Tuesday, February 16, 2010

നാട്ടുപച്ച മുപ്പത്തിരണ്ടാം പതിപ്പ്


പ്രീയ വായനക്കാരേ......
നാട്ടുപച്ച മുപ്പത്തിരണ്ടാം പതിപ്പ് പുറത്തിറങ്ങി. ഇത്തവണ മലയാള സിനിമയില്‍ തിലകനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളാണ് പ്രധാന വിഷയം.


ലക്കത്തിലേക്ക്.......

വര്‍ത്തമാനം

കാല്‍ വേലയും മുക്കാല്‍ കച്ചവടവും-- രമേശ് ബാബു
മലയാള സിനിമാ ലോകത്ത് എന്തോ ചീയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ നാറ്റം അസഹ്യമായിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധനായ നടന്‍ തിലകനും മറ്റൊരു വൃദ്ധനടന്‍ മമ്മൂട്ടി എന്ന സൂപ്പര്‍ സ്റാറിനെയും (?) കേന്ദ്രീകരിച്ച് ഉണ്ടായിരിക്കുന്ന വാദകോലാഹലങ്ങള്‍

സിനിമയിലെ ജാതി -- ചന്ദ്രശേഖര്‍
തിലകനെപ്പോലൊരു നടനെ അവഗണിച്ചു നിര്‍ത്താന്‍ മലയാള സിനിമയ്ക്ക് എത്രകാലം കഴിഞ്ഞേക്കും? ഇനി അഥവാ അങ്ങനെയുണ്ടായാല്‍പ്പോലും, നാടകവും ടിവിയുമടക്കം എത്രയോ മേഖലകള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ക്കായി കാത്തിരിക്കുന്നു. ആത്മവിശ്വാസം കൈമോശം വന്ന ഒരു കലാകാരന്റെ ജല്‍പനങ്ങളാണോ തന്റേതായി അടുത്തകാലത്തുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഒരാത്മ പരിശോധനയ്ക്ക് ആദ്യമായുമവസാനമായും

തിലകായനം -- രാജീവ് ശങ്കരന്‍
വിഗ്രഹ ഭഞ്ജകനാകാനുള്ള കരുത്ത് തിലകനില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്ഷോഭത്തിന്റെ ലക്ഷ്യം വിഗ്രഹഭഞ്ജനമല്ല. അവസരം നിഷേധിക്കപ്പെട്ടതിന്റെ കെറുവു മാത്രമാണ്. കെറുവു മാറുമ്പോള്‍ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുകയും ചെയ്യും

അമ്മേ, ഞങ്ങള്‍ മാപ്പു ചോദിക്കുന്നു -- അനിലന്‍
മലയാള സിനിമ ഇന്നെവിടെ നില്‍ക്കുന്നുവെന്ന് ചെറിയകുട്ടികള്‍ക്ക്പോലും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ സാംസ്കാരികമായി അത് എവിടെ എത്തി നില്‍ക്കുന്നുവെന്നറിയാന്‍ തിലകന്‍ വിവാദം മാത്രം മതി.തിലകന്‍ തെറ്റു ചെയ്താലുമില്ലെങ്കിലും അമ്മയോടും മറ്റ് മാടമ്പിമാരോടും ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. പുതിയ ഓരോ സിനിമയും പുറത്തു വരുമ്പോള്‍ കാശ് കടം വാങ്ങിയും

സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ -- നിത്യന്‍
പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്..

സ്വാമികെട്ടിയ സാക്ഷാല്‍ കോട്ട.-- നാരായണസ്വാമി
ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ്‌ ഞാന്‍ ആദ്യത്തെ സിനിമകണ്ടത്‌. അത്‌ മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗണ്‍ ബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളില്‍ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും

വെറുപ്പ്‌ വിതയ്ക്കുന്ന നിരീക്ഷണങ്ങള്‍ -- എസ് കുമാര്‍
സിനിമയെ വർഗ്ഗീയമായി വേര്‍ത്തിരിച്ച്‌ കാണുവാന്‍ പ്രേക്ഷകനു പ്രചോദനം നല്‍കുന്ന പ്രവണത ഒട്ടും പ്രേത്സാഹിപ്പിക്കാവുന്നതല്ല.കലാകാരന്മാരിലും സിനിമയുടെ കഥയിലും നിന്നും ആസ്വാദനത്തിന്റെ പുത്തന്‍ തലങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകനു മുമ്പില്‍ ഇത്തരക്കാർ അവതരിപ്പിക്കുന്ന വെറുപ്പു വിതക്കുന്ന നിരീക്ഷണങ്ങള്‍....

അമ്മ രണ്ടാനമ്മയായാല്‍ -- സലീം മടവൂര്‍
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വരവ് സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്വത്തിനാണ് ഒരുപരിധിവരെ വഴിവെച്ചത് .ഇനിയിപ്പോള്‍ തിലകന്‍ സൂപ്പര്‍ സ്റാറുകളുടെ അമ്മയോട് മാപ്പുപറയണമത്രേ. അതിന് തന്റെ പട്ടിവരുമെന്ന് തിലകന്‍ പറയാതിരുന്നത് പട്ടികളോടുള്ള സ്നേഹം കൊണ്ടായിരിക്കും

പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കില്‍ ഇടപെടും - എം എ ബേബി
പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കില്‍ ഇടപെടും. സാംസ്കാരികമന്ത്രി ‘നാട്ടുപച്ച‘യോട്

മഷി
കവിതയില്‍

എണ്ണയും വെള്ളവും --ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍
ഒരുവേള നീല്രിയ്ക്കുമ്പോള്‍ ഞാനണയ്ക്കുമെന്നതേ നമുക്കിടയിലെ രാശിദോഷം..
വായനയില്‍
ചരിത്രത്തില്‍ ഇല്ലാത്ത ചിലത് .--. രാജേഷ്‌ ചിത്തിര
നാലു ചുമരുകളുടെ ചുറ്റളവില്‍ അവധിക്കാലം കളിച്ചു തീര്‍ക്കുന്ന പ്രവാസി കുഞ്ഞുങ്ങളുടെ ഒന്നും ഓര്‍മിക്കാന്‍ ബാക്കിയില്ലാത്ത ഒഴിവുകാലത്തില്‍ നിന്ന് തുടുങ്ങുന്ന നോവല്‍ ഒരു ശരാശരി പ്രവാസിയുടെ പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താനില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു
പ്രണയത്തില്‍
ആദ്യത്തെ പ്രേമലേഖനം - അനിൽ ഫ്രാ
പിന്നെ കുറച്ചുനേരം കൂടി എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചിരുന്നു. ഉച്ചഭക്ഷണം കഴിക്കാതെ പോകാന്‍ സീന അനുവദിച്ചതും ഇല്ല. ഇറങ്ങാന്‍ നേരം പടിക്കല്‍ വച്ച്‌ അവള്‍ പറഞ്ഞു;"ഇപ്പോഴും പഴയ ഒരു കടം ബാക്കി കിടപ്പുണ്ട്‌....""എന്താത്‌?" "അശ്വതി തിയറ്ററിലെ ഒരു സിനിമ. ഒരു കടമെങ്കിലും ബാക്കികിടക്കുന്നതു നല്ലതാണു, അല്ലേ - നടക്കാതെ പോയതിന്റെ ഓർമ്മകള്‍ ഇടയ്ക്കൊക്കെ എടുത്തു താലോലിക്കുന്നതിന്റ
ജീവിതത്തില്‍
നമുക്ക് കേള്‍ക്കാന്‍ പഠിക്കാം! -- എ ജെ
പറഞ്ഞാല്‍ കേള്‍ക്കാത്തവന്‍ എന്ന പഴി ഏറ്റു വാങ്ങിയിട്ടുള്ളവരാണ് നമ്മളെല്ലാവരും. കുട്ടിക്കാലത്തും, പിന്നെ പലപ്പോഴും. മറ്റുള്ളവര്‍ പറഞ്ഞതും, നമ്മള്‍ കേട്ടതും തമ്മിലുള്ള അന്തരത്തില്‍ നിന്നാണ് ഈ ആരോപണം ജനിക്കുന്നത്. “പറഞ്ഞത് “, “കേള്‍ക്കണമെങ്കില്‍“ നമ്മള്‍ ശ്രദ്ധിച്ച് കേള്‍ക്കുവാന്‍ പഠിക്കേണ്ടിയിരിക്കുന്നു..
കാഴ്ചയില്‍
സൂര്യകിരീടം വീണുടഞ്ഞു..... - ടി ഷൈബിന്‍
അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല ഏന്തിയും കൈക്കുടന്ന നിറയെ തിരുമധുരം പകര്‍ന്നും കൈരളിയുടെ ഗാനവസന്തത്തെ വിരല്‍തൊട്ടുണര്‍ത്താന്‍ ഇനി പുത്തഞ്ചേരിയില്ല. പാടി തീരും മുമ്പേ പാതി മുറിഞ്ഞ ഗാനമായ്, ഇടറിയ ചുവടുപോലെ, ആകാശദീപങ്ങളെ സാക്ഷിയാക്കി ഒരു വിടപറയല്‍

ഒരു മോഡുലാര്‍ കിച്ചണില്‍ ഇലക്ടിക് ഓവനും റൈസ് കുക്കറിനുമരികില്‍ ഒരു മണ്‍ചട്ടിക്കെന്തു കാര്യം.

പെണ്‍നോട്ടത്തില്‍
അന്വേഷി
അന്വേഷി' കേരളീയ സമൂഹം പിന്നിട്ട സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന അദ്ധ്യായമാണ്. സ്ത്രീസമൂഹത്തിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങളും, പോരാട്ടങ്ങളും സംഘടിപ്പിക്കുമ്പോള്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് സാന്ത്വനവും, സംരക്ഷണവും നല്കുന്ന ഒരു എളിയ സംഘടനയായാണ് 1993 ല്‍ അന്വേഷി രൂപീകരിക്കപ്പെടുന്നത്

പാചകത്തില്‍ ഇത്തവണ മധുരക്കിഴങ്ങ് കറി

സത്യംവര -- വി ആര്‍ സത്യദേവ്

ബൂലോഗവിചാരണയില്‍ ഇത്തവണ ദില്ലി പോസ്റ്റ് ,ആഭിചാരം , ചാര്‍വാകം എന്നി ബ്ലോഗുകള്‍.

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
2010 ഫിബ്രവരി 16 മുതല്‍ 28 വരെയുള്ള കാലയളവിലെ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഒരാളുടെ ജാതകഫലം അഷ്ടവര്‍ഗ്ഗഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്

വായിക്കുക ഇഷ്ടമായെങ്കില്‍ കൂട്ടുകര്‍ക്ക് പകര്‍ന്നു കൊടുക്കുക

Thursday, February 11, 2010

സൂര്യകിരീടം വീണുടഞ്ഞു......


അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല ഏന്തിയും കൈക്കുടന്ന നിറയെ തിരുമധുരം പകര്‍ന്നും കൈരളിയുടെ ഗാനവസന്തത്തെ വിരല്‍തൊട്ടുണര്‍ത്താന്‍ ഇനി പുത്തഞ്ചേരിയില്ല. പാടി തീരും മുമ്പേ പാതി മുറിഞ്ഞ ഗാനമായ്, ഇടറിയ ചുവടുപോലെ, ആകാശദീപങ്ങളെ സാക്ഷിയാക്കി ഒരു വിടപറയല്‍; പ്രിയപ്പെട്ടവരുടെ നെഞ്ചിലെ കുഞ്ഞുമണ്‍വിളക്ക് ഊതിക്കെടുത്തി, പാടാനുള്ളതിലേറെയും എഴുതാതെ ബാക്കിവെച്ച്, ഇത്രതിടുക്കത്തില്‍ പുത്തഞ്ചേരി പോയതെന്താണ്..........

അരച്ചാണ്‍പോലും നീളമില്ലാത്ത ജീവിതത്തിലെ ആകസ്മികതകളായിരുന്നു പുത്തഞ്ചേരിക്ക് എല്ലാ നേട്ടങ്ങളും. സംഭവിച്ചതെല്ലാം നല്ലതിനെന്ന് അദ്ദേഹവും പറഞ്ഞുവെച്ചത്, വേഗത്തിലുള്ള ഈ അസ്തമനം മുന്‍കണ്ടായിരുന്നോ? മനസ്സില്‍ നിറയെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായി ഈ കോഴിക്കോട്ടുകാരന്‍ ഇനി നമ്മെ താളം പിടിപ്പിക്കാന്‍ ഉണ്ടാവില്ല; നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം പകര്‍ന്ന്, ആ സൂര്യകിരീടം വീണുടഞ്ഞുപോയി.......
നെറുകയില്‍ തലോടി മാഞ്ഞ അക്ഷരനക്ഷത്രത്തിനു ഓര്‍മയുടെ മണ്‍ വിളക്കുകള്‍ കൊണ്ട് പ്രണാമം.....
പൂര്‍ണവായനക്ക്

Thursday, February 4, 2010

കൃഷ്ണനെ ക്രൂശിക്കാതിരിക്കുക

നാട്ടുപച്ചയിലൂടെയും (ബ്ലോഗിലൂടെയും) ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ അനാവരണം ചെയ്യാന്‍ ശ്രമിച്ച കൃഷ്ണന്റെ ഭീകര മുഖം കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. കൃഷ്ണന്റെ സ്വന്തം പേരുകാരന്‍ എഴുതിയത് എന്ന താ‍ത്പര്യത്തിലാണ് വായന തുടങ്ങിയത്. ഉള്ളടക്കം ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നില്ല

To Read More

ബൂലോഗ വിചാരണ 31-

ബൂലോഗ വിചാരണ 31

To Read MOre

കേരളത്തിന്റെ ലൈംഗിക താലിബാന്‍

മലയാളി എത്ര പ്രാകൃതനാണെന്ന് കാലം ചെല്ലും തോറും തെളിഞ്ഞുവരികയാണ്. ഇല്ലാത്ത സംസ്ക്കാരത്തിന്റെയും മാന്യതയുടെയും അന്തര്‍ദേശീയ നിലവാരത്തിന്റെയും മേനി പറഞ്ഞുനടക്കുമ്പോള്‍, ഒളിഞ്ഞുനോട്ടത്തിന്റെയും ലൈഗികാസൂയയുടെയും ചീഞ്ഞളിഞ്ഞ സദാചാര സങ്കല്പവുമായാണ് മുഴുവന്‍ മലയാളികളും ജീവിക്കുന്നത്.

To Read More

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു

To Read More

ബൂലോഗ വിചാരണ 31-

ബൂലോഗ വിചാരണ 31

To Read More

കൃഷ്ണനെ ക്രൂശിക്കാതിരിക്കുക

നാട്ടുപച്ചയിലൂടെയും (ബ്ലോഗിലൂടെയും) ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ അനാവരണം ചെയ്യാന്‍ ശ്രമിച്ച കൃഷ്ണന്റെ ഭീകര മുഖം കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. കൃഷ്ണന്റെ സ്വന്തം പേരുകാരന്‍ എഴുതിയത് എന്ന താ‍ത്പര്യത്തിലാണ് വായന തുടങ്ങിയത്. ഉള്ളടക്കം ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നില്ല

To Read More

Wednesday, February 3, 2010

നാട്ടുപച്ച മുപ്പത്തിയൊന്നാം ലക്കം




പ്രീയ വായനക്കാരേ.. നാട്ടുപച്ചയുടെ മുപ്പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനത്തില്‍

ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും-- നിത്യന്‍

ഈ ലോകത്ത്‌ എന്നതുപോകട്ടെ, ഇന്ത്യാമഹാരാജ്യത്ത്‌ ഒരാണിനും അവനോടൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനും ഒന്നിച്ചുപോവാന്‍ ഒരുവീട്ടില്‍ ഒരുമിച്ച്‌ താമസിക്കാന്‍ തടസ്സം ഏതു നിയമമാണ്‌? ഈയടുത്ത്‌ കുറച്ചുപേര്‍ ഒരു വിനോദയാത്രയ്‌ക്ക്‌ പോയ സംഭവം വായിച്ചു. കൂട്ടത്തില്‍ കുറെ ആമ്പിള്ളേരും പെമ്പിള്ളേരും. പോലീസുകാര്‍ കണ്ടയുടനെ നീതി നടപ്പിലാക്കി. വിളിച്ചു ചോദ്യം ചെയ്‌തു.

കൂടുതല്‍ വായിക്കാന്‍

കേരളത്തിന്റെ ലൈംഗിക താലിബാന്‍ -- ഷാ

മലയാളി എത്ര പ്രാകൃതനാണെന്ന് കാലം ചെല്ലും തോറും തെളിഞ്ഞുവരികയാണ്. ഇല്ലാത്ത സംസ്ക്കാരത്തിന്റെയും മാന്യതയുടെയും അന്തര്‍ദേശീയ നിലവാരത്തിന്റെയും മേനി പറഞ്ഞുനടക്കുമ്പോള്‍, ഒളിഞ്ഞുനോട്ടത്തിന്റെയും ലൈഗികാസൂയയുടെയും ചീഞ്ഞളിഞ്ഞ സദാചാര സങ്കല്പവുമായാണ് മുഴുവന്‍ മലയാളികളും ജീവിക്കുന്നത്


കൂടുതല്‍ വായിക്കാന്‍


കളിയും രാജ്യസ്നേഹവും രാഷ്ട്രീയവും -- മുരളീക്യഷ്ണ മാലോത്ത്

പാക് കളിക്കാരെ ലേലത്തിനു ക്ഷണിച്ചിരുന്നുവെന്നത് വാസ്തവമാണ്. അവസരം അവര്‍ അര്‍ഹിച്ചിരുന്നുവെന്നതിലും തര്‍ക്കത്തിനിടയില്ല. എങ്കില്‍ അപമാനിച്ച് പറഞ്ഞയച്ച അധികൃതര്‍ - അവര്‍ തന്നെയാണ് കുറ്റക്കാര്‍. പുകഞ്ഞുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിലേക്ക് വിദ്വേഷത്തിന്റെ എണ്ണ പകരുന്ന ഈ നീക്കം കായികലോകത്തുനിന്നം ഉണ്ടാകരുതായിരുന്നു, ഏത് രാജ്യസ്നേഹത്തിന്റെ പേരിലായാലും..

കൂടുതല്‍ വായനക്ക്

നാഷണലിസം @ 240 ബോള്‍സ് -- നമ്പ്യാര്‍

ആര്‍ത്തി പെറ്റ ക്രിക്കറ്റാണ് ഐപിഎല്‍. അതില്‍ ദേശീയതയില്ല. ദേശാഭിമാനമില്ല. കള്ളവും ചതിയും നല്ലോണമുണ്ട്. അത്യാര്‍ത്തി പണത്തിനായാണ്. അതിന് മാത്രമായാണ്. ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെ ഐപിഎല്‍ വിവാദമില്ല. പ്രവാചകനെ കൂട്ടുവിളിക്കുന്ന ഷഹീദ് അഫ്രീദിയും മാര്‍വാഡി കുബേര ദൈവങ്ങളെ കൂട്ടുപിടിക്കുന്ന ലളിത് മോഡിയും നാണയം വച്ചു കഴിഞ്ഞു.

കൂടുതല്‍ വായിക്കുവാന്‍

പാര്‍ട്ടികളുടെ ജാതിസ്നേഹം -- അനിലന്‍

കേരളത്തില്‍ സി.പി.എം ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തിക്കുന്നത് മതപരവും ജാതീയവുമായ ആശയ സംഹിതകളുമായാണ്. ഓരോ തെരഞ്ഞെടുപ്പിലും അത് പഞ്ചായത്തിലേക്കോ, പാര്‍ലമെന്റിലേക്കോ ആകട്ടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുമുതല്‍ തുടങ്ങുന്നു പാര്‍ട്ടികളുടെ ജാതിസ്നേഹം. എല്ലാം നിശ്ചയിക്കുന്നത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍

കൂടുതല്‍ വായിക്കാന്‍

കഥ
ശേഷം -- യാസ്മിന്‍

പുറത്ത് മഴ പെയ്യുന്നുണ്ട്,തുലാത്തിലെ മഴ,കൂട്ടിനു ഇടിയും മിന്നലും.ജനലടച്ചേക്കാം,ജനലിനടുത്തേക്ക് നടന്ന ഞാന്‍ പെട്ടെന്നു നിന്നു,റൂമില്‍ ആരോ ഉണ്ട്,ഒന്നും കാണാന്‍ വയ്യ...മെഴുതിരി എപ്പേഴേ കെട്ടിരുന്നു. ദൈവമേ ....വീഴാതിരിക്കാന്‍ ജനല്‍ കമ്പിയില്‍ മുറുകെ പിടിച്ച് അടുത്ത മിന്നലിനായ് കാത്ത് നിക്കുമ്പോള്‍ എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി..
കൂടുതല്‍ വായിക്കാന്‍

കവിത
എന്റെ സ്വപ്ന,ദുഖങ്ങളും നീയും.-- മനോജ് കുമാര്‍

മുന്‍കരുതല്‍ -- സോന ജി

പ്രണയത്തില്‍എന്റെ വണ്‍വേ പ്രണയത്തെപ്പറ്റി -- രാജേഷ് നന്തിയാംകോട്

ഞാനിവിടെ തെറ്റിക്കൊണ്ടേയിരിക്കുന്നു. അവളിലേക്ക് ഞാന്‍ വെറുതേ വഴി വെട്ടികൊണ്ടിരുന്നു. കാലങ്ങളായി, ഇനിയുമെത്താതെ തെറ്റി തെറ്റി പോകുകയാണ് ഞാന്‍. നിന്നിലേക്കെത്തുമോയെന്ന് ഞാനെന്നോടുതന്നെ നിരന്തരമാവര്‍ത്തിച്ചു..

വായിക്കുക

ജീവിതത്തില്‍
വഞ്ചിക്കപ്പെടുന്ന ആയുര്‍വ്വേദം ഡോ. അബ്ദുള്ളക്കുട്ടി കോലക്കാട്ട്

ഇന്ന് കാണുന്ന പല പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ നമ്മുക്ക് തന്നെ സംശയമാക്കും കേരളീയരെ അലട്ടുന്ന ഗുരുതരമായ പ്രശ്നം ലൈംഗിക ശേഷിക്കുറവാണെന്ന്. നിങ്ങള്‍ക്ക് സംതൃപ്തമായ ലൈംഗിക ജീവിതമാണ് അവര്‍ ഓഫര്‍ ചെയ്യുന്നത്. നിങ്ങളുടെ മറ്റു ശാരീരിക മാനസിക പ്രശ്നങ്ങളൊന്നും പ്രശ്നമല്ല, ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ മതി

പൂര്‍ണവായനക്ക്

പലരും പലതും: 12. അല്പം വണ്ടിക്കാര്യം.--- നാരായണസ്വാമി

ഒരുമാതിരിപ്പെട്ട എല്ലാ ആണ്‍പിള്ളേരുടെയും കുട്ടിക്കാലത്തെ ആഗ്രഹം ഒരു ഡ്രൈവര്‍ ആകാനായിരിക്കും. പെണ്‍കുട്ടികളുടേതെന്തെന്നറിയില്ല. അവള്‍ക്കാകട്ടെ അല്‍പം മുതിരുമ്പോള്‍ ഡ്രൈവര്‍മാരുമായുള്ള പ്രണയവും അത്യാവശ്യത്തിന്‌ ഒളിച്ചോട്ടവും പരക്കെ ഉണ്ടുതാനും. ആണായാലും പെണ്ണായാലും വണ്ടിയോട്ടത്തോടും സ്പീഡിനോടുമെല്ലാമുള്ള അഭിനിവേശം നന്നേ ചെറുപ്പത്തിൽതന്നെയുണ്ടെന്നു സാരം

വായിക്കുക

കാഴ്ചയില്‍

ഈണം രാഘവീയം...... - ടി ഷൈബിന്‍

കാലം കൈവണങ്ങിയ രാഘവ സംഗീതത്തിന്റെ നിര്‍ഗളാനുഭൂതിയില്‍ കൈരളിയുടെ ആസ്വാദക ഹൃദയം ഇന്നും ധ്യാനലീനമിരിപ്പാണ്. നാടോടി ശീലിന്റെ ഇളനീര്‍ മധുരവും ശാസ്ത്രീയ സംഗീതത്തിന്റെ ഗരിമയുമായി കെ രാഘവന്‍ മാസ്റര്‍ സൃഷ്ടിച്ച സംഗീത പ്രപഞ്ചം ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ്. മലയാളിയുടെ സ്വന്തം രാഘവന്‍ മാസ്ററെ തേടി ഒടുവില്‍ പത്മശ്രീ എത്തി; ഏറെ വൈകിപ്പോയെങ്കിലും
വായിക്കുക

