Saturday, November 19, 2011

നാട്ടുപച്ചയുടെ അറുപത്തിയെട്ടാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിയെട്ടാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍.
വര്‍ത്തമാനം


ആടുജീവിതത്തില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങളിലേക്ക്-ബെന്യമിന്‍ / മനോരാജ്‌

ആടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു!

കൂടുതല്‍

മഞ്ഞവെയില്‍ കഥാപാത്രങ്ങളുമായി ഒരു സല്ലാപം-നിരക്ഷരന്‍

ബന്യാമിന്റെ ഉദ്വേഗജനകമായ പുതിയ നോവല്‍ ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ ഉറക്കമിളച്ചിരുന്നാണ് വായിച്ച് തീര്‍ത്തത്. നോവലിനെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ സാഹിത്യലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ആടുജീവിതത്തേക്കാള്‍അധികമായി മഞ്ഞവെയില്‍ മരണങ്ങള്‍ ചർച്ചാവിഷയമാകും എന്ന് തന്നെ കരുതാം.

കൂടുതല്‍

സദാ-ചാരന്മാര്‍ നാടുവാഴുമ്പോള്‍ -നിത്യന്‍

ക്രമം എന്നൊരു സംഗതിയുണ്ട്. അതുതെറ്റുന്നതാണ് അക്രമം എന്നാണ് നിത്യന്റെ ധാരണ. ഈയൊരു ക്രമത്തിന്റെ ഭാഗമാണ് നിര്‍ബന്ധമായും പാലിക്കേണ്ട അസാരം നിയമങ്ങളും ചില്ലറ സദാചാരചിന്തകളുമെല്ലാം. ഇതെല്ലാം നോക്കിനടത്താന്‍ പോലീസും കോടതിയും മാധ്യമങ്ങളുമെല്ലാമുള്ള ഒരു സംവിധാനത്തിനാണ് ജനാധിപത്യം എന്നുപറയുക. അതിനോടു മതേതരത്വവും കൂടിയാവുമ്പോള്‍ സംഗതി ലേശം മുന്തിയതാവും.

കൂടുതല്‍

സന്തോഷ് പണ്ഡിറ്റ് 'പ്രബുദ്ധ' മലയാളിയുടെ ഇരമാത്രം- സുദേവന്‍

എന്നാല്‍ മീഡിയകള്‍ ഇദ്ദേഹത്തോട് കാണിച്ച രീതികളാണ് മനസ്സിലാവാത്തത്. അറിയപ്പെടുന്ന സിനിമാക്കാര്‍, മനശാസ്ത്രഞ്ജന്‍ തുടങ്ങിയവരെ ഒരിടത്തിരുത്തി മറ്റൊരിടത്ത് പണ്ഡിററിനെയുമിരുത്തിയാണ് വിചാരണ.

കൂടുതല്‍

കവിത
നൃത്തം-കെ ജി സൂരജ്‌

ചുവന്ന അരളിപ്പൂക്കള്‍
മനോഹരങ്ങളാകുന്നത്‌;
നിന്റെ അരക്കെട്ടാൽ അലങ്കരിക്കപ്പെടുമ്പോഴാണ്‌.
കൂടുതല്‍

വായന

മഞ്ഞവെയില്‍ മരണങ്ങള്‍-മനോരാജ്‌

ആടുജീവിതത്തിലൂടെ മരുഭൂമിയിലെ പൊള്ളുന്ന ജീവിതചിത്രങ്ങള്‍ മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ച ബെന്യാമിന്‍ വ്യത്യസ്തമായ മറ്റൊരു പ്രമേയപരിസരവുമായി വീണ്ടും മലയാള സാഹിത്യപ്രേമികളെ വിസ്മയിപ്പിക്കുന്നു! ‘മഞ്ഞവെയില്‍ മരണങ്ങള്‍‘ എന്ന ബെന്യാമിന്റെ പുതിയ നോവല്‍ കഴിഞ്ഞ ദിവസം വായിച്ചു തീര്‍ത്തു. വായിച്ചു തീര്‍ത്തു എന്നതിനേക്കാള്‍ നോവലിലെ കഥാപാത്രങ്ങളായ ബെന്യാമിന്‍, അനില്‍ വെങ്കോട്, ഇ.എ.സലിം, നിബു, സുധി മാഷ്,ബിജു, നട്ടപ്പിരാന്തന്‍

കൂടുതല്‍

കാവാ രേഖ? : തൊഴിലിടങ്ങളിലെ കവിതകള്‍------കൂഴൂര്‍ വിത്സന്‍


കൂടുതല്‍


സംവാദം
സച്ചിദാനന്ദനൊപ്പം അല്പനേരം--സുനില്‍ കെ ഫൈസല്‍, രതീഷ് വാസുദേവന്‍

കൂടുതല്‍


ജീവിതം

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം--സപ്ന അനു ബി ജോര്‍ജ്


എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ,എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക. എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുള്‍ തേടി വന്ന ഒരു സാധുമനുഷ്യന്‍.
കൂടുതല്‍

നിങ്ങള്‍ പറയൂ, എനിക്കു ഭ്രാന്തുണ്ടോ? -ശ്രീ പാര്‍വ്വതി


കൂടുതല്‍

കാഴ്ച


ലെന്‍സ്--പെണ്‍പോര്----സാഗര്‍

കൂടുതല്‍

മൈതാനം
ആരവമൊഴിയുന്ന മൈതാനങ്ങള്‍ ---മന്‍സൂര്‍ ചെറുവാടി
കൂടുതല്‍

ക്യാമ്പസ്

വിലാപ ഭൂമി---ഹിരണ്‍ .സി
മര്‍ത്ത്യന്‍ തന്‍ പാപഭാരവുമേന്തി
മരിക്കാതെ കേഴുമെന്‍ ഭൂമീ...
അനശ്വരയാം നിന്നെ നശ്വരമാക്കും
കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം---മലയാളം ചാനല്‍ ന്യൂസ്

കൂടുതല്‍

ആത്മീയം

ഗ്രഹചാര ഫലങ്ങള്‍----ചെമ്പോളി ശ്രീനിവാസന്‍
കൂടുതല്‍

Wednesday, November 2, 2011

നാട്ടുപച്ചയുടെ അറുപത്തിയേഴാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
സച്ചിദാനന്ദനൊപ്പം അല്പനേരം--സുനില്‍ കെ ഫൈസല്‍, രതീഷ് വാസുദേവന്‍


സച്ചിദാനന്ദന്‍ അടുത്തിടെ കോഴിക്കോടെത്തിയത് അജിത്തിന്റെ 'ലെഗ് ഫോര്‍ വിക്കറ്റ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യാനാണ്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് :
കുട്ടിക്കാലത്ത് എന്റെ വായന ആരംഭിക്കുന്നത് നാട്ടിന്‍പുറത്തെ ലൈബ്രറിയില്‍ നിന്നാണ്.

കൂടുതല്‍

നിത്യായനം -- മൂപ്പന്‍ സായ് വിന്റെ മയ്യഴി,മൂക്കാത്ത സായ് വിന്റെയും .. -- നിത്യന്‍

നിത്യന്റെ അറിവുവച്ച് പണ്ടുപണ്ടേ കേരളത്തില്‍ കന്യാകുമാരിമുതല്‍ പാറശ്ശാലവരെയുള്ള ഒരു കോളേജിലും അഡ്മിഷന്‍ കിട്ടാന്‍ സാദ്ധ്യതയില്ലാത്ത മയ്യഴിനിവാസികളാണ് മാഹികോളേജിലേക്ക് അപേക്ഷ പൂരിപ്പിക്കുക.
കൂടുതല്‍

നിങ്ങള്‍ പറയൂ, എനിക്കു ഭ്രാന്തുണ്ടോ? -ശ്രീ പാര്‍വ്വതിഞാനൊരു ഭ്രാന്തിയാണെന്നു കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമാണെന്നോ... കേള്‍ക്കുമ്പോള്‍ പലര്‍ക്കും നെറ്റിചുളിയുന്നുണ്ടാകാം, പക്ഷേ ഒന്നു സ്വയം സംസാരിച്ചു നോക്കൂ, നിങ്ങളിലേയ്ക്കു തന്നെ ഒന്നു നോക്കൂ, ഒരു ലേശം വട്ട് നിങ്ങള്‍ക്കുമിഷ്ടമല്ലേ... അതൊരു മനശാസ്ത്രമാണ്. ഭ്രാന്തുള്ളവരോട് നമുക്ക് ലേശം അനുകമ്പയുണ്ട്,

കൂടുതല്‍

നമുക്കെന്താണ് കഴിക്കാന്‍ കഴിയുക---ഇയ്യ വളപ്പട്ടണം


ഫ്യൂറിഡാന്‍ എന്നു പറയുന്നത് മരിക്കാന്‍ ഉപയോഗിക്കുന്ന വിഷമാണ്. ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി പലരും ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ഈ ഫ്യൂറിഡാന്‍ എന്ന രാസ വിഷമാണ് വാഴ നടുമ്പോള്‍ കുഴിയില്‍ വിതറുന്നത്. വാഴ വളരുമ്പോള്‍ വാഴയുടെ കവിളില്‍ ഫ്യൂറിഡാന്‍ നിറക്കുന്നു.
കൂടുതല്‍

ഒരു ഫ്യൂറഡാന്‍ ചരിതം-മൈന


ഒരുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷം കഴിച്ചു മരിക്കാനാഗ്രഹിച്ചവരൊക്കെ പനാമര്‍ കുടിച്ചു. പിന്നെയത് എക്കാലക്‌സിലേക്ക് മാറ്റി.
കൂടുതല്‍

ടി എം.ജേക്കബിനു ആദരാഞ്ജലികള്‍


കൂടുതല്‍


കവിത

പ്രമേഹം. ---ശ്രീകൃഷ്ണ ദാസ് മാത്തൂര്‍


കൃത്യമഞ്ചുമണിക്കേറ്റ്‌
കൃത്യനിഷ്ഠയിൽ നടക്കണം.

"എല്ലാത്തിലും കൂടുതലായിരു"
ന്നിത്തിരി പഞ്ചാര-
പ്പറ്റുപറ്റിയതുരുക്കിക്കളയണം.

കൂടുതല്‍

സംവാദം

നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍-സല്‍മ-മൈന ഉമൈബാന്‍

കൂടുതല്‍


കാഴ്ച


ലെന്‍സ്----ഒരു കൈ നോക്കിക്കളയാം..----. സാഗര്‍


കൂടുതല്‍

ചിരി വര ചിന്ത


Indian F1---തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം---സെയ് നോക്കുലര്‍---ആരിഫ് സെയിന്‍


കൂടുതല്‍

ആത്മീയം


ഗ്രഹചാര ഫലങ്ങള്‍----ചെമ്പോളി ശ്രീനിവാസന്‍
കൂടുതല്‍

Tuesday, October 18, 2011

നാട്ടുപച്ചയുടെ അറുപത്തിയാറാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിയാറാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം


കെടുകാലത്തിന്റെ സുവിശേഷകന്‍ -- കറപ്പന്‍
വിഗ്രഹങ്ങളെ തച്ചുടച്ച വെളിച്ചപ്പാടും ചിലമ്പഴിച്ചു. മരണവും ജീവിതവും അസ്തിത്വദു:ഖവും കറുത്ത കാലവും മറ്റെന്നത്തേക്കാളും മൂര്‍ത്തമായിരിക്കേ. ജോര്‍ജ് വര്‍ഗീസ് കാക്കനാടന് വിട.നന്ദി, കാക്കനാടന്‍ നന്ദി. ഇത്ര നാള്‍ നീണ്ട കെടുകാലത്തിന്റെ സുവിശേഷത്തിന്.

കൂടുതല്‍

കാലം ഒഴുകുമ്പോള്‍-.ജയചന്ദ്രന്‍മൊകേരി

" മാഷെ മടുത്തു . നോക്കൂ ഒന്നിന് പിറകെ മറ്റൊന്ന് . ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ? " അകലെ മറ്റൊരു ദ്വീപില്‍ നിന്നും എന്‍റെ പ്രിയ സുഹൃത്ത് വിളിക്കുമ്പോള്‍ ശബ്ദം ഇടറിയിരുന്നു , ഇടയ്ക്കു ഭ്രാന്തമെന്നു തോന്നുന്ന അവസ്ഥയില്‍ അവന് വിളിക്കാന്‍ ഞാന്‍ ഒഴികെ മറ്റാരും ഇല്ലാത്തത് കൊണ്ടാവാം

കൂടുതല്‍

രഞ്ജിത്ത്, ഞങ്ങളോടിത് വേണ്ടായിരുന്നു-ബഷീര്‍ കാട്ടുമുണ്ട

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞജിത്തിന്റെ പുതിയ പൃഥ്വിരാജ് ചിത്രമായ ഇന്ത്യന്‍ റുപ്പി ഈയിടെ കാണാനിടയായി. സംവിധായകന്റെ പേരു നോക്കി സിനിയ്ക്ക് കേറുന്ന ഒരാളെന്ന നിലയില്‍ രഞജിത്തിന്റെ സിനിമ ഒഴിവാക്കാറില്ല.

കൂടുതല്‍

മലയാളിയുടെ കപട സദാചാര ബോധം....--ചന്ദ്രന്‍ പുതിയോട്ടില്‍


വെറുതെയായെന്നു തോന്നുന്നില്ല കേരളം വിട്ടതില്‍...പേടിയാണ് നാട്ടിലേക്കു

വരാന്‍...പ്രത്യേകിച്ച് കുടുംബത്തോടെ..ഇപ്പോള്‍ തോന്നുന്നു... രാഷ്ട്രീയ

അനിശ്ചിതത്വത്തിന്‍റെ ഭാഗമായി നാട് വിട്ടത് ഒരു പരിധിവരെ നന്നായെന്നു...

കൂടുതല്‍

നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍-സല്‍മ-മൈന ഉമൈബാന്‍

അക്കാലത്ത് അവളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത് 'A
'പടമായിരുന്നു.

കൂടുതല്‍

കവിത

അളവുകൾ---മുഹമ്മദ്കുട്ടി ഇരുമ്പിളിയംജനിമൃതികള്‍ക്കിടയില്‍
ഹൃദയത്തുടിപ്പുകള്‍
ആയുസ്സിന്റെ ദൂരമളന്നു -
ഇന്ന് ...നാളെ ,ഇന്ന് ...!!

കൂടുതല്‍

ചുണ്ടുകള്‍ - ആനന്ദി

അവനെന്നെ ഉമ്മ വെച്ചുകൊണ്ടേയിരുന്നു
കവിളില്‍ , കണ്ണില്‍, ചുണ്ടില്‍....
ആണിന്റെ മണം ആദ്യമായിട്ടായിരുന്നു.

കൂടുതല്‍

വായന

റെവലൂഷൻ 2020-----യാസ്മിൻ

അങ്ങനെ ചേതന്‍ ജിയുടെ അഞ്ചാമത്തെ പുസ്തകവും നമ്മുടെ കൈയിലെത്തി. റെവലൂഷന്‍ 2020.

ലോകമെങ്ങും വായനക്കാരുണ്ട് ചേതന്‍ ഭഗത്തിന്. ആള്‍ ചില്ലറക്കാരനല്ല. ഐ ഐ ടി കഴിഞ്ഞ് ഐ ഐ എമിന്റെ കടമ്പ കടന്ന് ഇന്റെര്‍നാഷനല്‍ ഇന്‍വെസ്റ്റ് മെന്റ് ബാങ്കിലെ ഉയര്‍ന്ന

കൂടുതല്‍

പ്രണയം

ഈ സന്ധ്യ എന്റേതുമാത്രമെന്നോ? മണ്ണും വിണ്ണും ,കൂടണയാനുള്ളവരുടെ തിരക്കില്‍ , ഇരുട്ടിലേയ്ക്ക് അലിയവേ , മണ്ണിലും വിണ്ണിലുമല്ലാത്ത ഈ ബാല്‍ക്കണിക്കസേരയില്‍ കളിമണ്‍ കപ്പിലെ കാപ്പിയുമായി മാനം നോക്കിയിരിക്കുമ്പോള്‍ നീയല്ലാതെ മറ്റാരാണ് എന്റെ മനസ്സില്‍ ?

കൂടുതല്‍

കാഴ്ച

ഇന്ത്യന്‍ റുപ്പീ - ഒരു പോസിറ്റീവ് എനെര്‍ജി-ശൈലന്‍

അവകാശവാദങ്ങളൊന്നുമില്ലാതെ വരുമ്പോള്‍ രഞ്ജിത്ത് എന്ന കമേഴ്സ്യല്‍ സംവിധായകന് മലയാള സിനിമയില്‍ ഇപ്പോഴും സ്ഥാനമുണ്ടെന്നും പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ പ്രേക്ഷകന്‍ എന്ന വിഭാഗം ജീവികള്‍ക്ക്, ഇപ്പോഴും നിരാശ കൂടാതെ തിയേറ്ററില്‍ നിന്നും പുറത്തിറങ്ങാമെന്നും "ഇന്ത്യന്‍ റുപ്പീ" കാണിച്ചു തരുന്നു..

കൂടുതല്‍

ലെന്‍സ്
വീരപാണ്ഡ്യ കട്ടബൊമ്മ.....----സാഗർ

കൂടുതല്‍


ചിരി വര ചിന്ത

ബാങ്ക് ഓഫ് അമേരിക്ക---തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം---"എന്നേക്കുമുള്ള ഒരോർമ്മ "----ശബ്ന പൊന്നാട്

കൂടുതല്‍

ആത്മീയം


ഗ്രഹചാരഫലങ്ങൾ--ചെമ്പോളി ശ്രീനിവാസൻ

2011 ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോകൂറുകാര്‍ക്കും ഏനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.


കൂടുതല്‍

Friday, October 7, 2011

നാട്ടുപച്ചയുടെ അറുപത്തിയഞ്ചാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിയഞ്ചാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
രൂപകങ്ങളുടെ ട്രാന്‍സ്ഫോര്‍മര്‍ -- കറപ്പന്‍


ലോകമെമ്പാടും ചോക്കു തിരഞ്ഞ് സ്വന്തം ചോക്കുമലയുടെ താഴെ നിന്ന് സ്റോക്ക് ഹോം അക്കാദമി ഒടുവില്‍ നൊബേല്‍ ജേതാവിനെ കണ്ടെത്തി. തോമസ് ട്രാന്‍സ്ട്രോമര്‍. കാവ്യസായാഹ്നത്തിന്റെ സാകല്യം.
കൂടുതല്‍

പാട്ടുകള്‍ക്കുമപ്പുറം---വിനോദ്കുമാര്‍ തള്ളശ്ശേരിമരണം ഒരു വ്യക്തിയുടെ അവസാനമാണ്‌. എന്നാല്‍ ആ വ്യക്തി പുനര്‍ജനിക്കുന്നുണ്ട്‌,

കൂടുതല്‍

കഥ

ഞാണിന്‍മേല്‍കളി -- സലീം അയ്യനത്ത്


എലൈറ്റ് ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ നേരം വല്ലാതെ ഇരുട്ടിയിരുന്നു.ധൃതിയുണ്ടെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ മൌനം സമ്മതിച്ചതാണ്.
കൂടുതല്‍

കവിത
മഴക്കാലം---ശ്രീകൃഷ്ണ ദാസ് മാത്തൂര്‍

കൂടുതല്‍

ഒന്ന്---മുഹമ്മദ്കുട്ടി ഇരുമ്പിളിയം

കൂടുതല്‍


ജീവിതം
മസ്കറ്റ് മണൽ കാറ്റുകൾ---ഗാന്ധിജയന്തി-ഇൻഡ്യ മറന്ന ഗാന്ധിജിയും അദ്ദേഹത്തിന്റെ പുഞ്ചിരിയും--സപ്ന അനു ജോര്‍ജ്.

ഗാന്ധിജിയുടെ ജന്മദിവസമായ ഒക്ടോബർ 2,രാഷ്ട്രമൊട്ടാകെ അഹിംസാദിനമായി ആചരിക്കപ്പെടുന്നു, സ്കൂളുകൾക്ക് അവധി, രാജ്യമൊട്ടാകെ,‘മുന്നാഭായി'
കൂടുതല്‍

പലരും പലതും 37: അങ്ങനെയും ചിലർ (3) നാരായണസ്വാമി

എന്റെ ഭാര്യ ഒരു വാരാന്ത-വാര്‍ത്താവിനിമയ-പഠനകേന്ദ്രത്തില്‍ വച്ചാണ്‌ അവളെ പരിചയപ്പെടുന്നത്‌. നന്നേ ചെറുപ്പം. ആധുനികരീതിയില്‍ ഉടുപ്പും നടപ്പും എല്ലാമായി അസ്സലൊരു മിസ്സിയമ്മ. താന്‍ ആന്തമാന്‍ സ്വദേശിയാണെന്നും

കൂടുതല്‍

കാഴ്ച്ഛ
ലെൻസ്---ആദ്യാക്ഷര മധുരം .. !!--സാഗർ--

കൂടുതല്‍

ചിരി വര ചിന്ത

സ്റ്റീവ് -- തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം----ശലഭം---ജിത്തുകൂടുതല്‍

ആത്മീയം


2011 ഒക്ടോബര്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഓരോകൂറുകാര്‍ക്കും ഏനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

Friday, September 23, 2011

നാട്ടുപച്ചയുടെ അറുപത്തിനാലാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിനാലാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍


വര്‍ത്തമാനം
പാട്ടുകള്‍ക്കുമപ്പുറം---വിനോദ്കുമാര്‍ തള്ളശ്ശേരി

മരണം ഒരു വ്യക്തിയുടെ അവസാനമാണ്‌. എന്നാല്‍ ആ വ്യക്തി പുനര്‍ജനിക്കുന്നുണ്ട്‌, പലരുടേയും ചിന്തകളില്‍. അതുവരെ കാണാത്ത പല കാര്യങ്ങളും പെട്ടെന്ന്‌ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു, ചില മരണങ്ങള്‍. അതുല്യ പ്രതിഭാശാലികളുടെ

കൂടുതല്‍

കഥ

ബന്തര്‍---ഹരികുമാര്‍

കെടാന്‍ തുടങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരി വെമ്പലിനിടയില്‍ കേട്ട സന്ദേഹത്തിന് മറുപടിയൊന്നും പറയാതെ ബാദുഷ കമ്പളത്തിന്റെ ഒരു മടക്കു കൂടി നിവര്‍ത്തി തലയ്ക്കല്‍ കൈവച്ചു കിടന്നു.
"നാളെ കമ്പോളം തുറക്കുമായിരിക്കും അല്ലേ ബാബ?

കൂടുതല്‍

കവിത
മഴക്കാലം---ശ്രീകൃഷ്ണ ദാസ് മാത്തൂര്‍

കൂടുതല്‍

ഒന്ന്---മുഹമ്മദ്കുട്ടി ഇരുമ്പിളിയം

കൂടുതല്‍

പ്രവാസം

മസ്കറ്റ്മണൽ കാറ്റുകൾ---യോഗ, ഒരു പുഞ്ചിരി ദൂരത്തുള്ള സന്തോഷം---സപ്ന അനു ബി ജോർജ്

ആധുനികജീവിതചര്യകൾ, പ്രായം, മാനസിക വിഷമങ്ങൾ എല്ലാം തന്നെ നമ്മെ സ്വയം ഒരു ഡോക്ടറെ കാണാൻ നിർബന്ധിതരാക്കുന്നു. എന്നാൽ ക്ഷീണവും ആരോഗ്യത്തിനുമായി ഡോക്ടർ നിർദ്ദേശിക്കുന്ന വിറ്റാമിൻ ഗുളികളോടൊപ്പം,അദ്ദേഹത്തിന്റെ അല്പം ‘ഫ്രീ' ഉപദേശം, വ്യായാമത്തിനായ് ഒരു ജിമ്മിലോ,മറ്റൊ ചേരാം
കൂടുതല്‍

ജീവിതം

പലരും പലതും 36 --അങ്ങനെയും ചിലർ (2 ) നാരായണ സ്വാമി

ലീവില്‍ നാട്ടിലെത്തിയതാണ്‌. പഴയവീട്ടില്‍ അമ്മയും ഞാനും തനിച്ചായതിനാല്‍ നേരത്തേ അത്താഴം കഴിച്ചു കിടന്നു. കോരിച്ചൊരിയുന്ന മഴ. ഒപ്പം കാറ്റും പൊട്ടിത്തെറിക്കുന്ന ഇടിമിന്നലും. കറണ്ടും പോയിരുന്നു. പൂട്ടിയിട്ട പടിക്കല്‍ ആരോ ശക്തിയായി മുട്ടുന്നതുകേട്ടാണുണര്‍ന്നത്‌.

കൂടുതല്‍

കാഴ്ച
ലെൻസ്---പൊൻപ്രഭ വിതറി... !!--സാഗർ--

കൂടുതല്‍

ചിരി വര ചിന്ത
911--തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍


ബൂലോഗം

ബ്ലോഗ് ജാലകം--വളപ്പൊട്ടുകള്‍

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങൾ----ചെമ്പോളി ശ്രീനിവാസൻ


കൂടുതല്‍

Friday, September 2, 2011

നാട്ടുപച്ചയുടെ അറുപത്തിമൂന്നാം ലക്കം--ഓണപ്പതിപ്പ്

നാട്ടുപച്ചയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം

വര്‍ത്തമാനം

പ്രണയിയെ തൊട്ട് പിന്‍വാങ്ങുമ്പോള്‍-ജീവന്‍ ജോബ് തോമസ്

ഏകാന്തതയ്ക്ക് രണ്ടു മുഖങ്ങളുണ്ട്. ആനന്ദത്തിന്റെ ഒരു മുഖം. തടവിന്റെ മറ്റൊരു മുഖം.

കൂടുതല്‍

ഞാനൊരാളില്‍ നിന്നെത്രയോ ദൂരേ...മ്യൂസ് മേരി

ഏകാന്തത അനുഭവിക്കാത്ത ഒരു സാമൂഹ്യജീവിയും ഉണ്ടാവാനിടയില്ല.
കൂട്ടുചേര്‍ന്ന ജീവിതത്തിന്റെ കൂടപ്പിറപ്പാണ് ഏകാന്തത. പക്ഷേ, 'Sweet
Melencholic Solitude' ജീവിതത്തിന്റെ ഏറ്റം വലിയ ആവശ്യങ്ങളിലൊന്നായി
ഞാന്‍ കരുതുന്നു.

കൂടുതല്‍

കാല്‍പ്പനികയും പൈങ്കിളിയുമായൊരാള്‍-സിതാര എസ്

ഏകാന്തത,പറഞ്ഞും പഴകിയും നെടുവീര്‍പ്പിട്ടും തേഞ്ഞു പോയ ഒരു പദം.
അതേ സമയം,ജനിച്ചു വീണ കുഞ്ഞിനെയെന്ന പോല്‍ ഓരോ തവണയും നമ്മള്‍
കൌതുകത്തോടെ മാത്രം കൈകളിലേക്കെടുക്കുന്നത്.

