Friday, September 3, 2010

നാട്ടുപച്ചയുടെ നാല്പത്തിനാലാം ലക്കം

നാട്ടുപച്ചയുടെ നാല്പത്തിനാലാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ദീപസ്തംഭം മഹാശ്ചര്യം.....നിത്യന്‍
ഗന്ധര്‍വ്വ ടൈംസിന്റെ സഞ്ജയന്‍ ബഹു:നിത്യന്‍ എം.പിയുമായി നടത്തിയ അഭിമുഖം

സഞ്ജയന്‍: ശുണ്ഠിക്ക് നോബല്‍സമ്മാനം നേടി വരുമ്പോള്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ഗട്ടറില്‍ കഴുത്തോളം വെള്ളത്തില്‍ വീണുപോയ ദുര്‍വ്വാസാവിനെയും സഹസ്രം ശിഷ്യഗണങ്ങളെയും കണ്ട് നാം പണ്ട് പൊട്ടിച്ചിരിച്ചുപോയി. ചിത്രരഥന്റെ മകനായി മാനുഷവേഷം ധരിച്ച് മുനിസിപ്പാലിറ്റിയിലെ പൊടി തിന്ന് 40 വര്‍ഷം കാര്‍ക്കോടകന്‍മാര്‍ക്കിടയില്‍ ജീവിക്കാനായിരുന്നു മുനിശാപം.

കൂടുതല്‍

കഥ

രാജകുമാരന്‍--പ്രദീപ് പേരശ്സന്നൂര്‍

വര്‍ണ്ണാഭമായ പനിനീര്‍ വനങ്ങള്‍ക്ക്‌ സമീപം കുമാരന്‍ കുറേനേരം കൂടി അസ്വസ്ഥതയോടെയിരുന്നു. കാല്‍പ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌ , പുളച്ച്‌ ഒരു മാന്‍കിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു.

അമ്പും വില്ലും ആവനാഴിയും പാഴ്‌ വസ്‌ത്രംപോലെ കുമാരനരുകില്‍ കിടക്കുന്നു.

കൂടുതല്‍

കവിത

കൈവഴി-ടി.ആര്‍.ജോര്‍ജ്

ശൂന്യമാം നഭസ്ഥലി;ബോധത്തിന്നാഴക്കയം

വളരുമപാരത;അടിയിലശാന്തത

അതിനുമകത്താണു ഓര്‍മ്മയാമന്തര്‍ഗുഹ

അതിലെ പോയാല്‍ കാണാം കാലമാം പ്രഹേളിക

അതിനെ നയിക്കുന്നു ജീവനാം മരുപ്പച്ച

കല്ലിനെ പൊന്നാക്കുന്ന വിദ്യകള്‍ കാണിക്കുന്നു

കൂടുതല്‍


മിന്നാ മിനുങ്ങ്-അനില്‍ ഐക്കര

ഒരു
മിന്നാ മിനുങ്ങാവുക
എന്നത് ചെറിയ കാര്യമല്ല ,

മെഴുകു തിരി ആവാം,
സ്വയം കത്തിയുരുകി വീണു
വഴി കാട്ടുന്ന അമ്മയെ പോലെ..

കൂടുതല്‍



ഒരു നിശബ്ദതയുടെ തേങ്ങല്-വിധു.വി.പി

നഷ്ടപ്പെടലുകളുടെ മാധുര്യമ്
ഞാന്‍ ആസ്വദിച്ചു തുടങ്ങുന്നു
നുരയുന്ന സ്നേഹം തുളുംബുന്ന
മനസ്സില്‍ ആവാഹിച്ചു നിന്നെ
പ്രണയിച്ച നാളുകള്‍
ജീവിതത്തിന്റെ വെളുപ്പിലൊ
കറുപ്പിലൊ എഴുതിചേര്‍കേണ്ടതു
എന്നറിയില്ല
പക്ഷെ നിന്നെ ഞാന്‍
മറന്നു തുടങ്ങി എന്നു
മനസ്സിലാക്കുക
വെറുത്തു തുടങ്ങി
എന്നു മനസ്സിലാക്കുക

കൂടുതല്‍

വായന

പന്നിവേട്ടയിലേര്‍പ്പെട്ട തെരുവുനായ്ക്കളുടെ കഥ-മനോജ് കുറൂര്‍

ഒന്ന്
ഹൊര്‍ഹെ ലൂയിസ് ബോര്‍ഹെസ് 1941 ല്‍ എഴുതിയ 'ഗാര്‍ഡ് ഓഫ് ഫോര്‍ക്കിങ് പാത്സ്'
എന്ന കഥ ഓര്‍മയില്ലേ ? കഥയുടെ പരിണാമഘട്ടങ്ങളിലുണ്ടാവുന്ന ബഹുമുഖ
സാദ്ധ്യതകളെല്ലാം ഉപയോഗിക്കാനാഗ്രഹിച്ച അതിലെ ത്സുയി പെന്‍ എന്ന നോവലിസ്റിനെ ?
പ്രബഞ്ചത്തിന്റെതന്നെ പ്രതീകമെന്ന നിലയില്‍ അയാള്‍ സൃഷ്ടിച്ച അപൂര്‍ണമായ
നോവലിനെ ? അനന്തമായ കാലങ്ങളുടെ തുടര്‍ച്ചകളില്‍ വിശ്വസിക്കയാല്‍
ന്യൂടട്ടന്റെയും ഷോപ്പന്‍ഹവറിന്റെയും കേവലകാലസങ്കല്‍പത്തെ തിരസ്കരിച്ചുകൊണ്ട്
അയാള്‍ നിര്‍മ്മിച്ച സങ്കീര്‍ണമായ സമയത്തിന്റെ ലാബിറിന്തിനെ ?

കൂടുതല്‍

ജീവിതം

ചില കൊച്ചുകാര്യങ്ങളുമായി കാട്ടിലേക്ക്-മൈന ഉമൈബാന്‍

കഴിഞ്ഞ കുറേദിവസമായിട്ടുള്ള മഴയില്‍, കൊമ്മഞ്ചേരി കോളനിയിലെത്തിപ്പെടാനാവുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഈ കോളനി കാട്ടിനുള്ളിലാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ കുറിച്ച്യാട് റേഞ്ചില്‍ പെടുന്നിടം. കാട്ടിനുള്ളിലൂടെ ജീപ്പുപോകുന്ന വഴിയുണ്ട്. പക്ഷേ, പലയിടത്തും കമ്മ്യൂണിസ്റ്റ് പച്ച പടര്‍ന്നു പിടിച്ച് വഴി മൂടിപ്പോയിരുന്നു. ആനയുടെ കളിസ്ഥലം. വഴിയിലെങ്ങും ആനപ്പിണ്ടം. അട്ട. എന്നാലും അവിടെ പോയി കാണണം എന്നത് ഒരു വാശിതന്നെയായിരുന്നു.
ഓണ്‍ലൈന്‍, ബ്ലോഗ് സുഹൃത്തുക്കള്‍ വഴി ശേഖരിച്ച വസ്ത്രങ്ങളുമായി ഞങ്ങള്‍ വയനാട്
കുറിച്ച്യാട് റേഞ്ച് ഓഫീസിനു മുന്നില്‍ ഒത്തുകൂടി.

കൂടുതല്‍

കാഴ്ച

പീപ്പ്ലി ലൈവ്.--ഷാജഹാന്‍ കാളിയത്ത്

"ന മര്നെ കാ ഹാന്റ് പമ്പ് ,തോ മര്നേ കാ സോച്..
മരിക്കാതിരിക്കാന് ഹാന്റ് പന്പ് .അപ്പോ മരിച്ചാലെന്ത് കിട്ടുമെന്ന് ആലോചിക്ക്."
മരണത്തിന്റെ മുമ്പിലിരിക്കുന്ന ഒരു കര്‍ഷകനെ ജീവിതത്തിലേക്കും ദുരിതത്തിലേക്കും തിരികെ പ്രലോഭിപ്പിക്കുന്നതിന്റെ യുക്തിയാണ് ഈ സംഭാഷണ ശകലവും പീപ് ലി ലൈവ് എന്ന സിനിമയും പിന്തുടരുന്നത്.കര്ഷക ആത്മഹത്യ-വിദര്‍ഭ-ശരദ് പവാര് തുടങ്ങിയ വാഗ്വാദങ്ങള്ക്കിടയില് മാത്രം നാം ഓര്‍ക്കുന്ന തലക്കെട്ടുകള് മാറ്റിവെച്ചാലും പീപ്പ് ലി ലൈവ് വേറിട്ടു നില്ക്കും,ഗ്രാമിണ ഇന്ത്യയുടെ ദൈന്യം പുരണ്ട മുഖം

കൂടുതല്‍

യാത്ര

കാലാപാനി -- യാസ്മിന്‍



അവര്‍ മൂന്ന് പേരുണ്ടായിരുന്നു. രാത്രി ആരുടേയും കണ്ണില്‍പ്പെടാതെ, വാര്‍ഡന്‍മാര്‍ അവരെ എടുത്ത് കൊണ്ട് പോയത് എന്റെയരുകിലൂടെയായിരുന്നു. വയറ്റില്‍ കല്ല് കെട്ടി നടുകടലില്‍ കൊണ്ടുപോയി താഴ്ത്തി. ഒരു തെളിവും ബാക്കിവെക്കാതെ ഇരുളിലേക്ക് അവര്‍ ആഴ്ന്ന് പോയ്. അങ്ങനെ എത്രപേര്‍ ! എല്ലാറ്റിനും മൂക സാക്ഷിയായ് ഞാന്‍., ഓടിപ്പോകാന്‍ പോലുമാകാതെ......, ജയില്‍ കവാടത്തിനരുകിലെ ആല്‍മരത്തിന് ചുവട്ടിലിരിക്കുകയായിരുന്നു ഞാന്‍.

കൂടുതല്‍

ആത്മീയം

പുണ്യങ്ങളുടെ പൂക്കാലം -- അസീസ് കുറ്റിപ്പുറം


പരിശുദ്ധ ഖുര്‍ - ആനിലെ രണ്ടാം അദ്ധ്യായത്തില്‍ ഇങ്ങിനെ പറയുന്നു, 'വിശ്വസിച്ചവരെ നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും വ്രതം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു'. അതുവഴി നിങ്ങള്‍ "തഖ് വ" യുള്ളവരായേക്കാം.

കൂടുതല്‍
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 സെപ്തംബര്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

No comments: