Tuesday, April 5, 2011

നാട്ടുപച്ചയുടെ അമ്പത്തിയേഴാം ലക്കം

നാട്ടുപച്ചയുടെ അമ്പത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

ആടറിയുമോ അങ്ങാടി വാണിഭം---കറപ്പന്‍

ഇല നക്കുന്ന പട്ടിയ്ക്ക് അറിയാം സദ്യയുടെ സ്വാദ്. ആ പട്ടിയുടെ ചിറി നക്കുന്ന പട്ടിയുടെ കാര്യമോ? ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടിയുടെ അവസ്ഥയിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം.

കൂടുതല്‍

രോഷാകുലനായ മിത്രം -- രാംദാസ്

രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍.

കൂടുതല്‍

കഥ

ദ ഡബിള്‍---യാസ്മിന്‍


ഒരാളെപോലെ ഏഴുപേര്‍ ഈ ലോകത്തുണ്ടാകും എന്ന പറച്ചിലില്‍ ഒട്ടും അതിശയോക്തി ഇല്ല.
നിന്നെ പോലെ തന്നെ ഒരാളെ ഞാനിന്ന് കണ്ടു എന്ന് പറയപ്പെട്ടാല്‍ തെല്ലും അവിശ്വസിക്കേണ്ടതില്ല തന്നെ.

കൂടുതല്‍

കവിത

ബാക്കിപത്രം---സുദര്‍ശന കുമാര്‍ വടശ്ശേരിക്കര


പോയ കാലത്തിന്റെ ബാക്കിപത്രം
മൂലധനം ക്ലിഷ്ട ജന്മമത്രെ.
പലിശയും ഭണ്ഡാര ബാക്കിയും ചേര്‍ത്തും
കിട്ടാക്കടങ്ങള്‍ മറവിക്ക് വിട്ടും

കൂടുതല്‍


പ്രവാസം

മസ്കറ്റ് മണല്‍ കാറ്റ്---ഒരു അടുപ്പില്‍ നിന്നുള്ള കുറിമാനം--സപ്ന അനു ബി ജോര്‍ജ്

വയനാട്ടിൽ നിന്നുള്ള ഒരു ഏജന്റിന്റെ കൂടെ ദുബായിലേക്കു പോകാനുള്ള കരാറുണ്ടാക്കി, പെൺവാണിഭം ആണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്, ഗൾഫിൽ പോകാൻ തീരുമാനിച്ചത്.നാട്ടിലെ കൂലിപ്പണിപോലെ മണിക്കുറുകണക്കിനു പേശി വാങ്ങാന്‍ ഇവര്‍ യാതൊരു ധക്ഷ്യണ്യവും കാണിക്കാറില്ല. അറബികളെ കളിപ്പിച്ചു പോകുന്ന ജോലിക്കാരികൾ‍,

കൂടുതല്‍

ജീവിതം

പലരും പലതും : 30. ഇല തളിര്‍ത്തു, പൂ വിരിഞ്ഞു.---നാരായണ സ്വാമി


വിജ്ഞാനത്തിന്റെ വിത്തുവിതയ്ക്കുന്നത്‌ സ്കൂളിലാണെങ്കിലും അതു മുളയായ്‌ മാറുന്നത്‌ കോളേജിലെ ആദ്യവര്‍ഷങ്ങളിലാണല്ലോ. പിന്നെയാണ്‌, തനിക്കിഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത്‌ ഉപരിപഠനത്തിനുപോകുമ്പോഴാണ്‌,

കൂടുതല്‍


വരവായ് ഒരു അവധിക്കാലം കൂടി...-മിമ്മി


അവധിക്കാലം ഇങ്ങെത്തി. പക്ഷെ ഇവിടെ നഗരത്തില്‍ ആര്‍ക്കും വലിയ ഉത്സാഹമൊന്നും കാണാനില്ല. എല്ലാവരും മക്കളെ വിവിധ കോഴ്സുകളില്‍ ചേര്‍ക്കാനുള്ള തത്രപ്പാടിലാണു. അടുത്ത ക്ലാസ്സുകളിലേക്കുള്ള ട്യൂഷന്‍ ഇപ്പഴേ തുടങ്ങും.
കൂടുതല്‍

കാഴ്ച

നോട്ടം -- പൂരക്കാഴ്ച്ചകള്‍... ഷാജി മുള്ളൂക്കാരന്‍ .

ഇവിടെ


പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ ---- എം. അഷിത


പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മാർക്കറ്റിലിറക്കുന്നത് പതിവാണ്.
വീഞ്ഞായതുകൊണ്ട് പഴകിയതിനാണ് വീര്യം കൂടുതല്‍.
പക്ഷെ ഈ വീഞ്ഞ് ഒത്തിരിയങ്ങ് പുളിച്ച്പോയി. പറഞ്ഞു വരുന്നത്
ക്രിസ്റ്റ്യന്‍ ബ്രദേർസിനെ കുറിച്ചാണു.

കൂടുതല്‍

പുതുലോകം

കൂണ്‍ ബിരിയാണി ---അമ്പിളി മനോജ്

( കൂണ്‍ തൊലി കളഞ്ഞു ഇതളുകള്‍ അടര്‍ത്തി അതിന്റെ തണ്ട് നടുവേ നാളായി കീറി വെക്കുക.
ഒരു പത്രത്തില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ എടുത്തു ഇളം ചൂടുവെള്ളം ഒഴിച്ച് വെച്ചുക്കുക. ഇതിലേക്ക് കൂണ്‍ കഷ് ണ ങ്ങള്‍ ഇടുട്ടു പത്തു മിനിട്ട് വെക്കുക. അതുകഴിഞ്ഞ് വീണ്ടു വെള്ളം ഒഴിച്ച് കഴുകി പിഴിഞ്ഞ് എടുക്കുക.

കൂടുതല്‍

ചിരി വര ചിന്ത

ക്രിക്കറ്റ് -- തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍


2011 ഏപ്രില്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

ബൂലോഗം


ബ്ലോഗ് ജാലകം---കാക്കപ്പൊന്ന്


ഇത്തവണ ബ്ലോഗ് ജാലകത്തില്‍ റയീസിന്റെ കാക്കപ്പൊന്ന് എന്ന ബ്ലോഗ്. മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും ഇന്നെനിക്കാവില്ല.കാരണം എന്റെ കൈകൾക്ക്‌ ബലക്കുറവും ശബ്ദ്ത്തിന് വിറയലുമുണ്ട്‌,എന്നാലും ചങ്കിലും നെഞ്ചിലും കനലിട്ട്‌ മൂടി ഞാനിന്നും കാത്തിരിക്കുന്നു വരാനുള്ള ആ മാറ്റത്തിന് കാതോർത്ത്‌......

കൂടുതല്‍

No comments: