Wednesday, November 5, 2008

നാട്ടുപച്ചയിലെ വിശേഷങ്ങള്‍

നവമ്പര്‍ 1നു ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ട നാട്ടുപച്ചയുടെ ആദ്യലക്കത്തില്‍ വര്‍ത്തമാനം എന്ന വിഭാഗത്തില്‍ മുഖപ്രസംഗം കൂടാതെ 7 ലേഖനങ്ങളാണുള്ളത്.

1. അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി - കെ. പി. രാമനുണ്ണി

നിങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് നോക്കൂ. ഇപ്പോഴും പച്ചപ്പും പുല്‍ത്തകിടിയും വറ്റാത്ത പുഴകളും കാണാന്‍ കഴിയുന്നതാണ്. ദൈവത്തിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ലേബലില്‍ സര്‍ക്കാരും മറ്റ് സ്ഥാപനങ്ങളും ഇതെല്ലാം വില്‍പ്പനക്ക് വെച്ചിട്ടുമുണ്ട്. ആയുര്‍വ്വേദം, മോഹിനിയാട്ടം, കളരി-മര്‍മ്മചികിത്സ തുടങ്ങി ഏത് സാംസ്ക്കാര വിശേഷങ്ങളും അതിന്റെ ഉപാസക വേഷക്കാര്‍ വെച്ച് വിളമ്പാന്‍ തയ്യാറാണ്. കൂടുതല്‍ ഇവിടെ വായിക്കാം

2. പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

കവി പി ഉദയബാനു മരിച്ചു. മലയാളിയുടെ ജീവിതത്തിലേക്ക് തന്റെ അതിസൂക്ഷ്മമായ കവിതകളുടെ കണ്ണുകള്‍ തുറന്നുവച്ച കവിയായിരുന്നു അദ്ദേഹം. എന്നാല്‍ കവികളുടെ മരണം ഒരാഘോഷമാക്കി മാറ്റുന്ന മാധ്യമ പരമ്പരയില്‍ ഉദയബാനു ഉള്‍പെട്ടില്ല, ഉള്‍പ്പെടുകയുമില്ല. കാരണം തന്നെത്തന്നെ വില്‍ക്കാനുള്ള ‘കഴിവ് ‘ തീരെ ഇല്ലായിരുന്ന കവിയായിരുന്നു ഉദയബാനു. കൂടുതല്‍ ഇവിടെ വായിക്കാം

3. 'ഗള്‍ഫുഭാര്യ'മാര്‍ ഉണ്ടാവുന്നത്‌ -നിബ്രാസുല്‍ അമീന്‍

ഒരു ഗള്‍ഫുകാരന്റെ ഭാര്യയായിരുന്നു ഹസീന. പക്ഷേ, ഇപ്പോളവള്‍ ഒരു ലൈംഗികത്തൊഴിലാളിയാണ്‌. ഒരു പിയര്‍ എജുക്കേറ്റര്‍ വഴിയാണ്‌ കൗണ്‍സിലിംഗിനുവേണ്ടി അവള്‍ എന്റെ മുന്നിലെത്തിയത്‌. ഹസീന എനിക്കൊരത്ഭുതമായിരുന്നില്ല. കൗണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അനേകം ഹസീനമാരെ കാണുന്നു. ലൈംഗീകത്തൊഴിലാളി എന്ന പേരിലറിയപ്പെടാതെയും ഈ തൊഴിലിലേര്‍പ്പെടുന്ന ധാരാളം പേരുണ്ട്‌. വ്യഭിചാരം പാപമാണെന്ന വിശ്വാസം മുമ്പ്‌. ഇപ്പോള്‍ ഇതാരും അറിയാതിരുന്നാല്‍ മതി എന്നാണ്‌.

എന്തുകൊണ്ട്‌ പ്രവാസികളുടെ ഭാര്യമാര്‍പോലും ഈ തൊഴിലിലെത്തപ്പെടുന്നു?? കൂടുതല്‍ ഇവിടെ വായിക്കാം

4. വാദവും തീവ്രവാദവും - അനന്തപാര്‍ശ്വന്‍

കേരളം അതിന്റെ പ്രശ്നങ്ങളോടൊന്നും തീവ്രമായി പ്രതികരിയ്ക്കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി നിലനില്‍ക്കെ തീവ്രവാദം പൊതു സമൂഹം വ്യാപകമായി ചര്‍ച്ചചെയ്യുകയാണ്. ഇന്ത്യയിലൊട്ടാകെ യാവട്ടെ ഭീകരര്‍ നടത്തുന്ന സ്ഫോടനങ്ങളുടേയും മറ്റും അവസാനിയ്ക്കാത്ത ചിത്രങ്ങളും. ആകെ ഉറക്കം കെടുത്ത അന്തരീക്ഷത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. കൂടുതല്‍ ഇവിടെ വായിക്കാം

5. നോക്കുകുത്തി - നമ്പ്യാര്‍

സംസ്ഥാനത്ത് വിപണിമൂല്യം ഇപ്പോള്‍ ഭീകര്‍ക്കാണ്. ലക്ഷ്കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തൊട്ട് അല്‍‌ഖ്വയ്ദ വരെ നീളുന്ന ബന്ധം. വാടക കൂടുകയാണ് തമ്മനം ഷാജിക്ക്. വില കുറയുകയാണ് മനുഷ്യനും ബന്ധങ്ങള്‍ക്കും. കൂടുതല്‍ ഇവിടെ വായിക്കാം

6. ഗുരുവായൂരേക്കൊരു മതേതര സലൂണും യുവതിയുടെ ദിവ്യഗര്‍ഭവും - നിത്യന്‍

ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ കോളെജില്‍ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക്‌ പ്രയാണം നടത്തിയ കരുണാകരന്‍ വേറിട്ടൊരു മതേതരപ്രതിഭയാണ്‌. ബോധം വീണപ്പോള്‍ കരുണാകരനൊരു മോഹം. ഗുരുവായൂരപ്പനെ ഒന്നു കാണണം. ബോധം പോയാല്‍ പിന്നെ ആളുകള്‍ക്ക്‌ ഈയൊരു കാഴ്‌ചയുടെ പ്രശ്‌നമുണ്ടാവാറില്ല. അത്‌ ഗുരുവായൂരപ്പന്‌ അസ്സലായി നിശ്ചയമുള്ളതുകൊണ്ട്‌ നബോധകാലേ മൂപ്പര്‍ കരുണാകരനെ പോയി കാണുകയാണ്‌ പതിവ്‌. കൂടുതല്‍ ഇവിടെ വായിക്കാം

7. ഒബാമയും മക്‍കെയിനും - സുനില്‍ കുമാര്‍

“പ്രസക്തി നഷ്ടപെട്ടവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് നാം അന്വേഷിക്കേണ്ടതാണ്”- ബറാക്ക് ഹുസൈന്‍ ഒബാമ പറഞ്ഞു. വൈരുധ്യങ്ങളുടെ രാപ്പകലുകളില്ലാത്ത ആകാശത്ത് ഒബാമ തലയുയര്‍ത്തി നിന്നു. എന്നിട്ട് പതുക്കെ തുടര്‍ന്നു, ”വംശീയതക്ക് കുറെ വ്യാമോഹങ്ങളുണ്ട്. അതിനി യുദ്ധങ്ങളായി പെയ്യില്ല. കൂടുതല്‍ ഇവിടെ വായിക്കാം

വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.... അടുത്ത ലക്കം നാട്ടുപച്ച നവമ്പര്‍ 15ന്.......

2 comments:

നാട്ടുപച്ച said...

നാട്ടുപച്ചയിലെ വര്‍ത്തമാനം വിഭാഗത്തിലെ ലേഖനങ്ങളെ പരിചയപ്പെടാം...

വിദുരര്‍ said...

അഭിനന്ദനം. തുറന്ന മനസ്സോടെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന്‌ ആശിക്കട്ടെ.