മനുഷ്യന്റെ ഇത്രയുംകാലത്തെ പുരോഗതി വെറും ഒന്നരയടിയാണെന്നു പറയാറുണ്ട്. നിലത്തുനിന്ന് കസേരയിലേക്കുള്ള ഉയരം; അത്രതന്നെ. ആ കസേരവച്ചുള്ള അവന്റെ ഒരു കളി!
ബാർബർ ഷോപ്പിലൊഴിച്ച് -- അവിടെ അവന്റെ കഴുത്തിനുപിന്നിൽ കത്തിയുണ്ട്!
മുംബൈക്കടുത്ത് കടലിൽ ഘണ്ഡേരി എന്നൊരു ദ്വീപുണ്ട്; അവിടെ ഒരു വിളക്കുമരവും (ലൈറ്റ് ഹൗസ്). അവിടെ ഇറങ്ങാനും കുറെ പര്യവേക്ഷണങ്ങൾ നടത്താനും അവിടത്തെ പോർട്ട് മാസ്റ്ററിന്റെ അനുവാദം വേണമായിരുന്നു. കത്തയച്ചിട്ടൊന്നും മറുപടികിട്ടാത്തതിനാൽ, രണ്ടുംകൽപ്പിച്ച് ഒരു ബോട്ടിൽ അവിടെ ചെന്നിറങ്ങി. പേരിന് അവിടെ ഒരു കടവുണ്ടായിരുന്നു. നടപ്പാത മുഴുവൻ ചെടിയും ചവറും. പൊരിഞ്ഞ മഴയും. ഇടയ്ക്കിടെ പാമ്പിൻ പടങ്ങൾ. ഒറ്റപ്പെട്ട ഗുഹാദ്വാരങ്ങളിൽ കത്തിയ വിറകും ചാരവും പിന്നെ പൊട്ടിയ കലങ്ങളും മദ്യക്കുപ്പികളും മറ്റും മറ്റും. ഇത് മൂന്നു പതിറ്റാണ്ടു മുൻപത്തെ കാര്യമാണ്; ഇന്ന് എങ്ങിനെയന്നറിയില്ല
click here for more reading
Thursday, June 24, 2010
Monday, June 21, 2010
പൌലോ കൊയ്ലോയും സൂപ്പിക്കയും
എന്റെ റൂം മേറ്റായിരുന്നു സൂപ്പിക. ഒരു 'ഓഫീസ് ബോയ്' ആയി ജോലി ചെയ്യുന്ന അദ്ദേഹം മുപ്പതോളം പേര്‍ താമസിക്കുന്ന ഞങ്ങളുടെ വലിയ വില്ലയിലെ ശുചീകരണ വകുപ്പു മന്ത്രികൂടിയാണ്. പാവം, നിരുപദ്രവകാരി, ശുദ്ധ ഗതിക്കാരന്‍ തുടങ്ങിയ ഭേദപ്പെട്ട എല്ലാ ഗുണവിശേഷണങ്ങളും മൂപ്പര്‍ക്ക് ചേരും. ഫലിതം പറയാന്‍ ആളിത്തിരി സമര്‍ഥനാണ്. 'സൂഫി പറഞ്ഞ കഥ' എന്ന സിനിമ വരുന്നതിനും കെ.പി.രാമനുണ്ണി അങ്ങനെയൊരു നോവല്‍ എഴുതുന്നതിനും നുമ്പേ, ഈ 'സൂപ്പി പറഞ്ഞ കഥകള്‍' ഞങ്ങള്‍ക്കിടയില്‍ ഹിറ്റാണ്.
click here for further reading....
click here for further reading....
ജബുലാനി ഉരുളുമ്പോള്‍
"Give Me Freedom..Give Me Fire...Give Me Reason..Take Me Higher"
റിംഗ് ടോണായും കോളര്‍ ട്യൂണായും കാതില്‍നിന്ന് ഹൃദയത്തിലേക്ക് ഈ ലോകകപ്പ് ഗാനം പതഞ്ഞുകയറുമ്പോള്‍, സായാഹ്നസവാരിക്കാരന്റെപോലും കണ്ണുകള്‍ തിളങ്ങുന്നതെന്തുകൊണ്ടാണ്?. ദേശങ്ങള്‍ ഒരുമിക്കുന്നതുകാണാന്‍ ആണവയുദ്ധത്തിനു ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന വട്ടമേശസമ്മേളനങ്ങള്‍ എത്തുന്നതും കാത്തിരിക്കുന്ന ലോകത്തിനുമുന്നില്‍, കാല്പന്തുകളിയുടെ ഫ്ലക്സ് ബോര്‍ഡുകളും തൊട്ടുരുമ്മിയിളകുന്ന പലതരം പതാകകളും കാലഹരണപ്പെട്ട ‘ഇസ‘ങ്ങള്‍ക്ക് പകരുവാനാകാത്ത വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ വിളമ്പിക്കൊടുക്കുമ്പോള്‍ ഏതൊരുവന്റേയും കരളില്‍ കുളിര്‍കണം നിറയുന്നതെന്തുകൊണ്ടാണ്? പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...
For more reading click here

Sunday, June 20, 2010
കഥാമത്സരം
നാട്ടുപച്ചയും ലിപി ബുക്സും ചേര്‍ന്ന് കഥാമത്സരം സംഘടിപ്പിക്കുന്നു.
മലയാളത്തിലുള്ള മൌലിക രചനകള്‍ ജൂണ്‍ 30 നു മുന്‍പ് ലഭിക്കണം. പ്രത്യേക വിഷയമില്ല. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. മത്സരത്തിനയക്കുന്ന കഥകള്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാവരുത്.
മികച്ച രചനകള്‍ക്ക് ലിപി ബുക്സ് നല്‍കുന്ന 10,000/- രൂപയുടെ പുസ്തകങ്ങളാണു സമ്മാനമായി നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടുപച്ച സന്ദര്‍ശിക്കുക

ജബുലാനി ഉരുളുമ്പോള്‍ ചന്ദനപ്പള്ളി ചിരിക്കുന്നു
പെപ്സിയും കൊക്കക്കോളയും സ്പോണ്‍സര്‍ ചെയ്യുന്ന ക്രിക്കറ്റില്‍നിന്നും ഏകലോകസാഹോദര്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫുട്ബോളിലേക്കുള്ള ദൂരം നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതുതന്നെയാണ്...മലബാറിലെ റോഡുകളിലൂടെ വെറുതെ ഒന്നു നടന്നാല്‍ മതി..തിരിച്ചറിയാം ഈ ഹൃദയസ്പന്ദനങ്ങള്‍.ബോള്‍ വലകുലുക്കിയാല്‍ ‘പണിപറ്റിച്ചല്ലോ പഹയന്മാര്‍’ എന്ന് സ്നേഹത്തോടെയുള്
To Read More
To Read More
കിസ്സ കുര്‍സി കാ
കസേരയോടുള്ള ആസക്തി, പ്രതിപത്തി, ആശ്രീയത, വിഭ്രമം എല്ലാം പരക്കെ ഉണ്ട്. പ്രത്യേകിച്ചും സര്‍ക്കാര്‍ ഓഫീസുകളില്‍. പഴയ തലവര്‍മാറി പുതിയവര്‍ വരുമ്പോള്‍ മറ്റെന്തും മാറ്റിയില്ലെങ്കിലും കസേര പുതിയതൊന്നു വാങ്ങുക ഒരുതരം മനോരോഗംപോലെയാണ്. സ്ഥാനമൊഴിയുമ്പോള്‍ തന്റെ കസേര (സ്‌ഥാനമല്ല) തന്റെ പ്രിയപ്പെട്ടവനുകൊടുക്കുന്നതു പതിവാണ്. കിട്ടിയവര്‍ അതില്‍ ഊറ്റംകൊള്ളുന്നതും കാണാം
പൂര്‍ണവായനക്ക്
പൂര്‍ണവായനക്ക്
Friday, June 18, 2010
ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് --
ഇനിയൊരു നിമിഷം ഞാനീടെ കിടക്കില്ല , ഇവരെന്നെ കൊല്ലും , എന്തെല്ലാമോ നടക്കുന്നിണ്ടിവിടെ, എനിക്ക് മനസ്സിലാകാത്ത എന്തെക്കെയോ..."ഉമ്മയങ്ങനെ നിര്‍ത്താതെ പറഞുകൊണ്‍ടിരിക്കുകയാണു.
" ദേ കണ്‍ടില്ലേ ചുറ്റിനും , ഒക്കെയും ജീവനില്ലാത്ത ശവങ്ങളാ ....തലയില്ലാത്ത വെറും പ്രതിമകള്‍, നോക്കിക്കേ ഒറ്റയൊന്നും അനങ്ങുന്നു പോലുമില്ല ". തൊട്ടപ്പുറത്തെ ബെഡിലേക്ക് ചൂണ്ടി ഉമ്മ എന്റെ കാതില്‍ മന്ത്രിച്ചു."ദേ ഇന്നലേം രാത്രി ആ ശവത്തിന്റെ തലേന്ന് എന്തോ ദ്രാവകം വലിച്ചെടുത്തിരുന്നു, എന്നിട്ട് ഇവരെല്ലാവരും കൂടി അത് ശാപ്പിട്ടു, ശവം തീനികളാ ഒക്കെ".തൊട്ടടുത്ത് നിന്നിരുന്ന സിസ്റ്ററെ ചൂണ്ടി ഉമ്മ ആംഗ്യം കാട്ടി. എന്നെ ഇപ്പൊ ഈടെ നിന്ന് മാറ്റണം , ഉമ്മ വാശിപിടിക്കുകയാണു.
TO READ MORE CLICK HERE

Subscribe to:
Posts (Atom)