Friday, December 17, 2010

നാട്ടുപച്ച --അന്‍പത്തിയൊന്നാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിയൊന്നാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

സൈബര്‍ മലയാളമെന്ന പെട്ടിക്കട--മൈന ഉമൈബാന്‍


ഓഫീസിലേക്കു പോകുന്ന വഴിയില്‍ ആനുകാലിങ്ങള്‍ വില്‌ക്കുന്ന ഒരു പെട്ടിക്കടയുണ്ട്‌. മിക്കവാറും ഞാനവിടെ കയറും. സ്ഥിരം വാങ്ങുന്ന ആനുകാലിങ്ങള്‍ വാങ്ങും. മറ്റുള്ളവ ഒന്നു നോക്കും. ചിലതിന്റെ കവര്‍ കണ്ടാല്‍ വാങ്ങിച്ചേക്കാം എന്നു തോന്നും. ചില മാസികകള്‍ കണ്ട ഭാവം നടിക്കില്ല.
കൂടുതല്‍

വിക്കി ലീക്കുന്നത് ആര്‍ക്കു വേണ്ടി?--കറപ്പന്‍


മഷിപ്പേനയുടെ കാലത്താണ് പണ്ടത്തെ ലീക്ക്. ബോള്‍ പേന വന്നപ്പോള്‍ നമുക്ക് തന്നെ തോന്നി. ദിനമെത്ര സുന്ദരം. എന്നായാലും കൈകള്‍ ക്ളീന്‍.

ഇത് പക്ഷേ വിക്കി ലീക്കുന്ന കാലം. വിക്കിന്റെ പോലെ തന്നെയാണ് ലീക്കും. ഇടവിട്ടേ വരൂ രേഖകള്‍. വിക്കി വിക്കി ലീക്കുന്നത് കേള്‍ക്കാന്‍ സുഖം. എങ്കിലും കുഴപ്പത്തിലേക്കാണ് പോക്ക്. കൈകള്‍ അത്ര സുന്ദരമാവില്ല ഇനി ആര്‍ക്കും.

കൂടുതല്‍

ഇ-മലയാളത്തിന്‌ അക്കാദമിയുടെ അംഗീകാരം-സുനില്‍ കെ ഫൈസല്‍

എന്റെ കമ്പ്യൂട്ടറിന്‌ എന്റെ മലയാളം' എത്ര സുന്ദരമായ പദം പെയിന്‍ ആന്റ്‌ പാലിയേററീവിന്റെ 'സാന്ത്വനചികിത്സ' കഴിഞ്ഞാല്‍ 'എന്റെ കമ്പ്യൂട്ടറിന്‌ എന്റെ ഭാഷ' എന്ന വാക്കാണ്‌ തന്റെ ജീവിതത്തില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളതെന്ന്‌ പറഞ്ഞത്‌ ഡോ. ബി ഇക്‌ബാലാണ്‌

കൂടുതല്‍

കഥ

നീരാളി---പ്രദീപ് പേരശ്ശന്നൂര്‍

ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിനിടയിലാണ്‌ 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ്‌ എന്റെ അരുകിലേക്ക്‌ വന്നത്‌.

കൂടുതല്‍

കവിത
കരകാണാക്കടല്‍---അസീസ് കുറ്റിപ്പുറം

ക്ലോക്കിന്റെ നാക്ക്--
അടര്‍ന്നു വീഴാറായിട്ടുണ്ട്
ഇനി അതിനു സമയത്തെ
വിളിച്ചറിയിക്കാനാകുമോ...?

കൂടുതല്‍
പ്രവാസം

പ്രവാസത്തിന്റെ മറുപുറം തേടുമ്പോള്‍--മന്‍സൂര്‍ ചെറുവാടി

മുനിയാണ്ടിയെ നിങ്ങള്‍ക്ക് പരിചയം കാണില്ല. പക്ഷെ ഇയാളെ പോലെ കുറെ ആളുകളെ നിങ്ങളറിയുമായിരിക്കും. മണിമാളികകളും പുത്തന്‍കാറുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന പ്രവാസി പൊങ്ങച്ചത്തിന്റെ മറുപുറമാണ് മുനിയാണ്ടി.

എന്റെ താമാസസ്ഥലതിനടുത്തു പണിനടക്കുന്ന കെട്ടിടത്തിലെ നിര്‍മ്മാണ തൊഴിലാളിയാണ് മുനിയാണ്ടി. ഭാര്യ ഉണ്ടാക്കിത്തന്ന ശാപ്പാടും കഴിച്ചു ഒരു സിഗരട്ട് വലിക്കാന്‍ താഴെ ഇറങ്ങിയ എനിക്ക് പാര്‍ക്കിങ്ങിന്റെ മൂലക്കിരുന്നു ഉണങ്ങിയ കുബൂസ് പച്ചവെള്ളം കൂട്ടി കഴിക്കുന്ന അയാളെ കണ്ടില്ലെന്നു നടിക്കാനാവില്ലയിരുന്നു.

കൂടുതല്‍

കാഴ്ച്ച

ലെന്‍സ്---അധികാരം ജനങ്ങളിലേക്ക് --സാഗര്‍

നോക്കൂ ഇവിടെ

തുളസീ ദാസ് --കലൂര്‍ ഡെന്നിസ് ടീമിന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍

ഇവിടെ

യാത്ര

വജ്രം തേടിയൊരു യാത്ര....യാസ്മിന്‍


ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.

കൂടുതല്‍

ചിരി വര ചിന്ത

ശുദ്ധീകരണം!! ----വര്‍മ്മാജി

ശുദ്ധീകരണം കേരളാ മോഡല്‍

ദാ നോക്കൂ...

ബ്ലോഗ് ജാലകത്തില്‍ഇത്തവണ ഇസ്മായില്‍ കുറുമ്പടിയുടെ
ബ്ലോഗ്----തണല്‍
വായിക്കൂ...

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 ഡിസംബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

No comments: