Thursday, July 21, 2011

നാട്ടുപച്ചയുടെ അറുപത്തൊന്നാം ലക്കം.

നാട്ടുപച്ചയുടെ അറുപത്തൊന്നാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഹിലാരിയന്‍ ജുഗല്‍ ബന്ദി -- കറപ്പന്‍
arrows ഹിലാരിയന്‍ ജുഗല്‍ ബന്ദി -- കറപ്പന്‍
ഭരതനാട്യവും മോഹിനിയാട്ടവും കലര്‍ന്ന ഒരു ജുഗല്‍ബന്ദി. അതായിരുന്നു ഹിലാരി ക്ളിന്റന്റെ ഭാരതപര്യടനം. നാട്യപ്രധാനം നഗരം ദരിദ്രമല്ല. അത് ഹിലാരിക്ക് അറിയാം. അഡയാറില്‍ ഹിലരി വിസ്മയം കൂറി. തൊഴുതു. മടങ്ങി.

കൂടുതല്‍

കടലും നമ്മളൂം -- സലാം

ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ ഒരു ദൂര പരിധിക്കപ്പുറം മത്സ്യവേട്ടയ്ക്ക് മുതിരില്ല. അതിന് അവര്‍ക്ക് കഴിയുകയും ഇല്ല. എന്നാല്‍ ആര്‍ത്തി മൂത്ത ആധുനിക വിപണനക്കാര്‍ക്ക് സമുദ്രത്തിന്‍റെ ഉള്‍ദൈര്‍ഘ്യത്തിലോ
ആഴത്തിലോ അതിരുകള്‍ ഏതുമില്ല. അവരുടെ നീണ്ടു പോവുന്ന ചൂണ്ടകള്‍ സമുദ്രത്തിന്‍റെ ആമാശയവും കടന്നു കയറി കൊളുത്തി വലിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. അതിലൂടെ മത്സ്യ സമ്പത്തിന് അറുതിയാവുന്നു എന്നത് മാത്രമല്ല, ഉള്‍ക്കടലുകളിലെ ആകെ ജൈവ ആവാസ വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നം.

കൂടുതല്‍

കവിത

മൌനങ്ങള്‍ -- മൈ ഡ്രീംസ്

ഇതുവരെ
നമുക്കിടയിലുണ്ടായിരുന്ന
വാചാലമായ മൌനങ്ങള്‍
നീയുപേക്ഷിച്ചു പോയപ്പോള്‍

കൂടുതല്‍

വായന

പട്ടം പറത്തുന്നവന്‍---യാസ്മിന്‍

" നിനക്ക് വേണ്ടി ഒരായിരം തവണ" എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!!

കൂടുതല്‍

പ്രവാസം

മസ്കറ്റ് മണല്‍കാറ്റുകള്‍ -- സമ്മർ ക്യാംബിലെ ‘rocking ‘അച്ചൻ -- സപ്ന അനു ബി ജോര്‍ജ്ഇന്നത്തെ കാലത്തെ കുട്ടികൾ എത്രകണ്ട് സമ്മർ ക്യാംബുകൾ ,അല്ലെൻകിൽ സ്കൂൾ ക്യാംബുകൾ തിരിച്ചറിയുന്നു എന്നും,അത് അവർക്ക എത്രമാത്രം പ്രയോജനപ്പെടും എന്നു മനസ്സിലാക്കുന്നു എന്നും തോന്നുന്നില്ല. മാതാപിതാക്കൾ തന്നെ, ഇവിടെ ഈ പ്രവാസലോകത്തിന്റെ ഭാഗമായുള്ള ജീവിതരീതികളിൽ, ആരു കൊണ്ടുവിടും, തിരിച്ചു വിളിക്കും എന്ന ബുദ്ധിമുട്ട് ഓർക്കുംബോൾ ,വേണ്ട എന്നുതന്നെ മുൻകൂറായി തീരുമാനിക്കുന്നു.

കൂടുതല്‍

ജീവിതം

പലരും പലതും 33: മറയാന്‍ മടിക്കുന്ന കഥകള്‍. --- നാരായണസ്വാമി
ബാല്യത്തിന്‌ ഒരു ഗുണമുണ്ട്‌. മനസ്സിലൊന്നുതട്ടിയാല്‍ അതു പിന്നെ കല്ലാണ്‌. കൊച്ചുന്നാളത്തെ കാര്യങ്ങള്‍ അത്രയെളുപ്പം മറക്കില്ല. വാര്‍ധക്യത്തിനൊരു ദോഷമുണ്ട്‌. മനസ്സിലെന്തും കല്ലുകടിയാണ്‌. മറക്കേണ്ടതു മറക്കില്ല; മറക്കാന്‍പാടില്ലാത്തതു മറക്കും. എനിക്കൊരു വിശേഷമുണ്ട്‌. അസുഖകരമായ കാര്യങ്ങള്‍ മറന്നുപോകും; സുഖകരമായ സംഗതികള്‍ മാത്രം മനസ്സില്‍ തങ്ങും.

കൂടുതല്‍

കാഴ്ച

ലെന്‍സ് -- കുടയോ കൊടിയോ -- സാഗര്‍

കൂടുതല്‍

ചിരി വര ചിന്ത

ടാഗോര്‍ കാഴ്ചകള്‍ -- തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം -- കര്‍ക്കിടക കിറ്റ്‌.


കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍


2011 ജൂലൈ 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

Tuesday, July 5, 2011

നാട്ടുപച്ചയുടെ അറുപതാം ലക്കം

പ്രിയ വായനക്കാരെ, നാട്ടുപച്ചയുടെ അറുപതാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

അമ്പലമണികള്‍ -- കറപ്പന്‍


കാണുവിനിടിഞ്ഞൊരീ ഗോപുരം
വാവലുകള്‍ വീണു തൂങ്ങുന്ന തൃക്കോവില്‍,
വേടൂന്നി നില്‍ക്കുന്ന കിഴവനരയാല്‍,
പായല്‍ മൂടിയ കുളം......

ഇത് സുഗത കുമാരി ടീച്ചറുടെ അമ്പലമണികള്‍ എന്ന കവിതയുടെ തുടക്കം. വരികള്‍ ഇപ്പോള്‍ നീട്ടിച്ചൊല്ലുന്നത് ദിഗ്വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസ്സുകാരാണ്. മന്‍മോഹന്‍ സിംഗിനെ കാണുമ്പോള്‍. മനസ്സില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി

കൂടുതല്‍

വായന

പട്ടം പറത്തുന്നവന്‍---യാസ്മിന്‍


" നിനക്ക് വേണ്ടി ഒരായിരം തവണ" എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

കൂടുതല്‍

പ്രവാസം

മസ്കറ്റ് മണല്‍കാറ്റുകള്‍ -- എന്റെ ഗദ്ദാമ്മ -- സപ്ന അനു ബി ജോര്‍ജ്
മധുരം ജീവാമൃത ബിന്ദു..........................ആരൊ പണ്ട് പാടി പാടി ജീവിച്ചു കാണിച്ചു. ഇന്ന് അത്രമാത്രം മധുരം ഒന്നും തോന്നുന്നില്ല ജീവിത്തിനോട്!! ജീവിതത്തെ പഴി പറഞ്ഞിട്ടും കാര്യം ഇല്ല,നമ്മുക്ക് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ , നമ്മളെ ഉപയോഗിക്കാൻ തക്കം പാർത്തു നടക്കുന്ന പരിചിതർ,അപരിചിതർ, സ്നേഹിതർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, ഇങ്ങനെ ആരെല്ലാം.

കൂടുതല്‍

ജീവിതം

പലരും പലതും 32: അയല്‍പക്കം. -- നാരായണസ്വാമി

മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന കാര്യം സ്കൂള്‍ക്ലാസ്സുതൊട്ടേ പഠിപ്പിക്കുന്നതാണ്‌. അന്നൊന്നും അതത്ര തിരിച്ചറിയുന്നില്ല, വീട്ടിലായാലും നാട്ടിലായാലും. വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമകന്ന്‌ ഒറ്റയ്‌ക്കുതാമസിക്കുമ്പോഴാണ്‌ സാമൂഹ്യജീവിതത്തിന്റെ പ്രസക്തി മനസ്സിലായിത്തുടങ്ങുക.

കൂടുതല്‍

കാഴ്ച

ലെന്‍സ്---സഖാവേ..വിട്ടോടാ...----സാഗര്‍

കൂടുതല്‍

നോട്ടം


അഴിയാക്കുരുക്ക്!! --സുനേഷ്


കൂടുതല്‍

ചിരി വര ചിന്ത


ലോക് പാല്‍ ...തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍


ബൂലോഗം

ബ്ലോഗ് ജാലകം---എന്റെ ലോകം---നിക്കു കേച്ചേരി

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍


2011 ജൂലൈ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