Friday, December 26, 2008

നാട്ടുപച്ചയിലെ പുത്തന്‍ വിശേഷങ്ങള്‍

ഒട്ടേറെ പുതുമയുള്ള ഉള്ളടക്കവുമായി നാട്ടുപച്ചയുടെ നാലാം ലക്കം വായനക്കാരുടെ മുന്നിലെത്തി.

ശ്രദ്ധേയമായ ചില രചനകള്‍ വായിക്കാം........

സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു

മരണം പൊടുന്നനെ അപ്പന്‍ സാറിനെ വിളിച്ചു കൊണ്ടുപോവുകയായിരുന്നില്ല. പതിയെ, വളരെപ്പതിയെ മരണഗന്ധര്‍വനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു കെ.പി.അപ്പന്‍ . സുഗതകുമാരിയുടെ കവിതയില്‍ പറയുന്ന കറുത്ത ചിറകും രോമശൂന്യമായ നീണ്ട കഴുത്തുമുള്ള മൃത്യുവായിരുന്നോ അത്? അറിയില്ല. ഒരിടത്ത് അപ്പന്‍സാര്‍ എഴുതിയിട്ടുണ്ട്: രോഗങ്ങള്‍ക്കെതിരെ ശാസ്ത്രജ്ഞന്മാരുടെ സമരം മറ്റെല്ലാ സമരങ്ങളെക്കാളും മന്ത്രിസഭാമാറ്റങ്ങളെക്കാളും പ്രധാനപ്പെട്ടതാണെന്ന്. വാദ്യങ്ങളുണ്ടാക്കുന്ന നാദം പോലെ പ്രധാനപ്പെട്ടതാണ് വാക്കുകള്‍ സൃഷ്ടിക്കുന്ന നാദമെന്നും കെ.പി.അപ്പന്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ വായനക്ക്

ആ ചെരുപ്പിന്റെ വലിപ്പം - അനില്‍

ലോകവ്യാപാര കേന്ദ്രത്തിനു നേരേ തീവ്രവാദികള്‍ നടത്തിയ ആക്രമണം ഭീരുത്വത്തില്‍ നിന്നുടലെടുത്തതാണ്, പ്രതിഷേധിച്ചവര്‍പോലും ചാമ്പലായ ക്രൂരമായ ഒരു ഭീരുത്വത്തില്‍ നിന്ന്. എന്നാല്‍ ഒരു പുല്‍ക്കൊടിയുടെ മാത്രം ശാരീരികബലമുള്ള മുന്നദാര്‍-അല്‍-സെയ്ദി- താങ്കള്‍ ബുഷിനു കാണിച്ചു കൊടുത്തത് ആത്മധൈര്യം നിറഞ്ഞ ഒരു മുന്നറിയിപ്പാണ്. പ്രത്യാഘാതങ്ങള്‍ തൃണവല്‍ഗണിച്ചുകൊണ്ടുള്ള ഒരു മുന്നറിയിപ്പ്. ചെരുപ്പ് വെടിയുണ്ടയേക്കാള്‍ കരുത്തുള്ള ഒരു ആയുധമാണെന്ന് ഇപ്പോള്‍ ലോകം തിരിച്ചറിയുന്നു. കൂടുതല്‍ വായനക്ക്

പാപനാശിനീ, കരയരുത്‌ - ഡോ.അസീസ് തരുവണ

`തിരുനെല്ലിക്കാരിയായ കാളി ഗര്‍ഭിണിയായത്‌ കുടകിലെ ഇഞ്ചിപ്പണിസ്ഥലത്തുവച്ചാണ്‌. ജോലിസമയത്തു നൈറ്റി ധരിക്കുന്നതിനാല്‍ ഗര്‍ഭാവസ്ഥ പലര്‍ക്കും മനസ്സിലായിരുന്നില്ല. സഹജോലിക്കാര്‍ സംഭവം അറിയാതിരിക്കാന്‍ വേണ്ടി എല്ലാവരെയും പോലെ അവര്‍ പണിയെടുത്തു. ഇടയ്‌ക്കു വീട്ടില്‍ വന്നു തിരിച്ചുപോവുമ്പോള്‍ കാളി പൂര്‍ണഗര്‍ഭിണിയായിരുന്നു. ബസില്‍ സീറ്റ്‌ പോലും കിട്ടാതെയാണ്‌ കുടകിലേക്കവര്‍ യാത്ര ചെയ്‌തത്‌. കടുത്ത വയറുവേദനയുമുണ്ടായിരുന്നു. മുഖം അങ്ങേയറ്റം വിളറി, അവശയായിരുന്നു. എന്നിട്ടും അപമാനഭാരത്താല്‍ അവള്‍ അതെല്ലാം കടിച്ചമര്‍ത്തി. കുടകിലെത്തിയശേഷം പ്രസവവേദന കലശലാവുന്നതുവരെ സഹജോലിക്കാരോടൊപ്പം ജോലി ചെയ്‌തു. അവസാനം പുഴവക്കില്‍ ചെന്നു പ്രസവിച്ചു. പ്രസവിച്ചയുടനെ കുട്ടിയെ ശ്വാസം മുട്ടിച്ചു. ബോധമറ്റ കുട്ടിയെ മരിച്ചുവെന്ന ധാരണയില്‍ പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞു പുഴവക്കത്തു സൂക്ഷിച്ചു. ഏറെ വൈകും മുമ്പ്‌ സഹജോലിക്കാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയില്‍ അവസാനശ്വാസം ബാക്കിയുണ്ടായിരുന്നു. എന്നാല്‍, അപ്പോഴേക്കും ശിശുവിന്റെ ചുണ്ടും കവിളുമടക്കം ഞണ്ടുകള്‍ തിന്നുകഴിഞ്ഞിരുന്നു.' കൂടുതല്‍ വായനക്ക്

കാഞ്ചീവരം - അനില്‍

മികച്ച ചലച്ചിത്രമേളകളിലും ‘കാഞ്ചീവരം’ ഇതിനകം ഇടം നേടി.... ഏറ്റവുമൊടുവില്‍ ഗോവയില്‍ നടന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്‍പ്പെടെ.. പണംവാരിച്ചിത്രങ്ങളില്‍ സ്വയം മറന്നുപോകാതെ ഇടയ്ക്ക് ഇത്തരം ചിത്രങ്ങളിലൂടെ ഒരു സ്വയംശുദ്ധീകരണം പ്രിയന് ആവശ്യമാണ്. അത് പ്രിയന്‍ തിരിച്ചറിയുന്നതില്‍ നല്ലസിനിമകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ആഹ്ലാദം. കാഞ്ചീവര’ത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്ന് വിളിക്കുന്നവരോട് പറയാനുള്ളത്: കമ്മ്യൂണിസ്റ്റുകാര്‍ തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഒരു സിനിമയെ അങ്ങിനെ കുറ്റപ്പെടുത്തുന്നതില്‍ എന്താണര്‍ത്ഥം? പോയി സിനിമകാണ് സഖാവേ.... കൂടുതല്‍ വായനക്ക്

അവര്‍ ജീവിതത്തിന്റെ ഉത്സവത്തില്‍ പങ്കു ചേരട്ടെ - സുനീത ടി വി

ഇവിടെയൊക്കെ ആശ്രയമറ്റുപോകുന്ന പാവം കുട്ടികള്‍. അച്ഛനും അമ്മയും കുടുംബാംഗങ്ങളും സകലശക്തിയുമെടുത്ത് പോരാടുമ്പോള്‍, അതിനിടയില്‍ മറ്റെല്ലാം മറക്കുമ്പോള്‍, കുട്ടികള്‍ എങ്ങോട്ടാണ് പോവുക? ആരാണവര്‍ക്കൊരാശ്രയം നല്‍കുക? ജോലിയില്‍ നിന്നു വിരമിച്ച അമ്മക്ക് രഹസ്യക്കാരനുണ്ടെന്നു പറഞ്ഞ് അച്ഛന്‍ മര്‍ദ്ദിക്കുന്നത് കണ്ട് ഭയന്നു വിറച്ച്, പരീക്ഷകളില്‍ നിരന്തരം തോറ്റ്, ജീവിതത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറെടുക്കുന്ന കുട്ടി ഒരു കടംകഥയല്ല.
നമുക്ക് -- അച്ഛനമ്മമാര്‍ക്ക് -- എന്താണ് സംഭവിക്കുന്നത്?
കൂടുതല്‍ വായനക്ക്

കൂടാതെ നിരവധി രചനകള്‍ - വര്‍ത്തമാനം, കവിത, കഥ, ജീവിതം, വായന, പ്രവാസം, കാഴ്ച, മൈതാനം, യാത്ര, ക്യാമ്പസ്, പുതുലോകം, ചിരി വര ചിന്ത, ബൂലോകം തുടങ്ങി സ്ഥിരം പംക്തികളും...

നിറവായനക്കൊരു പുതു ജാലിക....

മലയാളം - ദ്വൈവാരിക... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ....

Thursday, December 18, 2008

നാട്ടുപച്ച നാലാം ലക്കം നിങ്ങളുടെ വിരല്‍തുമ്പില്‍

നാട്ടുപച്ച നാലാം ലക്കം നിങ്ങളുടെ വിരല്‍തുമ്പില്‍... ഡിസമ്പര്‍ 16നു പ്രസിദ്ധീകരിച്ച നാട്ടുപച്ചയുടെ നാലാം ലക്കത്തില്‍ നിറ വായനക്ക് രചനകള്‍ ഏറെ...


സ്നേഹപൌര്‍ണ്ണമിയുടെ കലഹം - ഇന്ദ്രബാബു

മണ്ണിനും മണല്‍ത്തരികള്‍ക്കും നോവാതെ നടന്നുവരുന്ന അപ്പന്‍സാറിനെ ആര്‍ക്കാണ് മറക്കാനാവുക? അന്തരിച്ച കെ പി അപ്പനെ സ്മരിക്കുന്നു ഇന്ദ്രബാബു.

ആ ചെരുപ്പിന്റെ വലിപ്പം - അനില്‍


ബുഷിനു നേര്‍ക്ക് ആദ്യ ഷൂ വലിച്ചെറിഞ്ഞശേഷം ആര്‍ജ്ജവത്തോടെ അയാള്‍ വിളിച്ച് പറഞ്ഞത്: “ഇറാഖികള്‍ നിനക്ക് തരുന്ന സമ്മാനമാണിത്.... ബുഷിനെതിരെ വന്ന ചെരുപ്പ് ഇറാ‍ഖികളുടെ ആത്മാഭിമാനത്തിന്റെ ഉയിര്‍പ്പാണെന്ന് അനില്‍ സാക്ഷ്യപ്പെടുത്തുന്നു.

വി എസും സുരേഷ്‌കുമാറും പോരാളികളുടെ സമാഗമം -കെ കെ എസ്‌

സുരേഷ്കുമാറിനെ സസ്പെന്റു ചെയ്തു കൊണ്ട് ഉത്തരവു നല്‍കിയെങ്കിലും രണ്ടു പേരും പോരാളികളാണെന്ന് കെ കെ എസ് വരച്ചു കാട്ടുന്നു...

ഗാന്ധി ഔട്ട്‌ പാര്‍വ്വതി ഇന്‍ - നിത്യന്‍

സരസ്വതിഗാന്ധിയുടെ മരണം എഡിറ്റോറിയല്‍ വേദിയാവാതെ പോയതും പാര്‍വ്വതിക്ക് ലോക സുന്ദരീപട്ടം നഷ്ടപ്പെട്ടതും കൂട്ടിവായിക്കുന്നു നിത്യന്‍ .....

പാപനാശിനീ, കരയരുത്‌ - ഡോ.അസീസ് തരുവണ

വയനാട്ടിലെങ്ങും നടന്നു വരുന്ന ശിശുഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍....

കൂടാതെ സ്ഥിരം പംക്തികള്‍... കഥ, കവിതകള്‍, സംവാദം, വായന, കാഴ്ച, മൈതാനം, പെണ്‍‌നോട്ടം, ബൂലോഗം തുടങ്ങിയവയും..

വായിക്കൂ... നാട്ടുപച്ച..

Friday, December 12, 2008

നാട്ടുപച്ചയിലെ കാഴ്ച

നാട്ടുപച്ചയിലെ കാഴ്ച വിഭാഗത്തില്‍ വായിക്കൂ...

പ്രിയനന്ദനന്‍ സംസാരിക്കുന്നു - പ്രിയനന്ദനന്‍ / അനില്‍
ഗോവയിലെ ചലച്ചിത്രോത്സവ വേദിയില്‍ വച്ചാണ് സംവിധായകന്‍ പ്രിയനന്ദനനെ കണ്ടത്. ദേശീയ പുരസ്കാരം നേടിയ ചിത്രമെന്ന നിലയില്‍ ഇന്ത്യന്‍ പനോരമയിലിടം കിട്ടിയ ‘പുലി ജന്മ’ത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായാണ് പ്രിയനന്ദനന്റെ വരവ്. 2006ല്‍ റിലീസ് ചെയ്ത പുലിജന്മത്തെ ആ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും പനോരമ ജൂറി തഴഞ്ഞു. ഇപ്പോള്‍ വൈകി പ്രഖ്യാപിച്ച ദേശീയ പുരസ്കാരത്തിന്റെ വഴിയിലൂടെ ഒരു തിരിച്ചുവരവ്. മനസ്സിലെ പ്രതിബദ്ധതയുടെ സത്യസന്ധതയില്‍ സിനിമ ചെയ്യുന്നതില്‍ കവിഞ്ഞ് പ്രിയനന്ദനന്‍ മറ്റൊന്നും ചിന്തിക്കുന്നേയില്ല. കെ.പി.രാമനുണ്ണിയുടെ കൃതിയെ ആസ്പദമാക്കി ‘സൂഫി പറഞ്ഞ കഥ’യെന്ന പേരില്‍ത്തന്നെ പുതിയൊരു സിനിമയ്ക്ക് തയ്യാറെടുക്കുന്ന പ്രിയനന്ദനന്‍ സംസാരിക്കുന്നു. പൂര്‍ണ്ണമായി വായിക്കാന്‍


2. മുപ്പത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയ്ക്ക് പുറത്തെ ചില കാഴ്ചകള്‍ - അനില്‍

ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നിന്നുള്ള കുറിപ്പുകള്‍.. ഫെനിയുടെ നാടായ ഗോവയിലെ വിശേഷങ്ങള്‍.. രണ്ടു പേര്‍ക്കുമാത്രമായി കഥപറയുമ്പോള്‍ പ്രദര്‍ശിപ്പിച്ച കഥ... വാ‍യിക്കൂ


3. ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക പരിശോധനയിലേക്ക് - ദീപക് ധര്‍മ്മടം

അക്ഷരമാല കല്ലച്ചില്‍ അച്ചടിച്ച് വിവരവിനിമയം നടത്തിയ ഒരു പഴയകാലം. ‘ആ’ ലോകത്തു നിന്ന് ഈ മാത്രയിലെ ലോകസ്പന്ദനം വിരല്‍ത്തുമ്പിലെത്തുന്ന ‘ഇ’ ലോകത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. ഇതിനിടയില്‍ നാം എന്തു നേടി, എന്തു നഷ്ടമാക്കി. ചാനല്‍ യുഗത്തില്‍ നിന്നും ഇ-ജേണല്‍ വിപ്ലവത്തിനു വഴി മാറുന്ന മാധ്യമലോകം പലതും നേടുമ്പോഴും ചിലതൊക്കെ നഷ്ടപ്പെടുത്തി എന്നാണ് വാസ്തവം. വാ‍യിക്കൂ

മൈതാനം: കായികാസൂത്രണം അഥവാ കായികദിനം - കമാല്‍ വരദൂര്‍
കേണല്‍ ഗോദവര്‍മരാജ എന്ന ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനത്ത്‌ കായികദിനമായി ആഘോഷിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സമകാലിക കായിക രംഗത്തെക്കുറിച്ച് ഗൌരവമാര്‍ന്ന ചിന്ത. വാ‍യിക്കൂ

പെണ്‍‌നോട്ടം: നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം - ഫെമിന ജബ്ബാര്‍
നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? വാ‍യിക്കൂ

ഒപ്പം മറ്റനേകം രചനകളും... വായിക്കൂ‍ നാട്ടുപച്ച
അടുത്ത ലക്കം പുതിയ രചനകളുമായി ഡിസമ്പര്‍ 16നു

Monday, December 8, 2008

നാ‍ട്ടുപച്ച - മഷി

നാട്ടുപച്ചയിലെ മഷി വിഭാഗത്തില്‍ വായിക്കുക...

സംവാദം

ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല-ഉണ്ണി ആര്‍./ മൈന ഉമൈബാന്‍
UNNI R.jpg2002 ലോ മറ്റോ ആണ്‌ ഉണ്ണിയുടെ 'മൂന്നുയാത്രക്കാര്‍' വായിക്കുന്നത്‌. വായിച്ചുതീര്‍ന്നപ്പോള്‍ എന്തു സങ്കടമായിരുന്നു. അത്രയേറെ മനസ്സിനെ സ്‌പര്‍ശിച്ച കഥയായിരുന്നു അത്‌. ആ കഥയെക്കുറിച്ച്‌ എം. കൃഷ്‌ണന്‍ നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെയെഴുതി.

" കലാശക്തി കുറഞ്ഞ എഴുത്തുകാര്‍ക്ക്‌ ഒരു രശ്‌മി മാത്രമേ അന്തരംഗത്തില്‍ കാണൂ. ആ രശ്‌മി ബഹിപ്രകാശം കൊള്ളുമ്പോള്‍ പ്രഭാമണഡലമുണ്ടാകില്ല. ഉണ്ണി ആര്‍. അന്തരംഗത്തിലെ ശോഭയെ പുറത്തേക്കു പ്രകാശിപ്പിച്ച കഥാകാരനാണ്‌".
ആ ഒറ്റക്കഥ മതിയായിരുന്നു പിന്നീട്‌ ഉണ്ണി എഴുതുന്ന കഥകള്‍ വായിപ്പിക്കാന്‍. ഓരോ കഥയും വ്യത്യസ്‌തമായ അനുഭവലോകത്തിലൂടെയുള്ള യാത്രകളായരുന്നു. ഉണ്ണി ആര്‍ ആരാണെന്ന്‌ അന്വേഷിച്ചു കൊണ്ടിരുന്നു.

അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌‌
math_cover0001.jpgഉണ്ണി 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. എന്തിനായിരുന്നു ഈ കുറ്റസമ്മതം എന്ന ചോദ്യത്തിന്‌ ഉത്തരം തന്നതിനൊപ്പം എന്നോടൊരു ചോദ്യമുണ്ടായിരുന്നു. ആ ലേഖനത്തെ മൈന എങ്ങനെ കാണുന്നു എന്ന്‌. അതിനുള്ള ഉത്തരം അപ്പോള്‍ പറഞ്ഞില്ലെങ്കിലും ഇവിടെ കൊടുക്കുന്നു. ആ ലേഖനത്തിന്റെ ഒടുക്കം ഉണ്ണി തന്നെയെഴുതിയിട്ടില്ലേ..." ...ഭീഷണമായ വര്‍ത്തമാനകാലത്തില്‍ എങ്ങനെയാണ്‌ സംവദിക്കേണ്ടതെന്ന്‌ അറിയാതെ പോകുന്ന നിസ്സഹായമായ അവസ്ഥയുണ്ട്‌. ഒരു പക്ഷേ, എന്റയീ ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അറിയില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ ഏകാന്തസൗന്ദര്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാള്‍ക്ക്‌ എന്റെയുള്ളിലെ ഹിന്ദുത്വം നല്‌കുന്ന സുരക്ഷിതമായ പ്രലോഭനത്തിന്റെ കാറ്റാടിയന്ത്രങ്ങളോട്‌ യുദ്ധം ചെയ്‌തേ മതിയാവൂ. ...ഓരോ പ്രാര്‍ത്ഥനയും സഹജീവിക്കുനേരെ സ്‌്‌നേഹത്തോടെ മുഖമുയര്‍ത്തുനുള്ള ശ്രമമാണ്‌. എന്റെ ദൈവങ്ങള്‍ ഒരാളെയും ഉന്മൂലനം ചെയ്യാന്‍ പറയുന്നില്ല..." പൂര്‍ണ്ണമായും യോജിക്കുന്നു. സംവാദം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

2. പ്രണയം

എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്

എന്നുമുതലാണ്‌ ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്‌?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത്‌ സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന്‌ ഞാനും കൊതിച്ചു തുടങ്ങിയത്‌. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സലീനയുടെ മുഖത്ത്‌ കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന്‌ രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു. പ്രണയം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

3. ജീവിതം
പ്രളയനഗരം - വര്‍ഗീസ്‌ ആന്റണി

pralayanagaram.jpg
ഒരു മഴപെയ്യുന്ന മധ്യാഹ്നത്തിലാണ്‌ കൊല്‍ക്കത്തയില്‍ തീവണ്ടിയിറങ്ങിയത്‌. ദീര്‍ഘനേരമായി ചാറിപ്പെയ്യുന്ന മഴയില്‍ നഗരം കുതിര്‍ന്ന്‌ നില്‍ക്കുന്നു. തീവണ്ടി ഹൗറയില്‍ എത്തുന്നതിന്‌ മുമ്പ്‌ നാട്ടുമരങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെയാണ്‌ യാത്ര. നഗരത്തില്‍നിന്നും ഒരുവിളിപ്പാടകലെ പോലും ഗ്രാമസൗന്ദര്യം തുളുമ്പുന്ന കാഴ്‌ചകള്‍. കൊല്‍ക്കത്തയുടെ സബര്‍ബുകള്‍ ജനസാന്ദ്രതയേറിയതാ യിരിക്കെത്തന്നെ ഗ്രാമീണ സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നു. മാവും പ്ലാവും വാഴയുമൊക്കെ ഇടതിങ്ങിവളരുന്ന തൊടികള്‍ കേരളത്തിന്‌ സമാനമായ അന്തരീക്ഷമാണ്‌ സൃഷ്‌ടിക്കുന്നത്‌. മഴകൂടിയാകുമ്പോള്‍ കേരളത്തില്‍ തിരിച്ചെത്തിയ പ്രതീതി. ആന്ധ്രയിലേയും ഒറീസയിലേയും വരണ്ട പാടങ്ങള്‍ പിന്നിട്ട്‌ പച്ചപ്പാര്‍ന്ന വഴികളിലൂടെയുള്ള യാത്രയാണ്‌ ഹൗറയില്‍ അവസാനിക്കുന്നത്‌.

ജീവിതം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

4. പ്രവാസം

ഉരുകുന്ന പ്രവാസം - എസ്.കുമാര്‍

Dubai_night_skyline.jpgഎന്നുമുതൽ മലയാളി പ്രവാസത്തിന്റെ നിറമുള്ള സ്വപ്നങ്ങൾ കാണുവാൻ തുടങ്ങിയെന്നോ കടൽ കടന്ന് അറബിനാടിലേക്ക് ചേക്കേറാൻ തുടങ്ങിയെന്നോ എനിക്കറിയില്ല. എങ്കിലും പതിറ്റാണ്ടുകൾക്കു മുമ്പെ അതിജീവനത്തിനായി കടൽ കടന്നവരാണ് മലയാളികൾ. പേര്‍ഷ്യക്കാരനെന്നും ഗൾഫുകാരനെന്നും അറിയപ്പെടുവാൻ തുടങ്ങിയ ഇവർക്ക് പിന്നീടെപ്പോഴോ പ്രവാസിമലയാളിയെന്നൊരു പേരും ചാർത്തിക്കിട്ടി. പ്രവാസം എന്നാൽ സമ്പൽ സംമൃദ്ധിയുടെ നടുവിലുള്ള ജീവിതമാണെന്ന് പണ്ടുമുതലേ മലയാളി തെറ്റിദ്ധരിച്ചു, അവരിലേക്ക് ഈ ധാരണ പകരുന്നതിൽ ഗൾഫിൽ നിന്നും അല്പകാലത്തെ ലീവിൽ നാട്ടിലെത്തുന്ന പ്രവാസികൾ ഗണ്യമായ പങ്കും വഹിച്ചു. ഇതു പിന്നീട് അവർക്ക് തന്നെ വിനയാകുകയും ചെയ്തു.

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്.
പ്രവാസം പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

4. വായന

അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം / പ്രഭ സക്കറിയ

kurt.jpg
അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം അഥവാ കുട്ടികളുടെ കുരിശുയുദ്ധം
Slaughter House V എന്ന യുദ്ധാനന്തര നോവലില്‍ നോവലിസ്റ്റ്‌ കുര്‍ട്ട് വോന്നെഗുറ്റ് (Kurt Vonnegut), സാം എന്ന പബ്ലിഷര്‍ക്ക് എഴുതുന്ന ഒരു ക്ഷമാപണം ആണ് ഏറ്റവും ഉചിതമായി ഈ പുസ്തകത്തെ പരിചയപ്പെടുത്താന്‍ സഹായിക്കുക.

"സാം, ഇതാ പുസ്തകം. പക്ഷെ ഇതു വളരെ ചുരുങ്ങിയതും കുഴഞ്ഞു മറിഞ്ഞതുമാണ്. ഒരു കൂട്ടക്കൊലയെപ്പറ്റി ബുദ്ധിപരമായി എന്ത് പറയാനാണ്? എല്ലാവരും ചത്തു തീരേണ്ടവര്‍. എന്തെങ്കിലും പറയാനോ എന്തെങ്കിലും ആവശ്യപ്പെടാനോ ഒന്നുമാവാതെ തുലയേണ്ടവര്‍. ഓരോ കൂട്ടക്കൊലയ്ക്കും ശേഷം നിശബ്ദതയാണ്, പക്ഷികള്‍ ഒഴികെ എല്ലാം നിശബ്ദം. പക്ഷികള്‍ എന്ത് പറയാനാണ്? കൂട്ടക്കൊലയെ പറ്റി പക്ഷികള്‍ക്ക് പൂ-ടീ-വീട്ട് എന്ന ചിലയ്ക്കലിനപ്പുറം ഒന്നും തന്നെ പറയാനില്ല."

വായന പൂര്‍ണ്ണമായി വായിക്കാന്‍ ഇവിടെ ക്ലിക്കൂ

കൂടാതെ ഒട്ടനവധി മറ്റു രചനകളും... വായിക്കൂ... നാട്ടുപച്ച

Friday, December 5, 2008

പുതിയ രചനകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്...

പുതിയ രചനകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്...

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചയായി പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ ഒടുവില്‍ മന്ത്രി സ്ഥാനവും മുഖ്യമന്ത്രിസ്ഥാനവും നഷ്ടപ്പെട്ടത് ‍... മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീട് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദമായത്.. ഗൌരവമാര്‍ന്ന വിശകലനങ്ങളുമായി ഈ ലക്കത്തില്‍ 4 ലേഖനങ്ങള്‍... നേരിന്റെ പൊരുളറിയാന്‍ വായിക്കുക...

പോസ്‌റ്റ്‌ മുംബൈ ചിന്തകള്‍ - നിത്യന്‍

വിവാദ വ്യവസായികള്‍ അവഹേളിച്ചതാരെ ? - ആര്‍ വിജയലക്ഷ്മി

ഒരു റീത്തില്‍ തീരുമായിരുന്നത് - നമ്പ്യാര്‍

അതിനാല്‍ പറയൂ ഭീകരാ... നോക്കുകുത്തി

അടുത്തകാലത്തായി വിവാദമാകുകയാണ് കന്യാസ്ത്രീകളുടെ മരണങ്ങള്‍... ഈ പശ്ചാത്തലത്തില്‍ മഠത്തില്‍ ചേരുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ...
കന്യാസ്‌ത്രീ- സ്‌ത്രീ, തൊഴില്‍,വിശ്വാസം സില്‍‌വിയ തോമസ്


ലോക എയ്ഡ്സ് ദിനമായിരുന്നു ഡിസമ്പര്‍ 1ന്.. എച്ച്.ഐ.വി. ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് കേരളത്തില്‍...
ശ്രീദേവിയെ നിങ്ങള്‍ക്കറിയാം. പക്ഷേ... - നിബ്രാസുല്‍ അമീന്‍

ആധുനീക ജീവിതത്തില്‍ നൃത്തം അനിവാര്യമാണ്‌. നമ്മള്‍ മലയാളികളെന്തേ നൃത്തം ചെയ്യാത്തത്.. വ്യത്യസ്തമായൊരു അന്വേഷണവുമായി ഷാ...
നിങ്ങള്‍ നൃത്തം ചെയ്യാറുണ്ടോ? - ഷാ

ഇതു വറുതിയുടെ കാലമാണ്. അത്മീയതയെ വിറ്റു കാശാക്കുന്ന, രവിശങ്കറെക്കുറിച്ച് തനതായ ശൈലിയില്‍ നിത്യന്‍...
റിസഷന്‍ ആന്റ്‌ രവിശങ്കര്‍ - നിത്യന്‍

വയനാടന്‍ ചെട്ടി സമുദായം ആണ്ടുത്സവങ്ങളുടെ ഭാഗമായി നടത്തുന്ന കളികളെപറ്റി, മറന്നു പോകുന്ന പൈതൃകം...
ആചാരപെരുമയുള്ള കായിക വിനോദങ്ങള്‍ - രതീഷ് വാസുദേവന്‍

കലാലയത്തില്‍ നിന്നൊരു പുതുമയുള്ള കഥ
താങ്കള്‍ വിളിക്കുന്ന നമ്പര്‍ പരിധിയ്ക്കു പുറത്താണ് - സുമ.എം.പി

ശക്തമായ രണ്ടു കവിതകള്‍
കാല്‍പാടുകള്‍ - ഗിരീഷ്.എ.എസ്.

തെരുവ്‌ - അഷിത

സുപ്രസിദ്ധ നോവലിസ്റ്റ്‌ കുര്‍ട്ട് വോന്നെഗുറ്റ് (Kurt Vonnegut)ന്റെ സുപ്രസിദ്ധ ക്ലാസിക്ക് Slaughter House V എന്ന യുദ്ധാനന്തര നോവലിനെ പരിചയപ്പെടാം
അഞ്ചാമത്തെ അറവുശാല അഥവാ മരണവുമായി ഒരു ഔദ്യോഗിക നൃത്തം / പ്രഭ സക്കറിയ

അടുത്തിടെയാണ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ 'ഞാന്‍ ആര്‍ എസ്‌ എസ്സുകാരനായിരുന്നു' എന്ന്‌ കുറ്റസമ്മതം നടത്തിക്കൊണ്ട്‌ ഉണ്ണി.ആര്‍ 'വിചാരധാര' എന്ന ലേഖനമെഴുതിയത്‌. പ്രസ്തുത വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഉണ്ണിയുമായി നാട്ടുപച്ച എഡിറ്റര്‍ മൈന ഉമൈബാന്‍ സംസാരിക്കുന്നു.
ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ എഴുത്തുകാരനല്ല-ഉണ്ണി ആര്‍./ മൈന ഉമൈബാന്‍

പ്രശസ്ത പ്രവാസി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പിടി മുഹമ്മദ് സാദിഖ് തന്റെ പ്രണയത്തെക്കുറിച്ച്...
എന്റെ രാജകുമാരിമാര്‍ - പി.ടി.മുഹമ്മദ് സാദിഖ്

ജീവിതം മുഴുവന്‍ മണലാരണ്യങ്ങളില്‍ ഹോമിച്ച് സ്വയമുരുകിയില്ലാതാവുന്ന പ്രവാസിയുടെ വ്യഥകള്‍....
ഉരുകുന്ന പ്രവാസം - എസ്.കുമാര്‍

കല്‍കട്ട ന്യൂസ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കല്‍ക്കത്തയിലെത്തിയ ലേഖകന്‍ കണ്ട പ്രളയം... അപൂര്‍വ്വമായ ജീവിതാനുഭവം
പ്രളയനഗരം - വര്‍ഗീസ്‌ ആന്റണി

2006ല്‍ റിലീസ് ചെയ്ത പുലിജന്മത്തെ ആ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും പനോരമ ജൂറി തഴഞ്ഞു. ഇപ്പോള്‍ വൈകി പ്രഖ്യാപിച്ച ദേശീയ പുരസ്കാരത്തിന്റെ വഴിയിലൂടെ ഒരു തിരിച്ചുവരവ്. പ്രിയനന്ദനന്‍ സംസാരിക്കുന്നു - പ്രിയനന്ദനന്‍ / അനില്‍


അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ നിന്നുള്ള കാഴ്ചകള്‍ ഡയറിക്കുറിപ്പുപോലെ വായിക്കാന്‍ ...
മുപ്പത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രോത്സവം വേദിയ്ക്ക് പുറത്തെ ചില കാഴ്ചകള്‍ - അനില്‍

പുതുകാലത്ത് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ സെന്‍സേഷണലൈസ് ചെയ്യുമ്പോള്‍ നഷ്ടമാവുന്ന നൈതികതയെക്കുറിച്ച് പ്രശസ്ത ദൃശ്യമാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മ്മടം
ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക പരിശോധനയിലേക്ക് - ദീപക് ധര്‍മ്മടം

കേണല്‍ ഗോദവര്‍മരാജ എന്ന ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനത്ത്‌ കായികദിനമായി ആഘോഷിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സമകാലിക കായിക രംഗത്തെക്കുറിച്ച് ഗൌരവമാര്‍ന്ന ചിന്ത.
കായികാസൂത്രണം അഥവാ കായികദിനം - കമാല്‍ വരദൂര്‍

നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? വായിക്കുക...
നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം - ഫെമിന ജബ്ബാര്‍

അമേരിക്കയിലെ സീവേള്‍ഡിനെക്കുറിച്ചുള്ള ലേഖനപരമ്പരയിലെ അവസാനഭാഗം
സീ വേള്‍ഡ് - അവസാനഭാഗം - പ്രിയ ഉണ്ണിക്കൃഷ്ണന്‍

മറക്കാനാവാത്ത അനുഭവങ്ങള്‍ ചൊരിഞ്ഞ സ്വന്തം ക്യാമ്പസിനെക്കുറിച്ച്...
സുഖദമായ ഒരു തൂവല്‍ സ്പര്‍ശവുമായി എന്റെ ക്യാമ്പസ് - ക്യാമ്പസ് - ശ്രീജിത്ത് ആര്‍.എന്‍


ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയിലെ പുത്തന്‍ തലമുറ ബാങ്കുകള്‍ ചെറുതായൊന്നുലഞ്ഞപ്പോഴും എന്തുകൊണ്ട് സഹകരണ പിടിച്ചു നിന്നു?
ആഗോളമാന്ദ്യവും സഹകരണ വിപണിയും -സുനില്‍ കോടതി

മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗിരീഷ് വെങ്ങരയുടെ പുതിയ കാര്‍ട്ടൂണ്‍
അന്നും ഇന്നും - ഗിരീഷ് വെങ്ങര

ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ബ്ലോഗിലെ രചനകള്‍ വിശദമായ പരിശോധനക്കു വിധേയമാക്കുന്നു, ഒപ്പം മറ്റു ബ്ലോഗുകളെക്കുറിച്ചും, ശക്തമായ ഭാഷയില്‍...
ബ്ലോഗ് വിചാരണ 3 - എന്‍ കെ


2008 ഡിസമ്പര്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ ചാരവശാല്‍ അനുഭവപ്പെടുന്ന ഫലങ്ങള്‍
ജ്യോതിഷം (ഗ്രഹാചാര ഫലങ്ങള്‍) - ചെമ്പോളി ശ്രീനിവാസന്‍

നാട്ടുപച്ചയെക്കുറിച്ച് വായനക്കാരുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അറിയാന്‍
ഞാനെഴുതുന്നു..

വായിക്കൂ, പടര്‍ത്തൂ ഈ നാട്ടുപച്ചയെ....
എല്ലാ മാസവും ഒന്നാം തീയ്യതിയും പതിനാറാം തീയ്യതിയും പുത്തന്‍ വിഭവങ്ങളുമായി...