Tuesday, November 2, 2010

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കം

നാട്ടുപച്ചയുടെ നാല്‍പ്പത്തിയെട്ടാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

അയ്യപ്പസംസ്കാരം -- കറപ്പന്‍
നേന്ത്രക്കായ മൂക്കുമ്പോള്‍ ശ്രാദ്ധമൂട്ടുക എന്നൊരു ചൊല്ലുണ്ട് പണ്ടത്തെ ഫ്യൂഡല്‍ മലയാളത്തില്‍. മരിച്ച കാരണവര്‍ക്ക് ശ്രാദ്ധം പ്രധാനമാണ്. പരേതാത്മാവിന്റെ വേണ്ടി കൈകൊട്ടി ശ്രാദ്ധമൂട്ടുന്ന പോലെ തന്നെ അമ്മാവന് പിന്നീടുള്ള ശ്രാദ്ധച്ചോറും പ്രധാനമാണ്. അതിന് പ്രധാനമാണ് കായ കൊണ്ടുള്ള മെഴുക്കുപുരട്ടി. അപ്പോള്‍ ആ കായ മൂക്കാതെ എങ്ങനെ ശ്രാദ്ധമൂട്ടും.

കൂടുതല്‍

കവിത
കിളി -- സി പി അബൂബക്കര്‍
ഒരുവശം ചാഞ്ഞു ചെരിഞ്ഞുനോക്കുന്നൊരീ
കുരുവിതന്‍ ലക്ഷ്യമെന്താവാം?
കവിയായ് പിറന്നു കിഴക്ക് പടിഞ്ഞാറ്
തെണ്ടിനടക്കണമെന്നോ?

കൂടുതല്‍

പുതുകവിതയോട്‌ അയ്യപ്പൻ മാഷ്‌ പറയുന്നുവോ:-- ശ്രീകൃഷ്ണദാസ്‌ മാത്തൂർ

കന്നി'യയ്യപ്പ'നാണല്ലേ? വരിക,
കരളിൻ നെയ്തേങ്ങയിൽ
ജീവിതം കത്തിക്കാനുള്ള ലാവ

കൂടുതല്‍

ജീവിതം

മസ്കറ്റ് മണല്‍കാറ്റുകള്‍- - സുധ ഷാ- മസ്കറ്റ് ഫിലിം വര്‍ക് ഷോപ്പ്--- സപ്ന അനു ബി ജോര്‍ജ്


തിയറ്ററില്‍ പോയി സിനിമകാണുന്ന ഒരാള്‍ വെള്ളിത്തിരയില്‍ നിറയുന്ന ഒരു സിനിമയെ കഥയായി മാത്രം കാണുന്നു. എന്നാല്‍ സിനിമ നിര്‍മ്മിക്കുന്നത് അതിന്റെ കഥാതന്തുവില്‍ നിന്നും, അതിനെ മെനെഞ്ഞെടുക്കുന്ന ഒരു സംവിധായകന്‍ ,പ്രേക്ഷകന്‍ കാണാനാഗ്രഹിക്കുന്ന കഥ മെനെഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.അവരുടെ മനസ്സിനിഷ്ടപ്പെടുന്ന കഥ,ആസ്വദിക്കത്തക്കാതായ ഒരു കഥ അതാണ്‍ സിനിമയുടെ കാതല്‍ .

കൂടുതല്‍


പലരും പലതും: 24. കടല്‍ എന്ന കടംകഥ. നാരായണസ്വാമി

അന്തരീക്ഷത്തെയപേക്ഷിച്ച് സമുദ്രത്തിന്റെ പരപ്പും ആഴവും തുച്ഛമാണ്. എന്നിട്ടും കടലിനെപ്പറ്റിയുള്ള നമ്മുടെ അറിവ് വളരെ കുറവാണ്. പല സമുദ്രരഹസ്യങ്ങളും നമുക്കിന്നുമറിയില്ല. കാരണം പലതാണ്.
കരയെക്കുറിച്ചും ശൂന്യാകാശത്തെക്കുറിച്ചും ഒരിടത്തുനിന്നുപഠിക്കാന്‍ നമുക്കൊരു തറയുണ്ട്.

കൂടുതല്‍

കാഴ്ച

നോട്ടത്തില്‍ ഇത്തവണ

സമര മുഖത്തു നിന്നും വാഗ്ദത്ത ഭൂമിയിലേക്ക് -- സുനില്‍ എം

കൂടുതല്‍

യാത്രയില്‍

ജൈനിമേട് ജൈനക്ഷേത്രം -- മുള്ളൂക്കാരന്‍

ചരിത്രപ്രാധാന്യമുള്ള ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു.

കൂടുതല്‍


ആന്‍ഡമാനിലൂടെ..----യാസ്മിന്‍

"Good night sweet princess"
Eva Ann Duncan
Born 1939 Died on november 13 th 1941


ചരിഞ്ഞ് കിടന്നിരുന്ന ഫലകത്തെ മൂടിയിരുന്ന നനഞ്ഞ മണ്ണ് കൈ കൊണ്ട് മെല്ലെ നീക്കിയപ്പോള്‍ തെളിഞ്ഞ് വന്ന അക്ഷരങ്ങള്‍..

കൂടുതല്‍

പുതുലോകം

ചിക്കന്‍ ദില്‍ക്കുഷ് ഉണ്ടാക്കുന്ന വിധം
ഇവിടെ

ബൂലോകം

ബ്ലോഗ് ജാലകം -- ഓസോണ്‍പരിരക്ഷകന്‍--ഷിനോജേക്കബ് കൂറ്റനാട്

തന്റെ പ്രവര്‍ത്തികൊണ്ട് ഒരു ദോഷം സംഭവിയ്ക്കുന്നു എന്ന് തിരിച്ചറിയുന്ന ഒരു മനുഷ്യന്‍ , ആ ദോഷത്തിന് ഉള്ളുതുറന്ന് പരിഹാരവും ചെയ്യുന്നു....
അങ്ങിനെ ഒരു കാഴ്ചയെ പരിചയപ്പെടുത്തട്ടെ...

കൂടുതല്‍

No comments: