന്നു 'പ്രിയപ്പെട്ട സംഭാഷണങ്ങള്‍; അപ്രിയമായവയും'

കാഴ്ചയില്‍ ബഹദൂറും മാമുക്കോയയും -ചില അവാര്‍ഡാനന്തര ചിന്തകള്‍ - എ.ചന്ദ്രശേഖര്‍

ഒരു വസ്തുത അറിഞ്ഞാല്‍ രണ്ടാമതൊന്നു പരിശോധിക്കുക പോലും ചെയ്യാതെ അച്ചടിക്കുന്ന/പ്രക്ഷേപണം ചെയ്യുന്ന മാധ്യമ വെപ്രാളം സത്യത്തിനു നിരക്കാത്തതു പലതുമാണു ജനത്തിനു വിളമ്പിയത്. ഒരു കള്ളം പല കുറി പറഞ്ഞു എന്നു കരുതി സത്യമാവില്ലല്ലോ? അതുപോലെയാണ്‌ ഇക്കുറി പ്രഖ്യാപിച്ച മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡിന്റെ കാര്യവും....

യാത്രയില്‍ അമേരിക്കയിലെ റോഡ്‌ ഐലണ്ടിലെ കാഴ്ചകള്‍ - അമ്പിളി മനോജ്

വിൻഡോസ് 7--മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്‌വെയര്‍ - യാരിദ്
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിൻഡോസ് ഏഴിന്റെ പ്രീ റിലീസ് വേർഷൻ കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയുണ്ടായി.. അതേകുറിച്ച്...

എന്‍.കെ. യുടെ ബൂലോഗ വിചാരണയുടെ ലക്കം 16... സമകാലീന ബ്ലോഗുകളിലൂടെയുള്ള എന്‍ കെയുടെ സഞ്ചാരം

ഒപ്പം മറ്റ് സ്ഥിരം പംക്തികളും...

Wednesday, June 3, 2009

നീര്‍മാതളത്തിന്റെ ഓര്‍മ്മയുമായി പുതിയ ലക്കം നാട്ടുപച്ച

മലയാളത്തിന്റെ യശസ്സ് ലോകസാഹിത്യ രംഗത്ത് ഉയര്‍ത്തിയ മാധവിക്കുട്ടി എന്ന കമല സുരയ്യ ദാസ് വിടപറഞ്ഞു. മാധവിക്കുട്ടിയുടെ ഓര്‍മ്മയില്‍ രണ്ട് ലേഖനങ്ങള്‍ പുതിയ ലക്കം നാട്ടുപച്ചയില്‍
യാത്രയായി കഥയുടെ ഗന്ധര്‍വ്വ ലഹരി - ഇന്ദ്രബാബു
പ്രതിഭ......പ്രതിഭാസം = കമല - മധു

മലയാളം പറഞ്ഞു പോയതിനാല്‍ പിരിച്ചുവിടപ്പെട്ടു ദില്ലി അപ്പോളോഹോസ്പിറ്റലിലെ നഴ്സ് സഹോദരിമാരെ.. നിത്യായനത്തിലെ പുതിയ രചന മലയാളംപേശും പിരിച്ചുവിടലും പിന്നെ തിരിച്ചെടുക്കലും

സമകാ‍ലിക രാഷ്ട്രീയ സംഭവവികാസങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും വെളിച്ചത്തില്‍ 3 ലേഖനങ്ങള്‍..
മന്മോഹന്‍ സിംഗ് ലെനിന്‍‌‌ഗ്രാഡില്‍ എത്തുന്ന നേരം - നമ്പ്യാര്‍
വിജയിച്ചത് പാര്‍ട്ടിയോ പിണറായിയോ?അനിലന്‍
അഴീക്കോടിന്റെ ചിരി - ഇന്ദ്രബാബു

രണ്ടു ചെറുകഥകള്‍

രമേശ്ബാബുവിന്റെ നളിനി അഥവാ ജമീലയും റഫീക്ക് പന്നിയങ്കരയുടെ വിശേഷവും
ഷാജഹാന്‍ കാളിയത്തിന്റെ കവിത മഴ പറഞ്ഞത് (മഴയെക്കുറിച്ച് എന്നോട് പറഞ്ഞവള്‍ക്ക് )
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ കായാതരണ്‍ എന്ന തിരക്കഥ ബി.ടി.അനില്‍കുമാര്‍ വായിക്കുന്നു..

ഡില്‍ഡോ > ദില്‍ദോ -> ഹൃദയം തരൂ - മേതില്‍ രാധാകൃഷ്ണന്‍ - സമാന്തര പ്രസാധന രംഗത്ത് സാന്നിധ്യം അറിയിച്ചുകൊണ്ട് ബുക് റിപബ്ലിക്ക് പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകം വി.എം.ദേവദാസിന്റെ ഡില്‍ഡോയ്ക്ക് മേതില്‍ രാധാകൃഷ്ണനെഴുതിയ അനവതാരിക...

ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിലൂടെ ഒരു യാത്ര.... അമ്മ അറിയാനിലെ പ്രധാന കഥാപാത്രമായ പുരുഷനെ അവതരിപ്പിച്ച ജോയ് എബ്രഹാം നടത്തുന്നു... പടയും പന്തവുമില്ലാത്ത പന്തളത്ത് ഉള്ളത് ജോണ്‍

സുരാസുവിനെ ഓര്‍മ്മിക്കാന്‍ കോഴിക്കോട് നടന്ന നാടകമേളയില്‍ അവതരിപ്പിച്ച മലബാറിന്റെ പാട്ടുകാരന്‍ എം.എസ്. ബാബുരാജിന്റെ സാന്നിദ്ധ്യം ആദ്യാവസാനം നിറഞ്ഞ 'ബസ്തുകര' എന്ന നാടകത്തെ നാടകത്തെക്കുറിച്ച് പ്രേംചന്ദ്... ഡ്യൂപ്ലിക്കേറ്റിനെ കത്തിക്കുന്ന വിധം

ഓസ്കാറിന്റെ പ്രഭ മങ്ങും മുന്‍പെ ഇടിച്ചു വീഴ്ത്തെപെട്ട കുട്ടിത്താരങ്ങളുടെ വീടുകള്‍.. വാഴ്ത്തിയവരും വാഴ്ത്തപ്പെട്ടവരും എവിടെ ?? - ഷാജഹാന്‍ കാളിയത്ത്

സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്യദേവതയെക്കുറിച്ച് ടി എസ് എഴുതുന്നു.. അന്തിക്കാട്ടുകാരന്റെ പച്ചമനുഷ്യര്‍

ഒപ്പം സ്ഥിരം പംക്തികള്‍... ബൂലോഗ വിചാരണ, പുതുലോകം, ഗ്രഹാചാരഫലങ്ങള്‍....

Tuesday, May 19, 2009

നാട്ടുപച്ചയുടെ പതിനാലാം ലക്കം വായനക്കാരുടെ മുന്നില്‍...


നാട്ടുപച്ചയുടെ പതിനാലാം ലക്കം വായനക്കാരുടെ മുന്നില്‍...


നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി-പ്രശാന്ത് ആര്‍ ക്യഷ്‌ണ
എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. ....അകാലത്തില്‍ പൊലിഞ്ഞ നന്ദിതയെക്കുറിച്ച്‌ ഇതുവരെ കേള്‍ക്കാത്ത ചില വര്‍ത്തമാനങ്ങള്‍...

കിങ്‌മേക്കര്‍ കുപ്പായം തല്‌ക്കാലം കാരാട്ട്‌ അടുപ്പിലിടേണ്ടതില്ല. നയിച്ച്‌ ജീവിക്കാമെന്ന അത്യാഗ്രഹമൊന്നും വിപ്ലവകാരികള്‍ക്ക്‌ പണ്ടേയില്ലാത്തതുകൊണ്ടാണല്ലോ ജനാധിപത്യം ജീവവായുവായി വന്നത്‌. അത്യാവശ്യം ശമ്പളവും പെന്‍ഷനും ചിലപ്പോള്‍ രണ്ടുമൊന്നായിട്ടും കിട്ടുന്ന ഒരേയൊരു പണിയാണല്ലോ വിപ്ലവപ്രവര്‍ത്തനം.... തിരഞ്ഞെടുപ്പിനുശേഷം നിത്യായനത്തിന്റെ പുതിയ ലക്കം... വായിക്കുക...
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ കൂപമണ്ഡൂകങ്ങള്‍-അബ്ദുള്ളക്കുട്ടി/അനില്‍
തെരഞ്ഞെടുപ്പിന് ശേഷം ഒരു മഹാസമ്മേളനത്തില്‍ വെച്ച് ഖദറുടുപ്പിട്ട് അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സായി. ഇപ്പോള്‍ എന്തുതോന്നുന്നുവെന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടി പങ്കജകസ്തൂരി പരസ്യത്തിന്റ ഈണത്തില്‍ മറുപടിനല്‍കുന്നു. ആശ്വാസം...... (ഓരോ ശ്വാസത്തിലും) അബ്ദുള്ളക്കുട്ടിയുമായി അനില്‍ നടത്തിയ അഭിമുഖം വായിക്കുക...
സ്വപ്നങ്ങളിലേക്കുള്ള വഴികള്‍…
ഇ-ലോകവുമായി ബന്ധമില്ലാത്ത നാലുചുവരുകള്‍ക്കുള്ളില്‍ ലോകമൊതുങ്ങുന്ന ബിനു എം ദേവസ്യ എന്ന കവിക്ക്‌ സാന്ത്വനമാകുകയാണ്‌ ഈ ചങ്ങാതിമാര്‍. ബിനുവിന്റെ സ്വപ്നങ്ങളിലേക്കുള്ള വഴികള്‍ എന്ന കവിതാസമാഹാരത്തെ കുറിച്ച് വായിക്കൂ

മഷിയില്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ രണ്ട് മിനിക്കഥകള്‍
അനില്‍ ഐക്കരയുടെ കവിത പച്ച
വായനയില്‍ ശൈലന്റെ താമ്രപര്‍ണിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശനത്തെക്കുറിച്ച് സതീഷ് എഴുതുന്നു, അര്‍ദ്ധ രാത്രിയില്‍ ഒരു പുസ്തക പ്രകാശനം
കൂടാതെ ബൂലോഗ വിചാരണ, പാചകക്കുറിപ്പ്, ഗ്രഹചാരഫലം തുടങ്ങിയ സ്ഥിരം പംക്തികളും

Monday, May 4, 2009

നാട്ടുപച്ച ലക്കം 13

നാട്ടുപച്ച ലക്കം 13ല്‍ നിറവായനക്കായി ഒട്ടേറെ വിഭവങ്ങള്‍..

ശ്രീലങ്കയിലെ രക്തച്ചൊരിച്ചലിന്റെ പശ്ചാത്തലത്തില്‍ സലീം മടവൂര്‍ എഴുതുന്നു ശ്രീലങ്കന്‍ തമിഴരെ ആരു രക്ഷിക്കും..

സ്വര്‍ണ്ണകച്ചവടക്കാര്‍ ആഘോഷമാക്കി മാറ്റിയ അക്ഷയതൃതീയയെക്കുറിച്ച് നിത്യന്‍ നിരക്ഷരതൃതീയ

പതിനാലാം ലോകസഭയുടെ ഒരു മിനിറ്റിന്റെ വില 26,035/- രൂപയാണെന്ന്‌ പറയപ്പെടുന്നു. ഇന്ത്യയിലെ ഓരോ പൌരനും അവകാശപ്പെട്ട പൊതുഖജനാവില്‍ നിന്നും, ഭീമമായ സംഖ്യ മുടിച്ചുകളയുന്ന ജനാധിപത്യത്തിന്റെ പേക്കൂത്തുകള്‍ക്ക്‌ തടയിടാന്‍ ആവശ്യമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാ രാജ്യത്തിലെ ഓരോ പൌരനും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചില്ലേയെന്ന് അരീക്കോടന്‍ ജനാധിപത്യത്തിന്റെ പേക്കൂത്ത് എന്ന ലേഖനത്തിലൂടെ ചോദിക്കുന്നു....

മഷിയില്‍ നന്ദിനിയുടെ കഥ - മാള്‍ട്ട്യമ്മയുടെ ധീരകൃത്യങ്ങള്‍

കെ.പി.രാജീവന്റെ കവിത... രുക്മിണീ സ്വയംവരം ആട്ടക്കഥ

ബി.ടി.അനില്‍ കുമാറിന്റെ കവിത.. കൊലപാതകം

വായനയില്‍ അനിലന്റെ‍ എകാകിയുടെ ജീവിതം വായിക്കുമ്പോള്‍...

ശൈലന്റെ താമ്രപര്‍ണി അര്‍ദ്ധരാത്രിയില്‍ പ്രകാശനം ചെയ്യപ്പെടുന്നതിന്റെക്കുറിച്ച് വായിക്കുക.. അര്‍ദ്ധ രാത്രിയില്‍ ഒരു പുസ്തക പ്രകാശനം

ജീവിതത്തില്‍ സുഹ്യത്ത് എന്റെ നെഞ്ചില്‍ കയറ്റിവച്ച ഭാരത്തിന്റെ കഥയുമായി സജീവ്

കാഴ്ചയില്‍ മലയാളസിനിമയെ ഭരിക്കുന്നത് മാടമ്പിസംസ്കാരമെന്ന് വിനയന്‍

ബൂലോഗ വിചാ‍രണയുടെ പതിമൂന്നാം ലക്കത്തില്‍ ഹമീദ്‌ ചേന്ദമംഗലൂര്‍, പ്രഭാ സക്കറിയാസ്‌, നിരക്ഷരന്‍, മാനസി, മുരളീകൃഷ്‌ണന്‍, പ്രതീഷ്ദേവ്, ഇഞ്ചിപ്പെണ്ണ് തുടങ്ങിയവരുടെ പോസ്റ്റുകള്‍...
വായിക്കൂ, അഭിപ്രായമെഴുതൂ... നിങ്ങളുടെ സ്വന്തം നാട്ടുപച്ച...

പച്ചമലയാളത്തിന്റെ നാട്ടുവഴിയിലൂടെ....

Friday, April 24, 2009

നാട്ടുപച്ചയുടെ പന്ത്രണ്ടാം ലക്കത്തില്‍...

നാട്ടുപച്ചയുടെ പന്ത്രണ്ടാം ലക്കത്തില്‍...

രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരുവന്‍ വിട്ടു നില്‍ക്കുന്നുവെങ്കില്‍ ഇക്കാലത്ത് അതൊരു രാഷ്ട്രീയപ്രവര്‍ത്തനമായി വേണം കണക്കിലെടുക്കേണ്ടത് എന്ന് മലയാളിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഷാ....

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ദിനത്തിലെ ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റു ചെയ്തതും, ജയരാജന്‍ എം.എല്‍.എ യുടെ പുത്രന് അന്നു തന്നെ ബോബുസ്ഫോടനത്തില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വായിക്കുക നിത്യന്റെ ഇടംകൈയ്യിലെ ക്വട്ടേഷനും വലംകൈയ്യിലെ കോയപ്പടക്കവും


കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരത്തില്‍ ഒന്നാം സമ്മാ‍നം നേടിയ കഥ - അര്‍ഹതയുള്ളവന്റെ അതിജീവനം

കിട്ടാത്ത കത്തുകള്‍, കിട്ടിയ കത്തുകള്‍ - ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ രണ്ടു കവിതകള്‍

ഒരിക്കലും ലഭിച്ചിട്ടില്ലാത്തെ കൈനീട്ടത്തെക്കുറിച്ച് ജീവിതത്തില്‍ രാജേഷ് നന്ദിയംകോട് - ഓര്‍മ്മയിലെ വിഷു

രസം, പാലട പ്രഥമന്‍ എന്നിവയാണിത്തവത്തെ പുതുലോകത്തില്‍...

ബൂലോഗ വിചാരണയില്‍ മഹാന്‍മാരുടെ ഡിഗ്രി, ഏത്തമിടലിലെ ഫ്യൂഡലിസം, ബുജ്ജികളും മാധ്യമങ്ങളും, സ്വാതന്ത്ര്യവും, കണ്ടന്‍തടിക്കു മുണ്ടന്‍ തടി, സ്‌ത്രീ....ചില കാഴ്‌ചപ്പാടുകള്‍, തുടങ്ങിയ പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുന്നു...

ഒപ്പം മറ്റ് സ്ഥിരം പംക്തികളും...

പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ....... നാട്ടുപച്ച

Tuesday, March 24, 2009

വിരസവും ഏകാന്തവുമാകുന്ന ദിനങ്ങളെ എസ് എം എസുകൊണ്ട് അതിജീവിക്കുന്നവര്‍വെറുതേയാരാരോ.................. രാജേഷ് നന്ദിയംകോട്
 
രിക്കല്‍ സോണിയ ജോസഫ് ഒരു കത്തില്‍ ഇങ്ങനെ എഴുതി. ’നമ്മള്‍ അറിയാതെ രണ്ടുകണ്ണുകള്‍ പ്രണയപൂര്‍വ്വം നമ്മളേ നോക്കുന്നുണ്ടാകും, നാമതറിയാതെ വേറെ ഇഷ്ടങ്ങളെ തേടിനടക്കും’ സോണിയ:വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവല്ലയിലെ കണ്ണശ്ശ സ്മാരകട്രസ്റ്റിന്റെ ചെറുകഥാക്യാമ്പില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ് നാട്ടിലെ സേലത്തെ പ്രശസ്തമായൊരു വിദ്യാലയത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. എഴുത്തും വായനയും വേനലിനൊപ്പം വറ്റിപോകുന്നു എന്നവള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. മഴ കാണാന്‍ കൊതിയാവുന്നുവെന്നും.. .                                                                  കൂടുതല്‍  

Saturday, March 21, 2009

കര്‍ത്താവുമൊത്തുള്ള സത്യാന്വേഷണ പരീക്ഷകള്‍ - സിസ്റര്‍ ജെസ്മിയുടെ ആമേനെക്കുറിച്ച് കെ.മധു

'പരുക്കന്‍ ജീവിതാനുഭവങ്ങള്‍ ശ്വാസം മുട്ടിക്കുമ്പോള്‍ എന്നെ മനസ്സിലാക്കുന്ന മനുഷ്യത്വമുള്ള എന്റെ സുഹൃത്തുക്കളോട് ഞാന്‍ എന്റെ ഹൃദയം തുറക്കുന്നു. ഒപ്പം തന്നെ ഈശോയെ തുറിച്ചു നോക്കി അവിടുത്തെ പ്രകോപിപ്പിച്ചു കൊണ്ട് ഇപ്രകാരം പറയുന്നു.' ഈശോയെ , ഈ സംഭവിച്ചതിനെല്ലാം ഉത്തരവാദി അങ്ങാണ്.' എന്നാല്‍ അടുത്ത നിമിഷം തന്നെ ഞാന്‍ അവിടുത്തെ മടിയില്‍ ആശ്വാസം കണ്ടെത്തുകയും അഭേദ്യമായ പെരുങ്കോട്ടയില്‍ നിന്ന് എന്നെ രക്ഷിച്ച് അവിടത്തെ സുരക്ഷിതമായ അഭയസ്ഥാനത്ത് എത്തിച്ചതിന് നന്ദി പറയുകയും ചെയ്തു കൊണ്ടേയിരിക്കുന്നു.'

സിസ്റര്‍ ജെസ്മിയുടെ ആമേന്‍ എന്ന കൃതിക്ക് അവസാനം അര്‍ദ്ധ വിരാമം കുറിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഗ്രന്ഥ കര്‍ത്താവിന്റെ കര്‍ത്താവുമൊത്തുള്ള സത്യാന്വേഷണ പരീക്ഷണങ്ങള്‍ അനുസ്യൂതം തുടരവേ ഈ കൃതി അവസാനിക്കുന്നില്ല. മുഴുവാന്‍ വായിക്കാന്‍ ഇതിലെപോകുക

Tuesday, March 17, 2009

നാട്ടുപച്ച ലക്കം 10 വായനക്കാര്‍ക്കു മുന്നിലെത്തി....

നാട്ടുപച്ച ലക്കം 10 വായനക്കാര്‍ക്കു മുന്നിലെത്തി....
ഇതു തിരഞ്ഞെടുപ്പ് കാലം... സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് 3 ലേഖനങ്ങള്‍...
മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് മുഖം - എം.എസ്
പെണ്ണും മണ്ണും രാഷ്ട്രീയവും-കാളിദാസന്‍
രണ്ടത്താണിയെന്ന ഏകത്താണി - നിത്യന്‍
കൂടാതെ സുനില്‍ കെ ഫൈസലിന്റെ ഒരു പ്രവാസിയുടെ വിവാഹവും വിടവാങ്ങലും....
വിനീത.പി.യുടെ കഥ നന്മമതില്‍
സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ ആമേന്‍ കെ.മധു വായിക്കുന്നു... കര്‍ത്താവുമൊത്തുള്ള സത്യാന്വേഷണ പരീക്ഷകള്‍
ജീവിതത്തില്‍ രാജേഷ് നന്ദിയംകോട്... വെറുതേയാരാരോ.....
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പാക് മൈതാനത്തിലെ ചോരക്കറയില്‍ മുരളീകൃഷ്ണ മാലോത്ത്
സുനേഷ് കൃഷ്ണന്റെ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര...
തേങ്ങ അരച്ച മീന്‍ കറിയുമായി
അമ്പിളി മനോജ്, സരസ പാചകത്തില്‍ ഓലനുമായി പ്രശാന്ത് കൃഷ്ണ ചിരി വര ചിന്തയില്‍ മൂന്നാം മുന്നണി, മൂന്നാകും മുന്നണിയുമായി സത്യദേവ്
ബൂലോഗവിചാരണയുമായി എന്‍ കെ.. സ്‌നേഹസംവാദം, വക്രബുദ്ധി, ആത്മഗതങ്ങള്‍, ഇന്ദ്രപ്രസ്ഥ കവിതകള്‍, കവിതയുടെ കലികാലം, മനസ്സ്, ഫൈസലിന്റെ ബൂലോഗം, പ്രകാശ് കാര്‍ട്ടൂണ്‍ എന്നീ ബ്ലോഗുകളിലെ രചനകള്‍ വിചാരണ ചെയ്യപ്പെടുന്നു...
ഒപ്പം മറ്റ് സ്ഥിരം പംക്തികളും...
പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ.. നാട്ടുപച്ച

Sunday, March 8, 2009

കാലത്തെ അതിശയിച്ച കവിയുടെ വീട്ടില്‍ - കെ.പി.സുധീര Shakespeare.jpgസ്ത്രീയുടെ ആത്മാവിനേയും, ആത്മ സൌന്ദര്യത്തെയും ഇത്രമേല്‍ സ്പര്‍ശിച്ച മറ്റൊരു കവിയുണ്ടോ എന്ന് നാം സംശയിച്ചു പോകും ഷെക്സ്പിയര്‍ എന്ന മഹാ സാഹിത്യകാരന്റെ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍. അതുകൊണ്ട്കൂടിയാവണം, നാലരപതിറ്റാണ്ടോളം കഴിഞ്ഞിട്ടും ലോകം ഷേക്സ്പിയറിനെ ഇന്നും കൊണ്ടാടുന്നത്.

       ഇംഗ്ളണ്ടിലെ രാജശിരസ്സിലെ രാജകിരീടം തന്നെയാണ് ഷേകസ്പിയര്‍. തിരഞ്ഞെടുക്കപ്പെട്ട പത്ത് എഴുത്തുകാരികള്‍ക്കൊപ്പം ബെര്‍മിങ് ഹാമില്‍നിന്ന് സ്ട്രാക്ഫോര്‍ഡ്-അപ്കോണ്‍-എവണിലേക്ക് സഞ്ചരിച്ചപ്പോള്‍ അതാണ് തോന്നിയത്. വഴിയോരത്ത് പൂത്തുമറിഞ്ഞു നില്‍ക്കുന്ന പൂമരങ്ങള്‍ക്ക് പോലുമുണ്ട്, ഷേക്സ്പിയറിന്റെ നാട്ടുകാരനെന്ന അഹന്തയും അഭിമാനവും                               more

Monday, March 2, 2009

പുതിയ വിഭവങ്ങളും പുതുമകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്...

പുതിയ വിഭവങ്ങളും പുതുമകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്... 

നാട്ടുപച്ചയില്‍ ഇനിമുതല്‍ നിങ്ങളെഴുതുന്ന അഭിപ്രായങ്ങള്‍ അതതു രചനക്കു കീഴെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. രചനയോടൊപ്പം തന്നെ അഭിപ്രായങ്ങളും വായിക്കാം...  ചര്‍ച്ചകളില്‍ എല്ലാവരുടെയും  സക്രിയ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുപച്ച ലക്കം ഒന്‍പതിലെ പ്രധാന വിശേഷങ്ങള്‍...

മൈന ഉമൈബാന്റെ മുന്നറിയിപ്പ്... ഗള്‍ഫ് ഭാര്യമാര്‍ സൂക്ഷിക്കുക....

മഹാനായ എഴുത്തുകാരന്‍ ഷേക്സ്പിയറുടെ വീട് സന്ദര്‍ശിച്ച അനുഭവങ്ങളുമായി സുപ്രസിദ്ധ എഴുത്തുകാരി കെ.പി.സുധീര

ജീവിതത്തിന്റെ പരാധീനതകളെ ഇച്ഛാശക്തികൊണ്ട് മറികടന്ന റാബിയയുടെ അനുഭവക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്ത് വരികയാണ്. ’സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ട്' എന്ന പേരില്‍ കോഴിക്കോട് ലിപി ബുക്സ് ആണ് റാബിയയുടെ ജീവിതാനുഭവങ്ങള്‍ വായനക്കാരിലെത്തിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പ്രകാശിപ്പിക്കാനുദ്ദേശിക്കുന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം ജീവിതത്തിലെ ആദ്യത്തെ പ്രതിസന്ധി -- റാബിയ

തെങ്ങിന്‍പട്ടയോ, വൈക്കോലൊ, ഓടോ, കരിമ്പനപ്പട്ടയോ മേഞ്ഞ, സ്നേഹത്തിന്റെ നാട്ടുപച്ചകള്‍ നഷ്ടപ്പെടാത്ത പഴയ ഒരു നല്ല കാലത്തിലേക്ക്; ഒരു ആര്‍ഭാടത്തിന്റെയും അതിഭാവുകത്വമില്ലാതെ... വീടിനെചുറ്റിപ്പറ്റി - രാജേഷ് നന്ദിയംകോടിന്റെ ഹൃദ്യമായ കുറിപ്പ്

കടലിനെകുറിച്ചുള്ള ഉറുദു കവിത തങ്ങളുടെ നിലപാടുകള്‍ക്കനുസൃതമായി വ്യാഖ്യാനിക്കുന്ന അച്ചുതാനന്ദന്‍ - പിണറായി പോരിനെക്കുറിച്ച് അനിലന്‍ - കടലിന്റെ ചുവപ്പവിന്‍ കത - അനിലന്‍

  
ധാര്‍മ്മികത, മൂല്യബോധം, ദീനാനുകമ്പ സാധാരണ മനുഷ്യര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍ വക്കീലന്‍മാര്‍ക്ക്‌ ഉണ്ടാവരുതെന്നോ? 
നിത്യായനത്തില്‍ ബുക്കിലെ ട്രിക്കുകളും ദരിദ്രന്റെ മാനവും - നിത്യന്‍ 


അരാഷ്ട്രീയതയാണ് ജനാധിപത്യകാല രാഷ്ട്രീയം എന്ന് ഭാവിക്കുന്ന സമകാലികര്‍ക്കു മുന്നില്‍ നിന്നുകൊണ്ട് വാക്കുകളുടെ മൌനത്തെ വിഭജിച്ച് നിലവിളിയുടെ രാഷ്ട്രീയ പാഠങ്ങള്‍ കാട്ടുകയാണ് ടി.പി.വിനോദ് - നിലവിളികളുടെ കടങ്കഥകളെക്കുറിച്ച് ബിടി അനില്‍കുമാര്‍

സ്ളം ഡോഗ് ഒരു മൂന്നാം ലോക സിനിമയല്ലെന്ന് പ്രേക്ഷകരായ നാം തിരിച്ചറിയണമെന്നുഇം വിശപ്പിന്റെ സാംസ്കാരിക ആവിഷ്കാരം കലാപമാകുന്നതാണ് മൂന്നാം ലോക സിനിമകളുടെ പൊതു രാഷ്ട്രീയമെന്നും സ്ളം ഡോഗില്‍ കലാപമില്ല; കല്പനാ ലോകമേ ഉള്ളൂവെന്നും വെള്ളക്കരടിയും ചേരി പട്ടിയും എന്ന ലേഖനത്തില്‍ ടി ഷൈബിന്‍..  

കേരളത്തിലെ അപൂര്‍വമായ  അഴിമുറി തിറയെ സുനേഷ് കൃഷ്ണന്‍ പരിചയപ്പെടുത്തുന്നു..  

സംഗീതത്തെ ജീവന്റെ താളമാക്കി മാറ്റിയ തെരുവുഗായകര്‍ക്കായി ഒരു യഥാര്‍ഥ റിയാലിറ്റി ഷോ ഒരുക്കുകയാണ് കോഴിക്കോട്ടെ സ്ട്രീറ്റ് ലൈറ്റ് റിയല്‍ ഷോ... ഇതെക്കുറിച്ച് സജീഷ് ശങ്കര്‍ തെരുവില്‍ നിന്നൊരു റിയല്‍ ഷോവില്‍..

തുടര്‍ച്ചയായി മൂന്നു വര്‍ഷമായി കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരത്തില്‍ കവിതക്ക് ഒന്നാം സമ്മാനം നേടിയ റ്റിജോ ഇല്ലിക്കല്‍ എഴുതിയ കവിത മണ്‍സൂണ്‍..

വിധു എഴുതിയ രണ്ടു കുഞ്ഞുകഥകള്‍ ജലനയം, വില്പത്രം

പ്രണയത്തില്‍ ടി.സി. രാജേഷ്‌  - ഇഷ്‌ടം പൂത്ത ചെമ്പനീര്‍ക്കാലം 

2 പാചകക്കുറിപ്പുകള്‍ കൂണ്‍ ഉലര്‍ത്തിയതും അവിയലും

ചിരി വര ചിന്തയില്‍ സത്യദേവിന്റെ വെരി വെരി സ്ട്രോങ്ങ്

ബൂലോഗ വിചാരണയുടെ ഒന്‍പതാം ലക്കവുമായി എന്‍ കെ..

നഷ്ടപ്പെട്ട വായനയുടെ നാട്ടുപച്ച കേവലം ഒരു ക്ലിക്കകലെ...

Friday, February 20, 2009

പ്രണയ വര്‍ത്തമാനം

അകലെയായിക്കഴിഞ്ഞ നിന്നോട് - സുസ്മേഷ് ചന്ത്രോത്ത്

തനിച്ചിരിക്കുന്ന നേരങ്ങളില്‍ ആരോരും കയറാനില്ലാത്തതിനാല്‍ വീട്ടിലെ അടച്ചിട്ടിരിക്കുന്ന മറ്റൊരു മുറിയിലേക്ക് ഞാന്‍ കയറുന്നു. കാലുകള്‍ വെറുതെ അവിടേക്ക് എന്നെ നയിക്കുകയാണ്. ആ മുറിയില്‍ ചെന്ന് സര്‍വ്വം ജഢമായ വസ്തുക്കളിലൂടെ കണ്ണോടിക്കുമ്പോള്‍ ആരോ എന്നോട് ഉള്ളിലിരുന്ന് പറയുന്നു. കൂടുതല്‍ വായിക്കൂ

പ്രണയം കാമത്തിനു വഴിമാറുമ്പോള്‍ - നിത്യന്‍

ദുഷ്യന്തനുമായുള്ള ആദ്യസമാഗമത്തില്‍ തന്നെ പ്രണയാതുരയായ ശകുന്തള, പ്രണയത്തിന്റ തീവ്രത സകല അതിരുകളും ഉല്ലംഘിക്കുവാന്‍ പര്യാപ്‌തമായ മുല്ലവള്ളികളും മാന്‍പേടകളും നിറഞ്ഞ ആശ്രമപരിസരം, താതകണ്വന്റെ അവസരോചിതമായ അസാന്നിദ്ധ്യം, വേറെന്തുവേണം തീവ്രമായ പ്രണയം കാമത്തിന്റെ തലത്തിലേക്ക്‌ പറന്നുയരാന്‍? വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം. കൂടുതല്‍ വായിക്കൂ

സ്‌നേഹത്തിന്റെ തടവില്‍ സ്വതന്ത്രനായ്‌ പാര്‍ക്കുന്ന ഒരാള്‍ - ഉണ്ണികൃഷ്‌ണന്‍ കെ.എസ്‌. ആവള

ഓര്‍ക്കാന്‍ ഇപ്പോഴും പേടിയാണ്‌.ആശുപത്രിയിലെ കോട്ടപോലത്തെ പ്രസവമുറിക്കുമുന്നില്‍ കിതച്ചു നിന്ന ആ ഒന്നര ദിവസത്തിനെ....പുറത്ത്‌ അവരുടെ കരച്ചിലു പോലും കേള്‍ക്കുന്നില്ല. അതിനുള്ളില്‍ അവളൊറ്റക്ക്‌ സഹിക്കുന്നതൂഹിച്ച്‌ പേടിച്ച്‌ തൊണ്ടയുണങ്ങി ഇരിക്കാനും നില്‍ക്കാനും വയ്യാതായി. കൂടുതല്‍ വായിക്കൂ

പ്രണയം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് - ഷാ

ഇന്ത്യയില്‍ സ്ത്രീപുരുഷ ബന്ധത്തിനു ആകെയുള്ള അനുവാദം വിവാഹമാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട അതിനു സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഒന്നു കാണുകയേ വേണ്ടൂ! ചില മതങ്ങള്‍ക്ക് സ്ത്രീ ഒരു ചടങ്ങില്‍ പോലും എത്തേണ്ട ആവശ്യമില്ല. പശുവിനെ കയറിട്ട് ഉടമസ്ഥര്‍ കൊണ്ടുപോകും പോലെ ഒരു കൈമാറ്റം! ഇതാണത്രെ ലോകത്തിനു മുഴുവന്‍ മാതൃകയായ “ഇന്ത്യന്‍ വിവാഹം!!“. കൂടുതല്‍ വായിക്കൂ

Sunday, February 15, 2009

പ്രണയപൂര്‍വ്വം....

നാട്ടുപച്ചയുടെ ഈ ലക്കത്തില്‍ പ്രണയം മാത്രമാണ്‌. പ്രേമിക്കല്‍ സമരമാണ്‌. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന്‌ കവിവാക്യം. പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ പ്രണയം മഹാപാപമാണെന്ന്‌ തോന്നിപ്പിക്കുന്നതാണ്‌. പ്രണയദിനത്തിന്റെ തുടക്കം പാശ്ചാത്യനാടുകളില്‍ നിന്നാവാം. എന്നാല്‍ ദര്‍ഭമുനകൊണ്ടു നിന്ന ശകുന്തളയോ? പ്രണയമെന്ന വാക്കിന്‌, വികാരത്തിന്‌ എത്ര പഴക്കമുണ്ടെന്ന്‌ ആര്‍ക്കു തിട്ടപ്പെടുത്താന്‍ കഴിയും?എല്ലാപ്രണയവും സാഫല്യത്തിലെത്തണമെന്നില്ല. കാത്തിരിപ്പും, വിരഹവും, നഷ്ടപ്രണയവും, എല്ലാം ചേര്‍ന്നാണ്‌ പ്രണയത്തെ വ്യത്യസ്‌തമാക്കുന്നത്‌.

ഇതെല്ലാം ചേര്‍ത്താണ്‌ ഇത്തവണ നാട്ടുപച്ച ഒരുക്കിയിരിക്കുന്നത്‌. പ്രണയാതുരമായ മനസ്സുകള്‍ക്ക്‌, നഷ്ടപ്രണയങ്ങളെ തിരിച്ചുകിട്ടേണ്ടവര്‍ക്ക്‌, ഒന്ന്‌ പിന്നോട്ട്‌ സഞ്ചരിക്കേണ്ടവര്‍ക്ക്‌ ...... ഇതാ നാട്ടുപച്ച...

Thursday, February 12, 2009

'സുബ്രഹ്മണ്യപുരം' സിനിമ വായിക്കുമ്പോള്‍ - ബി.ടി.അനില്‍കുമാര്‍ /ഷിബു ബി

എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. സ്വന്ത്വം നെഞ്ച് പിളര്‍ന്ന് ചോര ചുവയ്കുന്ന ഒരു പ്രണയ കഥ സാമ്പ്രദായിക രീതികളെയാകെ അഴിച്ചുപണിത് ആവിഷ്ക്കരിച്ചതാവാം സിനിമയുടെ നേട്ടത്തിന്റെ പല കാരണങ്ങളിലൊന്ന്. ക്ഷുഭിത യൌവ്വനങ്ങളുടെ ഒരു പഴയകാലത്ത് പകയുടേയും നിരാശയുടേയും അന്യതാബോധത്തിന്റെയും പിടിയിലായ ചിലരുടെ ഗ്രാമീണജീവിതം ക്യാമറ മാറ്റിവച്ച് കാണാനായി എന്നതും നേട്ടമായി. തമിഴിലെ നാട്ടുഭാഷയില്‍ സംസാരിച്ച സുബ്രഹ്മണ്യപുരത്തിന്റെ തിരക്കഥ ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു തമിഴില്‍ പ്രസിദ്ധീകരിക്കും മുമ്പ് തന്നെ. മുഴുവന്‍ വായിക്കാന്‍ ഇവിടെ ഞെക്കുക...

Monday, February 9, 2009

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍


കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍

ആണുങ്ങള്‍ മദ്യപിച്ചു തലകുത്തിമറിഞ്ഞാല്‍ സമൂഹമത്‌ അവഗണിക്കും. എന്നാല്‍ ഒരു പെണ്ണ്‌ പിമ്പിരിയായി ഓവുചാലില്‍ കിടന്നാലോ? പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌ ചൂളാതിരുന്ന്‌ വലിക്കേണം മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി അന്തിക്കള്ളല്‌പം നുണയേണം.....ഇങ്ങനെ സ്വപ്‌നം കാണുകമത്രമല്ല യാഥാര്‍ത്ഥമാക്കുകകൂടിയാണ്‌ വിനയ.. വായിക്കുക...

Sunday, February 8, 2009

പിന്നെ അവര്‍ എന്നെ തേടി വന്നു - ലസാന്ത വിക്രമതുംഗെ


നിഴല്‍ പോലെ പിന്തുടര്‍ന്ന മരണത്തെ ഒട്ടും ഭയക്കാതെ മരണത്തിലേക്കു നടന്നു കയറിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു ശ്രീലങ്കന്‍ വാര്‍ത്താവാരികയായ സണ്‍‌ഡെ ലീഡറിന്റെ പ്രസാധകനും എഡിറ്ററുമൊക്കെയായ ലസാന്ത വിക്രമതുംഗെ. മരണത്തെ മുന്നില്‍ കണ്ട് മരിച്ചാല്‍ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രശസ്തമായ മുഖപ്രസംഗത്തിന്റെ മൊഴിമാറ്റം വായിക്കുക

Wednesday, February 4, 2009

നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്

പുതുവായനയ്ക്കായി വാതായനങ്ങള്‍ തുറന്ന് നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്....

പുതുമയാര്‍ന്നതും, ശക്തമായതുമായ രചനകളുമായി പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...

നാട്ടുപച്ചയിലെ വര്‍ത്തമാനത്തില്‍ 8 ലേഖനങ്ങള്‍...

പിന്നെ അവര്‍ എന്നെ തേടി വന്നു - ലസാന്ത വിക്രമതുംഗെ

നിഴല്‍ പോലെ പിന്തുടര്‍ന്ന മരണത്തെ ഒട്ടും ഭയക്കാതെ മരണത്തിലേക്കു നടന്നു കയറിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു ശ്രീലങ്കന്‍ വാര്‍ത്താവാരികയായ സണ്‍‌ഡെ ലീഡറിന്റെ പ്രസാധകനും എഡിറ്ററുമൊക്കെയായ ലസാന്ത വിക്രമതുംഗെ. മരണത്തെ മുന്നില്‍ കണ്ട് മരിച്ചാല്‍ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രശസ്തമായ മുഖപ്രസംഗത്തിന്റെ മൊഴിമാറ്റം

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍

അബ്‌കാരികളൊരുക്കിയെന്നാരോപിച്ച സെന്റോഫ് പാര്‍ട്ടിയില്‍ വെള്ളമടിച്ച് വാളുവച്ചുവെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട വിനയയുടെ നിലപാടുകളും, കവിതകളും സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍

ലാവ്‌ലിന്‍കാലത്തെ പ്രളയം - നിത്യന്‍

കമ്മ്യ്യൂണിസ്റ്റ്പാര്‍ട്ടികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്തെ നിത്യായനത്തിലൂടെ വരച്ചുകാട്ടുന്നു... പ്രസിദ്ധീകരിച്ച് നാലു ദിവസത്തിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലേഖനം.

ഐക്യരാഷ്ട്രസഭയുടെ ഭാവി - സലീം മടവൂര്‍

അമേരിക്ക നിശ്ചയിക്കുന്ന സെക്രട്ടറി ജനറലും, അമേരിക്ക നിശ്ചയിക്കുന്ന അജണ്ടയും, അമേരിക്ക അനുവദിക്കുന്ന പ്രമേയങ്ങളും മാത്രതായി സ്വയം അപഹാസ്യമാകുന്നു ഐക്യരാഷ്ട്രസഭയെക്കുറിച്ച്

വ്യക്തിവിരോധം ചിലര്‍ രാഷ്ട്രീയ ദര്‍ശനമാക്കുന്നു - കെ.മുരളീധരന്‍

എന്‍.സി.പി. നേതാവ് കെ.മുരളീധരനുമായി ബി.ടി.അനില്‍ കുമാര്‍ സംസാരിക്കുന്നു

എന്റര്‍ അറ്റ് യുവര്‍ ഓണ്‍ റിസ്ക് (അഥവാ മുറ്റത്തെ താലിബാന്റെ നാറ്റം) - നമ്പ്യാര്‍

“ലജ്ജിക്കുകയല്ല വേണ്ടത്! തിരിച്ചടിക്കുകയാണ്!!“ - ഷാ

മംഗലാപുരത്തെ ഒരു പബ്ബില്‍ (ബിയര്‍ പാര്‍ലര്‍) ബിയര്‍ കഴിച്ചിരുന്ന പെണ്‍കുട്ടികളെ “ശ്രീരാമ സേന” എന്ന ഒരു മത-ഫാസിസ്റ്റ്-ക്രിമിനല്‍ സംഘം പൈശാചികമായ രീതിയില്‍ തല്ലിച്ചതച്ചിരിക്കുന്നു! സ്വാതന്ത്ര്യം! ചുമ്മാ പറയുന്നതാണെന്ന് ഒരിക്കല്‍ കൂടി പറഞ്ഞു തന്നത് ശ്രീരാമ സേനയാണ്, മംഗലാപുരത്ത്. 2 ലേഖനങ്ങള്‍ ഒരേ വിഷയത്തെക്കുറിച്ച്.....

ഒരു ലെസ്‌ബിയന്‍ പ്രണയം - നിബ്രാസുല്‍ അമീന്‍

പ്രണയം പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലായാലും, അവരെ സംബന്ധിച്ചിടത്തോളം അതെങ്ങനെ തെറ്റാവും…. ഹോര്‍മോണ്‍ വ്യതിയാനം എന്നൊക്കെ പറഞ്ഞ് ശാസ്ത്രീയ മാനങ്ങള്‍ കണ്ടെത്താമെങ്ങിലും അവരുടെ ലൈംഗിക സ്വാതന്ത്രത്തെ ആര്‍ക്കെങ്ങിലും ചോദ്യം ചെയ്യാന്‍ കഴിയുമോ.

ഈ ലക്കം മഷിയില്‍

ആര്‍ രാധാകൃഷ്ണന്റെ കഥ കരിമഷിക്കോലം

ഡോ ഇ സന്ധ്യയുടെ കവിത കുടകള്‍

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയുടെ മലയാള പരിഭാഷ ബി ടി അനില്‍കുമാര്‍ വായിക്കുന്നു ഒപ്പം മൊഴിമാറ്റം നിര്‍വ്വഹിച്ച ഷിബുവിന്റെ കുറിപ്പും

കാഴ്ചയില്‍ ഓസ്കാര്‍തിളക്കമുള്ള സ്ലം ഡോഗ് മില്ല്യനെയറിനെക്കുറിച്ച് പ്രശാന്ത് ആര്‍ കൃഷ്ണ

പെണ്‍‌നോട്ടത്തില്‍ വിനയയുടെ കവിത കള്ളുഷോപ്പ്

നിരക്ഷരന്‍ ശ്രാവണബേളഗോളയിലൂടെ സഞ്ചരിക്കുന്നു.... ഈ ലക്കം യാത്രയില്‍

പുതുലോകത്തില്‍ 2 പാചകക്കുറിപ്പുകള്‍ പ്രശാന്ത് ആര്‍ കൃഷ്ണയുടെ പൈനാപ്പിള്‍ പച്ചടിയും അമ്പിളി മനോജിന്റെ കായ് തോരനും ..

ഒപ്പം ഇന്റര്‍നെറ്റിലെ ഉപയോകതാക്കളുടെ വര്‍ദ്ധനയെക്കുറിച്ച് യാരിദും , കുത്തിവെക്കപ്പെടുന്ന സൌന്ദര്യത്തെക്കുറിച്ച് എ എന്‍ ശോഭയും, ജ്യോതിഷവുമായി ചെമ്പോളി ശ്രീനിവാസനും...

ചിരി വര ചിന്തയില്‍ നവകേരളാ മാര്‍ച്ചുമായി സത്യദേവ്...

ബൂലോഗ വിചാരണയുടെ ഏഴാം ലക്കവുമായി എന്‍ കെ....

വായന ഒരനുഭവമാക്കി മാറ്റാന്‍, നാട്ടുപച്ച

അടുത്ത ലക്കം ഫെബ്രവരി 14നു....

പുതുവായന ഒരു ക്ലിക്കകലെ...