Thursday, March 3, 2011

നാട്ടുപച്ചയുടെ അന്‍പത്തിയഞ്ചാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയഞ്ചാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം
നട്ടെല്ലോടെയുള്ള ജീവിതം അതിലേറെ മരണം -- നിത്യന്‍

'എന്റെ ആദര്‍ശങ്ങളൊന്നും

വ്യക്തിപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല'.

എം.എ.ജോണ്‍ ഇങ്ങിനെ പറയുമ്പോള്‍ പറയാതെ പറയുന്നത് ഒരുപാട്

ആദര്‍ശധീരന്‍മാര്‍ ആദര്‍ശം അവസരം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നു

തന്നെയായിരിക്കണം. കാരണം വാക്ക് തെക്കോട്ടും

പ്രവൃത്തി വടക്കോട്ടുമായിരുന്നെങ്കില്‍ ജോണിന്റെ മരണം

കൂടുതല്‍


സര്‍ ഐസക് ന്യൂട്ടണും ലാവോത്സേയും------... കറപ്പന്‍

വെറുതേ നടക്കുമ്പോള്‍ തലയില്‍ ഒരു മാമ്പഴം വീണാല്‍? നമ്മള്‍ തലയൊന്നു തടവും. പിന്നെ അതെടുത്തു തിന്നും. അതാണ് സാധാരണ നമ്മളും ഐസക് ന്യൂട്ടണും തമ്മിലുള്ള വ്യത്യാസം.

ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു. അദ്ദേഹം അത് തിന്നില്ല. പകരം ആലോചിച്ചു. എന്തു കൊണ്ട് ആപ്പിള്‍ താഴേക്ക് പതിച്ചു? ഉള്ളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാരന്‍ ഉണര്‍ന്നു. ന്യൂട്ടണ്‍ ചിന്തിച്ചു. പൂച്ച പറക്കാത്തതെന്തു കൊണ്ട്? കാക്ക ചിരിക്കാത്തതെന്തു കൊണ്ട്? എന്തു കൊണ്ട്?

കൂടുതല്‍

കവിത

മദ്യേയിങ്ങനെ കാണുന്ന നേരത്ത്--എം.നീരജ


കാശ്മീരില്‍ മൂവര്‍ണക്കൊടി പൊക്കാന്‍ പോയ
ബിജെപിക്കാര്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല


അവരെ തടയാന്‍ പോയ വിഘടന വാദികള്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല


വായന

കൂടുതല്‍

വെര്‍തറുടെ ദു:ഖം നമ്മുടെയും...---യാസ്മിന്‍


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

കൂടുതല്‍

ജീവിതം

പലരും പലതും: 28. അബദ്ധങ്ങള്‍ സുബദ്ധങ്ങള്‍ .--നാരായണസ്വാമി

വിഡ്ഢിത്തത്തിനൊരു വീരചക്രമുണ്ടെങ്കില്‍ അതെനിക്കാകുന്നതില്‍ തെറ്റില്ല. വീടെന്നോ വിദേശമെന്നോ വിഡ്ഢ്യാസുരന്മാര്‍ക്ക്‌ വ്യത്യാസമില്ല. അടുക്കളയും അരങ്ങും ഒരുപോലെ.

പലപ്പോഴും അബദ്ധങ്ങള്‍ സുബദ്ധങ്ങളാകുന്നതും എന്റെ വിഡ്ഢിത്തത്തിന്റെ പലതില്‍ ഒരു രീതി.

യാത്രകളും വിഭിന്നവ്യക്തികളും ജനസന്ചയങ്ങളുമായുള്ള ഇടപെടലുകളും അനുഭവങ്ങളേക്കാളേറെ അറിവുകളാണ്‌. തന്നെ തന്നില്‍നിന്നുമാറ്റിനിര്‍ത്തി, മനസ്സിനെ തുണിയുരിച്ചുകാണാന്‍ അവ വഴിയൊരുക്കുന്നു. സംസ്കാരങ്ങളുടെ കൈവഴികള്‍ പലതാണ്‌. താന്‍ ശീലിച്ചുപോന്ന താവഴിയില്‍നിന്നുവേറിട്ട്‌, മറ്റൊന്നുമായി ഇടപഴകുമ്പോള്‍ അബദ്ധങ്ങളൂണ്ടാകാമ്. തിരിഞ്ഞുനിന്ന്‌ അവ സുബദ്ധങ്ങളായിക്കണ്ടാല്‍ അറിവിന്റെ അറകള്‍ നിറപറയാകുമ്.

കൂടുതല്‍
കാഴ്ചനോട്ടം -- നിറകണ്‍ചിരി -- ശങ്കര്‍

ബാംഗ്ലൂര്‍ ബെന്നര്‍ഘട്ട പാര്‍ക്കില്‍ നിന്നും പുറത്തു ഇറങ്ങിയപ്പോഴാണ് അവിടെ നില്‍ക്കുന്ന ഈ കുട്ടിയെ ശ്രദ്ധിച്ചത് .
കൂടുതല്‍

ലെന്‍സ്-- പുത്രോ രക്ഷതി വാര്‍ദ്ധക്യേ .... --സാഗര്‍

കൂടുതല്‍

മേല്‍ വിലാസം

കൂടുതല്‍

ദ ലീഡര്‍---ഫോട്ടോ പ്രദര്‍ശനം


ലീഡര്‍ ഇവിടെ പുനര്‍ജനിക്കുകയാണു .


തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി ഹാളില്‍ മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായ
കെ കരുണാകരന്റെ നൂറ്റിമുപ്പതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി " ദ ലീഡര്‍ " എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടേ
ശ്രദ്ധേയനാകുകയാണു ഹാരിസ് കുറ്റിപ്പുറം എന്ന മാധ്യമ പ്രവര്‍ത്തകന്‍

കൂടുതല്‍

ചിരി വര ചിന്ത

ബഡ്ജറ്റ് -- തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകത്തില്‍ ഇത്തവണ ഇസ്മയില്‍ ചെമ്മാടിന്റെ ബ്ലോഗ്

ചെമ്മാട് X പ്രസ്സ്


ആത്മീയം

ഗ്രഹചാര ഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍


2011 മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

No comments: