Monday, July 5, 2010

നാട്ടുപച്ച നാല്പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം


രോഷാകുലനായ മിത്രം -- രാംദാസ്

സാമൂഹികപ്രശ്നങ്ങളില്‍ എങ്ങനെ ചലച്ചിത്രകാരന് ഇടപെടാം എന്നതിന്റെ യുക്തിയാണ് ശരത് എന്ന ചെറുപ്പക്കാരന്‍ മലയാളിക്ക് കാണിച്ചുതന്നത്. മുമ്പേപോയവരുടെ വഴിയല്ല ഇയാള്‍ തെരഞ്ഞെടുത്തത്. പിന്നാലെ വരുന്നവര്‍ക്ക് ഇഷ്ടമാവില്ല അവനെ. കണ്ണും മനസ്സും മയക്കുന്ന കാഴ്ചകളിലേക്കല്ല ശരത് ക്യാമറ ചലിപ്പിച്ചത്. വേദനയും കണ്ണീരും ചോരയും അതിവേഗം തിരിച്ചറിഞ്ഞു. തോളിലൊരു ബാഗും കയ്യില്‍
പൂര്‍ണവായനക്ക്

ചില സ്വകാര്യങ്ങള്‍ -- നീലന്‍

കേരളത്തില്‍ കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലത്തിനിടയിലുണ്ടായ ഏതാണ്ടെല്ലാ സമരങ്ങള്‍ക്കിടയിലും ക്യാമറയുമായി അയാളുണ്ടായിരുന്നു. ചാലിയാര്‍ മുതല്‍ പ്ളാച്ചിമടയും കടന്ന് ചെങ്ങറയിലും അതിലപ്പുറവും വരെ. സമരഭൂമികളിലലഞ്ഞ്, സമരം ചെയ്യുന്ന വെറും സാധാരണക്കാരായ മനുഷ്യരോടൊത്ത് അതിവിചിത്രമായൊരു ജന്മഹോമം. വല്ലാത്തൊരു ആത്മബോധ്യവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരാള്‍ക്കു മാത്രം
പൂര്‍ണവായനക്ക്

ജാതിക്കൊലയും ജാതിരാഷ്ട്രീയവും -- നിത്യന്‍

ജാതിക്കൊലയുടെ കാലത്തും ജാതിതിരിച്ച് സെന്‍സസ് വേണമെന്ന് വാദിക്കുന്ന ജാതിരാഷ്ട്രീയക്കാര്‍ മുന്നില്‍ നിന്ന് രാജ്യത്തെ പിന്നോട്ടു നയിക്കുമ്പോള്‍ സ്വാതന്ത്ര്യം കിട്ടി കാലമിത്രയായിട്ടും ഒരേക സിവില്‍കോഡില്ലാത്ത നിങ്ങള്‍ എന്ത് സെക്യുലറാണെന്ന് ചോദിച്ച തസ്ലീമ നസ്രീന്‍ എത്ര ശരി
പൂര്‍ണവായനക്ക്


കഥ
സായാഹ്നം -- വിബി തടത്തില്‍

മെല്ലെ കരയിലേക്കു തിരിഞ്ഞു നടക്കുമ്പോള്‍ വാത്സ്യല്യത്തോടെ ഒരു തിരമാല എന്റെ കാലുകളെ വളരെ മൃദുവായ് സ്പര്‍ശിച്ചു. ചിരിച്ചുകൊണ്ടു ചോദിച്ചു........ വരുന്നോ... ഓരോ ചുവടുകളും പിന്നോട്ടുവെക്കുമ്പോഴും തിരമാലകള്‍ എന്നെ വിളിക്കുന്ന ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു........
പൂര്‍ണവായനക്ക്


കവിത
ഹൃദയഗവേഷണം -- ഡോ ടി എന്‍ സീ‍മ

പ്രണയം കൊണ്ടു നീ പ്രണയം തേടണം , ഗുല്‍മോഹറിന്റെ വേരു തേടിയ യാത്രയില്‍ കാലില്‍ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട
പൂര്‍ണവായനക്ക്


ജീവിതം
മണ്ണൊലിച്ചുപോയ മയ്യഴി -- സതീഷ് സഹദേവന്‍

'ഓല് ബോംബിട്ടൂല്ല വെള്ളക്കാര് നല്ലോലാ” കുറുമ്പിയമ്മ സ്വന്തം ആത്മാവിനോടെന്നപോലെ മന്ത്രിച്ചു. ഇത് മയ്യഴി; തീ തുപ്പുന്ന വിപ്ളവം നെഞ്ചിലേറ്റിയ യുവത്വവും വെള്ളക്കാരെ ആരാധിച്ചുപോന്ന കുറമ്പിയമ്മമാരുടേയും കുഞ്ചക്കന്മാരുടേയും നാടന്‍ ചിന്തകളും പരസ്പരം ഇട കലര്‍ന്ന് ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരം വെള്ളിയാങ്കല്ലിന് മുകളില്‍ സീറോ ഗ്രാവിറ്റിയില്‍ പറക്കുന്ന ആത്മാക്കളു
പൂര്‍ണവായനക്ക്

ഉരകല്ല് -- സോറി.. ഞങ്ങള്‍ അസന്തുഷ്ടരാണ് -- ജി മനു

പുലര്‍വെട്ടത്തെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ കഴിവുള്ളവരാവാം ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. ജനല്‍ തുറന്ന്, അജ്ഞാതമായ ആ അനുഗ്രഹത്തിന്റെ ആദ്യകിരണങ്ങളുടെ നേര്‍ക്ക് ആത്മാര്‍ത്ഥമായി ഒന്നു പുഞ്ചിരിക്കാന്‍ നമ്മില്‍ എത്ര പേര്‍ക്ക് കഴിയും?. തിരുവാതിരഞാറ്റുവേല കണ്ട്, പ്രകൃതിനല്‍കിയ സിക്സ്പായ്ക്ക് മസിലുമായി മണ്ണിന്റെ മണത്തിലൂടെ പാടം കയറിവന്ന പഴയ കര്‍ഷകന്റെ
പൂര്‍ണവായനക്ക്


കാഴ്ച
കേരളം എന്നെ കൊതിപ്പിക്കുന്നു -- ടി ഷൈബിന്‍

ഇത് എലീന. സ്വപ്നമാളിക എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിദേശ നായിക. ലോസാഞ്ചല്‍സില്‍ നിന്ന് കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്..
പൂര്‍ണവായനക്ക്


യാത്ര
സ്വപ്നം പോലൊരു യാത്ര -- യാസ്മിന്‍

ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്. വശ്യം, സുന്ദരം ! നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം
പൂര്‍ണവായനക്ക്


പാചകം
നാലുമണി പലഹാരം -- അമ്പിളി മനോജ്

മഴക്കാലത്ത് സ്കൂളില്‍ നിന്നും കുട്ടികള്‍ വരുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാന്‍ പറ്റുന്ന ഒരു നാലുമണി പലഹാരം
പൂര്‍ണവായനക്ക്


ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂലൈ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
പൂര്‍ണവായനക്ക്

Saturday, July 3, 2010

രോഷാകുലനായ മിത്രം

രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍. സാംസ്കാരിക നായകന്‍മാരും കൊട്ടാരം സിനിമാക്കാരും മറന്നുപോയതിനെ പൊടിതട്ടിയെടുത്ത സാധാരണ മനുഷ്യര്‍ക്കു മുന്നില്‍പ്രദര്‍ശിപ്പിക്കുകയായിരുന്നു ദൌത്യമെന്ന് ശരത് കരുതി. ദരിദ്രരുടേയും പീഡിതരുടേയും ചിന്തകളിലേക്കു ആഴ്ന്നിറങ്ങിയ ചിലമ്പിച്ച ശബ്ദത്തിന്റെ ഹൃദ്യത തിരിച്ചറിഞ്ഞവരാണ് ചെങ്ങറയിലേയും പ്ളാച്ചിമടയിലേയും മനുഷ്യര്‍.

read more

കേരളം എന്നെ കൊതിപ്പിക്കുന്നു

ഇത് എലീന. സ്വപ്നമാളിക എന്ന മലയാള ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിദേശ നായിക. ലോസാഞ്ചല്‍സില്‍ നിന്ന് കേരളത്തിലേക്കുള്ള ക്ഷണം കിട്ടിയപ്പോള്‍ എലീന ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. സിനിമ എന്ന അപരിചിത മാധ്യമം; വായനയില്‍ക്കൂടി മാത്രം അറിഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്....ശീലിച്ചതില്‍ നിന്ന് എത്രയോ ഭിന്നമായ സംസ്കാരം.
എങ്കിലും കെ എ ദേവരാജിന്റെ 'സ്വപ്ന മാളിക' യെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാകാനുള്ള ക്ഷണം അവര്‍ ഹൃദയപൂര്‍വം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയാന്‍ എലീനയ്ക്ക് നൂറുനാവാണ്. മലയാണ്മയെയും കേരളീയ രുചികളെയും കുറിച്ച് ഈ ഇസ്രയേല്‍ പെണ്‍കുട്ടി വാചാലയാകും. മലയാള സിനിമയെ അറിയാന്‍ അവര്‍ ഏറെ താത്പര്യപ്പെടുന്നു.
പാരീസിലെ മൊണ്‍മാര്‍ത്ര് തിയറ്ററിലെ സ്ഥിരം അഭിനേതാവായ എലീനയെന്ന ഇസ്രയേലുകാരി 13-ാം വയസ്സില്‍ അമേരിക്കയിലെത്തിയതാണ്. നാടകമെന്ന മാധ്യമത്തില്‍ സജിവമായ എലീന പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രി കരസ്ഥമാക്കി. നൂക്ളിയല്‍ ഫിസിക്സില്‍ ഡോക്ടറേറ്റ് എടുത്തു. കലയും പഠനവുമായി കറങ്ങിയ എലീന അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ നിന്ന് കേരളത്തിലെത്തിയത് തികച്ചും ആകസ്മികമായാണ്. സ്വപ്നമാളികയുടെ കഥ കേട്ടപ്പോള്‍ സ്വീകരിക്കാതിരിക്കാനായില്ല.

read more

Friday, July 2, 2010

ഞങ്ങള്‍ അസന്തുഷ്ടരാണ്

ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ വീട്ടമ്മയുടെ ഭര്‍ത്താവ് മൂന്നു മക്കളേയും വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യചെയ്തു

ഈ കുറിപ്പെഴുതുമ്പോള്‍, അച്ചടിമഷിയുണങ്ങാതെ ഇങ്ങനെയൊരു വാര്‍ത്ത മേശപ്പുറത്തു കിടപ്പുണ്ട്. കുടുംബ ആത്മഹത്യകളുടെ ജൂണ്‍‌മാസ ടാര്‍ജറ്റും തടസമില്ലാതെ തികഞ്ഞു. മാസം കുറഞ്ഞത് എട്ട് കുടുംബാന്ത്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. സാമ്പത്തികപരാധീനത എന്ന ഒരൊറ്റവാക്കിലെ ഉത്തരം കണ്ട്, ഡിസൈനര്‍ അടിവസ്ത്രത്തിന്റെ പരസ്യത്തിലേക്ക് ദൃഷ്ടി താഴ്ത്തുന്നു വായനക്കാരന്‍. തിളങ്ങുന്ന കണ്ണുകളില്‍ ഈ ലോകത്തെ കാണുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം കരളിലെ കൊത്തിക്കീറുന്നത് പണ്ടായിരുന്നു. ഏറിയാല്‍ ഒരു നെടുവീര്‍പ്പിലലിയിച്ച് അടുത്ത പേജിലേക്ക് ഊളിയിടുന്നു നമ്മള്‍.ഹര്‍ത്താല്‍വാര്‍ത്ത പോലെ ഹത്യാവാര്‍ത്തകളും ചിരിച്ചു സ്വീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു.

to read more here

ഹൃദയഗവേഷണം

ഗുൽമോഹറിന്റെ വേരു തേടിയ യാത്രയിൽ
കാലിൽ തടഞ്ഞത് ഉപേക്ഷിക്കപ്പെട്ട ഹൃദയം ;

ഊഞ്ഞാല്‍പ്പാട്ടിന്റെ ഹാങ്ങോവറിൽ

സ്വയം ഒടുങ്ങിയത്..,
മുല്ലപ്പൂ മണക്കുന്ന ഇടവഴിയിൽ
കളഞ്ഞു പോയത്..,

കാക്കപ്പൂവിനും കദളിക്കുമൊപ്പം നാടുവിട്ടത് ..

ഇടിമിന്നലിന്റെ പൂമരങ്ങൾ ,
കൊടുങ്കാറ്റിന്റെ പ്രാചീന ഗുഹകൾ ,
മഴയുടെ നീണ്ട ഇടനാഴികൾ പകുത്തെടുത്തത് ,
പ്രണയത്തിന്റെ ലാവാ പ്രവാഹം
നെടുകേ പിളർന്നത്..,

സൌഹൃദക്കൂട്ടത്തിൽ നിന്നൊരരൂപി ചോദിച്ചു ;
ഹൃദയ ശേഖരണമാണല്ലോ നിന്റെ വിനോദം.. ?
കൂട്ടുകാരാ , ഉടലിന്റെ അദൃശ്യതയിൽ
നിന്റെ വാക്കുകളുദാരം , പ്രണയനിർഭരം ,
എങ്കിലും പ്രണയസങ്കേതങ്ങളുടെ
ചുരുക്കെഴുത്തുകൾ അതിപുരാതനം ,
വായിച്ചെടുക്കാം
രതി കാമനകളുടെ ക്ലാവു മണം,

for more reading please click here

രോഷാകുലനായ മിത്രം

രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍. സാംസ്കാരിക നായകന്‍മാരും കൊട്ടാരം സിനിമാക്കാരും മറന്നുപോയതിനെ പൊടിതട്ടിയെടുത്ത സാധാരണ മനുഷ്യര്‍ക്കു മുന്നില്‍പ്രദര്‍ശിപ്പിക്കുകയായിരുന്നു ദൌത്യമെന്ന് ശരത് കരുതി. ദരിദ്രരുടേയും പീഡിതരുടേയും ചിന്തകളിലേക്കു ആഴ്ന്നിറങ്ങിയ ചിലമ്പിച്ച ശബ്ദത്തിന്റെ ഹൃദ്യത തിരിച്ചറിഞ്ഞവരാണ് ചെങ്ങറയിലേയും പ്ളാച്ചിമടയിലേയും മനുഷ്യര്‍.


for more reading click here