Monday, December 6, 2010

നാട്ടുപച്ചയുടെ അന്‍ പതാം ലക്കം

നാട്ടുപച്ചയുടെ അന്‍ പതാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

മാറുന്ന ബന്ധങ്ങളും മാറാത്ത നമ്മളും ---അഷിത എം

മഴവിൽ ക്കാവടി എന്ന സിനിമയിലെ ഒരു രംഗം ഒർമ്മയിലുണ്ട് .
ആലിൻ ത്തറയിൽ ചോക്കു കൊണ്ട് വരച്ചു അതീവ ശ്രദ്ധയൊടെ ശങ്കരാടിയും നായകനായ ജയറാമും കൂട്ടരും രാത്രി പദ്ധതി തയ്യാറാക്കുന്നു. നമ്മളും ജാഗരൂകരായി. പിറ്റേ ന്നു പ്ലാൻ അനുസരിച്ചു പ്രണയ ബന്ധിതരായ നായകനും നായിക സിതാരയും കല്ല്യാണത്തെ എതിർക്കുന്ന വീട്ടുകാരുടെയും ഗുണ്ടകളുടെയും കണ്ണു വെട്ടിച്ചു ഒരു വിധം ചെന്നെത്തുമ്പൊൾ രജിസ്റ്റ്രേഷന്‍ ഒഫിസിനു അവധി. ഇതിലെറെ എന്തു സംഭവിക്കാൻ എന്ന ഭാവത്തിൽ നില്ക്കുന്ന കാമുകരുടെ നിരാശ അതിനെക്കാൾ തീവ്രതയൊടെ നമ്മളാണു അനുഭവിച്ചതു! (അപ്പുറത്തിരുന്നു ആശ്വാസത്തിന്റെ ചിരി ചിരിച്ച അച്ഛനെയും അമ്മയെയും അല്പ്പം പ്രതിഷേധത്തൊടെ നോക്കി കൗമാരം). അങനെയൊക്കെ ആണു നമ്മൾ പഠിച്ചതു പ്രേമിക്കുകയാണെങ്കില്‍

കൂടുതല്‍

അരുന്ധതി നക്ഷത്രവും ഷാഹിനയും -- കറപ്പന്‍


പണ്ട് നമ്പൂരാര്‍ക്കും നായന്മാര്‍ക്കും ഇടയില്‍ ഒരാചാരം ഉണ്ടായിരുന്നു. കല്ല്യാണം കഴിഞ്ഞെത്തിയാല്‍ നവവധൂവരന്മാരെ അരുന്ധതി നക്ഷത്രം കാണിക്കും. സപ്തര്‍ഷികളില്‍ വസിഷ്ഠനോട് ചേര്‍ന്നാണ് അരുന്ധതി. മങ്ങിയേ കാണൂ. കണ്ടാലോ? ആറു മാസം ആയുസ്സ് ഉറപ്പ്. അതായിരുന്നു വിശ്വാസം. കൊച്ചു പിള്ളേരെ വയസ്സന്മാര്‍ക്ക് കെട്ടിച്ചു വിടുന്ന കാലം. അത്ര നല്ല കാഴ്ചയാണെങ്കില്‍ അടുത്തെങ്ങും തട്ടിപ്പോവില്ലെന്നത് ആചാരത്തിന്റെ ശാസ്ത്രം.

കൂടുതല്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെ പിശാചിന്റെ റോഡുകള്‍---നിത്യന്‍

യുദ്ധമുഖത്ത് ന്യൂസ് റിപ്പോര്‍ട്ടറായി പണിയെടുക്കലാണോ വടക്കന്‍ കേരളത്തിലെ ഏതെങ്കിലും റോഡില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കലാണോ എളുപ്പത്തില്‍ മരണം വിളിച്ചുവരുത്തുക? സ്ഥിതിവിവരക്കണക്കുകള്‍ വച്ചുനോക്കിയാല്‍ നമ്മുടെ റോഡുകള്‍ ഏതു മുന്തിയ ഭീകരവാദികളെക്കാളും ഒരുപടികൂടി മുന്നിലാണ്.
കൂടുതല്‍

കഥ
മരണാഘോഷം -- എ ജെ
പ്രഭാത സവാരിക്കിറങ്ങിയവരാണാദ്യം കണ്ടത്. കള്ളു ഷാപ്പിനപ്പുറത്തെ വളവില്‍ ഒരാള്‍ ഏങ്കോണിച്ച് കിടക്കുന്നു. ജീവനില്ല. മുഷിഞ്ഞ വേഷം, അതിലും മുഷിഞ്ഞ തോള്‍ സഞ്ചിയും. മാസങ്ങളായി ഷേവു ചെയ്യാത്ത മുഖവും. മരണത്തിന്റെ മണത്തേക്കാളേറെ പുളിച്ച കള്ളിന്റെ വാടയായിരുന്നു, അയാള്‍ക്ക്. അവിടെ കൂടി നിന്നവര്‍ പിറുപിറുത്തുകൊണ്ട് പതുക്കെ പിരിഞ്ഞ് പോയി. "നാശം, മിനക്കെടുത്താന്‍ ഓരോന്ന് വലിഞ്ഞു കയറി വരും; ഇവനൊന്നും മോന്തിച്ചാവാന്‍ വേറെ സ്ഥലമൊന്നും കണ്ടില്ലേ?"

