Wednesday, October 28, 2009

നമ്മള്‍ മിടുക്കന്മാര്‍!!!

അച്ഛനമ്മമാർ കൊച്ചുകുഞ്ഞുങ്ങൾക്ക്‌ കളിത്തോക്കുവാങ്ങിക്കൊടുക്കുന്നു; മുതിർന്നാൽ എയർഗൺ। കുട്ടികൾ അതുപൊട്ടിച്ചുകൊല്ലുന്ന കാടപ്പക്ഷികളെ മസാലയിട്ടുവരട്ടി അവർക്കുകൊടുത്തു സായൂജ്യമടയുന്നു. മക്കൾ ഗർഭ-നിരോധന ഉറ ബലൂണാക്കിവീർപ്പിച്ചു തട്ടിക്കളിക്കുമ്പോൾ പരസ്പരം നോക്കി ശൃംഗരിക്കുന്നു
പലരും പലതും

ജ്യോനവന്‍ ഒരോര്‍മ്മ

പുതിയ കവിതകളൊന്നും ഇനി പൊട്ടക്കലത്തില്‍ ഉണ്ടാകില്ല. അഭിപ്രായം കുറിച്ചുവെച്ചാല്‍ തിരിച്ചു മറുപടിയും ഉണ്ടാകില്ല. നല്ലൊരു വായനക്കാരനായി മറ്റുബ്ലോഗുകളിലും അവനെ കാണാനാകില്ല. എങ്കിലും പൊട്ടക്കലത്തിലേക്ക് കൊക്കിലൊതുങ്ങുന്ന കല്‍ക്കഷണങ്ങളുമായി ഇനിയും പറന്നു ചെല്ലേണ്ടിവരും. ഒരിക്കലും വറ്റിയുണങ്ങാത്ത തെളിനീര്‍ കിനാവുകണ്ട്. ചില കവിതകള്‍ അത്രമേല്‍ കൊതിപ്പിക്കുന്നുണ്ട്.
ജ്യോനവന്‍ ഒരോര്‍മ്മ

Thursday, September 17, 2009

പനിമയം കേരളം - നാട്ടുപച്ച പുതിയ ലക്കം വായിക്കൂ..

നാടെങ്ങും പനി... പനിമാറിയാലും വേദന മാറുന്നില്ല... എന്താണിതിനു കാരണം? നാട്ടുപച്ചയുടെ പുതിയ ലക്കത്തില്‍ പനിയെക്കുറിച്ച് നാലു ലേഖനങ്ങള്‍...

ചികുന്‍ ഗുനിയ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിട്ട് ഇപ്പോള്‍ നാലു വര്‍ഷത്തോളമാകുന്നു; കേരളത്തിലെത്തിയിട്ട് രണ്ടര വര്‍ഷവും. തെക്കന്‍ കേരളത്തിലാരംഭിച്ച് മധ്യകേരളത്തിലേയ്ക്കും മലബാര്‍ മേഖലയിലേയ്ക്കും കയറുകയാണ് ഈ വിചിത്ര രോഗം. എന്താണീ വൈറസ് ?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറി എന്നു പറയാം

പനിബാധിച്ചു മരിച്ചു'' എന്ന് സ്ഥിരമായി നമ്മുടെ പത്രങ്ങളിലും, ടി.വിയിലും വാര്‍ത്തവരുന്നുണ്ട്. എന്നാല്‍ "പനി'' എന്ന അസുഖം മൂലം ലോകത്താരും മരിച്ചിട്ടില്ല. പനി എന്നത് ഒരു ലക്ഷണം മാത്രമാണ്.

സഹസ്രാബ്ദങ്ങള്‍ക്കുമുന്നേ സുശ്രുതന്‍ കുപ്പിച്ചില്ലുകൊണ്ട് തലയോടുകീറിയേടത്ത് ഇന്ന് ആളുകള്‍ പനിപിടിച്ച് ചാവുമ്പോള്‍ ആള്‍ക്കൊന്ന് സര്‍ജിക്കല്‍ കത്തിയുമെടുത്ത് ആരോഗ്യവകുപ്പുകാര്‍ ആലുവാമണപ്പുറത്തുപോയി ഒരു കൂട്ടഹരാകിരി നടത്തി മാനക്കേടില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടത്.

'പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനം' എന്ന് നേരേ ചൊവ്വേ വിളിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാര്‍, മലപ്പുറത്തുകാരന്‍ എം സ്വരാജ് നായരല്ലല്ലോ. അതിനാല്‍ വാക്കില്‍ അല്പം മിതത്വം വരുത്തിയെന്നേ ഉള്ളൂ. ഉദ്ദേശിച്ചതും ലക്ഷ്യമിട്ടതും അതുതന്നെ. 'മാധ്യമ പ്രവര്‍ത്തകര്‍ക്കെന്താ കൊമ്പുണ്ടോ' എന്ന്.

ജീവിതത്തില്‍ രണ്ടു ലേഖനങ്ങള്‍..
വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത്‌ ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത്‌ 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്‌. പരിഭാഷക്കാരൻ രസികനാവണം.

എന്റെ അമ്പരപ്പുകണ്ടിട്ടാവണം അയാള്‍ പതുക്കെ മന്ത്രിച്ചു. ”ഇക്ക് പ്രാന്തൊന്നൂല്ല്യ കുട്ട്യെ..... എല്ലാരും കൂടി ഇന്നെപ്രാന്തനാക്കീതാ....ഇക്കുപ്പായം ഇക്കിനി ഊരാന്‍ പറ്റൂലാ... ആരും സമ്മതിക്കൂലാ അയിന് “



മൈതാനത്തില്‍ വായിക്കൂ...
വെല്‍ഡണ്‍ റിക്കി; ക്രിക്കറ്റെന്നാല്‍ പരസ്യം മാത്രമല്ല - മുരളീകൃഷ്ണ മാലോത്ത്
ശ്രീലങ്കയില്‍ കോംപാക് ക്രിക്കറ്റ് കിരീടമുയര്‍ത്തിയതും ലോകറാങ്കിംഗില്‍ ഒരു ദിവസത്തേക്കെങ്കിലും ഒന്നാമതെത്തിയതും നെഹ്റുകപ്പ് ഫുട്ബോളില്‍ ജേതാക്കളായതും ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ നടാടെ മെഡല്‍ കുറിച്ചതും ഫൈനലില്‍ മഹേഷ് ഭൂപതി സഖ്യത്തെ തുരത്തി ലിയാന്‍ഡര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടതും ഇന്ത്യയ്ക്ക് അഭിമാനം പകരുന്നു

എന്‍.കെ.എഴുതിയ ബൂലോഗ വിചാരണ ലക്കം 22.. ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്, ബ്ലോഗ്ഭൂമി, കൃഷ്ണതൃഷ്ണ, ലേഡിലാസറസ് തുടങ്ങിയ ബ്ലോഗുകളിലൂടെ..

ഇത്തവണ രണ്ടു പാചകക്കുറിപ്പുകള്‍...

നെയ്ച്ചോറ് - അമ്പിളി മനോജ്
മേത്തി ചിക്കന്‍ - സപ്ന അനു ബി ജോര്‍ജ്ജ്

ഒപ്പം ഗ്രഹചാരഫലങ്ങളും മറ്റ് സ്ഥിരം പംക്തികളും... വായിക്കൂ... അഭിപ്രായം എഴുതൂ..

ഇഷ്ടപ്പെട്ടെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...

നാട്ടുപച്ച


Thursday, September 10, 2009

കാഞ്ചീവരം


പണ്ട്, പണ്ടെന്നുവച്ചാല്‍ വളരെയൊന്നും പണ്ടാല്ലാത്ത പണ്ട്, ഒരിടത്തൊരു നെയ്ത്തുകാരനുണ്ടായിരുന്നു। മനോഹരമായപട്ടുസാരികള്‍ നെയ്യുമ്പോഴും സ്വന്തം ഭാര്യയ്ക്ക് ഒരു പട്ടുസാരി നല്‍കാന്‍ പാങ്ങില്ലാതിരുന്ന ഒരു പാവം നെയ്ത്തുകാരന്‍ । അയാള്‍ക്ക് ആറ്റുനോറ്റ് ഒരു പെണ്‍കുഞ്ഞ് പിറന്നു. പട്ടുസാരിയുടുപ്പിച്ചേ മകളുടെ കല്ല്യാണം നടത്തുവെന്ന് അയാളുറപ്പിക്കുന്നു. നാട്ടാര്‍കേള്‍ക്കേ അയാളതു പറയുകയും ചെയ്തു. പട്ടെന്നാല്‍ ആര്‍ഭാടമെന്നാണര്‍ത്ഥം. ഭാര്യ മരിക്കുമ്പോള്‍ പോലും പട്ടുപുതപ്പിക്കാന്‍ കഴിയാത്തയാളാണയാള്‍; തൊഴിലുടമ നല്‍കുന്ന തുച്ഛമായ വേതനത്തിന് അയാള്‍ നെയ്യുന്ന മനോഹരമായ പട്ടുസാരികള്‍ക്ക് വന്‍‌വിലയ്ക്ക് വിറ്റുപോകുമ്പോഴും...മകള്‍ക്ക് കല്ല്യാണപ്രായമായി. അവള്‍ക്ക് എങ്ങിനെ ഒരു പട്ടുസാരി നല്‍കും? നെയ്ത്തുകാരന്റെ ചിന്ത അതുമാത്രമായി. ......... പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കാഞ്ചീവര’ത്തെക്കുറിച്ച് അനില്‍ അനില്‍ എഴുതിയ ആസ്വാദനക്കുറിപ്പ് നാട്ടുപച്ചയുടെ പത്തായത്തില്‍ നിന്നും...

Saturday, September 5, 2009

വീണ്ടുമൊരോണം

നാട്ടില്‍ വീണ്ടുമൊരോണം। നാട്ടുപച്ചക്ക് ഇത് ആദ്യത്തെ തിരുവോണം.സങ്കല്പത്തിലെ പഴയ മാവേലിക്കാലം ഓര്‍മ്മപ്പെടുത്തലായിപ്പോലും ഇന്നില്ല. എല്ലാരും ഒന്നല്ലെന്ന ഓര്‍മ്മ നിരന്തരം പിന്തുടരുന്ന പുതിയ കാലത്ത് മുടിഞ്ഞ വിലയിലും കഴുത്തറുപ്പന്‍ കച്ചവടപ്പൊലിമയിലും മങ്ങിമയങ്ങി സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും ടെലിവിഷന്‍ പാതാളങ്ങളിലേക്ക് മാവേലി മറഞ്ഞിട്ടുണ്ടാകും.
ചുറ്റിനും പൂക്കളും പച്ചപ്പുമില്ലാത്ത മലയാളിക്ക് മനസ്സിലെ പച്ചപ്പെങ്കിലും നിലനിറുത്താനുള്ള തുരുത്താണ് നാട്ടുപച്ച. കുറഞ്ഞപക്ഷം അങ്ങനെയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നാടിനെക്കുറിച്ചോര്‍ക്കുന്നവര്‍ക്കൊപ്പം വരും നാളുകളിലും ഞങ്ങളുണ്ടാകും...
നിറഞ്ഞ വായനയുടെ ഓണാശംസകളോടെ നാട്ടുപച്ച ടീം ഒരുക്കിയ ഓണപ്പതിപ്പ് വായിക്കൂ....

നാട്ടു വര്‍ത്തമാനങ്ങളില്‍

ഓണം ആഘോഷിക്കേണ്ടതുണ്ടോ? - ഷാ

സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും - നിത്യന്‍

കോട്യേരി നാടുവാണീടും കാലം --അനിലന്‍

പലരും പലതും: പാണ്ഡു - നാരായണസ്വാമി

ആത്മീയത്തില്‍ നിബ്രാസുല്‍ അമീന്‍ എഴുതുന്ന റമസാന്‍ പുണ്യങ്ങളുടെ പൂക്കാലം

ഈ ലക്കത്തില്‍ രണ്ടു കഥകള്‍...

സിമി എഴുതിയ അച്ചടക്കം നിറഞ്ഞ ഒരു ക്ലാസ് മുറിയുടെ ഓര്‍മ്മയ്ക്ക്

ആര്‍।രാധാകൃഷ്ണന്‍ എഴുതിയ വണ്‍സ് മോര്‍ പ്ളീസ്

രണ്ടു കവിതകള്‍ വായിക്കാം ഈ ലക്കത്തില്‍

സി।പി.അബൂബക്കറിന്റെ പന്നികളിറങ്ങിയ രാത്രിയി‍ല്‍, ടി।ഷൈബിന്റെ കാലം

വായനയില്‍ ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍” എന്ന പുസ്തകത്തെക്കുറിച്ച് യാസ്മിന്‍

ജീവിതത്തില്‍ ഓണക്കാല ഓര്‍മ്മയായി കെ।കെ।ജയേഷ് എഴുതുന്നു ഗുണ്ടല്പേട്ടയിലെ പൂക്കള്‍, കെ।ഷാഹിന എഴുതുന്നു "ലാപ്പനോന്നേ''

കാഴ്ചയില്‍ ഓണക്കാലച്ചിത്രങ്ങളെക്കുറിച്ച് മൈഥിലി, അത്തച്ചമയഘോഷയാത്രയിലെ ദൃശ്യങ്ങളുമായി അനീഷ്॥

മൈതാനത്തില്‍ വിവാദങ്ങളുടെ ക്രീസില്‍ ഇമ്രാന് പങ്കാളി ബേനസീര്‍ - മുരളീകൃഷ്ണ മാലോത്ത്

പെണ്‍‌നോട്ടത്തില്‍ എ।എന്‍।ശോഭയുടെ ചില ഓണക്കാഴ്ചകള്‍

ക്യാമ്പസില്‍ ഹൃദയത്തിന്റെ ചുവരെഴുത്തുമായി റോബിന്‍ സേവ്യര്‍

പുതുലോകത്തില്‍ വെബ് ബ്രൌസറുകളുടെ സുരക്ഷയെക്കുറിച്ച് യാരിദ്

ഓണസദ്യ ഒരുക്കാന്‍ അമ്പിളി

ബൂലോഗവിചാരണയുടെ ഇരുപത്തിയൊന്നാം ലക്കവുമായി എന്‍।കെ

വായനയുടെ ഓണക്കാലം, നാട്ടുപച്ച... വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തു, സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...

പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ... നാട്ടുപച്ച

Tuesday, August 18, 2009

നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍...

ലോക മലയാളിയുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിന്‍ നാട്ടുപച്ചയുടെ ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍...

നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍

ഓടയുടെ ഗന്ധമുള്ള മുരളീരവം - അനിലന്‍

കെ।മുരളീധരന്‍ കേരളരാഷ്ട്രീയത്തില്‍ ഒരു അനാവശ്യ ജന്മമാണ്. അധ:പതിച്ചുവെന്ന് നാം എന്നേ തിരിച്ചറിഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അഴുകിയ ഗന്ധം കൂടി സമ്മാനിച്ചുവെന്നതാണ് മുരളീധരന്റെ മൌലിക സംഭാവന. ആ ഗന്ധം ആജന്മ സുഗന്ധമാക്കുന്ന സമകാല മാധ്യമങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഓടയുടെ ഗന്ധമുള്ള മുരളീരവത്തില്‍ അനിലന്‍.

മലയാള മാധ്യമങ്ങള്‍ തിരസ്കരിച്ച് മറ്റുഭാഷകളിലെ വിലപ്പെട്ട രചനകള്‍ വിവര്‍ത്തനം ചെയ്ത് വായനക്കാര്‍ക്കു മുന്നില്‍ എത്തിക്കുന്നതിനു നാട്ടുപച്ച ആരംഭിച്ച ശ്രമങ്ങള്‍ തുടരുന്നു. ഈ പരമ്പരയിലെ നാലാമത്തെത് ഈ ലക്കത്തില്‍ വായിക്കാം..

ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി (വിവര്‍ത്തനം നിത്യന്‍)

സാറ ഗഹ്‌റാമണി 1981ല്‍ തെഹ്റാനില്‍ ജനിച്ചു. 2001ല്‍ ഇറാനിയന്‍ ജനതയ്ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഗവര്‍ണ്മെന്റ് അവരെ അറസ്റ്റു ചെയ്തു. 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഉള്‍ക്കിടിലത്തോടെ മാത്രം വായിക്കാന്‍ പറ്റുന്ന അവരുടെ അനുഭവങ്ങളില്‍ നിന്നൊരേട്.


ഡോ.ജി.നാരായണസ്വാമിയുടെ പലരും പലതും തുടരുന്നു. ഈ ലക്കത്തില്‍ ഉമിക്കരി.

പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്‌, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ്‌ ഇട്ടുരച്ചതിന്റെ പോടുകൾ പല്ലിലെമ്പാടും! അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്. ആ സ്ത്രീയുടെ പല്ലുകണ്ട്‌ കൊതി തോന്നി. നമുക്ക്‌ പല്ലുള്ളതേ മഹാഭാഗ്യം.

മഷിയില്‍ 2 കവിതകള്‍.. റോഷന്‍.വി.കെയുടെ സ്വാതന്ത്ര്യാനന്തരവും, കനിഷിന്റെ ഓര്‍ക്കിഡ് റീത്തും...

പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല എന്ന് പ്രണയത്തില്‍ സതീഷ് സഹദേവന്‍, വായിക്കൂ പ്രണയം, നൈരാശ്യം, പ്രവാസം....

ജീവിതത്തില്‍ രണ്ടു കുറിപ്പുകള്‍.. യാസ്മിന്റെ പറയാതെ വന്ന അതിഥിയും, ഷാഹിന.കെ.യുടെ പച്ചയും വയലറ്റും നക്ഷത്രങ്ങളും...

പുതുലോകത്തില്‍ കൈതചക്ക പുഡ്ഡിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് അമ്പിളി മനോജ്.

ബൂലോഗ വിചാരണ 20 ലക്കം പൂര്‍ത്തിയാക്കുന്നു. ഈ ലക്കത്തില്‍ മണലെഴുത്ത്, നമതു വാഴ്വും കാലം, യുക്തിവാദം, വര്‍ത്തമാനം, വയല്‍പ്പൂവ്, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ഈ ലക്കത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.

2009 ആഗസ്റ് 16 മുതല്‍ 31 വരെയുള്ള കാലത്ത് ഓരോ കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ
വാരഫലങ്ങളെക്കുറിച്ച് ചെമ്പോളി ശ്രീനിവാസന്‍..


വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ...

നാട്ടുപച്ച ഇഷ്ടമായെങ്കില്‍ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തൂ

Thursday, August 6, 2009

വായനയുടെ നറുവസന്തമായ് നാട്ടുപച്ച

മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിനായ നാട്ടുപച്ചയുടെ ലക്കം 19 പരിചയപ്പെടാം...

