Thursday, July 23, 2009

നാട്ടുപച്ച ലക്കം 18

നാടുപച്ചയുടെ ലക്കം ൧൮, വായനക്കാര്‍ക്കായി ഒട്ടേറെ വിഭവങ്ങള്‍ ....

വര്‍ത്തമാനത്തില്‍


പട്ടിതീറ്റയുടെ ദേശാഭിമാനി കാഴ്ച - സലീം മടവൂര്‍

മനോരമയും മാതൃഭൂമിയും മുഴുവന്‍ ബൂര്‍ഷ്വാ പത്രങ്ങളും പരതി നോക്കിയിട്ടും അമേരിക്കക്കാരന്‍ പട്ടി തിന്ന വാര്‍ത്ത കാണാനില്ല. ആ വാര്‍ത്ത പാര്‍ട്ടി പത്രത്തിലെ എക്സ്ക്ളൂസീവാണ്. ന്യൂയോര്‍ക്കില്‍ നടന്ന സംഭവം കുത്തക പത്രങ്ങള്‍ക്ക് കിട്ടുന്നതിന് മുമ്പ് ദേശാഭിമാനിയില്‍ വന്നത് പിള്ളയെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. പിള്ളസഖാവിന്റെ അഭിമാനം ഒരു തരം അഹന്തയായി.

ഒരു ദരിദ്ര 'മഹാരാജാവും' സമ്പന്ന സേവകരും - നിത്യന്‍

45 ഡയറക്ടര്‍മാരും 108 ജനറല്‍മാനേജര്‍മാരും ചൊറികുത്തിയിരിക്കാനുണ്ടായിട്ടും കാലാനുസൃതമായി മാറ്റം വല്ലതും നടത്തിയിരുന്നെങ്കില്‍ മഹാരാജാവിരുന്നിടം സ്വകാര്യ വിദേശ കമ്പനികള്‍ കൈയ്യേറുമായിരുന്നോ? ആളിരിക്കേണ്ടിടത്ത്‌ ആളിരുന്നില്ലെങ്കില്‍ വേറെയേതോ ജീവി ഇരിക്കുമെന്ന്‌ പ്രമാണം.

വളരെ വ്യത്യസ്തമായൊരു കഥ, മാധവീയം - എ.ജെ

ഉസ്മാന്‍ ഇരിങ്ങാട്ടിരി, സി. പി. അബൂബക്കര്‍ എന്നിവരുടെ കവിതകള്‍.

നിനക്ക് - ഉസ്മാന്‍ ഇരിങ്ങാട്ടിരി

എത്രമാത്രം - സി.പി.അബൂബക്കര്‍

വായനയില്‍ ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം Three mistakes of my life-നെ കുറിച്ച്... യാസ്മിന്‍.

ഷാഹിന റഫീക്ക് മഴയെ കുറിച്ച് ജീവിതത്തില്‍ എഴുതുന്നു...

മലയാളത്തിന്റെ പ്രിയപ്പെട്ട ഗന്ധര്‍വ്വന്‍ പത്മരാജന്റെ തൂവാനത്തുമ്പികളെക്കുറിച്ച് കെ.ഷാഹിന..

ബൂലോക വിചാരണയുടെ ലക്കം 18.. അനിതാമാധവം, മിഴിവിളക്ക്‌, ഇതു ഞാനാ ... ഇട്ടിമാളൂ, രാജീവ്‌ ചേലനാട്ട്‌, ഐശിബിയും മഷിക്കറുപ്പും, മാധവിക്കുട്ടി,സവ്യസാചി എന്നീ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുന്നു...

ഒപ്പം സ്ഥിരം പംക്തികളും....

Monday, July 13, 2009

ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം

ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം

1855 ല്‍ പ്രസിഡണ്ട് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സണെ അഭിസംബോധന ചെയ്തുകൊണ്ട് സുവാമിഷ് ഗോത്രത്തലവന്‍ ചീഫ്‌സിയാറ്റില്‍ എഴുതിയ കത്തിന്റെ പ്രസക്തമായ ഭാഗം.. സി.പി.അബൂബക്കറിന്റെ വിവര്‍ത്തനം...

നമ്മുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് വാഷിങ്ങ്ടണിലെ തിരുമനസ്സ് അറിവിച്ചിരിക്കുന്നു. ഹൃദയത്തിന്റേയും ശുഭാശംസകളുടെയും കരുണാവചനങ്ങളും അവിടുന്ന് അരുള്‍ ചെയ്തിരിക്കുന്നു. അവിടുത്തേ കൃപ . നമ്മുടെ സൗഹൃദം കൊണ്ട് അവിടുത്തേക്ക് ഒന്നും നേടാനില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ, അവിടുത്തേ ആജ്ഞ നാം പരിഗണിക്കുന്നു. ഇല്ലെങ്കില്‍, നമുക്കറിയാം, അവിടുത്തേ ആള്‍ക്കാര്‍, വെള്ളക്കാര്‍, തോക്കുമായി വന്ന് ഈ ഭൂമി കൈവശപ്പെടുത്തുമെന്ന് . സിയറ്റില്‍ മൂപ്പന്റെ വാക്ക് വാഷിങ്ങ്ടണിലെ തിരുമനസ്സിന് വിശ്വസിക്കാം. ഋതുക്കള്‍ മാറി മാറി വരുമെന്നപോലെ സത്യമായി വിശ്വസിക്കാം. നമ്മുടെ വാക്കുകള്‍ നക്ഷത്രങ്ങള്‍ പോലെയാണ്. അവ അസ്തമിക്കുന്നില്ല.
എങ്ങിനെയാണ് തിരുമനസ്സേ, ആകാശവും ഭൂമിയും കച്ചവടം ചെയ്യാന്‍കഴിയുക? ആകാശത്തിന്റെ വിശാലത? ഭൂമിയുടെ ഊഷ്മളത? നമുക്കിതാലോചിക്കാനേ വയ്യ. വായുവിന്റെ കുളിര്‍മയോ വെള്ളത്തിന്റെ തിളക്കമോ നമ്മുടെയാരുടേയും സ്വത്തല്ല. എങ്ങിനെയാണ് തിരുമനസ്സേ, അവിടുത്തേക്ക് ഇതൊക്കെ ഞങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുക? ഈ മണ്ണിന്റെ ഓരോ തരിയും ഞങ്ങള്‍ക്ക് പാവനമാണ്. ചൊമന്ന മനുഷ്യന്റെ ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, എല്ലാം പരിപാവനമാണ്- മരച്ചില്ലയും, മണല്‍ത്തീരവും, ഇരുള്‍ പരത്തുന്ന മൂടല്‍ മഞ്ഞും, വനവും, ശലഭഗീതവും, തിര്യക്കുകളുടെ ആരവവും, എല്ലാം.. പൊയ്കകളില്‍, പുഴകളില്‍ ചിന്നിയൊഴുകുന്ന ജലം, വെറും വെള്ളമല്ല, ഞങ്ങള്‍ക്ക്, ഞങ്ങളുടെ പിതൃക്കളുടെ ചോരയാണ്. ജലത്തിന്റെ മര്‍മ്മരം എന്റെ പിതാമഹന്റെ വിളിയാണ്. മുഴുവന്‍ വായിക്കുക..

Thursday, July 9, 2009

കേരളമേ ലജ്ജിക്കുക - സലീം മടവൂര്‍

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നാരായണപണിക്കരും അസി സെക്രട്ടറി സുകുമാരന്‍ നായരും ചേര്‍ന്ന് പത്രക്കാരുടെ മുമ്പാകെ എഴുന്നള്ളിച്ച വാചകങ്ങള്‍ കേരളത്തിലെ നായന്‍മാരടക്കമുള്ള ജനസമൂഹത്തെ ലജ്ജിച്ചു തല താഴ്ത്തിക്കാന്‍ മാത്രം ശക്തിയുള്ളവയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയുടെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത വാക്കുകള്‍ കേട്ടപ്പോള്‍ സാക്ഷാല്‍ നാരായണപ്പണിക്കര്‍ പോലും തലതാഴ്ത്തിയിരുന്നു. സമുദായ നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ എന്തു വൃത്തികേടും വിളിച്ചു പറയാമെന്നാണോ ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാവായ കേന്ദ്ര മന്ത്രിയെ പണ്ടത്തെ തമ്പുരാന്‍-കുടിയാന്‍ രീതിയില്‍ പടിക്കു പുറത്തു നിറുത്തിയിട്ടും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ എന്‍.എസ്.എസിനെ ന്യായീകരിക്കാന്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ ചേര്‍ന്നാല്‍ എല്ലാം ശുഭമായി.
മാറുന്ന ലോകത്തിനനുസരിച്ച് നായന്‍മാരെ മാറ്റിയെടുക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തുകൊണ്ടാണ് മന്നത്തു പത്മനാഭന്‍ എന്‍.എസ്.എസ് രൂപീകരിച്ചതും അതിനെ നയിച്ചതും. മുഴുവന്‍ വായിക്കാന്‍ ഇതിലൂടെ...