കൂടുതല്‍

കവിത
കറുപ്പ്---പി ആഷിഖ് അലി


കറുപ്പാണ് നിറം
കറുപ്പാണഴക്.
നിറമില്ലായ്മയാണ്
കറുപ്പിന്റെ അഴക്.
നിറമില്ലാത്ത നിറങ്ങളെ തേടി
മടുത്തു.
ഇനി നാം തിരിയുക കറുപ്പിലേക്ക്!

കൂടുതല്‍

പ്രവാസം

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍---സ്വപ്ന അനു ബി ജോര്‍ജ്
ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും ,സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌.മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍.ഈ സദ്‌ വാര്‍ത്ത"ലോകസമാധാനത്തിന്റെ മശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍.

കൂടുതല്‍

പലരും പലതും: 26. അകക്കണ്ണുതുറപ്പിക്കാന്‍.--നാരായണ സ്വാമിരണ്ടാംക്ലാസ്സിലോ മൂന്നാംക്ലാസ്സിലോ പഠിച്ച വരികളാണ്:

"പുറംകണ്ണുതുറപ്പിക്കാന്‍
പുലര്‍കാലേ സൂര്യനെത്തണം
അകക്കണ്ണുതുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണം."

കൂടുതല്‍

കാഴ്ച

തേസ്..
മോഹന്‍ലാലും പ്രിയദര്‍ശനും ആദ്യമായി ഹിന്ദിയില്‍ ഒന്നിക്കുന്ന തേസിന്റെ ചിത്രീകരണം ഇംഗ്ലണ്ടില്‍ തുടങ്ങി. മോഹന്‍ലാല്‍ പ്രിയന്‍ കൂട്ടുകെട്ടില്‍ നാല്പതോളം
ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്..
കൂടുതല്‍

കാസനോവ
അന്താരാഷ്ട്ര തലത്തില്‍ പൂക്കച്ചവടം നടത്തുന്ന ഒരാളാണു കാസനോവ. അതുകൊണ്ടാവാം ഉദ്യാനങ്ങള്‍ അയാളുടെ
ബലഹീനതയാണു. സ്വന്തം ഉദ്യാനം പരിപാലിക്കുന്നതും അയാള്‍ തന്നെ.

കൂടുതല്‍

മൈതാനം

ഏഷ്യാഡ് 2010 -- ജയന്‍
പ്രതീക്ഷയര്‍പ്പിച്ചവര്‍ നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിത നേട്ടം കൈവരിച്ച കായിക താരങ്ങള്‍ ഇന്ത്യയുടെ യശസ്സുയര്‍ ത്തുന്നതാണ് ഗ്വാങ്ചൌ ഏഷ്യന്‍ ഗെയിംസില്‍ കണ്ടത്.ഷൂട്ടിങ്ങ്, ഭാരോദ്വഹനം,ഗുസ്തി, ബാഡ്മിന്റണ്‍,ഹോക്കി,വോളിബോള്‍ എന്നീയിനങ്ങളിലെ നഷ്ടം ഇന്ത്യ നികത്തിയത്
കൂടുതല്‍
ബൂലോകം

ഞാന്‍ നേനാ സിദ്ധീഖ് ...
മാലപ്പടക്കം , എന്‍റെ വീതം , ചിത്രകൂടം , തൊഴിയൂര്‍ എന്നീ ബ്ലോഗുകളിലൂടെ നിങ്ങള്‍ക്ക് പരിചയം ഉണ്ടായേക്കാവുന്ന ബ്ലോഗ്ഗര്‍ സിദ്ധീഖ് തൊഴിയൂരിന്‍റെ രണ്ടാമത്തെ പുത്രി , ഞമനെങ്കാടു ഐ. സി. എ സ്കൂളില്‍ ആറാം തരത്തില്‍ പഠിക്കുന്നു വയസ്സ് പന്ത്രണ്ടു തികയാന്‍ എട്ടുമാസം കൂടിയുണ്ട് , എന്‍റെ ഉമ്മയും ചെറിയൊരു എഴുത്തുകാരി ആയിരുന്നു
കൂടുതല്‍
ആത്മീയം

2010 ഡിസംബര്‍ 1 മുതല്‍ 16 വരെയുള്ള കാലയളവില്‍ ഓരോ കൂറുകാര്‍ക്കും ഉണ്ടാകുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ശുഭാശുഭഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

No comments: