Wednesday, May 19, 2010

നാട്ടുപച്ച മുപ്പത്തിയെട്ടാമത് ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയെട്ടാമത് ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍ ഇതാ


വര്‍ത്തമാനം

ഉരകല്ല് -- പാട്രിയാട്രിസവും പച്ചനോട്ടിസവും -- ജി മനു

വിദേശകുത്തകയ്ക്ക് കോളയൂറ്റാന്‍ പാവപ്പെട്ടവന്റെ മണ്ണിലെ ജലം തീറെഴുതിക്കൊടുക്കാന്‍ കടലാസില്‍ ഒപ്പിട്ടുകൊടുക്കുമ്പോഴും, കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ നെഞ്ചിലേക്ക് വികസനത്തിലെ പത്തുവരിപ്പാതയ്ക്ക് പിക്കാസിറക്കുമ്പോഴും, ഡോളര്‍ഡ്രീംസില്‍ കണ്ടല്‍ക്കാടും പുഴയുടെ അവശേഷിച്ച ജലകാരുണ്യവും അടിയറവക്കുമ്പോഴും, ചൂണ്ടുവിരലിലെ കരിമഷിക്കായി അയ്യഞ്ചുകൊല്ലംകൂടുമ്പോള്‍
കൂടുതല്‍ വായനക്ക്

തൊഴുത്തില്‍ ഒരു മാവോയിസ്റ് -- നമ്പ്യാര്‍

ജോര്‍ജ് ബുഷിനെതിരേ സദ്ദാം ഹസൈന്‍ പോലും ഉപയോഗിക്കാത്ത ചാണക വെള്ളം എന്ന മാരകായുധം നിര്‍മ്മിച്ചവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. ആ ചാണകം തൊഴുത്തില്‍ ഉല്‍പാദിപ്പിച്ച ടെക്നോളജിക്കല്‍ ബാക്ഗ്രൌണ്ട് സ്വന്തമായി വികസിപ്പിച്ച ആ പുള്ളിപ്പശുവിനേയും. എവിടെയോ എന്തോ കുഴപ്പമുണ്ട്. അധികം ബുദ്ധിമുട്ടേണ്ട. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറച്ച് ബുദ്ധി താനേ തെളിയും. എന്നിട്ടാവ
കൂടുതല്‍ വായനക്ക്

മാധ്യമങ്ങളും ജുഡീഷ്യറിയും -- നിത്യന്‍

ജനാധിപത്യത്തിന്റെ രണ്ട്‌ നെടുംതൂണുകള്‍ എന്ന സ്ഥാനം ഇപ്പോഴലങ്കരിക്കുന്നത്‌ ജുഡീഷ്യറിയും മീഡിയയുമാണ്‌.ആരാണ്‌ കൂടുതല്‍ സ്വതന്ത്രര്‍, ആര്‍ ആരുടെ കാര്യത്തില്‍ ഇടപെട്ടു കുളം തോണ്ടരുത്‌, ആര്‍ക്ക്‌ ആരുടെ കാര്യത്തിലിടപെട്ടു കുളമാക്കാം എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആദികാലം മുതലേ നടന്നുകൊണ്ടിരിക്കുന്നു..
കൂടുതല്‍ വായനക്ക്

പ്രശ്നം ശിരോവസ്ത്രം മാത്രമോ? എ ജെ

ഇപ്പോള്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും, മുസ്ലിം സ്ത്രീകളുടെ തല മറക്കല്‍/ശരീരം മറക്കല്‍ വിവാദം കത്തിപ്പടരുകയാണല്ലോ? ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികള്‍ സാമാന്യം ശക്തമാ‍യിത്തന്നെ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. എരിയുന്ന തീയില്‍ എണ്ണ ഒഴിച്ച് ആളിക്കത്തിക്കുവാന്‍ ഉള്ള ബോധപൂര്‍വമായ ശ്രമം പല മൂലകളില്‍ നിന്നും വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്നുമുണ്ട്.
കൂടുതല്‍ വായനക്ക്

കവിത

രണ്ട് കവിതകള്‍ -- ഗീതാ രാജന്‍

കൊയ്ത്തു കഴിഞ്ഞൊരു പാടം പോല്‍ ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍ നിശ്ചലമായൊരു - പക്ഷി പോലെയും മേഘങ്ങള്‍ മൂടികെട്ടിയ മനസ്സേ എന്തേ നീ പെയ്തില്ല..
കൂടുതല്‍ വായനക്ക്

വായന

ആടുജീവിതങ്ങള്‍ -- എസ് കുമാര്‍

2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകം വായിക്കപ്പെടുന്നു.
കൂടുതല്‍ വായനക്ക്

വീണുപോയ ജീവിതങ്ങള്‍ -- യാസ്മിന്‍

2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍..
കൂടുതല്‍ വായനക്ക്

ജീവിതം

പലരും പലതും: 16. മൂപ്പന്‍ - നാരായണസ്വാമി

ഞങ്ങളുടെ നാട്ടില്‍ 'കുഡുംബി' സമുദായക്കാരെയാണ്‌ 'മൂപ്പന്‍' എന്ന പേരില്‍ വിളിക്കുന്നത്‌. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുപ്പന്മാര്‍. പുരുഷന്മാര്‍ പാടത്തും പറമ്പത്തും പണിയെടുത്തപ്പോള്‍ സ്ത്രീകള്‍ (അവരെ 'ബായിമാര്‍' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളില്‍ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം
കൂടുതല്‍ വായനക്ക്

മസ്കറ്റ് മണല്‍ക്കാറ്റുകള്‍ --മദേഴ്സ് ഡെ” ആഘോഷിക്കാത്ത അമ്മ -- സപ്ന അനു ബി ജോര്‍ജ്

പൊക്കിള്‍ക്കൊടി മുറിച്ച് , ഒരു ജീവന്‍ ആദ്യമായി ശ്വാസം വലിക്കുമ്പോള്‍ ആ മാതൃഹൃദയം സായൂജ്യമടയുന്നു . ഏതൊരമ്മയ്ക്കും ഒരായുസ്സിന്റെ ചാരിതാര്‍ത്ഥ്യം നല്കാന്‍ വേണ്ടിയുള്ള ജീവന്റെ തുടിപ്പ്.ആ കുഞ്ഞിനുവേണ്ടി സഹിച്ചും,ക്ഷമിച്ചും,സ്നേഹിച്ചും ഒരു നല്ല മാതൃകയായി അമ്മ ജീവിക്കുന്നു
കൂടുതല്‍ വായനക്ക്

കാഴ്ച

ലെന്‍സ് --കാവലാള്‍ -- സാഗര്‍

പുതുലോകം

മുട്ട കുഴലപ്പം -- അമ്പിളി മനോജ്

ബൂലോഗം

ബൂലോഗവിചാരണ 37 -- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ നീലാംബരി, ശിവകാമിയുടെ കാഴ്‌ചകള്‍ , കണ്ടകശനി എന്നീ ബ്ലോഗുകള്‍
കൂടുതല്‍ വായനക്ക്

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മെയ് 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ പന്ത്രണ്ട് കൂറുകളിലും ജനിച്ചവര്‍ക്കുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി തുടങ്ങിയവ അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്
കൂടുതല്‍ വായനക്ക്

വിവാഹ വിഷയത്തില്‍ ജാതകച്ചേര്‍ച്ചയുടെ അടിസ്ഥാനവും സാദ്ധ്യതകളും ചെമ്പോളി ശ്രീനിവാസന്‍

ജാതകച്ചേര്‍ച്ച ജീവിതത്തില്‍ നല്‍കുന്ന ഗുണകരമായ കാര്യങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് കാണാവുന്നതാണ്.വിവാഹം ഒരു ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ നടത്തിയാല്‍ ആ ദമ്പതികള്‍ക്ക് സുഖാനുഭവങ്ങള്‍ അനുഭവിച്ച് കൊണ്ട് ജീവിക്കും
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

Friday, May 7, 2010

ഉരകല്ല്.--- ചിതലരിച്ച പ്രമാണങ്ങള്‍

ശ്രീ ടി.എന്‍ ഗോപകുമാര്‍ കലാകൌമുദിയില്‍ എഴുതിയ ഒരു കുറിപ്പ് വായിച്ചപ്പോള്‍ ഇത്രയ്ക്കങ്ങോട്ട് വേണോ എന്ന് ഈയുള്ളവനും ചിന്തിച്ചിരുന്നു. കാര്യം മറ്റൊന്നുമല്ല, ഒരു ഉത്തരേന്ത്യന്‍ ബുദ്ധിജീവി അദ്ദേഹത്തോടെ കേരളത്തിലെ ഇന്നത്തെ മനുഷ്യാവസ്ഥയെക്കുറിച്ചു ചോദിച്ചു. വിശദമായി പറയാനുള്ള സമയം ഇപ്പോള്‍ തന്റെ കൈയിലില്ല എന്ന് പറഞ്ഞപ്പോള്‍, ‘എങ്കില്‍ ഒരുകാര്യം ചെയ്യൂ മലയാളത്തില്‍ ഹിറ്റ് ആയ/ആയേക്കാവുന്ന കുറെ സിനിമകളുടെ പേരു പറയൂ,‘ എന്നായി മറുതല. നരസിംഹം, മാടമ്പി, രാക്ഷസരാജാവ്, രാവണപ്രഭു, താന്തോന്നി, പോക്കിരിരാജ തുടങ്ങിയ വെള്ളിത്തിരിയിലെ വെള്ളിടികളുടെ പേരുകള്‍ ഇംഗ്ലീഷിലാക്കി ശ്രീ ഗോപകുമാര്‍ പറഞ്ഞപ്പോള്‍, നോര്‍ത്തിലെ പ്രജ ഈസിയായി ഫലം പ്രഖ്യാപിച്ചു ‘നിങ്ങള്‍ മലയാളികള്‍ മാനസികരോഗികളാണ്'


കൂടുതല്‍ വായനക്ക്

Wednesday, May 5, 2010

മാന‍സികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്‌‌‌‌‌‌

മുഖം മന‍സ്സിന്റെ കണ്ണാടിയാണ്
മനുഷ്യന്റെ മനസ്സ്‌,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ പ്രകൃതങ്ങളേയും പെരുമാറ്റങ്ങളേയും കൃത്യമായ പഠനത്തിനു വിധേയമാക്കി വിശദീകരിക്കുനതില്‍ മനഃശാസ്ത്രം ഇതര ശാസ്ത്രങ്ങളെക്കാള്‍ വളരെ മുന്നിലാണ്‌. ഏതൊരു ശാഖയേയും പോലെ മനഃശാസ്ത്രത്തിനും,പല‍ ‍വിജ്ഞാന മേഖലകളുമായി കൈകോര്‍‌‍ക്കേണ്ടി വന്നിട്ടുണ്ടെന്നതും,ഒരു വസ്തുതയാണ്‌. ഉദാഹരണത്തിന്‌ മനഃശാസ്ത്രം നാഡീശാസ്ത്രത്തില്‍ നിന്നും ഏറെ ഭിന്നമാണ്‌. പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" (soul) എന്നര്‍ത്ഥമുള്ള "സൈക്ക്‌ "(psyche), "പഠനം" എന്നര്‍ത്ഥമുള്ള "ഓളജി"(ology) എന്നീ വാക്കുകളില്‍ നിന്നാണ്‌ സൈക്കോളജി(മനഃശാസ്ത്രം) എന്ന പദമുണ്ടായത്‌.

