Wednesday, May 19, 2010

നാട്ടുപച്ച മുപ്പത്തിയെട്ടാമത് ലക്കം

നാട്ടുപച്ചയുടെ മുപ്പത്തിയെട്ടാമത് ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍ ഇതാ


വര്‍ത്തമാനം

ഉരകല്ല് -- പാട്രിയാട്രിസവും പച്ചനോട്ടിസവും -- ജി മനു

വിദേശകുത്തകയ്ക്ക് കോളയൂറ്റാന്‍ പാവപ്പെട്ടവന്റെ മണ്ണിലെ ജലം തീറെഴുതിക്കൊടുക്കാന്‍ കടലാസില്‍ ഒപ്പിട്ടുകൊടുക്കുമ്പോഴും, കുടിയൊഴിപ്പിക്കപ്പെടുന്നവന്റെ നെഞ്ചിലേക്ക് വികസനത്തിലെ പത്തുവരിപ്പാതയ്ക്ക് പിക്കാസിറക്കുമ്പോഴും, ഡോളര്‍ഡ്രീംസില്‍ കണ്ടല്‍ക്കാടും പുഴയുടെ അവശേഷിച്ച ജലകാരുണ്യവും അടിയറവക്കുമ്പോഴും, ചൂണ്ടുവിരലിലെ കരിമഷിക്കായി അയ്യഞ്ചുകൊല്ലംകൂടുമ്പോള്‍
കൂടുതല്‍ വായനക്ക്

തൊഴുത്തില്‍ ഒരു മാവോയിസ്റ് -- നമ്പ്യാര്‍

ജോര്‍ജ് ബുഷിനെതിരേ സദ്ദാം ഹസൈന്‍ പോലും ഉപയോഗിക്കാത്ത ചാണക വെള്ളം എന്ന മാരകായുധം നിര്‍മ്മിച്ചവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാം. ആ ചാണകം തൊഴുത്തില്‍ ഉല്‍പാദിപ്പിച്ച ടെക്നോളജിക്കല്‍ ബാക്ഗ്രൌണ്ട് സ്വന്തമായി വികസിപ്പിച്ച ആ പുള്ളിപ്പശുവിനേയും. എവിടെയോ എന്തോ കുഴപ്പമുണ്ട്. അധികം ബുദ്ധിമുട്ടേണ്ട. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കുറച്ച് ബുദ്ധി താനേ തെളിയും. എന്നിട്ടാവ
കൂടുതല്‍ വായനക്ക്

മാധ്യമങ്ങളും ജുഡീഷ്യറിയും -- നിത്യന്‍

ജനാധിപത്യത്തിന്റെ രണ്ട്‌ നെടുംതൂണുകള്‍ എന്ന സ്ഥാനം ഇപ്പോഴലങ്കരിക്കുന്നത്‌ ജുഡീഷ്യറിയും മീഡിയയുമാണ്‌.ആരാണ്‌ കൂടുതല്‍ സ്വതന്ത്രര്‍, ആര്‍ ആരുടെ കാര്യത്തില്‍ ഇടപെട്ടു കുളം തോണ്ടരുത്‌, ആര്‍ക്ക്‌ ആരുടെ കാര്യത്തിലിടപെട്ടു കുളമാക്കാം എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ജനാധിപത്യത്തിന്റെ ആദികാലം മുതലേ നടന്നുകൊണ്ടിരിക്കുന്നു..
കൂടുതല്‍ വായനക്ക്

പ്രശ്നം ശിരോവസ്ത്രം മാത്രമോ? എ ജെ

ഇപ്പോള്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും, മുസ്ലിം സ്ത്രീകളുടെ തല മറക്കല്‍/ശരീരം മറക്കല്‍ വിവാദം കത്തിപ്പടരുകയാണല്ലോ? ഇങ്ങ് കേരളത്തിലും അതിന്റെ അലയൊലികള്‍ സാമാന്യം ശക്തമാ‍യിത്തന്നെ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. എരിയുന്ന തീയില്‍ എണ്ണ ഒഴിച്ച് ആളിക്കത്തിക്കുവാന്‍ ഉള്ള ബോധപൂര്‍വമായ ശ്രമം പല മൂലകളില്‍ നിന്നും വിജയകരമായി നടപ്പാക്കികൊണ്ടിരിക്കുന്നുമുണ്ട്.
കൂടുതല്‍ വായനക്ക്

കവിത

രണ്ട് കവിതകള്‍ -- ഗീതാ രാജന്‍

കൊയ്ത്തു കഴിഞ്ഞൊരു പാടം പോല്‍ ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍ നിശ്ചലമായൊരു - പക്ഷി പോലെയും മേഘങ്ങള്‍ മൂടികെട്ടിയ മനസ്സേ എന്തേ നീ പെയ്തില്ല..
കൂടുതല്‍ വായനക്ക്

വായന

ആടുജീവിതങ്ങള്‍ -- എസ് കുമാര്‍

2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകം വായിക്കപ്പെടുന്നു.
കൂടുതല്‍ വായനക്ക്

വീണുപോയ ജീവിതങ്ങള്‍ -- യാസ്മിന്‍

2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍..
കൂടുതല്‍ വായനക്ക്

ജീവിതം

പലരും പലതും: 16. മൂപ്പന്‍ - നാരായണസ്വാമി

ഞങ്ങളുടെ നാട്ടില്‍ 'കുഡുംബി' സമുദായക്കാരെയാണ്‌ 'മൂപ്പന്‍' എന്ന പേരില്‍ വിളിക്കുന്നത്‌. അതൊരു സ്ഥാനപ്പേരായിരിക്കണം, കാരണം ഒട്ടുമിക്ക കായികാധ്വാനങ്ങളിലും അവരായിരുന്നു മുപ്പന്മാര്‍. പുരുഷന്മാര്‍ പാടത്തും പറമ്പത്തും പണിയെടുത്തപ്പോള്‍ സ്ത്രീകള്‍ (അവരെ 'ബായിമാര്‍' എന്നു വിളിച്ചിരുന്നു) പൊതുവെ അയലത്തെ വീട്ടുവേലകളില്‍ സഹായിച്ചു. തികച്ചും പരാധീനതയിലായിരുന്ന ആ സമൂഹം
കൂടുതല്‍ വായനക്ക്

മസ്കറ്റ് മണല്‍ക്കാറ്റുകള്‍ --മദേഴ്സ് ഡെ” ആഘോഷിക്കാത്ത അമ്മ -- സപ്ന അനു ബി ജോര്‍ജ്

പൊക്കിള്‍ക്കൊടി മുറിച്ച് , ഒരു ജീവന്‍ ആദ്യമായി ശ്വാസം വലിക്കുമ്പോള്‍ ആ മാതൃഹൃദയം സായൂജ്യമടയുന്നു . ഏതൊരമ്മയ്ക്കും ഒരായുസ്സിന്റെ ചാരിതാര്‍ത്ഥ്യം നല്കാന്‍ വേണ്ടിയുള്ള ജീവന്റെ തുടിപ്പ്.ആ കുഞ്ഞിനുവേണ്ടി സഹിച്ചും,ക്ഷമിച്ചും,സ്നേഹിച്ചും ഒരു നല്ല മാതൃകയായി അമ്മ ജീവിക്കുന്നു
കൂടുതല്‍ വായനക്ക്

കാഴ്ച

ലെന്‍സ് --കാവലാള്‍ -- സാഗര്‍

പുതുലോകം

മുട്ട കുഴലപ്പം -- അമ്പിളി മനോജ്

ബൂലോഗം

ബൂലോഗവിചാരണ 37 -- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ നീലാംബരി, ശിവകാമിയുടെ കാഴ്‌ചകള്‍ , കണ്ടകശനി എന്നീ ബ്ലോഗുകള്‍
കൂടുതല്‍ വായനക്ക്

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മെയ് 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ പന്ത്രണ്ട് കൂറുകളിലും ജനിച്ചവര്‍ക്കുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി തുടങ്ങിയവ അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്
കൂടുതല്‍ വായനക്ക്

വിവാഹ വിഷയത്തില്‍ ജാതകച്ചേര്‍ച്ചയുടെ അടിസ്ഥാനവും സാദ്ധ്യതകളും ചെമ്പോളി ശ്രീനിവാസന്‍

ജാതകച്ചേര്‍ച്ച ജീവിതത്തില്‍ നല്‍കുന്ന ഗുണകരമായ കാര്യങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് കാണാവുന്നതാണ്.വിവാഹം ഒരു ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ നടത്തിയാല്‍ ആ ദമ്പതികള്‍ക്ക് സുഖാനുഭവങ്ങള്‍ അനുഭവിച്ച് കൊണ്ട് ജീവിക്കും
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

No comments: