Sunday, June 6, 2010

നാട്ടുപച്ചയുടെ മുപ്പത്തിയൊന്‍പതാം ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയൊന്‍പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍


വര്‍ത്തമാനം

നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍

32 ശതമാനമെന്ന പുല്‍മേടിലെ മാന്‍പേടകളാവാതെ, മൌലികാവകാശങ്ങള്‍ നേടിയെടുക്കാന്‍ ഗര്‍ജിക്കുന്ന സിംഹികളാവുകയാണ് വനിതകള്‍ അവശ്യം വേണ്ടത്.വിശ്വസുന്ദരിമാരെയല്ല, മനോരമാ ദേവിക്കുവേണ്ടി ഉടുതുണി പറിച്ചെറിഞ്ഞ് 'ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്' ബാനറുമായി ആസാം റൈഫിള്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സിനുമുന്നില്‍ പ്രകടനം നടത്തിയ മണിപ്പൂരി അമ്മമാരെയും സഹോദരിമാരെയാണ് നമ്മള്‍ മാതൃകയാക്കേണ്ട
To Read More

ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു

മൂന്നാറിലും വളന്തക്കാട്ടും കിനാലൂരിലും നമുക്ക് ഇനി ആവശ്യം എണ്ണിയാല് തീരാത്ത വഞ്ചികളും കുരിശുകളുമാണ്. കാരണം മണ്ണിനേയും പരിസ്ഥിതിയേയും രക്ഷിക്കാന് ഇനി ദൈവങ്ങള്ക്കേ ആകൂ. .ദൈവനാമത്തില് തൊട്ടടുത്ത വഞ്ചിയിലേക്ക് ഒരു നാണയത്തുട്ട് നമുക്കുമിടാം, ഈ ഭൂമിക്കുവേണ്ടി, വരും തലമുറകള്ക്കുവേണ്ടി
To Read More

കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ

പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കുവാൻ ഡേറ്റിങ്ങിനും മറ്റും പങ്കാളിയെ തേടുകയും എന്നാൽ തന്റെ വധു കന്യകയായിരിക്കയും വേണം എന്ന് കരുതുന്ന മലയാളി യുവത്വങ്ങളെ സംബന്ധിച്ച് ഇത് യഥാര്‍ത്ഥത്തിൽ സ്വയം തിരിച്ചറിവിന്റെ സന്ദേശമാണ് നൽകുന്നത്
To Read More

വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം

കിനാലൂരിലെ യഥാര്‍ത്ഥപ്രശ്നം എന്താണ്, ഇതേക്കുറിച്ച് ആത്മാര്‍ത്ഥമായി ചിന്തിക്കാനോ സത്യസന്ധമായി കാര്യങ്ങള്‍ പറയാനോ ആരെങ്കിലും തയ്യാറാവുന്നുണ്ടോ ? ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം. തങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങളെ വളച്ചൊടിക്കുവാനും പെരുപ്പിച്ചു കാട്ടാനുമാണ് പലരും ശ്രമിക്കുന്നത്
To Read More

സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--

നമ്മുടെ മലയാളം അധ്യാപകര്‍ക്കിടയില്‍ സംസ്കൃതവിരോധം പടരാനുള്ള കാരണമെന്താണ് ? 'അടുത്തകാലത്തായി മലയാളം പഠിക്കുന്നതും പഠിപ്പിക്കുന്നതും പിന്നാക്ക വിഭാഗക്കാരാണെ'ന്ന് ഒരിക്കല്‍ പുരോഗമന സാഹിത്യനായകന്‍ കെ.ഇ.എന്‍ പറഞ്ഞിട്ടുള്ളതിനോടു കൂട്ടിവായിച്ചാല്‍ഉത്തരമായി
To Read More

കഥ

കുളമ്പുമനുഷ്യന്‍ -- പ്രദീപ്‌ പേരശ്ശന്നൂര്‍

കുളമ്പുമനുഷ്യനെ കണ്ടു എന്ന്‌ പറഞ്ഞ്‌ അനുഭവസ്ഥര്‍ പലരും രംഗത്തിറങ്ങി. അവര്‍ നിറം പിടിപ്പിച്ച കഥകള്‍ മെനയാന്‍ തുടങ്ങി. നേര്‍ത്ത ഭയവും ജിജ്ഞാസയും നമുക്കൊരു ആനന്ദം തരുമല്ലോ, അതായിരുന്നു കുളമ്പുമനുഷ്യന്‍ പ്രദാനം ചെയ്‌തിരുന്നത്‌
To Read More

ജീവിതം

മനസിലെ മണലാരണ്യങ്ങള്‍ -- ബഷീര്‍

ഹമീദ് എന്തു പിഴച്ചു ? ചുട്ടുപഴുത്ത മണാലരിണ്യത്തില്‍ സ്വന്തക്കാര്‍ക്കു വേണ്ടി ചോര നീരാക്കിയ ഹമീദ്, സഹോദരിമാരേയും അനിയനേയും ബന്ധുക്കളെയുമൊക്കെ കര പറ്റിച്ച ഹമീദ്.... അവനര്‍ഹിക്കുന്നുണ്ടായിരുന്നോ ഇത്
To Read More

പലരും പലതും: 17. കാനേഷുമാരി. നാരായണസ്വാമി

ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലാണത്രെ ഇന്ത്യയിൽ ആദ്യത്തെ ചിട്ടപ്രകാരമുള്ള തലതൊട്ടെണ്ണൽ നടന്നത്‌. ബ്രിട്ടീഷുകാർക്ക്‌ ഭരിച്ചുമുടിക്കാൻ നാട്ടിലെ പ്രജകളുടെ എണ്ണവും തരവും (തരക്കേടും) അറിയണമായിരുന്നു. സായ്‌പുമാരെ ഇവിടത്തെ ജനങ്ങളും ജനസംഖ്യയും മതവും ജാതിയും അത്രമാത്രം കുഴക്കിയിരുന്നു. ഇന്നുമതെ
To Read More

കാഴ്ച
കുടകു ഭരണി! --- എ ജെ

കേട്ടാല്‍, ഏഴു കുളി കഴിഞ്ഞാലും പോകാത്ത മുട്ടന്‍ തെറികളാണ് ഈ ആഘോഷത്തിന്റെ പ്രധാന ഇനം. ഇന്നും ഏതാണ്ട് അടിമകളെപ്പോലെ ജീവിച്ചു വരുന്ന ആദിവാസികള്‍ക്ക് ആരെയും ഭയക്കാതെ സര്‍വ സ്വാതന്ത്ര്യത്തോട് കൂടി പരസ്യമായി, തെറി തന്നെ ഉരുവിട്ട് നടക്കാനുള്ള വര്‍ഷത്തിലെ ഒരേ ഒരു അവസരമാണിത്.
To Read More

പുതുലോകം
വറുത്ത മീന്‍ കറി -- അമ്പിളി മനോജ്

പാചകത്തില്‍ ഇത്തവണ വറുത്ത മീന്‍ കറി ഉണ്ടാക്കുന്ന വിധം
To Read More

ചിരി വര ചിന്ത
മഹാബലി -- എം എസ് പ്രകാശ്

അവശേഷിച്ച ഈ ഒന്നേമുക്കാല്‍ മീറ്റര്‍ കൂടി........
To Read More

ബൂലോഗം
ബൂലോഗവിചാരണ 38 -- എന്‍ കെ
ബൂലോഗവിചാരണയില്‍ ഇത്തവണ സത്യാന്വേഷി എന്ന ബ്ലോഗ്
To Read More

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ജൂണ്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ 12 കൂറിലും ജനിച്ചവര്‍ക്കുണ്ടാവുന്ന അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
To Read More

No comments: