Sunday, September 19, 2010

ദേശീയ ചലച്ചിത്ര അവാര്‍ഡ്------ലൈം ലൈറ്റില്‍ മലയാള സിനിമ--

2009 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വര്‍ണ്ണ കമലം അടക്കം പതിമൂന്ന് പുരസ്കാരങ്ങള്‍ മലയാളത്തിനു.കുട്ടിസ്രാങ്ക് ഏറ്റവും നല്ല കഥാചിത്രം . മികച്ച മലയാള ചലചിത്രം പഴശ്ശിരാജ. സംസ്ഥാന ചലചിത്ര അവാര്‍ഡ് കമ്മിറ്റി കാണാതെ പോയ പഴശ്ശിരാജക്ക് നാല് അവാര്‍ഡുകളാണുള്ളത്.മികച്ച അഭിനേതാവിനുള്ള പുരസ്കാരത്തിനു ബിഗ് ബിയും മമ്മൂട്ടിയും തമ്മിലായിരുന്നു മത്സരം.
മമ്മൂട്ടിയുടെ കുട്ടിസ്രാങ്ക്,പഴശ്ശിരാജ,പാലേരിമാണിക്യം എന്നീ ചിത്രങ്ങളായിരുന്നു ജൂറിയുടേ മുന്നിലുണ്ടായിരുന്നത്.പക്ഷെ അവസാന വിധിനിര്‍ണയത്തില്‍ ഹിന്ദി ചിത്രമായ "പാ" യിലെ അഭിനയത്തികവിനു ബച്ചനെ മികച്ച അഭിനേതാവായ് തിരഞ്ഞെടുക്കുകയായിരുന്നു

more

No comments: