Thursday, April 22, 2010

യുദ്ധകാണ്ഡം ദണ്ഡകാരണ്യത്തില്‍

പി ചിദംബരം ഒടുവില്‍ സൈനികന് വിലയിട്ടിരിക്കുന്നു. 35 ലക്ഷം രൂപ. തീര്‍ന്നില്ല. റിട്ടയര്‍ കാലം വരെ ശമ്പളം വീട്ടിലെത്തിക്കും. ഒപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും. മാവോയിസ്റ് വേട്ടക്കിടെ കൊല്ലപ്പെട്ടാലേ ഈ വില കിട്ടൂ.
ആദ്യമേ പറയട്ടെ സൈനികരോട് ഏതെങ്കിലും തരത്തില്‍ അനാദരവുള്ള ആളല്ല ഇതെഴുന്നത്. വിമുക്തഭടന്റെ ജീവിതം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷേ ദണ്ഡകാരണ്യത്തിലെ ഏറ്റുമുട്ടല്‍ -വ്യാജവും നിര്‍വ്യാജവും - എന്തിന് വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?

പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ചരമക്കുറിപ്പ് കാവ്യാത്മകമായി ചോരയില്‍ എഴുതുകയാണ് മാവോയിസ്റുകള്‍. സായുധ സമരത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിക്കാമെന്ന കിഷന്‍ഷിയുടെ കാല്‍പനിക ഭാവന ദ്വാപര യുഗത്തിലെ സാക്ഷാല്‍ കിഷന്‍ജിക്ക് പോലും ഉണ്ടായിക്കാണില്ല. അതിനാല്‍ അന്നദ്ദേഹം ഇടക്കിടെ സമവായത്തിന്റെ സുദര്‍ശനം ചുഴറ്റി.

ബാക്കി ദേണ്ടേ ഇവിടെ

Saturday, April 17, 2010

നാട്ടുപച്ചയുടെ മുപ്പത്തിയാറാം ലക്കം

പ്രിയപ്പെട്ട വായനക്കാരെ , പുതുവിഭവങ്ങളും വിശേഷങ്ങളുമായ് നാട്ടുപച്ചയുടെ

മുപ്പത്തിയാറാം ലക്കം . വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

വര്‍ത്തമാനത്തില്‍ നിത്യന്‍ എഴുതുന്നു,പാല്പായസത്തില്‍ പതിച്ച കാഞ്ഞിരക്കുരുക്കള്‍

ജനാധിപത്യ സമൂഹം എന്നത് ഏതാണ്ട് പിച്ചക്കാരന്‍റെ അരിപോലെയാണ്. സൂപ്പര്‍സ്റ്റാര്‍ ബസുമതി തൊട്ട് നടികര്‍തിലകം ഇരുന്പരിവരെ മാറാപ്പില്‍ കാണും. തല്ക്കാലം വൈരം മറന്ന് അന്യോന്യം കെട്ടിപ്പിടിച്ച് നമ്മളെല്ലാവരുംകൂടി താളാത്മകമായി പോലീസുകാരുടെ തന്തയ്ക്കുവിളിക്കുന്ന നല്ല നാളുകളാണല്ലോ ഇത്.
ഈയുള്ളവന്‍റെ പരിമിതമായ അറിവുവച്ച് കേരളത്തില്‍ ജനിച്ചുവളര്‍ന്ന സാമാന്യം തണ്ടും തടിയും ഒത്ത വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാര്‍ക്ക് ചെന്നുകയറാനുള്ള ഇടമാണ് പോലീസ്റ്റേഷന്‍. കാക്കിയിട്ടാല്‍ പോലീസുകാരുടെ പണിയെടുക്കാം. ബാക്കിയെല്ലാമുണ്ടായിട്ടും കാക്കിമാത്രമില്ലാത്തവര്‍ക്ക് പോലീസുകാര്‍ക്ക് പണികൊടുക്കാം. ഈ രണ്ടുകൂട്ടരും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ദൈനംദിന ഇടപാടുകള്‍ക്കാണ് കേരള ത്തില് ക്രമസമാധാനവാഴ്ച എന്നുപറയുക.

ചുരുക്കിപ്പറഞ്ഞാല്‍ പോലീസുകാര്‍ എന്നാല്‍ നമ്മള്‍ കാക്കിയിട്ടത് എന്നൊരര്‍ത്ഥമേയുള്ളൂ. ഇനി നല്ലൊരു കണ്ണാടിയെടുത്തു മുഖത്തോടടുപ്പിക്കുക. എത്രമാത്രം അപരിഷ്കൃതരാണ് നമ്മളെന്ന് അപ്പോഴേ മനസ്സിലാവൂ. നമ്മളില് ഒരു നല്ലശതമാനം ശരാശരി കളളന്‍മാരാണ്. കൊള്ളക്കാരാവാനുള്ള തണ്ടുംതടിയുമില്ലാത്തതുകാരണം ചില്ലറക്കള്ളന്‍മാരും പിടിച്ചുപറിക്കാരുമായി അവശേഷിക്കുന്നൂവെന്നേയുള്ളൂ.

ആരും ജനിക്കുന്നത് കുറ്റവാളിയായിട്ടല്ല എന്നത് ഒരു സത്യമാണ്. ആരും ജനിക്കുന്നത് മഹാത്മാഗാന്ധിമാരായിട്ടല്ല എന്നത് അതിലും പെരിയ സത്യമാണ്. മനുഷ്യസ്വഭാവം നിയന്ത്രിക്കുന്നത് ഒരു പരിധിവരെയെങ്കിലും ജീനുകളാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആശയങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യനെ പൂര്‍ണമായും മാറ്റാനാവുമെങ്കില്‍ സന്ന്യാസിമാരില്‍ തെമ്മാടികളും കമ്മ്യൂണിസ്റ്റുകാരില്‍ കൊള്ളക്കാരും സംഭവിക്കുമായിരുന്നില്ല.

പൂ’ണ്ണ വായനക്ക്


യുദ്ധകാണ്ഡം ദണ്ഡകാരണ്യത്തില്‍- നമ്പ്യാര്‍

പി ചിദംബരം ഒടുവില്‍ സൈനികന് വിലയിട്ടിരിക്കുന്നു. 35 ലക്ഷം രൂപ. തീര്‍ന്നില്ല. റിട്ടയര്‍ കാലം വരെ ശമ്പളം വീട്ടിലെത്തിക്കും. ഒപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും. മാവോയിസ്റ് വേട്ടക്കിടെ കൊല്ലപ്പെട്ടാലേ ഈ വില കിട്ടൂ.
ആദ്യമേ പറയട്ടെ സൈനികരോട് ഏതെങ്കിലും തരത്തില്‍ അനാദരവുള്ള ആളല്ല ഇതെഴുന്നത്. വിമുക്തഭടന്റെ ജീവിതം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷേ ദണ്ഡകാരണ്യത്തിലെ ഏറ്റുമുട്ടല്‍ -വ്യാജവും നിര്‍വ്യാജവും - എന്തിന് വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?

പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ചരമക്കുറിപ്പ് കാവ്യാത്മകമായി ചോരയില്‍ എഴുതുകയാണ് മാവോയിസ്റുകള്‍. സായുധ സമരത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിക്കാമെന്ന കിഷന്‍ഷിയുടെ കാല്‍പനിക ഭാവന ദ്വാപര യുഗത്തിലെ സാക്ഷാല്‍ കിഷന്‍ജിക്ക് പോലും ഉണ്ടായിക്കാണില്ല. അതിനാല്‍ അന്നദ്ദേഹം ഇടക്കിടെ സമവായത്തിന്റെ സുദര്‍ശനം ചുഴറ്റി.

ഇന്നും, പക്ഷേ പിന്നേയും ഒരു യുഗം പിന്നിലാണ് ദണ്ഡകാരണ്യം. പണ്ട് മര്യാദാ പുരുഷോത്തമന്‍ ശ്രീരാമ ചന്ദ്രന്‍ സീതാദേവിയെ കൊണ്ടു തള്ളിയ കാലത്തെ അതേ കാടും മരങ്ങളും കാട്ടുവാസികളും തന്നെ. ആ അവികസിത വേദനകളിലാണ് പുതിയ കൊടിപ്പടങ്ങള്‍ക്ക് കയ്യും കമ്പും കിട്ടുന്നത്.

മുഴുവന്‍ വായിക്കൂ....


അഷിത എഴുതുന്നു ,ഹുസൈനെ പേടിക്കുന്നവരും ഹുസൈന്‍ പേടിപ്പിക്കുന്നവരും

ഞങ്ങളുടെ നാട്ടിലൊരു പഴമൊഴിയുണ്ട്.
താടിയുള്ള അപ്പനെ പേടി കാണുമെന്നു.
മഖ്‌ബൂല്‍ ഫിദ ഹുസൈന്‍ എന്ന M F ഹുസൈന്‍സാഹിബിനു നല്ല ശൊങ്കന്‍ താടിയുണ്ട്. മുടിയും വടിയും പോരാത്തതിനു വരയുമുണ്ട്. വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്ല ആവശ്യക്കാരും ആവശ്യത്തിലേറെ സമ്പത്തും വിവാദങ്ങളുമുള്ള ഈ കലാകാരന്‍ ഈയിടെ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത് ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചു ഖത്തര്‍കാരനായപ്പോഴാണ്.ഉടന്‍ തന്നെ പട്ടിക്ക് എല്ലിന്‍ കഷ്ണമെന്ന പോലെ മാധ്യമങ്ങളെല്ലാം ചാടി വീഴുകയും ചെയ്തു.കലാകാരന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദി ക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ചര്‍ച്ച എന്നതിനേക്കാള്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നതിനെതിരായ ഒരു യുദ്ധമായി മാറി അത്.
ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കാനുള്ള ഹുസൈന്റെ തീരുമാനം രാജ്യത്തിന്‌ അപമാനകരമാണെന്ന് കലാകാരന്മാരും ലിബറത്സും വാദിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച ഒരു വ്യക്തിക്ക് അതില്‍ കുറ്റബോധം പ്രകടിപ്പിക്കാതെ ഇന്ത്യയില്‍ കഴിയാനാവില്ലെന്നായിരുന്നു ഹിന്ദു മതത്തിന്റെ സംരക്ഷണം സ്വയം ഏറ്റെടുത്ത ഒരു വിഭാഗത്തിന് പറയാനുണ്ടായിരുന്നത്. ഒരു ദേശീയ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് വലിയൊരു ലേഖനമെഴുതി ഉത്ഘാടനം ചെയ്ത ആ പ്രചാരണ പരിപാടിയുടെ ലക്‌ഷ്യം എന്ത് തന്നെ ആയിരുന്നെങ്കിലും ആ ചര്‍ച്ച വര്‍ഗീയ സ്വഭാവമുള്ളതായിരുന്നു. ഹുസൈനെതിരായ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ന്യായീകരിക്കാനല്ല, ഈ കാര്യം ഇവിടെ പരാമര്‍ശിച്ചത്.
മാധ്യമങ്ങള്‍ക്ക് ജനങ്ങളെ എത്രത്തോളം ക്രിയാത്മകമായി സ്വാധീനിക്കാനാവുമോ അത്രത്തോളം തന്നെ അവരുടെ മീതെ ആശയങ്ങള്‍ അടിച്ചെല്‍പ്പിക്കാനും കഴിയും.വായിച്ചു നല്ലത് മാത്രം സ്വാംശീകരിക്കാനുള്ള ഒരു സാവകാശമോ, അല്ലെങ്കില്‍ അതിനൊരു അവസരമോ വായനക്കാരന് ലഭിക്കുന്നില്ല എന്ന് വരുന്നു.

തുടര്‍ന്ന് വായിക്കൂ..


കണ്ണു വേണമിരുപുറമെപ്പോഴും കണ്ണു വേണം മുകളിലും താഴെയും'-- ഗിരീഷ്കേരളീയ സമൂഹത്തിന്റെ സദാചാരപരവും സാമൂഹ്യവുമായ മൂല്ല്യങ്ങള്‍ക്കു മുകളില്‍ സൈബര്‍കാറ്റ് ആഞ്ഞടിച്ച് നാഷനഷ്ടം വിതക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. പ്രകൃതി സ്വയമെവ സൃ#്ടിക്കുന്ന പ്രകോപനങ്ങളെല്ലാം പുനര്‍ നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ മനുഷ്യന്റെ സാമൂഹ്യ ബോധമാകുന്ന കിളിക്കൂട്ടിലേക്ക് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ കഴിയാത്തവിധമുള്ള തകര്‍ച്ചയാണുണ്ടാക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ വീശിക്കൊണ്ടിരിക്കുന്ന സൈബര്‍കാറ്റ് നമ്മുടെ സാമൂഹിക ബന്ധങ്ങളേയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മലയാളത്തിന്റെ കവി വൈലോപ്പിള്ളി മലയാളിയുടെ പുരോഗതിയിലും നാം കാത്തു സൂക്ഷിക്കേണ്ട കേരളത്തനിമയെക്കുറിച്ച് ഇങ്ങനെ എഴുതി.
ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏത് യന്ത്ര വല്‍ക്കൃതലേകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പുവും

ബാക്കി വായിക്കൂ..ജീവിതത്തില്‍ വിനീത് എഴുതുന്നു,ചിറകറ്റ ഓര്‍മ്മകളെ വരയ്ക്കുമ്പോള്‍


ഓര്‍മ്മകളാം വര്‍ഷകാലം, ഗൃഹാതുരം
സായന്തനം നിറകണ്ണില്‍, നിന്നെച്ചൊല്ലി
നോവുന്നു നെഞ്ചില്‍ വീണ്ടും മുറിപ്പാടുകള്‍"
- വിജയലക്ഷ്മി
നീറുകയാണ്, എന്റെ ഉള്ള് നിറയെ. ഒരു മഹാതീര്‍ത്ഥാടനം പോലെ ഈ ജീവിതം

എന്തെന്നില്ലാത്ത, എവിടേക്കെന്നില്ലാത്ത ഒരു
യാത്രയാവുകയാണ്,ദേശകാലത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടിക്കൊണ്ട്. അതില്‍
എനിക്ക് നഷ്ടമാകുന്നതെന്തെന്ന് ഞാനറിയുന്നു. മണ്ണിന്റെ ചൂരും,
ഇളംകാറ്റിന്റെ കുളിരും വിട്ട് അതിജീവനത്തിനു വേണ്ടി ഈ മഹാനഗരത്തില്‍
മല്ലിട്ട് വിക്കുന്ന ദിനരാത്രങ്ങള്‍ ദൈവം സൗന്ദര്യാത്മകമായി
സാക്ഷാത്കരിച്ച ഒരുസ്വപ്നം പോലെ കരുതിയേ പറ്റൂ. ഗ്രാമസംസ്കാരത്തിന്റെ
എല്ലാ സൗകുമാര്യത്തോടും കൂടി ജീവിച്ച ഞാന്‍ കലുഷിതമായ ഈ നഗരത്തില്
‍കാലുറപ്പിച്ചേ മതിയാവൂ. കാരണം, ജീവിതത്തിന്റെ നാളുകള്‍ അകന്നുപോകുന്ന
നഗരജീവിത സംസ്കാരത്തിന്റെ പ്രബുദ്ധമായ അന്തരീക്ഷത്തിലേക്ക് എന്നെ
പുനരാനയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തുടര്‍ന്ന് വായിക്കൂ..


പലരും പലതും: 15. റോഡ്‌ റോളര്‍ ചിതലരിക്കുമ്പോള്‍. നാരായണസ്വാമി.


മിലിറ്ററി എഞ്ചിനിയർ സർവീസിലുണ്ടായിരുന്ന ഒരു സുഹൃത്ത്‌ പറഞ്ഞു കേട്ടിട്ടുള്ളതാണ്‌, ഒരു ഉദ്യോഗസ്ഥനെ എങ്ങനെ കൈക്കൂലികൊടുത്തു പാഠം പഠിപ്പിക്കാമെന്ന്‌. ആദ്യം ഒരു വലിയ ചക്ക സംഘടിപ്പിക്കണമത്രെ. അത്‌ കൂഴച്ചക്കയായിരിക്കണം (വഴുവഴുത്ത തരം; വരിക്കച്ചക്കയല്ല). നന്നായിപ്പഴുക്കാൻ ഒരു ദിവസം മാത്രമുള്ളപ്പോൾ, സന്ധ്യാനേരത്ത്‌, ഉദ്യോഗസ്ഥൻ അന്തിയ്ക്കുമോന്താൻ പുറത്തുപോകുന്ന സമയം, താമസസ്ഥലത്ത്‌ മുൻവാതിൽപടിയിൽ മറ്റാരെയുംകൊണ്ടു ചുമപ്പിച്ച്‌ അത്‌ അയാളുടെ ഭാര്യയെ ഏൽപ്പിക്കണംപോൽ.
അത്രയേയുള്ളൂ.

കഥാനായകൻ തിരിച്ചുവരുമ്പോഴേക്കും വീട്ടിലും അയൽപക്കത്തുമെല്ലാം ചക്കമണം പരന്നിരിക്കും. കൊതിമൂത്ത്‌ അതൊന്നു വെട്ടിനുറുക്കി ചുളയെടുക്കാൻ ഭാര്യയെയോ വേലാക്കാരെയോ അന്നുരാത്രിയോ കൂടിയപക്ഷം പിറ്റേന്നുകാലത്തോ നിർബന്ധിക്കും. അപ്പോഴാണറിയുക അതു കൂഴച്ചക്കയാണെന്ന്‌. തിന്നാൻ വയ്യ, കൂഴച്ചക്കയല്ലേ; തിന്നാതിരിക്കാൻ വയ്യ, വെറുതെ കിട്ടിയതല്ലേ. ഇനി അയൽക്കാർക്കു ദാനം ചെയ്താലോ, മണംകൊണ്ട്‌ അവരറിഞ്ഞുകാണും തലേന്നേ ആരോ കൈക്കൂലികൊടുത്തയച്ച കാര്യം. പച്ചയായിരുന്നെങ്കിൽ ഉപ്പേരിക്കോ കറിവയ്ക്കാനോ ഉപയോഗിക്കാമായിരുന്നു. ഇതിപ്പോൾ വാശിക്കു തിന്നാലോ, വയറിളക്കം പിടിക്കും. ശർക്കരചേർത്തു വരട്ടുകയോമറ്റോ ചെയ്താലും നാലല്ല, എട്ടയൽവക്കം അറിയും

മുഴുവന്‍ വായനക്ക്

കവിതയില്‍

പെണ്‍പക്ഷം. നാരായണസ്വാമി

1. സ്ത്രീസംവരണം

ആർക്കാണുധൈര്യം
ജഗദമ്മയോടൊത്തു
വോട്ടിട്ടു സീറ്റുകൾ
പങ്കുവച്ചീടുവാൻ?
(വിവേകാനന്ദന്റെ ഒരു സൂക്തത്തിന്റെ മലയാളംപരിഭാഷയോടു കടപ്പാട്‌)


2. അഭയം

സാഹോദര്യത്തിന്റെ പൂക്കളാൽ
കോട്ടകെട്ടും പിതൃക്കളേ,
അഭയം നിങ്ങൾക്കു ചേക്കേറാൻ
അഭയത്തിന്നാണിയിളക്കണോ?
(സഹോദരി അഭയക്ക്‌)

തുടര്‍ന്ന് വായിക്കൂ..


പ്രവാസത്തില്‍ പ്രശസ്ത ബ്ലോഗര്‍ സ്വപ്ന അനു ബി.ജോര്‍ജിന്റെ

മസ്കറ്റ് മണല്‍കാറ്റുകള്‍


കൊല്‍ക്കൊത്തയുടെ നനവൂറുന്ന വീഥികളിലൂടെ കിതച്ചുകൊണ്ട് ഓടിയിരുന്ന റിക്ഷാ വലിക്കാര്‍ ഇപ്പോഴില്ല. അവരെവിടെ എന്ന് ആരും അന്വേഷിക്കുന്നുമില്ല. ബിമല്‍ റോയിയുടെ ആവേശം കയറി വിറയ്ക്കുന്ന ഉടല്‍ റിക്ഷാക്കാരുടെ ഹരമായിരുന്നു, ദേവിന്റെ പപ്പൂട്ടിയെ പോലെ.ഒരു നഗരം ഇങ്ങനെയൊക്കെയാണ് മാറുന്നത് അല്ലെങ്കില്‍ മാറ്റുന്നത്. ഇപ്പോള്‍ കൊല്‍ക്കൊത്തയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്നത് റൈറ്റേഴ്സ് ബില്‍ഡിംഗിന് മുന്നിലൂടെ പായുന്ന ടാക്സികളാണ്. മുകളില്‍ മടുപ്പിക്കുന്ന മഞ്ഞച്ചായമടിച്ച കറുത്ത ടാക്സികള്‍. ഒരു മൃണാള്‍ദാ ചിത്രത്തിലെ നഗരദൃശ്യം പോലെ ക്രെയിന്‍ ഷോട്ട് നമുക്ക് കാണിച്ചു തരുന്നത് ഈ മഞ്ഞക്കട്ടകളുടെ ഒഴുക്കാണ്. ഇനി അവയും റിക്ഷാക്കാരെ പോലെ ഓര്‍മ്മയില്‍ മാത്രമാകും.


തുടര്‍ന്ന് വായിക്കൂ


കാഴ്ചയില്‍ നേരിന്റെ പൊള്ളുന്ന കാഴ്ചകളിലേക്ക് തുറന്നു വച്ച കാമറക്കണ്ണുമായ് സാഗര്‍

നോക്കൂ...

മൈതാനത്തില്‍ മുരളീകൃഷ്ണ മാലോത്ത്ഐ പി എല്ലും കൊച്ചിയും തരൂരിന്റെ രഹസ്യ അജണ്ടയും

ആധുനിക കുതിരപ്പന്തയത്തിന്റെ മൂര്‍ത്തരൂപമായ ഐപിഎല്‍ ക്രിക്കറ്റിലെ പുതിയ ടീമുകള്‍ക്കുവേണ്ടിയുള്ള ലേലമായിരുന്നു പോയവാരത്തെ പ്രധാന തലക്കെട്ടുകളിലൊന്ന്. എന്നാല്‍ കൊച്ചുകേരളത്തിന് ക്രിക്കറ്റ് ടീം കിട്ടിയതിന്റെ ആഹ്ളാദാരവങ്ങള്‍ അവസാനിക്കുന്നതിനുമുമ്പേ സംഗതി കൈവിട്ടുപോകുമെന്ന അവസ്ഥയാണിപ്പോള്‍. ടീം കൊച്ചിക്കുതന്നെ എന്നുറപ്പാക്കാന്‍ മുന്നില്‍ നിന്നുപ്രവര്‍ത്തിച്ച സംസ്ഥാന എം പിയും കേന്ദമന്ത്രിയുമായ ശശി തരൂരിന് ഇക്കാര്യത്തില്‍ രഹസ്യമായ അജണ്ടകളുണ്ടെന്ന് ആരോപിക്കുന്നത് ഐ പി എല്‍ ചെയര്‍മാനായ ലളിത് മോഡിയാണ്.

കേരളത്തിലെ കാണികള്‍ക്ക് സ്വന്തമായൊരു ടീമിനെയും കേരള കളിക്കാര്‍ക്ക് ഉയര്‍ന്നുവരാന്‍ അവസരവും ഒരുക്കുക എന്നതുമാത്രമാണ് തനിക്ക് ഇക്കാര്യത്തിലുള്ള താല്‍പര്യമെന്ന് ശ്രീമാന്‍ തരൂര്‍ ട്വിറ്ററിലൂടെ ലോകജനതയെ എന്നേ അറിയിച്ചതാണ്. എന്നാല്‍ കൊച്ചി ടീമിന്റെ 18 ശതമാനത്തോളം ഓഹരികള്‍ സ്വന്തമായുള്ള സുനന്ദ പുഷ്കറിന് ശശി തരൂരുമായി മോശമല്ലാത്ത സൌഹൃദമുണ്ടെന്ന് പാപ്പരാസികള്‍ കണ്ടെത്തുന്നതോടെയാണ് തിരക്കഥ മാറിത്തുടങ്ങിയത്. ദുബായി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റേറ്റ് വ്യവസായിയായ സുനന്ദ പുഷ്കര്‍ തരൂരിന്റെ ഭാവി വധുവാണെന്നും നിലവില്‍ തരൂര്‍ രണ്ടാം ഭാര്യ ക്രിസ്റ്റ ജൈല്‍സുമായി വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമത്തിലാണെന്നും വാര്‍ത്തകള്‍ പരന്നു. കഥകള്‍ക്കവസാനമായെന്ന് കരുതിയവര്‍ക്ക് തെറ്റി.


തുടര്‍ന്ന് വായിക്കൂ...


പുതുലോകത്തില്‍
അവല്‍ പായസവുമായ് അമ്പിളി മനോജ്

ഇവിടെ


ബൂലോകത്തില്‍ നെല്ലിക്ക, ആകാശത്തേക്കുള്ള ഗോവണികള്‍ എന്നീ ബ്ലൊഗുകളെ പറ്റി
നിത്യന്‍. വായിക്കൂ


ആത്മീയത്തില്‍ ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലെ പന്ത്രണ്ട് കൂറുകളിലുംപെടുന്നവരുടെ സാമാന്യമായഗ്രഹസഞ്ചാരഫലം എഴുതുന്നു. ഓരോരുത്തരുടെ ജാതക ഗ്രഹസ്ഥിതി അഷ്ടകവര്‍ഗ്ഗഫലം തുടങ്ങിയവ അനുസരിച്ച് അനുഭവപ്പെടുന്ന ശുഭാശുഭഫലങ്ങള്‍ക്ക് വ്യത്യാസമുണ്ടാവുന്നതാണ്. .


മേടക്കൂറ് : നക്ഷത്രം - അശ്വതി, ഭരണി, കാര്‍ത്തിക ആദ്യത്തെപാദം - മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു
ജന്മരാശിയില്‍ സൂര്യന്‍ ബുധന്‍ 20 വരെ ജന്മരാശിയിലും ശേഷം രണ്ടിലും ശുക്രന്‍, മൂന്നില്‍ കേതു നാലില്‍ ചൊവ്വ ആറില്‍ ശനി ഒന്‍പതില്‍ രാഹു പതിനൊന്നില്‍ വ്യാഴം. മേടക്കൂറുകാര്‍ക്ക് കൂടുതലായും ശുഭഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണിത്.
പതിനൊന്നില്‍ വ്യാഴം ഇവര്‍ക്ക് ശ്രേഷ്ടഫലങ്ങള്‍ നല്‍കുന്നു. ചിരകാലമായി അനുഭവിച്ചുവരുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നതായി കാണാം. കര്‍മ്മ രംഗങ്ങളില്‍ ഇവര്‍ ശോഭിക്കും.
അവിവാഹിതരുടെ വിവാഹ അന്വേഷണ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും.

തുടര്‍ന്ന് വായിക്കൂ..

Sunday, April 4, 2010

തീരം, തീരാശാപം.

മലയുടെ ധർമം അനങ്ങാതിരിക്കലാണ്‌. ("മലകളിളകിലും മഹാജനാനാം മനമിളകാ"). പുഴയുടെ ധർമം ഒഴുകിക്കൊണ്ടിരിക്കലും. ("പഴകിയ തനുവള്ളി മാറ്റിടാം, പുഴയൊഴുകുംവഴി വേറെയാക്കിടാം, കഴിയുമിവ, മനസ്വിതൻ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാൽ"). മല നിരങ്ങിനീങ്ങിയാൽ അപകടം. പുഴ ഒഴുകിനീങ്ങിയില്ലെങ്കിൽ നാശം.
അതേസമയം കരയും കടലുമല്ലാത്ത തീരപ്രദേശത്തിന്റെ ധർമം, നിരങ്ങിക്കൊണ്ടിരിക്കെ മാറാതിരിക്കലാണ്‌. ഒഴുകിപ്പോകുന്നത്‌ ഒലിച്ചുവരണം. ഒഴിഞ്ഞുപോകുന്നത്‌ ഒന്നൊന്നായ്‌ തിരിച്ചെത്തണം. നിത്യയൗവനം.

പൂ’ണ്ണ വായനക്ക്

Friday, April 2, 2010

ഒളിഞ്ഞുനോട്ടം...പുതു സ്റ്റൈല്‍

ലൈംഗികമായ അരാജകത്വം ഇത്രമേല്‍ കൊടികുത്തിവാഴുന്ന മറ്റൊരു കാലമില്ല. നമ്മുടെ അമ്മയും പെങ്ങളുമൊഴികെ ആരുടെയും നഗ്നചിത്രങ്ങളും രതിവിനോദരഹസ്യങ്ങളും ഇന്റര്‍നെറ്റില്‍ കാണുന്നതിന് ആര്‍ക്കും ഒരു മടിയുമില്ലാത്ത കാലം.ആരെയും സ്വകാര്യമായി ഒന്നും ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്ന സിറ്റിസണ്‍ ജേര്‍ണലിസ്റ്റായി ലോകം മാറീയിരിക്കുന്നു.

കുഷ്ഠരോഗി മുതല്‍ പുണ്യവാളന്മാര്‍ വരെ ഭക്ഷണം കഴിക്കാനെത്തുന്ന ഒരു ശരാശരി ഹോട്ടലില്‍ പരിഷ്കാരത്തിന്റെ ഹൈജീനിക്ക് സങ്കോജങ്ങളെതുമില്ലാതെ കടന്നുചെല്ലുന്ന ഒരു സാധാരണക്കാരിക്ക് നേരിടേണ്ടിവന്നിരിക്കാവുന്ന ഒളികണ്‍ അഭിമാനക്ഷതം എത്രയാണേന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് കോഴിക്കോട് ‘സാഗറില്‍' ചില കോളേജ് പെണ്‍കുട്ടികള്‍ കണ്ണുകള്‍ തുറന്നു വച്ചത് കൊണ്ടുമാത്രമാണ്. മനോരോഗം ബാധിച്ച പുതിയ കാലത്തിന്റെ ഒരു തനിപ്പകര്‍പ്പ് വിളമ്പ് കാരനായി ആഗത വനിതകളെ ബലാത്സംഘം ചെയ്യാന്‍ അവിടെ പണീയെടുക്കുന്നുണ്ടായിരുന്നു. വാതിലടച്ചാ‍ല്‍ സര്‍വ്വം സുരക്ഷിതമായെന്നു കരുതി എത്രയേറെപ്പേര്‍ ഇതുവഴി കടന്നുപോയിരിക്കണം.എത്രയോ പേരുടെ അനാവ്യത ദേഹം ബ്ലൂടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയും കോടിക്കണക്കിനു സമാന ഹ്യദയര്‍ കണ്ട് സായൂജ്യം നേടിയിരിക്കണം.

മുഴുവന്‍ വായനക്ക്

മറ്റുള്ളവര്‍ക്ക് ഉപദ്രവകരമല്ലാത്ത ഒരു വ്യക്തിയുടെ സ്വകാര്യത അയാളുടെ മൗലികാവകാശമാണ്. അവനവനാത്മസുഖത്തിനാചരിക്കുന്നവ / അപരനു സുഖത്തിനായ് വരേണം എന്ന് ഗുരു പാടിയത് അക്ഷരാര്‍ത്ഥത്തില്‍ പകര്‍ത്തിയത് ആകെ ഒളിഞ്ഞുനോട്ടക്കാരാണെന്നുതോന്നുന്നു. നോക്കുന്നവന്‍ മാത്രം കണ്ടു സമാധിയായാല്‍ പോരാ കണ്ണുള്ളവരെല്ലാം കാണണം എന്ന ഉദാരസമീപനമാണ്.

തൂങ്ങിയാടുന്ന ശവത്തിന്റെ പോട്ടം മൊബൈലില്‍ പകര്‍ത്താന്‍ ആളുകള്‍ നിരനിരയായ് നില്ക്കുന്ന നാടാണ് കേരളം. റോഡില്‍ ചിതറിയ ശവത്തിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സുകൃതമടയുന്ന മാനസികാവസ്ഥയെ എന്തുപേരിട്ടു വിളിക്കണമെന്ന് ഒരു സംസ്ഥാനസമ്മേളനമോ മറ്റോ നടത്തി മനശ്ശാസ്ത്രജ്ഞന്‍മാര്‍ തീരുമാനിക്കട്ടെ. 3 കോടി ജനമുള്ളേടത്ത് 2 കോടി മൊബൈലുള്ളതായാണ് കണക്ക്. തവണകളായി പണമടച്ചല്ലാതെ രണ്ടുകോണകം ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്തവരുടെ നാട്ടിലെ കണക്കാണിത്.
ഒളിഞ്ഞുനോട്ടത്തിന്റെ തെളിഞ്ഞ കാഴ്ചകളുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്നും മഞ്ഞപുസ്തകങ്ങളില്‍ നിന്നും നാലാളറിയാതെ കൊണ്ടാടപ്പെട്ട അവ്യക്തമായ നീലച്ചിത്രങ്ങളില്‍ നിന്നും കാലം മുന്നോട്ടുപോയി. ശാസ്ത്രസാങ്കേതിക വളര്‍ച്ച കണക്കിലെടുത്ത് ഇനി 3ഉ യില്‍ സംഗതി കണ്‍മുന്നിലെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. അസാരം അറിവ് വിവേകം അശേഷമില്ലാതെ ഉപയോഗിക്കപ്പെടുമ്പോള്‍ രക്ഷകന്‍ തന്നെ അന്തകനായി മാറുന്ന കാഴ്ചയാണ്.

മുഴുവന്‍ വായനക്ക്...

മനുഷ്യമനസിന്റെ ഊര്‍ജ്ജ പ്രവാഹങ്ങളെ ഏകോപിപ്പിക്കുമ്പോള്‍ അത് പ്രപഞ്ചരഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ശരങ്ങളാകുമെന്നാണ് ഇന്നേവരെയുളള മാനവചരിതം സൂചിപ്പിക്കുന്നത്.
അറിവിനാല്‍ നിറഞ്ഞിരിക്കുന്ന പ്രപഞ്ചത്തിലേക്ക് മനസിന്റെ ഊര്‍ജ്ജ തരംഗങ്ങള്‍ കടന്നെത്തുമ്പോള്‍ വെളിവായിട്ടുളളതാണ് ഇന്നേവരെയുളള എല്ലാ കണ്ടുപിടിത്തങ്ങളും. വേദങ്ങള്‍ മുതല്‍ അത്യന്താധുനിക യന്ത്രങ്ങള്‍വരെ അതില്‍പെടും. അനുഗ്രഹവും അതേസമയം ഉപഭോഗവൈകല്യത്താല്‍ ശാപവുമായിരിക്കുന്ന മൊബൈല്‍ ഫോണ്‍ പോലും ഊര്‍ജ്ജം സംഭരിച്ചുവച്ചിരിക്കുന്ന ഇത്തരം കണ്ടെത്തെലാണ്.
പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമര്‍ശിച്ചിട്ടുളള മായാസങ്കല്‍പങ്ങളുടെ മൂര്‍ത്തീകരണം കൂടിയാണ് ഈ ഉപകരണം. അപകടങ്ങളിലോ ദുരന്തങ്ങളിലോ പെട്ടുപോകുന്നവര്‍, ഒറ്റപ്പെട്ടുപോകുന്നവര്‍, സഹായം തേടുന്നവര്‍ തുടങ്ങി മാധ്യമ രംഗം വരെയുളള മേഖലകളില്‍ എന്തെന്തു സഹായമാണ്, വിപ്ളവകരമായ പരിവര്‍ത്തനമാണ് ഈ ഉപകരണം സാധ്യമാക്കുന്നത്.ഇന്ന് സംശയങ്ങളുടെയും ഭയത്തിന്റെയും ആശങ്കകളുടെയും നിഴലില്‍ ഈ ഉപകരണം നില്‍ക്കുന്നെങ്കില്‍ അത് ഉപയോക്താക്കളുടെ തകരാറുമാത്രമാണ്. മാനസികാവസ്ഥയുടെ അപക്വതയും കാപട്യവുമുണ്ടതില്‍.
പീഡനകഥകളിലേയും പെണ്‍വാണിഭത്തിലെയും മുഖ്യവില്ലന്‍ കഥാപാത്രമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. താമരഇലയും ഹംസവും വര്‍ണകടലാസും കടന്ന് കാമാദ്രലേഖനങ്ങള്‍ ഇ-മെയില്‍ ചാറ്റുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കിലും സെല്‍ഫോണ്‍ നല്‍കുന്ന വിനിമയ സൌകര്യം മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.
പണാധിഷ്ഠിതമായ സമൂഹത്തില്‍ ബന്ധങ്ങളുടെ മൂല്യം പണം നിശ്ചയിക്കുമ്പോള്‍ പ്രണയവും കാമവും അങ്ങനെയാകാതെ തരമില്ലല്ലോ. ഇവിടെ പണം വിനിമയം ചെയ്യുന്ന സംഗതികളെ പ്രാപ്യമാക്കുന്ന ശ്രമത്തെ ലളിതമാക്കുകയാണ് സെല്‍ഫോണ്‍ പോലുളള ഉപകരണങ്ങള്‍.
ഗൂഢാഭിലാഷങ്ങള്‍, ആന്തരിക ചോദനകള്‍, ജൈവകാമനകള്‍ തുടങ്ങിയവയിലേക്ക് രഹസ്യമായി കടന്നെത്താന്‍ ഇത്തരം ഉപകരണങ്ങള്‍ വഴിയൊരുക്കുമ്പോള്‍ സ്വാഭാവിക പരിണതിയായ ദുരന്തം കടന്നെത്തുന്നു. ജീവിതം ശിഥിലമാകുകയും ചെയ്യുന്നു.
പൂ’ണ്ണ വായനക്ക്

ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ..? --

പക്ഷേ ഇങ്ങ് കേരളത്തില്‍ മുസ്ളീം, അമുസ്ളീം എന്നൊരു ചേരിതിരിവ് ഉണ്ടായിട്ടില്ല ഇന്നേവരെ. അങ്ങനൊരു നീക്കമുണ്ടായാല്‍ തന്നെ അതിനെതിരെ പ്രബുദ്ധരായ മലയാളികള്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ബഷീറും അയ്യപ്പനും ജോസുമൊക്കെ വളരെ സൌഹാര്‍ദ്ദത്തിലാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ പരസ്പരം താങ്ങായി. എങ്ങനെ... എപ്പോ... ഇവരുടെയൊക്കെ മനസ്സില്‍ ആ ശൂന്യത വന്നു നിറഞ്ഞു ? മനസ്സില്‍ നിന്നും സ്നേഹം അപ്രത്യക്ഷമാകുമ്പോള്‍ പകരം അവിടെ സ്നേഹരാഹിത്യത്തിന്റെ ഒഴിയിടങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക. അവിടേക്കാണ് രാഷ്ട്രീയക്കാരും മതത്തിന്റെ പേരും പറഞ്ഞ് നടക്കുന്ന അലവലാതികളും വന്നു നിറയുന്നത്. നിറയെ പകയും വൈരവും കൊണ്ട്.
അത് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.

പൂ’ണ്ണ വായനക്ക്

ആയതിനാല്‍ പെണ്ണുങ്ങളെ നിങ്ങള്‍

സംഗതി വനിതാസംവരണനിയമത്തിന്റെ കാലമൊക്കെയാണ്. എങ്കിലും ഭാരതത്തില്‍ ഒരു സ്ത്രീക്ക് നിര്‍ഭയമായി മൂത്രമൊഴിക്കാന്‍ പറ്റുന്നില്ല എന്നത് വിരോധാഭാസമാണ്.പുരുഷനോളം എത്രയും തുലനം ചെയ്ത് സംസാരിക്കുമ്പോളും ഫെമിനിസ്റ്റുകള്‍ പോലും പാതയോരത്തെ പോസ്റ്റിനു കീഴിലോ പൊന്തകള്‍ക്കരികിലോ നിന്ന് പരസ്യമായി ശങ്ക തീര്‍ക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയിട്ടില്ല. അങ്ങനെയുള്ളപ്പോഴാണ് മൂത്രപ്പുരയിലും കുളീമുറികളിലുമൊക്കെ ക്യാമറ സ്ഥാപിച്ച് കാഴ്ചകളൊപ്പാന്‍ ആണ്‍കണ്ണുകള്‍ മറഞ്ഞിരിക്കുന്നത്.


പൂ’ണ്ണ വായനക്ക്

നാട്ടുപച്ചയുടെ മുപ്പത്തിയഞ്ചാം ലക്കംനാട്ടുപച്ചയുടെ മുപ്പത്തിയഞ്ചാം ലക്കം പുറത്തിറങ്ങി.

പ്രധാന വിഭവങ്ങള്‍:


വര്‍ത്തമാനം
മൊബൈല്‍ : അനുഗ്രഹവും ആസുരതയും -രമേശ് ബാബു

ഏതു കണ്ടെത്തലും ഉപകരണവും ജീവിതത്തെ സമ്മോഹനമാക്കും. പ്രവാചകരും പരിഷ്കര്‍ത്താക്കളും അധികം പിറക്കാത്ത സ്ഥിതിക്ക് സമൂഹം സ്വയം പൊളിച്ചെഴുതി സ്വയം നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൊബൈല്‍ വിനിമയങ്ങള്‍ അങ്ങനെ അര്‍ഥവത്താകട്ടെ
കൂടുതല്‍ വായനക്ക്

ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത് -- നിത്യന്‍

ആദ്യം മാറേണ്ടത് സ്ത്രീപുരുഷബന്ധം എന്നാല്‍ പുറത്തു നാലാളറിയാന്‍ പാടില്ലാത്ത ഒരു ഭീകരബന്ധമാണെന്ന ബോധമാണ്. അതായത് നമ്മുടെ കപട സദാചാരബോധം. അതോടുകൂടി കുളിമുറിയിലെയും കക്കൂസിലെയും കാമറയുടെ കണ്ണുകള്‍ താനേയടയുകയും ചെയ്യും. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലപ്പോഴും മനുഷ്യരെ മനോരോഗികളാക്കുന്നത്
കൂടുതല്‍ വായനക്ക്

ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ..? -- യാസ്മിന്‍

കേരളത്തില്‍ മുസ്ളീം, അമുസ്ളീം എന്നൊരു ചേരിതിരിവ് ഉണ്ടായിട്ടില്ല ഇന്നേവരെ. അങ്ങനൊരു നീക്കമുണ്ടായാല്‍ തന്നെ അതിനെതിരെ പ്രബുദ്ധരായ മലയാളികള്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ബഷീറും അയ്യപ്പനും ജോസുമൊക്കെ വളരെ സൌഹാര്‍ദ്ദത്തിലാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ പരസ്പരം താങ്ങായി. എങ്ങനെ... എപ്പോ... ഇവരുടെയൊക്കെ മനസ്സില്‍ ആ ശൂന്യത
കൂടുതല്‍ വായനക്ക്

കഥ
നിറങ്ങള്‍ പറഞ്ഞ നുണ' -- ദീപുശശി തത്തപ്പിള്ളി


മോഹങ്ങളുടെ കുങ്കുമനിറം മറ്റാരോ അവളുടെ സിന്ദൂരരേഖയില്‍ ചാര്‍ത്തിയപ്പോള്‍, പൊട്ടിച്ചിരികളുടെ ലഹരി വളയങ്ങളില്‍ തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് അയാള്‍ ഓര്‍ത്തത് നിറങ്ങള്‍ പറഞ്ഞ നുണകളെക്കുറിച്ച് മാത്രമായിരുന്നു
കൂടുതല്‍ വായനക്ക്

കവിത
നിണമെഴുതിയത് -- ഡോണ മയൂര


കൊച്ചമ്പലം -- ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

ജീവിതം
ഷാഹിദ -- ഉസ്മാന്‍ ഇരിങ്ങാട്ടിരി


വലിയ ഒരു കാര്യം ചെയ്ത നിറഞ്ഞ സംതൃപ്തിയോടെ, അവള്‍ സ്റ്റാഫ് റൂമിന്റെ ഒതുക്കുകളിറങ്ങി ഓടിപ്പോവുമ്പോള്‍, അവളുടെ ചുവന്ന തട്ടത്തിന്റെ കണ്ണു വെട്ടിച്ച് പുറത്തേക്ക് നീണ്ടു കിടന്ന മുടിത്തുമ്പില്‍ തൂങ്ങിക്കിടന്ന് ഊഞ്ഞാലാടുന്ന മുടിപ്പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
കൂടുതല്‍ വായനക്ക്

പലരും പലതും: 14. തീരം, തീരാശാപം. നാരായണസ്വാമി

ആകാശവും ഭൂമിയും സമുദ്രവും ഒന്നിച്ചു ചേരുന്നിടമാണ്‌ കടല്‍തീരം; സ്വര്‍ഗവും ഭൂമിയും പാതാളവും. ഒന്നിന്റെ ശാപം മറ്റൊന്നിന്റെ ശാപമോക്ഷമാവുന്നു. വരവിനും പോക്കിനും തിരിച്ചുവരവിനുമിടെ ഒരു മാറ്റം. അതുതന്നെ മോക്ഷം ("ആകാശാത്‌ പതിതം തോയം സാഗരം പ്രതിഗച്ഛതി")
കൂടുതല്‍ വായനക്ക്

കായികം
കൊച്ചുകേരളത്തിനും കൊച്ചുക്രിക്കറ്റ് ടീം -- മുരളീകൃഷ്ണ മാലോത്ത്


ബാംഗ്ളൂരിനും ഡല്‍ഹിക്കും മുംബൈയ്ക്കും ജയ് വിളിച്ച് ക്യാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ലഹരിയില്‍ മുഴുകിയ കേരളത്തിനും ഒരു ഐപിഎല്‍ ടീം സ്വന്തമായി എന്നതുതന്നെയാണ് കളിക്കളത്തില്‍ നിന്നുള്ള വിലപിടിച്ച വാര്‍ത്ത
കൂടുതല്‍ വായനക്ക്

പുതുലോകം
ഈസ്റ്റര്‍ സ്പെഷ്യല്‍ -- അമ്പിളി മനോജ്


ബൂലോഗം
ബൂലോഗവിചാരണ 35 --എന്‍.കെ

ബൂലോഗവിചാരണയില്‍ ഇത്തവണ ബ്രിജ് വിഹാരം , മേശപ്പുറം , നിലാവെട്ടം എന്നീ ബ്ലോഗുകള്‍..
കൂടുതല്‍ വായനക്ക്

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


2010 ഏപ്രില്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ 12 കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വായനക്ക്

നാട്ടുപച്ച ലിപി ബുക്സ് കഥാമത്സരത്തില്‍ പങ്കെടുക്കുകEditor
www.nattupacha.comFollow nattupacha on
twitter
facebook

Thursday, April 1, 2010

മൊബൈല്‍ : അനുഗ്രഹവും ആസുരതയും

ഇന്ന് സംശയങ്ങളുടെയും ഭയത്തിന്റെയും ആശങ്കകളുടെയും നിഴലില്‍ ഈ ഉപകരണം നില്‍ക്കുന്നെങ്കില്‍ അത് ഉപയോക്താക്കളുടെ തകരാറുമാത്രമാണ്. മാനസികാവസ്ഥയുടെ അപക്വതയും കാപട്യവുമുണ്ടതില്‍.
പീഡനകഥകളിലേയും പെണ്‍വാണിഭത്തിലെയും മുഖ്യവില്ലന്‍ കഥാപാത്രമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. താമരഇലയും ഹംസവും വര്‍ണകടലാസും കടന്ന് കാമാദ്രലേഖനങ്ങള്‍ ഇ-മെയില്‍ ചാറ്റുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കിലും സെല്‍ഫോണ്‍ നല്‍കുന്ന വിനിമയ സൌകര്യം മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.
പണാധിഷ്ഠിതമായ സമൂഹത്തില്‍ ബന്ധങ്ങളുടെ മൂല്യം പണം നിശ്ചയിക്കുമ്പോള്‍ പ്രണയവും കാമവും അങ്ങനെയാകാതെ തരമില്ലല്ലോ. ഇവിടെ പണം വിനിമയം ചെയ്യുന്ന സംഗതികളെ പ്രാപ്യമാക്കുന്ന ശ്രമത്തെ ലളിതമാക്കുകയാണ് സെല്‍ഫോണ്‍ പോലുളള ഉപകരണങ്ങള്‍.
ഗൂഢാഭിലാഷങ്ങള്‍, ആന്തരിക ചോദനകള്‍, ജൈവകാമനകള്‍ തുടങ്ങിയവയിലേക്ക് രഹസ്യമായി കടന്നെത്താന്‍ ഇത്തരം ഉപകരണങ്ങള്‍ വഴിയൊരുക്കുമ്പോള്‍ സ്വാഭാവിക പരിണതിയായ ദുരന്തം കടന്നെത്തുന്നു. ജീവിതം ശിഥിലമാകുകയും ചെയ്യുന്നു.

പൂ’ണ്ണ വായനക്ക്