നാട്ടുപച്ചയില്‍ ഒരു പുതിയ പംക്തി ആരംഭിക്കുന്നു. മലയാളം ഓണ്‍ലൈന്‍ രംഗത്തെ സജീവ സാന്നിധ്യവും, സമുദ്ര ഗവേഷണ രംഗത്തെ പ്രതിഭയുമായ ഡോ.ജി.നാരായണ സ്വാമിയുടെ പലരും പലതും... ഈ ലക്കത്തില്‍ അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു എന്ന ലേഖനം വായിക്കാം...

ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ വസന്തകാലമാണല്ലൊ ഇപ്പോള്‍.. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ്‌ പങ്കെടുക്കുന്നവരോട്‌ ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ്‌ സച്‌ കാ സാമ്‌നാ. നിത്യായനത്തില്‍ വായിക്കൂ സത്യമേവ ജയതേ! 'സച്‌ കാ സാമ്‌നാ' ഭീ ജയതേ

മലയാള സിനിമാരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കാട്ടുകുതിരയെക്കുറിച്ച് എസ്.കുമാര്‍.. രാജന്‍ പി ദേവിനെ അനുസ്മരിക്കുന്നു...

പുരാണത്തില്‍ നിന്നൊരു കഥാപാത്രം കൂടി, ഈ ലക്കത്തില്‍ അനിയനെഴുതിയ കഥ ശാന്ത..

കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി 3 കവിതകള്‍

സുനില്‍കുമാര്‍.എം.എസിന്റെ ഓട്ടാമ്പൊള്ളി
ദീപാ ബിജോ അലക്സാണ്ടറുടെ മഴയിലൂടെ
റോഷന്‍ വി.കെയുടെ വേട്ടമൃഗം

ജീവിതത്തില്‍ വായിക്കൂ രാജേഷ് നന്ദിയംകോടിന്റെ പ്രസവാനന്തര ചിന്തകള്‍.. പ്രസവം എന്ന് പറഞ്ഞാല്‍ വലിയ സംഭവം തന്നെയാണ്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും ഫ്രഷായ ചില ആള്‍ക്കാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരികയല്ലേ? ദൈവത്തിന്റെ സപ്പോര്‍ട്ടോടുകൂടി.

കാഴ്ചയില്‍ അനിമേഷന്‍ ചിത്രമായ ഇ വാളിനെക്കുറിച്ചെഴുതുന്നു ഷാഹിന.കെ.
2008 ല്‍ ഇറങ്ങിയ ഈ ചിത്രം. എടുത്തുപറയേണ്ട ഒരു ഘടകം ഇതിലെ കഥാതന്തുവിന്റെ ഗാംഭീര്യത്തിനുതകുന്ന തരത്തിലുള്ള 'പിക്സറി' ന്റെ ആനിമേഷന്‍ ആണ്. വാള്‍-ഇയുടെ വാചാര വികാരങ്ങള്‍ നമ്മുടെ മനസ്സുതൊടുന്നു. ഇതൊരു ആനിമേഷന്‍ സിനിമയാണെന്നും വാള്‍-ഇ വെറുമൊരു യന്ത്രമാണെന്നും പ്രേക്ഷകര്‍ മറന്നു പോവും.

ബൂലോഗ വിചാരണയില്‍ ചിത്രകാരന്‍, സെന്‍സിബിള്‍ സെക്യുലാറിസം, ഞാനിവിടെയുണ്ട്‌, ജ്യോതിസ്സ്‌, മൗനം സംഗീതം, കണ്ടകശനി, ദി റബല്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നു.

ഒപ്പം പുതുലോകം തുടങ്ങിയ സ്ഥിരം പംക്തികളും...

നാട്ടുപച്ചയിലെ പഴയ ലേഖനങ്ങള്‍ കാണാന്‍ ‘പത്തായം’ സന്ദര്‍ശിക്കൂ...

വായിക്കൂ, അഭിപ്രായങ്ങള്‍ എഴുതൂ, ഇഷ്ടമായെങ്കില്‍ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തൂ...
നാട്ടുപച്ച - പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...