കാലം തെറ്റിവിരിയുന്ന താമര -- രമേശ് ബാബു

25 വര്‍ഷം മുന്‍പ് യൂസഫലികേച്ചേരി എം ടി യുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലത്താമര. ഒരു സാധാരണ ചലച്ചിത്രം എന്നതിലുപരി അതിന്റെ പ്രമേയത്തിനോ, അന്തരീക്ഷത്തിനോ കേരളീയ സമൂഹത്തില്‍ അന്നോ, ഇന്നോ യാതൊരു പ്രസക്തിയുമില്ല.ചിത്രത്തിന്റെ ഇതിവൃത്തത്തിന് യാതൊരു ജീവിത ദര്‍ശനവും മുന്നോട്ടു വയ്ക്കാനുമില്ല. ചലച്ചിത്രകാരന്മാര്‍ക്ക് ഒന്നും ചെയ്യാനില്ലെങ്കില്‍
വായിക്കുക


ചലച്ചിത്രവിവാദങ്ങളിലെ കോര്‍പറേറ്റ് ബാധ! എ.ചന്ദ്രശേഖര്‍

വിവാദങ്ങളുടെ മഹാപ്രളയവുമായി ഒരു ദേശീയ ചലച്ചിത്രപുരസ്കാരപ്രഖ്യാപനം കൂടി സംഭവിക്കുമ്പോള്‍ അവാര്‍ഡുകളുടെ നാലയല്‍പക്ക പരിസരത്തുപോലും അടുക്കാന്‍ പറ്റാത്തതിലുള്ള ഖിന്നതയിലാണ്ടു മലയാളിയും മലയാള സിനിമയും. നഷ്ടപ്രതാപത്തിന്റെ പ്രഭുത്വസ്മരണകളില്‍ അഭിരമിച്ച് കാലം കഴിക്കെ, കാല്‍ച്ചുവട്ടിലെ മണ്ണൊലിപ്പ് അറിയാതെ പോയ മലയാള സിനിമയ്ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും
വായിക്കുക

ലെന്‍സ് -- മാറ്റുവിന്‍ ചട്ടങ്ങളെ-- സാഗര്‍

മൈതാനത്തില്‍
മറഞ്ഞത് കളിയെഴുത്തിന്റെ കുലപതി
-- ശിവദാസന്‍ കരിപ്പാല്‍

ടെലിവിഷന്‍ ചാനലുകളിലൂടെ സ്വീകരണമുറിയില്‍ ഇടം പിടിക്കുന്നതിനു മുമ്പ്, കളിയുടെ ആവേശം ചോര്‍ന്ന് പോകാതെ, അതിന്റെ തുടക്കവും ഒടുക്കവും പത്രത്താളുകളിലൂടെ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കിയ കളിയെഴുത്തുകാരനാണ് വിംസി എന്ന വിഎം.ബാലചന്ദ്രന്‍. കളിക്കളത്തില്‍ ഇറങ്ങാതെയും ഗ്യാലറിയില്‍ പോകാതെയും സ്പോര്‍ട്സ് ആസ്വദിക്കാമെന്നത് മലയാളിയെ പഠിപ്പിച്ചതും വിംസിയാണ്
വായിക്കുക

പുതുലോകത്തില്‍
കപ്പ (മരച്ചീനി) അവിയല്‍
-- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ കപ്പ അവിയല്‍ ഉണ്ടാക്കുന്നതിനെ പറ്റി


ബൂലോഗത്തില്‍ബൂലോഗ വിചാരണ 31-- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ മേഘസന്ദേശം , സ്വപ്‌നയാത്ര , ഉണ്ണിയുടെ ലോകം , എന്റെ കളിവാക്കുകള്‍ എന്നി ബ്ലോഗുകള്‍

ആത്മീയത്തില്‍
കൃഷ്ണനെ ക്രൂശിക്കാതിരിക്കുക
-- എ ജെ

നാട്ടുപച്ചയിലൂടെയും (ബ്ലോഗിലൂടെയും) ശ്രീ പ്രശാന്ത് ആര്‍ കൃഷ്ണ അനാവരണം ചെയ്യാന്‍ ശ്രമിച്ച കൃഷ്ണന്റെ ഭീകര മുഖം കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി. കൃഷ്ണന്റെ സ്വന്തം പേരുകാരന്‍ എഴുതിയത് എന്ന താ‍ത്പര്യത്തിലാണ് വായന തുടങ്ങിയത്. ഉള്ളടക്കം ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നില്ല

വായിക്കുക

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഫെബ്രുവരി ഒന്നു മുതല്‍ പതിനഞ്ച് വരെ പന്ത്രണ്ടു കൂറുകള്‍ക്കുമുള്ള സാമന്യ ഗ്രഹചാരഫലങ്ങള്‍