Thursday, June 24, 2010

കിസ്സ കുര്‍സി കാ

മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്‌. നിലത്തുനിന്ന്‌ കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!
ബാർബർ ഷോപ്പിലൊഴിച്ച്‌ -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്‌!

മുംബൈക്കടുത്ത്‌ കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്‌; അവിടെ ഒരു വിളക്കുമരവും (ലൈറ്റ്‌ ഹൗസ്‌). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട്‌ മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച്‌ ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന്‌ അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത്‌ മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്‌; ഇന്ന്‌ എങ്ങിനെയന്നറിയില്ല


click here for more reading

No comments: