Thursday, September 17, 2009

പനിമയം കേരളം - നാട്ടുപച്ച പുതിയ ലക്കം വായിക്കൂ..

നാടെങ്ങും പനി... പനിമാറിയാലും വേദന മാറുന്നില്ല... എന്താണിതിനു കാരണം? നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ പനിയെക്കുറിച്ച് നാലു ലേഖനങ്ങള്‍...

ചികുന്‍ ഗുനിയ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിട്ട് ഇപ്പോള്‍ നാലു വര്‍ഷത്തോളമാകുന്നു; കേരളത്തിലെത്തിയിട്ട് രണ്ടര വര്‍ഷവും. തെക്കന്‍ കേരളത്തിലാരംഭിച്ച് മധ്യകേരളത്തിലേയ്ക്കും മലബാര്‍ മേഖലയിലേയ്ക്കും കയറുകയാണ് ഈ വിചിത്ര രോഗം. എന്താണീ വൈറസ് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറി എന്നു പറയാം

പനിബാധിച്ചു മരിച്ചു'' എന്ന് സ്ഥിരമായി നമ്മുടെ പത്രങ്ങളിലും, ടി.വിയിലും വാര്‍ത്തവരുന്നുണ്ട്. എന്നാല്‍ "പനി'' എന്ന അസുഖം മൂലം ലോകത്താരും മരിച്ചിട്ടില്ല. പനി എന്നത് ഒരു ലക്ഷണം മാത്രമാണ്.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്.

'പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം' എന്ന് നേരേ ചൊവ്വേ വിളിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍, മലപ്പുറത്തുകാരന്‍ എം സ്വരാജ് നായരല്ലല്ലോ. അതിനാല്‍ വാക്കില്‍ അല്പം മിതത്വം വരുത്തിയെന്നേ ഉള്ളൂ. ഉദ്ദേശിച്ചതും ലക്ഷ്യമിട്ടതും അതുതന്നെ. 'മാധ്യമ പ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ' എന്ന്.

ജീവിതത്തില്‍ രണ്ടു ലേഖനങ്ങള്‍..
വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത്‌ ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത്‌ 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്‌. പരിഭാഷക്കാരൻ രസികനാവണം.

എന്റെ അമ്പരപ്പുകണ്ടിട്ടാവണം അയാള്‍ പതുക്കെ മന്ത്രിച്ചു. ”ഇക്ക് പ്രാന്തൊന്നൂല്ല്യ കുട്ട്യെ..... എല്ലാരും കൂടി ഇന്നെപ്രാന്തനാക്കീതാ....ഇക്കുപ്പായം ഇക്കിനി ഊരാന്‍ പറ്റൂലാ... ആരും സമ്മതിക്കൂലാ അയിന് “



മൈതാനത്തില്‍ വായിക്കൂ...
വെല്‍ഡണ്‍ റിക്കി; ക്രിക്കറ്റെന്നാല്‍ പരസ്യം മാത്രമല്ല - മുരളീകൃഷ്ണ മാലോത്ത്
ശ്രീലങ്കയില്‍ കോംപാക് ക്രിക്കറ്റ് കിരീടമുയര്‍ത്തിയതും ലോകറാങ്കിംഗില്‍ ഒരു ദിവസത്തേക്കെങ്കിലും ഒന്നാമതെത്തിയതും നെഹ്റുകപ്പ് ഫുട്ബോളില്‍ ജേതാക്കളായതും ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ നടാടെ മെഡല്‍ കുറിച്ചതും ഫൈനലില്‍ മഹേഷ് ഭൂപതി സഖ്യത്തെ തുരത്തി ലിയാന്‍ഡര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടതും ഇന്ത്യയ്ക്ക് അഭിമാനം പകരുന്നു

എന്‍.കെ.എഴുതിയ ബൂലോഗ വിചാരണ ലക്കം 22.. ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്, ബ്ലോഗ്ഭൂമി, കൃഷ്ണതൃഷ്ണ, ലേഡിലാസറസ് തുടങ്ങിയ ബ്ലോഗുകളിലൂടെ..

ഇത്തവണ രണ്ടു പാചകക്കുറിപ്പുകള്‍...

നെയ്ച്ചോറ് - അമ്പിളി മനോജ്
മേത്തി ചിക്കന്‍ - സപ്ന അനു ബി ജോര്‍ജ്ജ്

ഒപ്പം ഗ്രഹചാരഫലങ്ങളും മറ്റ് സ്ഥിരം പംക്തികളും... വായിക്കൂ... അഭിപ്രായം എഴുതൂ..

ഇഷ്ടപ്പെട്ടെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...

നാട്ടുപച്ച


Thursday, September 10, 2009

കാഞ്ചീവരം


പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു। മനോഹരമായപട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്‍കാന്‍ പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന്‍ । അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്‍കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍‌വിലയ്ക്ക് വിറ്റുപോകുമ്പോഴും...മകള്‍ക്ക് കല്ല്യാണപ്രായമായി. അവള്‍ക്ക് എങ്ങിനെ ഒരു പട്ടുസാരി നല്‍കും? നെയ്ത്തുകാരന്റെ ചിന്ത അതുമാത്രമായി. ......... പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കാഞ്ചീവര’ത്തെക്കുറിച്ച് അനില്‍ അനില്‍ എഴുതിയ ആസ്വാദനക്കുറിപ്പ് നാട്ടുപച്ചയുടെ പത്തായത്തില്‍ നിന്നും...

Saturday, September 5, 2009

വീണ്ടുമൊരോണം

നാട്ടില്‍ വീണ്ടുമൊരോണം। നാട്ടുപച്ചക്ക് ഇത് ആദ്യത്തെ തിരുവോണം.സങ്കല്പത്തിലെ പഴയ മാവേലിക്കാലം ഓര്‍മ്മപ്പെടുത്തലായിപ്പോലും ഇന്നില്ല. എല്ലാരും ഒന്നല്ലെന്ന ഓര്‍മ്മ നിരന്തരം പിന്തുടരുന്ന പുതിയ കാലത്ത് മുടിഞ്ഞ വിലയിലും കഴുത്തറുപ്പന്‍ കച്ചവടപ്പൊലിമയിലും മങ്ങിമയങ്ങി സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും ടെലിവിഷന്‍ പാതാളങ്ങളിലേക്ക് മാവേലി മറഞ്ഞിട്ടുണ്ടാകും.
ചുറ്റിനും പൂക്കളും പച്ചപ്പുമില്ലാത്ത മലയാളിക്ക് മനസ്സിലെ പച്ചപ്പെങ്കിലും നിലനിറുത്താനുള്ള തുരുത്താണ് നാട്ടുപച്ച. കുറഞ്ഞപക്ഷം അങ്ങനെയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നാടിനെക്കുറിച്ചോര്‍ക്കുന്നവര്‍ക്കൊപ്പം വരും നാളുകളിലും ഞങ്ങളുണ്ടാകും...
നിറഞ്ഞ വായനയുടെ ഓണാശംസകളോടെ നാട്ടുപച്ച ടീം ഒരുക്കിയ ഓണപ്പതിപ്പ് വായിക്കൂ....

നാട്ടു വര്‍ത്തമാനങ്ങളില്‍

ഓണം ആഘോഷിക്കേണ്ടതുണ്ടോ? - ഷാ

സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും - നിത്യന്‍

കോട്യേരി നാടുവാണീടും കാലം --അനിലന്‍

പലരും പലതും: പാണ്ഡു - നാരായണസ്വാമി

ആത്മീയത്തില്‍ നിബ്രാസുല്‍ അമീന്‍ എഴുതുന്ന റമസാന്‍ പുണ്യങ്ങളുടെ പൂക്കാലം

ഈ ലക്കത്തില്‍ രണ്ടു കഥകള്‍...

സിമി എഴുതിയ അച്ചടക്കം നിറഞ്ഞ ഒരു ക്ലാസ് മുറിയുടെ ഓര്‍മ്മയ്ക്ക്

ആര്‍।രാധാകൃഷ്ണന്‍ എഴുതിയ വണ്‍സ് മോര്‍ പ്ളീസ്

രണ്ടു കവിതകള്‍ വായിക്കാം ഈ ലക്കത്തില്‍

സി।പി.അബൂബക്കറിന്റെ പന്നികളിറങ്ങിയ രാത്രിയി‍ല്‍, ടി।ഷൈബിന്റെ കാലം

വായനയില്‍ ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍” എന്ന പുസ്തകത്തെക്കുറിച്ച് യാസ്മിന്‍

ജീവിതത്തില്‍ ഓണക്കാല ഓര്‍മ്മയായി കെ।കെ।ജയേഷ് എഴുതുന്നു ഗുണ്ടല്പേട്ടയിലെ പൂക്കള്‍, കെ।ഷാഹിന എഴുതുന്നു "ലാപ്പനോന്നേ''

കാഴ്ചയില്‍ ഓണക്കാലച്ചിത്രങ്ങളെക്കുറിച്ച് മൈഥിലി, അത്തച്ചമയഘോഷയാത്രയിലെ ദൃശ്യങ്ങളുമായി അനീഷ്॥

മൈതാനത്തില്‍ വിവാദങ്ങളുടെ ക്രീസില്‍ ഇമ്രാന് പങ്കാളി ബേനസീര്‍ - മുരളീകൃഷ്ണ മാലോത്ത്

പെണ്‍‌നോട്ടത്തില്‍ എ।എന്‍।ശോഭയുടെ ചില ഓണക്കാഴ്ചകള്‍

ക്യാമ്പസില്‍ ഹൃദയത്തിന്റെ ചുവരെഴുത്തുമായി റോബിന്‍ സേവ്യര്‍

പുതുലോകത്തില്‍ വെബ് ബ്രൌസറുകളുടെ സുരക്ഷയെക്കുറിച്ച് യാരിദ്

ഓണസദ്യ ഒരുക്കാന്‍ അമ്പിളി

ബൂലോഗവിചാരണയുടെ ഇരുപത്തിയൊന്നാം ലക്കവുമായി എന്‍।കെ

വായനയുടെ ഓണക്കാലം, നാട്ടുപച്ച... വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തു, സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...

പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ... നാട്ടുപച്ച