Thursday, June 24, 2010

കിസ്സ കുര്‍സി കാ

മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്‌. നിലത്തുനിന്ന്‌ കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!
ബാർബർ ഷോപ്പിലൊഴിച്ച്‌ -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്‌!

മുംബൈക്കടുത്ത്‌ കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്‌; അവിടെ ഒരു വിളക്കുമരവും (ലൈറ്റ്‌ ഹൗസ്‌). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട്‌ മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച്‌ ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന്‌ അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത്‌ മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്‌; ഇന്ന്‌ എങ്ങിനെയന്നറിയില്ല


click here for more reading

Monday, June 21, 2010

പൌലോ കൊയ്ലോയും സൂപ്പിക്കയും

എന്റെ റൂം മേറ്റായിരുന്നു സൂപ്പിക. ഒരു 'ഓഫീസ് ബോയ്' ആയി ജോലി ചെയ്യുന്ന അദ്ദേഹം മുപ്പതോളം പേര്‍ താമസിക്കുന്ന ഞങ്ങളുടെ വലിയ വില്ലയിലെ ശുചീകരണ വകുപ്പു മന്ത്രികൂടിയാണ്. പാവം, നിരുപദ്രവകാരി, ശുദ്ധ ഗതിക്കാരന്‍ തുടങ്ങിയ ഭേദപ്പെട്ട എല്ലാ ഗുണവിശേഷണങ്ങളും മൂപ്പര്‍ക്ക് ചേരും. ഫലിതം പറയാന്‍ ആളിത്തിരി സമര്‍ഥനാണ്. 'സൂഫി പറഞ്ഞ കഥ' എന്ന സിനിമ വരുന്നതിനും കെ.പി.രാമനുണ്ണി അങ്ങനെയൊരു നോവല്‍ എഴുതുന്നതിനും നുമ്പേ, ഈ 'സൂപ്പി പറഞ്ഞ കഥകള്‍' ഞങ്ങള്‍ക്കിടയില്‍ ഹിറ്റാണ്.click here for further reading....

ജബുലാനി ഉരുളുമ്പോള്‍

"Give Me Freedom..Give Me Fire...Give Me Reason..Take Me Higher"

റിംഗ് ടോണായും കോളര്‍ ട്യൂണായും കാതില്‍നിന്ന് ഹൃദയത്തിലേക്ക് ഈ ലോകകപ്പ് ഗാനം പതഞ്ഞുകയറുമ്പോള്‍, സായാഹ്നസവാരിക്കാരന്റെപോലും കണ്ണുകള്‍ തിളങ്ങുന്നതെന്തുകൊണ്ടാണ്?. ദേശങ്ങള്‍ ഒരുമിക്കുന്നതുകാണാന്‍ ആണവയുദ്ധത്തിനു ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന വട്ടമേശസമ്മേളനങ്ങള്‍ എത്തുന്നതും കാത്തിരിക്കുന്ന ലോകത്തിനുമുന്നില്‍, കാല്പന്തുകളിയുടെ ഫ്ലക്സ് ബോര്‍ഡുകളും തൊട്ടുരുമ്മിയിളകുന്ന പലതരം പതാകകളും കാലഹരണപ്പെട്ട ‘ഇസ‘ങ്ങള്‍ക്ക് പകരുവാനാകാത്ത വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഏതൊരുവന്റേയും കരളില്‍ കുളിര്‍കണം നിറയുന്നതെന്തുകൊണ്ടാണ്? പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...

For more reading click here

Sunday, June 20, 2010

കഥാമത്സരം

നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

ജബുലാനി ഉരുളുമ്പോള്‍ ചന്ദനപ്പള്ളി ചിരിക്കുന്നു

പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...മലബാറിലെ റോഡുകളിലൂടെ വെറുതെ ഒന്നു നടന്നാല്‍ മതി..തിരിച്ചറിയാം ഈ ഹൃദയസ്പന്ദനങ്ങള്‍.ബോള്‍ വലകുലുക്കിയാല്‍ ‘പണിപറ്റിച്ചല്ലോ പഹയന്മാര്‍’ എന്ന് സ്നേഹത്തോടെയുള്

To Read More

കിസ്സ കുര്‍സി കാ

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സര്‍ക്കാര്‍ ഓഫീസുകളില്‍. പഴയ തലവര്‍മാറി പുതിയവര്‍ വരുമ്പോള്‍ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോള്‍ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവര്‍ അതില്‍ ഊറ്റംകൊള്ളുന്നതും കാണാം

പൂര്‍ണവായനക്ക്

Friday, June 18, 2010

ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് --

ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു.
" ദേ കണ്‍ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല ". തൊട്ടപ്പുറത്തെ ബെഡിലേക്ക് ചൂണ്ടി ഉമ്മ എന്റെ കാതില്‍ മന്ത്രിച്ചു."ദേ ഇന്നലേം രാത്രി ആ ശവത്തിന്റെ തലേന്ന് എന്തോ ദ്രാവകം വലിച്ചെടുത്തിരുന്നു, എന്നിട്ട് ഇവരെല്ലാവരും കൂടി അത് ശാപ്പിട്ടു, ശവം തീനികളാ ഒക്കെ".തൊട്ടടുത്ത് നിന്നിരുന്ന സിസ്റ്ററെ ചൂണ്ടി ഉമ്മ ആംഗ്യം കാട്ടി. എന്നെ ഇപ്പൊ ഈടെ നിന്ന് മാറ്റണം , ഉമ്മ വാശിപിടിക്കുകയാണു.

TO READ MORE CLICK HERE

അശിരീരി

"ഏറ്റവും ബുദ്ധികുറഞ്ഞ ജീവികള്‍ ഏതാണ്‌?"
ഓരോ മനുഷ്യനോടും അയാള്‍ ചോദിച്ചു. ആരുടേയും ഉത്തരം ശരിയായിരുന്നില്ല.

മൃഗങ്ങളോട് അയാള്‍ ചോദിച്ചു.
തൃപ്തിപ്പെടുത്തുന്ന ഒരുത്തരം അവരും നല്‍കിയില്ല.

കാറ്റിനോടും കിളികളോടും അയാള്‍ ചോദിച്ചു.
ഒന്നും പറയാതെ ചിറകടി ശബ്ദത്താല്‍ മൗനം ഭേദിച്ച് കിളികള്‍ പറന്നു പോയി. മറുപടിയൊന്നുമുരിയാടാതെ മൂളിപ്പാട്ടുപാടി, അയാളെ വലംവെച്ച്‌ കാറ്റും കടന്നു പോയി.

READ MORE HERE

ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും

തൊണ്ണൂറുകാരനായ വാറന്‍ ആന്‍ഡേഴ്സണെ അമേരിക്കയില്‍ നിന്ന് വിട്ടുകിട്ടി വിചാരണ ചെയ്ത്, അതിന്‍മേല്‍ മധ്യപ്രദേശ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ആന്‍ഡേഴ്സണ്‍ നല്‍കുന്ന അപ്പീലുകളില്‍ തീര്‍പ്പുണ്ടാക്കി നീതി നടപ്പായി വരുമ്പോഴേക്കും കാലം എത്രയെടുക്കും. അതാണോ ഭോപ്പാലിലെ നിസ്സഹാരയരായ ലക്ഷക്കണക്കിന് ഇരകള്‍ കാണാന്‍ കാത്തിരിക്കുന്നത്? അതോ ആന്‍ഡേഴ്സണെ ജാമ്യം നല്‍കി മോചിപ്പിച്ച് സംസ്ഥാന സര്‍ക്കാറിന്റെ വിമാനത്തിലേക്ക് പോലീസ് ബഹുമതികളോടെ ആനയിച്ച് ഡല്‍ഹിയിലെത്തിക്കുകയും അവിടെ ആഭ്യന്തര മന്ത്രിയുടെയും രാഷ്ട്രപതിയുടെയും അതിഥിയാക്കി പാര്‍പ്പിക്കുകയും പിന്നീട് അമേരിക്കയിലേക്ക് യാത്രയയക്കുകയും ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനോ?

READ MORE HERE

Thursday, June 17, 2010

നാട്ടുപച്ച നാല്‍പ്പതാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം


അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍

തൊണ്ണൂറിന്റെ ഇരുളിലുള്ള ആന്‍ഡേഴ്‌സനെ തപ്പി ഇനി കടലുകടക്കുന്നതിലും ഭേദം സ്ഥിരബുദ്ധിക്ക്‌ തുരുമ്പെടുത്താത്ത സിങ്ങിനെ എത്രയും വേഗം വിചാരണചെയ്‌ത്‌ പത്തുനാളെങ്കിലും ബുദ്ധിസ്ഥിരതയോടെ ജയിലിലിടുകയാണ്‌. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹി ആന്‍ഡേഴ്‌ണല്ല. സിങ്ങടക്കം മറ്റു പലരുമാണ്‌
പൂര്‍ണവായനക്ക്

ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും --രാജീവ് ശങ്കരന്‍

ഇനിയെത്ര തലമുറകളെക്കൂടി ദുരിതത്തിലേക്ക് തള്ളിവിട്ടാല്‍ നമ്മുടെ ഭരണകൂടത്തിന്റെ കണ്ണുകള്‍ തുറക്കും.?ബന്ധുക്കള്‍ നഷ്ടപ്പെട്ട, രോഗപീഡകളാല്‍ വലയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരേക്കാള്‍ കൂറ്, രാജ്യത്തിന് സ്വാതന്ത്യ്രം നേടിത്തന്ന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരെന്ന് ലജ്ജാശൂന്യമായി ഇപ്പോഴും പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡൌ എന്ന അമേരിക്കന്‍ കുത്തക കമ്പനിയോടായ
പൂര്‍ണവായനക്ക്

കഥ

അശിരീരി -- ബാബുരാജ്‌.റ്റി.വി

പൊടുന്നനെ ഇരുണ്ട ആകാശത്ത്‌ കൊള്ളിയാന്‍ മിന്നി. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ നിന്നു തീക്കനല്‍ കത്തിക്കാളി. അനന്തവിഹായസ്സില്‍ നിന്ന് ഇടിമുഴങ്ങുന്ന അശിരീരിയുണ്ടായി.അനന്തരം നിലത്തു വീണു കിടന്ന്, ശബ്ദം പൊലിഞ്ഞു പോയ ദിശയില്‍ അയാള്‍ സാഷ്ടാംഗം പ്രണമിച്ചു
പൂര്‍ണവായനക്ക്

കവിത

തമസ്സ് -- നജീം

ഈ അന്ധതയും ഇന്നു ഞാന്‍ ആസ്വദിക്കുകയാണ് എനിക്കെന്തിനു വേണം കാഴ്ചകള്‍..? തന്റെ മതത്തെ, ദൈവത്തെ സം‌രക്ഷിക്കാന്‍ പരസ്പരം വെട്ടിക്കീറുന്ന യുവത്വത്തെ കാണാനോ..
പൂര്‍ണവായനക്ക്

സെമിത്തേരിയില്‍ -- ചാന്ദ്‌നി ഗാനന്‍

ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ ചിതലരിച്ച ശബ്ദങ്ങള്‍ അടക്കം പറയുന്നുണ്ട്‌ ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍, വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌ വെയില്‍ മണം; ആരായിരിയ്ക്കാം വരുന്നത്‌?
പൂര്‍ണവായനക്ക്

വായന

വേരുകളില്ലാതെ നഗരം -- സന്തോഷ് പല്ലശ്ശന

നഗരജീവിതത്തിന്‌ 'വേരുകള്‍' ഇല്ലെന്നാണ്‌. അസ്ഥിവാരങ്ങള്‍ ഇല്ലാത്ത; കമ്പിയും തകരപ്പാട്ടയും കൊണ്ട്‌ കുത്തി മറച്ച "ചോപ്പടകള്‍" നഗരത്തിന്‍റെ അസ്ഥിരമായ ജീവതാവസ്ഥകളെ ദ്യോതിപ്പിക്കുന്നു. എങ്കിലും എല്ലാവര്‍ക്കും അഭയംകൊടുക്കുന്ന ഇവള്‍ എന്നെ എന്നും വസ്മയിപ്പിക്കുന്നു. അതിജീവനത്തിന്‍റെ പുതിയ സങ്കേതങ്ങളെ സ്വയം വികസിപ്പച്ചുകൊണ്ട്‌ എല്ലാ മനുഷ്യരേയും തന്നിലേക്ക്‌ അടുപ്പിക�
പൂര്‍ണവായനക്ക്

നേര്‍രേഖയില്‍ ചരിത്രം -- ലാസര്‍ ഡിസില്‍വ

കേരളത്തിന്റെ സമഗ്രമായ ചരിത്രത്തില്‍ കൌതുകമുള്ളവര്‍ക്കും ചരിത്രവിദ്യാര്‍ഥികള്‍ക്കും ഒരു കൈപുസ്തകമായി കരുതാന്‍ ഉതകുന്ന നിലയ്ക്ക് ചരിത്രാരംഭം മുതല്‍ കേരളം ആധുനികസമൂഹമായി പരിണമിക്കുന്നിടംവരെയുള്ള നൂറ്റാണ്ടുകള്‍ നീളമുള്ള കാലയളവിലൂടെ മുഴുവന്‍ സഞ്ചരിക്കുന്നു ഈ പുസ്തകം
പൂര്‍ണവായനക്ക്

പ്രവാസം

മസ്കറ്റ് മണല്‍ക്കാറ്റുകള്‍--ഇങ്ങയും ഒരു മഴക്കാലം --- സപ്ന അനു ബി ജോര്‍ജ്ജ്

സ്വന്തം വീടുപോലും വെള്ളത്തില്‍ ഒലിച്ച് പോകുന്നതു പോലും നിസ്സഹായരായി നോക്കിനിന്നവര്‍ പോലും ഉണ്ട്. ഇന്നും മരിച്ചവരുടെ കണക്കുകളോ വിവരമോ ഇല്ല. ആര്‍ത്തലച്ച്, വന്ന വെള്ളപ്പാച്ചിലില്‍ കുത്തിയൊഴുകിപ്പോയ ധാരാളം ജീവിതങ്ങള്‍
പൂര്‍ണവായനക്ക്

ജീവിതം

പലരും പലതും: 18. കിസ്സ കുര്‍സി കാ. -- നാരായണസ്വാമി

കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്‌. പ്രത്യേകിച്ചും സര്‍ക്കാര്‍ ഓഫീസുകളില്‍. പഴയ തലവര്‍മാറി പുതിയവര്‍ വരുമ്പോള്‍ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്‌. സ്ഥാനമൊഴിയുമ്പോള്‍ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്‌. കിട്ടിയവര്‍ അതില്‍ ഊറ്റംകൊള്ളുന്നതും കാണാം
പൂര്‍ണവായനക്ക്

ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് -- യാസ്മിന്‍

ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു. " ദേ കണ്ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല
പൂര്‍ണവായനക്ക്

പൌലോ കൊയ്ലോയും സൂപ്പിക്കയും -- ഉസ്മാന്‍ ഇരിങ്ങാട്ടിരി

അതിന്റെ ആളെത്തന്നെ ച്ചും കിട്ടണ്ടത്. ഞാനത് മുയുമനും ഖുമാമീക്ക് കൊണ്ടോയി ഇടാന്‍ എത്തര ബുദ്ധി മുട്ടീന്നറ്യോ ? നാലോ അഞ്ചോ വട്ടായിട്ടാ ഞാനതൊക്കെ ഇങ്ങട്ടെത്തിച്ചത്. എന്തോര് കനായിരുന്നു... മന്സന് പണിണ്ടാക്കാന്‍ നടക്കും ഓരോരോ ബലാലാള്
പൂര്‍ണവായനക്ക്

കാഴ്ച

പഴമ --എം ബി എസ് -- പുനലൂര്‍ രാജന്‍

പുതിയ തലമുറയില്‍ എത്രപേര്‍ക്ക് എം.ബി.ശ്രീനിവാസനെ അറിയുമെന്ന് തീര്‍ച്ചയില്ല. നല്ല സിനിമയേയും സംഗീതത്തേയും സ്നേഹിച്ച ഒരു കാലഘട്ടത്തിന്റെ ഹൃദയത്തില്‍ തുടിച്ചുനില്‍ക്കുന്ന പേരാണ് MBS ന്റെത്. മലയാളത്തിന് മധുരസംഗീതത്തിന്റെ ഒരു പൂമഴക്കാലം MBS സമ്മാനിച്ചു. 'ഒരുവട്ടംകൂടി' ഓര്‍മ്മകളിലേക്ക് ഗൃഹാതുരതയോടെ മടങ്ങാന്‍ പ്രേരിപ്പിക്കുന്ന മഴവീണമണ്ണിന്റെ ഗന്ധമുള്ള സംഗീതം.
പൂര്‍ണവായനക്ക്

മൈതാനം

ഉരകല്ല് -- ജബുലാനി ഉരുളുമ്പോള്‍ ചന്ദനപ്പള്ളി ചിരിക്കുന്നു -- ജി മനു

പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...മലബാറിലെ റോഡുകളിലൂടെ വെറുതെ ഒന്നു നടന്നാല്‍ മതി..തിരിച്ചറിയാം ഈ ഹൃദയസ്പന്ദനങ്ങള്‍.ബോള്‍ വലകുലുക്കിയാല്‍ ‘പണിപറ്റിച്ചല്ലോ പഹയന്മാര്‍’ എന്ന് സ്നേഹത്തോടെയുള്
പൂര്‍ണവായനക്ക്

യാത്ര

സമാധാനം പൂത്തിറങ്ങുന്ന കാശ്മീര്‍ താഴ്വര -- സലീം മടവൂര്‍

കാശ്മീര്‍ താഴ്വരയോട് യാത്ര പറഞ്ഞത് ഇനിയും തിരിച്ചു വരുമെന്ന ഉറപ്പോടു കൂടി തന്നെയാണ്.എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തീവ്രവാദം ഘട്ടംഘട്ടമായി ഇല്ലാതാകുന്നത് ഈ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കമമെന്നാഗ്രഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും സന്തോഷം പകരുന്നതാണ്
പൂര്‍ണവായനക്ക്

പുതുലോകം

പച്ചക്കറി സൂപ്പ് -- അമ്പിളി മനോജ്

മഴ ക്കാലം തുടങ്ങി .ഇനി പനിയുടെയും അസുഖങ്ങളുടെയും കാലമായി. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സൂപ്പ് ആകട്ടെ ഇത്തവണ.
പൂര്‍ണവായനക്ക്

ചിരി വര ചിന്ത

സ്വത്വപ്രതിസന്ധി -- എം എസ് പ്രകാശ്
പൂര്‍ണവായനക്ക്

ബൂലോഗം

ബൂലോഗവിചാരണ 39 -- എന്‍.കെ

ബൂലോഗവിചാരണയില്‍ ഇത്തവണ കാളിന്ദി ,വെള്ളെഴുത്ത് എന്നീ ബ്ലോഗുകള്‍
പൂര്‍ണവായനക്ക്

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലത്തേക്ക് വരുന്ന സാമാന്യ ഗ്രഹചാരഫലം ഓരോ കൂറുകാര്‍ക്കും പ്രത്യേകം എഴുതുന്നു. ഓരോരുത്തരടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി തുടങ്ങിയവ അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്
പൂര്‍ണവായനക്ക്

Monday, June 14, 2010

കാശുകൊടുത്താല്‍ കന്യകയാകാം

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുവാൻ ഡേറ്റിങ്ങിനും മറ്റും പങ്കാളിയെ തേടുകയും എന്നാൽ തന്റെ വധു കന്യകയായിരിക്കയും വേണം എന്ന് കരുതുന്ന മലയാളി യുവത്വങ്ങളെ സംബന്ധിച്ച് ഇത് യഥാര്‍ത്ഥത്തിൽ സ്വയം തിരിച്ചറിവിന്റെ സന്ദേശമാണ് നൽകുന്നത്
To Read More

കഥാമത്സരം

നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

Friday, June 11, 2010

കഥാമത്സരം

നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂ‍പയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

Sunday, June 6, 2010

നാട്ടുപച്ചയുടെ മുപ്പത്തിയൊന്‍പതാം ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയൊന്‍പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍


വര്‍ത്തമാനം

നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍

32 ശതമാനമെന്ന പുല്‍മേടിലെ മാന്‍പേടകളാവാതെ, മൌലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ ഗര്‍ജിക്കുന്ന സിംഹികളാവുകയാണ് വനിതകള്‍ അവശ്യം വേണ്ടത്.വിശ്വസുന്ദരിമാരെയല്ല, മനോരമാ ദേവിക്കുവേണ്ടി ഉടുതുണി പറിച്ചെറിഞ്ഞ് 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' ബാനറുമായി ആസാം റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിനുമുന്നില്‍ പ്രകടനം നടത്തിയ മണിപ്പൂരി അമ്മമാരെയും സഹോദരിമാരെയാണ് നമ്മള്‍ മാതൃകയാക്കേണ്ട
To Read More

ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു

മൂന്നാറിലും വളന്തക്കാട്ടും കിനാലൂരിലും നമുക്ക് ഇനി ആവശ്യം എണ്ണിയാല് തീരാത്ത വഞ്ചികളും കുരിശുകളുമാണ്. കാരണം മണ്ണിനേയും പരിസ്ഥിതിയേയും രക്ഷിക്കാന് ഇനി ദൈവങ്ങള്ക്കേ ആകൂ. .ദൈവനാമത്തില് തൊട്ടടുത്ത വഞ്ചിയിലേക്ക് ഒരു നാണയത്തുട്ട് നമുക്കുമിടാം, ഈ ഭൂമിക്കുവേണ്ടി, വരും തലമുറകള്ക്കുവേണ്ടി
To Read More

കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുവാൻ ഡേറ്റിങ്ങിനും മറ്റും പങ്കാളിയെ തേടുകയും എന്നാൽ തന്റെ വധു കന്യകയായിരിക്കയും വേണം എന്ന് കരുതുന്ന മലയാളി യുവത്വങ്ങളെ സംബന്ധിച്ച് ഇത് യഥാര്‍ത്ഥത്തിൽ സ്വയം തിരിച്ചറിവിന്റെ സന്ദേശമാണ് നൽകുന്നത്
To Read More

വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം

കിനാലൂരിലെ യഥാര്‍ത്ഥപ്രശ്നം എന്താണ്, ഇതേക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കാനോ സത്യസന്ധമായി കാര്യങ്ങള്‍ പറയാനോ ആരെങ്കിലും തയ്യാറാവുന്നുണ്ടോ ? ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം. തങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങളെ വളച്ചൊടിക്കുവാനും പെരുപ്പിച്ചു കാട്ടാനുമാണ് പലരും ശ്രമിക്കുന്നത്
To Read More

സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--

നമ്മുടെ മലയാളം അധ്യാപകര്‍ക്കിടയില്‍ സംസ്കൃതവിരോധം പടരാനുള്ള കാരണമെന്താണ് ? 'അടുത്തകാലത്തായി മലയാളം പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്നാക്ക വിഭാഗക്കാരാണെ'ന്ന് ഒരിക്കല്‍ പുരോഗമന സാഹിത്യനായകന്‍ കെ.ഇ.എന്‍ പറഞ്ഞിട്ടുള്ളതിനോടു കൂട്ടിവായിച്ചാല്‍ഉത്തരമായി
To Read More

കഥ

കുളമ്പുമനുഷ്യന്‍ -- പ്രദീപ്‌ പേരശ്ശന്നൂര്‍

കുളമ്പുമനുഷ്യനെ കണ്ടു എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌
To Read More

ജീവിതം

മനസിലെ മണലാരണ്യങ്ങള്‍ -- ബഷീര്‍

ഹമീദ് എന്തു പിഴച്ചു ? ചുട്ടുപഴുത്ത മണാലരിണ്യത്തില്‍ സ്വന്തക്കാര്‍ക്കു വേണ്ടി ചോര നീരാക്കിയ ഹമീദ്, സഹോദരിമാരേയും അനിയനേയും ബന്ധുക്കളെയുമൊക്കെ കര പറ്റിച്ച ഹമീദ്.... അവനര്‍ഹിക്കുന്നുണ്ടായിരുന്നോ ഇത്
To Read More

പലരും പലതും: 17. കാനേഷുമാരി. നാരായണസ്വാമി

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണത്രെ ഇന്ത്യയിൽ ആദ്യത്തെ ചിട്ടപ്രകാരമുള്ള തലതൊട്ടെണ്ണൽ നടന്നത്‌. ബ്രിട്ടീഷുകാർക്ക്‌ ഭരിച്ചുമുടിക്കാൻ നാട്ടിലെ പ്രജകളുടെ എണ്ണവും തരവും (തരക്കേടും) അറിയണമായിരുന്നു. സായ്‌പുമാരെ ഇവിടത്തെ ജനങ്ങളും ജനസംഖ്യയും മതവും ജാതിയും അത്രമാത്രം കുഴക്കിയിരുന്നു. ഇന്നുമതെ
To Read More

കാഴ്ച
കുടകു ഭരണി! --- എ ജെ

കേട്ടാല്‍, ഏഴു കുളി കഴിഞ്ഞാലും പോകാത്ത മുട്ടന്‍ തെറികളാണ് ഈ ആഘോഷത്തിന്റെ പ്രധാന ഇനം. ഇന്നും ഏതാണ്ട് അടിമകളെപ്പോലെ ജീവിച്ചു വരുന്ന ആദിവാസികള്‍ക്ക് ആരെയും ഭയക്കാതെ സര്‍വ സ്വാതന്ത്ര്യത്തോട് കൂടി പരസ്യമായി, തെറി തന്നെ ഉരുവിട്ട് നടക്കാനുള്ള വര്‍ഷത്തിലെ ഒരേ ഒരു അവസരമാണിത്.
To Read More

പുതുലോകം
വറുത്ത മീന്‍ കറി -- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ വറുത്ത മീന്‍ കറി ഉണ്ടാക്കുന്ന വിധം
To Read More

ചിരി വര ചിന്ത
മഹാബലി -- എം എസ് പ്രകാശ്

അവശേഷിച്ച ഈ ഒന്നേമുക്കാല്‍ മീറ്റര്‍ കൂടി........
To Read More

ബൂലോഗം
ബൂലോഗവിചാരണ 38 -- എന്‍ കെ
ബൂലോഗവിചാരണയില്‍ ഇത്തവണ സത്യാന്വേഷി എന്ന ബ്ലോഗ്
To Read More

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂണ്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ 12 കൂറിലും ജനിച്ചവര്‍ക്കുണ്ടാവുന്ന അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
To Read More