കൂടുതല്‍

ദ്വീപിലെ തടവുകാര്‍---ജയചന്ദ്രന്‍ മൊകേരി

അറിയപ്പെടാത്ത ഏതോ ഒരു ദ്വീപിലെ ഏകാന്തതയില്‍ വലിയൊരു ജീവിതം സൃഷ്ടിച്ചറോബിന്‍സണ്‍ ക്രൂസ്സോ എന്ന കഥാപാത്രത്തെ കുറിച്ച് കുട്ടിക്കാലത്ത് വായിക്കുമ്പോള്‍ വെറും വിസ്മയതിനപ്പുറത്ത് അതൊരു വെല്ലുവിളിയായിരുന്നു

കൂടുതല്‍

ഏകാന്തതയുടെ അപാരതീരത്തെക്കുറിച്ച്‌ --രവിമേനോന്‍


എകാന്തമൂകമായ വയനാടന്‍ രാത്രികളിലെന്നോ മനസ്സില്‍ വന്നു കൂട് കൂട്ടിയ പാട്ടുകളില്‍ ഒന്ന്. വീട്ടിലെ ആഡംബര വസ്തുക്കളില്‍ ഒന്നായിരുന്ന ഫിലിപ്സിന്റെ പഴയ ട്രാന്‍സിസ്റ്റര്‍ റേഡിയോയിലൂടെ ആ ഗാനം ആദ്യമായി കാതില്‍ ഒഴുകിയെത്തിയപ്പോള്‍, ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

കൂടുതല്‍

കവിത

സന്ദര്‍ശകന്‍---ശൈലന്‍

*ജയിലു കാണാന്‍
ഉച്ചക്ക് പോയി..

കൊതിപ്പിക്കുന്നു വൃത്തി..,
സന്നാഹങ്ങള്‍..
ഭക്ഷണ മേശയിലെ മെനു...!!

കൂടുതല്‍

പ്രവാസം

മസ്കറ്റ് മണൽകാറ്റുകൾ---ഓണപ്പൂവെ പൂവെ പൂവെ--സ്വപ്ന അനു ബി ജോർജ്

ഞങ്ങള്‍ ഖത്തര്‍ വിട്ട് ഒമാനിലേക്ക് വന്നിട്ട്, കുറച്ചുകാലമെയായുള്ളു.10,12, വര്‍ഷത്തോളം, ഖത്തറിലെ കൂട്ടികാരും,വീട്ടുകാരും,ഒത്തിരുമിച്ചുള്ളഈദും, ഓണവും,ക്രിസ്തുമസ്സും ഒരിക്കലും മറക്കാനൊക്കില്ല.ഇന്നുംനഷ്ട്ബോധത്തിന്റെ എരിതീയില്‍ എത്ര ഓര്‍ത്താലും,അയവിറക്കിയാലും തീരാത്തദുഖം.കുട്ടികളും, പെണ്ണുങ്ങളും,എല്ലാവരുടെ കൂടെ എല്ലാ ആഘോഷങ്ങളും,ഒരുത്സവം തന്നെയാണ്.തിരുവാതിരയും,

കൂടുതല്‍

ജീവിതം

മൂന്നാലുകൊല്ലം മുന്പ്‌ പീര്‍ ഖാന്‍ എന്നൊരു ബോട്ടുടമ മരിച്ചുപോയി. മുംബൈയ്ക്കടുത്തുള്ള വസായ് എന്ന സ്ഥലത്തുനിന്നായിരുന്നു പീര്‍ ഖാന്‍. ഹൃദയാഘാതത്തില്‍ മരിക്കുമ്പോള്‍ പത്തെഴുപതു കഴിഞ്ഞിരിക്കണം വയസ്സ്‌.

കൂടുതല്‍

ചിരി വര ചിന്ത

പൊന്‍ ഓണം -- തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ബൂലോഗം

ബ്ലോഗ്ഗ് ജാലകം-----മിന്നാമിന്നി

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍


2011 സപ്തംബര്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...