കൂടുതല്‍ വായനക്ക്

Monday, May 3, 2010

നാട്ടുപച്ച മുപ്പത്തിയേഴാമത് ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയേഴാമത് ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍ ഇതാ

വര്‍ത്തമാനത്തില്‍


ആഗോളതാപനവും ആയുര്‍വേദവും -- ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്

അന്തരീക്ഷതാപനില വര്‍ഷംതോറും ദശലക്ഷക്കണക്കിന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ നില തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അവിടെയുള്ള ഹിമാനികള്‍ ഉരുകുകയും നദികളില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യും. സമുദ്രനിരപ്പ് ഉയരുകയും പലരാജ്യങ്ങളും കടലില്‍ മുങ്ങിപ്പോവുകയും ചെയ്യും
കൂടുതല്‍ വായനക്ക്

ബേബിയിങ്ങനെ ബേബിയായാലെങ്ങനാ ? -- എന്‍.ആര്‍.അനില്‍കുമാര്‍

'മഹാബലി നാട്ടില്‍ മലയാള നാട്ടില്‍ ബന്ദും ഹര്‍ത്താലും ഫണ്ടു പിരിവും സമൃദ്ധമായി വിളഞ്ഞനാട്ടില്‍ പണ്ടു പണ്ട് എം.എ.ബേബിയെന്നൊരു വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രിയുണ്ടായിരുന്നു, അദ്ദേഹം ഡല്‍ഹി സുല്‍ത്താന്‍ പരമ്പരയിലെ പ്രസിദ്ധനായ ഒരു ഭരണാധികാരിയെപ്പോലെ വൈരുദ്ധ്യങ്ങളുടെ സമ്മിശ്രമായിരുന്നു' എന്നൊക്കെ നൂറുകൊല്ലം കഴിഞ്ഞ് തന്നെ വിലയിരുത്തണമെന്ന് നിര്‍ബന്ധമുണ്ടെന്നു
കൂടുതല്‍ വായനക്ക്

ഖണ്ഡനവിപ്ലവം ---നിത്യന്‍

വയറിനു വിപ്ലവവും തലയില്‍ ജന്മിത്വവും കൂടിയായപ്പോല്‍ പുതിയപ്രമാണിമാര്‍ അവതരിച്ചു. സ്വന്തം തൊഴിലാളിയെ ചെരുപ്പുമാലയിടീക്കുന്നതാണ്‌ ഒടുവില്‍ കണ്ട വിപ്ലവപ്രവര്‍ത്തനം. ലാല്‍സലാം
കൂടുതല്‍ വായനക്ക്

കടല്‍ ഭാഷയറിയാത്തവള്‍ -- അഷിത എം

എന്റെ ചുണ്ടുകളെ വിഴുങ്ങി ദാഹം ശമിപ്പിച്ച നിന്റെ ചുണ്ടുകളില്‍ ഉപ്പുവെള്ളത്തിന്റെ വെളുപ്പവശേഷിക്കും വികാരമേതുമില്ലാതെ മണല്‍ തരികള്‍ അതിനുചുറ്റും അലങ്കാരം തീര്‍ത്തു ചമഞ്ഞു കിടക്കും
കൂടുതല്‍ വായനക്ക്

നന്മ ക്രൂശിക്കപ്പെടുന്നു ! നിങ്ങള്‍ എവിടെയാണ്? -- ഈശോ ജേക്കബ്, ഹ്യൂസ്റ്റണ്‍

പാലു തന്നവരുടെ പോലും കൈയില്‍ കൊത്തുന്നു നമ്മള്‍ പമ്പയാര്‍ പുളകങ്ങളിലും വിഴുപ്പുകെട്ടലക്കുന്നു. പാഷാണം കലര്‍ത്തുന്നു പാലില്‍, തനി മുലപ്പാലില്‍
കൂടുതല്‍ വായനക്ക്

ബാറ്റും ബാളും.--ശ്രീകൃഷ്ണദാസ്‌ മാത്തൂർ

ഒടുവിലൂന്നുവടിയായ്‌ ബാറ്റും ഉലകമെന്നൂറ്റം കൊണ്ടെടു- ത്തമ്മാനമാടാനൊരു ബാളും
കൂടുതല്‍ വായനക്ക്

കുഞ്ഞിരാമേട്ടനും കുട്ടികളും -- ബി ടി അനില്‍
വിടി ഭട്ടതിരിപ്പാടിനെപ്പറ്റി നീലന്‍ എഴുതിയ പുസ്തകത്തെപ്പറ്റി
കൂടുതല്‍ വായനക്ക്

സ്കറ്റ് മണല്‍ക്കാറ്റുകള്‍ -- മാന‍സികവിക്ഷോഭങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ്‌‌‌‌‌‌ -- സപ്ന അന�

മനുഷ്യന്റെ മനസ്സ്‌,പെരുമാറ്റം എന്നിവയെ പ്രതിപാദിക്കുന്ന പ്രായോഗികവുമായ വിജ്ഞാന മേഖലയാണ്‌ മനഃശാസ്ത്രം. വ്യക്തിയുടെ ദൈനംദിന ജീവിതപ്രശ്നങ്ങളും മാനസിക അസ്വാസ്ത്യങ്ങളുമുള്‍പ്പെടെ പല മേഖലകളില്‍ മനഃശാസ്ത്രം വിരല്‍ ചൂണ്ടുന്നു
കൂടുതല്‍ വായനക്ക്

ഉരകല്ല്.--- ചിതലരിച്ച പ്രമാണങ്ങള്‍ -- ജി മനു

മതില്‍ക്കെട്ടിനുള്ളില്‍ റിമോട്ട് കണ്ട്രോളും റിയാലിറ്റി ഷോയുമായി കഴിഞ്ഞുകൂടുന്ന ‘സെല്‍ഫിഷ് മല്ലു’വിനെ കുറ്റം പറയാന്‍ തോന്നുന്നില്ല. സുരക്ഷിതമായ ഇടം തേടുന്ന ചരിത്രമാണല്ലോ മനുഷ്യനുള്ളത്. ആത്മാവും ശരീരവും സുരക്ഷിതമാവുന്നത് കൊളുത്തിട്ടു പൂട്ടിയ വീട്ടിനകത്തുമാത്രം എന്ന മധ്യവര്‍ഗമലയാളിയുടെ അഭിപ്രായത്തെ കൊഞ്ഞനം കുത്താന്‍ നമുക്ക് അവകാശമുണ്ടെന്നും തോന്നുന്നില്ല
കൂടുതല്‍ വായനക്ക്

കുടക്- സുന്ദരിമാരുടെയും ധീരന്മാരുടേയും നാട് -- എ ജെ

കുടക് കര്‍ണാടകയിലെ ഒരു അതിര്‍ത്തി ജില്ലയാണ്. നമ്മുടെ വയനാടും കണ്ണൂരുമാണ് അയല്‍ക്കാര്‍. വയനാട്ടില്‍ നിന്ന് തോല്‍പ്പെട്ടി വഴി കുട്ടയിലെത്താം; കുടകിന്റെ തുടക്കമാണ് കുട്ട. ഇവിടത്തുകാരുടെ കുട്ടം. അല്ലെങ്കില്‍ ഇരിട്ടിയില്‍നിന്ന് മാക്കൂട്ടം ചുരം വഴി വിരാജ് പേട്ടയിലെത്താം. കുടക് ജില്ലയില്‍ കുടകെന്ന പേരില്‍ ഒരു സ്ഥലമില്ല. നമ്മുടെ വയനാട് പോലെ. സമുദ്ര നിരപ്പില്‍ നിന്ന്
കൂടുതല്‍ വായനക്ക്

മുളങ്കൂമ്പ് കറി -- യാസ്മിന്‍

ചൈനക്കാരുടെയും തായ് ലന്റ് കാരുടെയും ഇഷ്ടവിഭവങ്ങളാണ് മുളങ്കൂമ്പ് കൊണ്ടുണ്ടാക്കുന്നവ. ദക്ഷിണേന്ത്യയില്‍ കുടകിലാണ് ഇവക്കു കൂടുതല്‍ ജനകീയത. വിലപിടിപ്പുള്ള ഈ പഞ്ചനക്ഷത്ര വിഭവം നമുക്ക് വീട്ടില്‍ തയ്യാറാക്കി നോക്കാം.
കൂടുതല്‍ വായനക്ക്

ബീറ്റ്റൂട്ട് തണ്ടും ഇലയും തോരന്‍ -- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ ബീറ്റ്രൂട്ടിന്റെ ഇലയും തണ്ടും കൊണ്ട് തോരാനുണ്ടാക്കുന്നതിനെ പറ്റി
കൂടുതല്‍ വായനക്ക്

വിവാഹ വിഷയത്തില്‍ ജാതകച്ചേര്‍ച്ചയുടെ അടിസ്ഥാനവും സാദ്ധ്യതകളും ചെമ്പോളി ശ്രീനിവാസന്‍

ജാതകച്ചേര്‍ച്ച ജീവിതത്തില്‍ നല്‍കുന്ന ഗുണകരമായ കാര്യങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് കാണാവുന്നതാണ്.വിവാഹം ഒരു ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ നടത്തിയാല്‍ ആ ദമ്പതികള്‍ക്ക് സുഖാനുഭവങ്ങള്‍ അനുഭവിച്ച് കൊണ്ട് ജീവിക്കും
കൂടുതല്‍ വായനക്ക്

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മെയ് 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ഓരോ കൂറില്‍ ജനിച്ചവരുടേയും ഗ്രഹചാരവശാല്‍ ഉണ്ടാവുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ജാതകഗ്രഹസ്ഥിതി വഴിയുണ്ടാകുന്ന ഫലം അഷ്ടവര്‍ഗ്ഗ ഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

Sunday, May 2, 2010

കുടക്- സുന്ദരിമാരുടെയും ധീരന്മാരുടേയും നാട് -- എ ജെ

"കുടക് സുന്ദരമാണ്. അവിടുത്തെ സ്ത്രീകള്‍ പരമ സുന്ദരികളും. പുരുഷന്മാരാണെങ്കിലോ, അപാര ധീരന്മാരും." ചെറുപ്പത്തിലേ കേട്ട് മനസ്സിലുറച്ച് പോയ കാര്യങ്ങളിങ്ങനെയൊക്കെയായിരുന്നു. സൈന്യത്തിലും, സൈന്യാധിപരിലുമുള്ള കുടകു ബാഹുല്യവും, കുടകിനെപ്പറ്റി, നെഹറു ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളും, ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. കുറെക്കഴിഞ്ഞ് കുടകിലെ ജീവിതം നിരീക്ഷിക്കാനവസരം ഒത്ത് വന്നപ്പോള്‍, അവരെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു.

click here

ആഗോളതാപനവും ആയുര്‍വേദവും

ആഗോളതാപനവും ആയുര്‍വേദവും -- ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്

ആഗോളതാപനത്തെപ്പറ്റി ഇന്ന് സാമാന്യമായി എല്ലാവര്‍ക്കും അറിയാം എന്ന
അവസ്ഥയാണുള്ളത്. കുറച്ചുകാലങ്ങളായി പ്രകൃതിയില്‍ വന്നുകൊണ്ടിരിക്കുന്ന
അസാധാരണങ്ങളായ മാറ്റങ്ങള്‍ മനുഷ്യകുലത്തിന് പ്രതികൂലമായി
ഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനാല്‍ത്തന്നെ ഉല്‍ക്കണ്ഠാകുലരായി അവര്‍
പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

more