Tuesday, August 18, 2009
നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍...
നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍
ഓടയുടെ ഗന്ധമുള്ള മുരളീരവം - അനിലന്‍
കെ।മുരളീധരന്‍ കേരളരാഷ്ട്രീയത്തില്‍ ഒരു അനാവശ്യ ജന്മമാണ്. അധ:പതിച്ചുവെന്ന് നാം എന്നേ തിരിച്ചറിഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അഴുകിയ ഗന്ധം കൂടി സമ്മാനിച്ചുവെന്നതാണ് മുരളീധരന്റെ മൌലിക സംഭാവന. ആ ഗന്ധം ആജന്മ സുഗന്ധമാക്കുന്ന സമകാല മാധ്യമങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഓടയുടെ ഗന്ധമുള്ള മുരളീരവത്തില്‍ അനിലന്‍.
മലയാള മാധ്യമങ്ങള്‍ തിരസ്കരിച്ച് മറ്റുഭാഷകളിലെ വിലപ്പെട്ട രചനകള്‍ വിവര്‍ത്തനം ചെയ്ത് വായനക്കാര്‍ക്കു മുന്നില്‍ എത്തിക്കുന്നതിനു നാട്ടുപച്ച ആരംഭിച്ച ശ്രമങ്ങള്‍ തുടരുന്നു. ഈ പരമ്പരയിലെ നാലാമത്തെത് ഈ ലക്കത്തില്‍ വായിക്കാം..
ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി (വിവര്‍ത്തനം നിത്യന്‍)
സാറ ഗഹ്‌റാമണി 1981ല്‍ തെഹ്റാനില്‍ ജനിച്ചു. 2001ല്‍ ഇറാനിയന്‍ ജനതയ്ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഗവര്‍ണ്മെന്റ് അവരെ അറസ്റ്റു ചെയ്തു. 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഉള്‍ക്കിടിലത്തോടെ മാത്രം വായിക്കാന്‍ പറ്റുന്ന അവരുടെ അനുഭവങ്ങളില്‍ നിന്നൊരേട്.
ഡോ.ജി.നാരായണസ്വാമിയുടെ പലരും പലതും തുടരുന്നു. ഈ ലക്കത്തില്‍ ഉമിക്കരി.
പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ് ഇട്ടുരച്ചതിന്റെ പോടുകൾ പല്ലിലെമ്പാടും! അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്. ആ സ്ത്രീയുടെ പല്ലുകണ്ട് കൊതി തോന്നി. നമുക്ക് പല്ലുള്ളതേ മഹാഭാഗ്യം.
മഷിയില്‍ 2 കവിതകള്‍.. റോഷന്‍.വി.കെയുടെ സ്വാതന്ത്ര്യാനന്തരവും, കനിഷിന്റെ ഓര്‍ക്കിഡ് റീത്തും...
പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല എന്ന് പ്രണയത്തില്‍ സതീഷ് സഹദേവന്‍, വായിക്കൂ പ്രണയം, നൈരാശ്യം, പ്രവാസം....
ജീവിതത്തില്‍ രണ്ടു കുറിപ്പുകള്‍.. യാസ്മിന്റെ പറയാതെ വന്ന അതിഥിയും, ഷാഹിന.കെ.യുടെ പച്ചയും വയലറ്റും നക്ഷത്രങ്ങളും...
പുതുലോകത്തില്‍ കൈതചക്ക പുഡ്ഡിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് അമ്പിളി മനോജ്.
ബൂലോഗ വിചാരണ 20 ലക്കം പൂര്‍ത്തിയാക്കുന്നു. ഈ ലക്കത്തില്‍ മണലെഴുത്ത്, നമതു വാഴ്വും കാലം, യുക്തിവാദം, വര്‍ത്തമാനം, വയല്‍പ്പൂവ്, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ഈ ലക്കത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.
2009 ആഗസ്റ് 16 മുതല്‍ 31 വരെയുള്ള കാലത്ത് ഓരോ കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ
വാരഫലങ്ങളെക്കുറിച്ച് ചെമ്പോളി ശ്രീനിവാസന്‍..
വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ...
നാട്ടുപച്ച ഇഷ്ടമായെങ്കില്‍ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തൂ
Thursday, August 6, 2009
വായനയുടെ നറുവസന്തമായ് നാട്ടുപച്ച
നാട്ടുപച്ചയില്‍ ഒരു പുതിയ പംക്തി ആരംഭിക്കുന്നു. മലയാളം ഓണ്‍ലൈന്‍ രംഗത്തെ സജീവ സാന്നിധ്യവും, സമുദ്ര ഗവേഷണ രംഗത്തെ പ്രതിഭയുമായ ഡോ.ജി.നാരായണ സ്വാമിയുടെ പലരും പലതും... ഈ ലക്കത്തില്‍ അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു എന്ന ലേഖനം വായിക്കാം...
ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ വസന്തകാലമാണല്ലൊ ഇപ്പോള്‍.. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ് പങ്കെടുക്കുന്നവരോട് ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ് സച് കാ സാമ്‌നാ. നിത്യായനത്തില്‍ വായിക്കൂ സത്യമേവ ജയതേ! 'സച് കാ സാമ്‌നാ' ഭീ ജയതേ
മലയാള സിനിമാരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കാട്ടുകുതിരയെക്കുറിച്ച് എസ്.കുമാര്‍.. രാജന്‍ പി ദേവിനെ അനുസ്മരിക്കുന്നു...
പുരാണത്തില്‍ നിന്നൊരു കഥാപാത്രം കൂടി, ഈ ലക്കത്തില്‍ അനിയനെഴുതിയ കഥ ശാന്ത..
കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി 3 കവിതകള്‍
സുനില്‍കുമാര്‍.എം.എസിന്റെ ഓട്ടാമ്പൊള്ളി
ദീപാ ബിജോ അലക്സാണ്ടറുടെ മഴയിലൂടെ
റോഷന്‍ വി.കെയുടെ വേട്ടമൃഗം
ജീവിതത്തില്‍ വായിക്കൂ രാജേഷ് നന്ദിയംകോടിന്റെ പ്രസവാനന്തര ചിന്തകള്‍.. പ്രസവം എന്ന് പറഞ്ഞാല്‍ വലിയ സംഭവം തന്നെയാണ്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും ഫ്രഷായ ചില ആള്‍ക്കാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരികയല്ലേ? ദൈവത്തിന്റെ സപ്പോര്‍ട്ടോടുകൂടി.
കാഴ്ചയില്‍ അനിമേഷന്‍ ചിത്രമായ ഇ വാളിനെക്കുറിച്ചെഴുതുന്നു ഷാഹിന.കെ.
2008 ല്‍ ഇറങ്ങിയ ഈ ചിത്രം. എടുത്തുപറയേണ്ട ഒരു ഘടകം ഇതിലെ കഥാതന്തുവിന്റെ ഗാംഭീര്യത്തിനുതകുന്ന തരത്തിലുള്ള 'പിക്സറി' ന്റെ ആനിമേഷന്‍ ആണ്. വാള്‍-ഇയുടെ വാചാര വികാരങ്ങള്‍ നമ്മുടെ മനസ്സുതൊടുന്നു. ഇതൊരു ആനിമേഷന്‍ സിനിമയാണെന്നും വാള്‍-ഇ വെറുമൊരു യന്ത്രമാണെന്നും പ്രേക്ഷകര്‍ മറന്നു പോവും.
ബൂലോഗ വിചാരണയില്‍ ചിത്രകാരന്‍, സെന്‍സിബിള്‍ സെക്യുലാറിസം, ഞാനിവിടെയുണ്ട്, ജ്യോതിസ്സ്, മൗനം സംഗീതം, കണ്ടകശനി, ദി റബല്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നു.
ഒപ്പം പുതുലോകം തുടങ്ങിയ സ്ഥിരം പംക്തികളും...
നാട്ടുപച്ചയിലെ പഴയ ലേഖനങ്ങള്‍ കാണാന്‍ ‘പത്തായം’ സന്ദര്‍ശിക്കൂ...
വായിക്കൂ, അഭിപ്രായങ്ങള്‍ എഴുതൂ, ഇഷ്ടമായെങ്കില്‍ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തൂ...
നാട്ടുപച്ച - പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...
Thursday, July 23, 2009
നാട്ടുപച്ച ലക്കം 18
വര്‍ത്തമാനത്തില്‍
പട്ടിതീറ്റയുടെ ദേശാഭിമാനി കാഴ്ച - സലീം മടവൂര്‍
മനോരമയും മാതൃഭൂമിയും മുഴുവന്‍ ബൂര്‍ഷ്വാ പത്രങ്ങളും പരതി നോക്കിയിട്ടും അമേരിക്കക്കാരന്‍ പട്ടി തിന്ന വാര്‍ത്ത കാണാനില്ല. ആ വാര്‍ത്ത പാര്‍ട്ടി പത്രത്തിലെ എക്സ്ക്ളൂസീവാണ്. ന്യൂയോര്‍ക്കില്‍ നടന്ന സംഭവം കുത്തക പത്രങ്ങള്‍ക്ക് കിട്ടുന്നതിന് മുമ്പ് ദേശാഭിമാനിയില്‍ വന്നത് പിള്ളയെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. പിള്ളസഖാവിന്റെ അഭിമാനം ഒരു തരം അഹന്തയായി.
ഒരു ദരിദ്ര 'മഹാരാജാവും' സമ്പന്ന സേവകരും - നിത്യന്‍
45 ഡയറക്ടര്‍മാരും 108 ജനറല്‍മാനേജര്‍മാരും ചൊറികുത്തിയിരിക്കാനുണ്ടായിട്ടും കാലാനുസൃതമായി മാറ്റം വല്ലതും നടത്തിയിരുന്നെങ്കില്‍ മഹാരാജാവിരുന്നിടം സ്വകാര്യ വിദേശ കമ്പനികള്‍ കൈയ്യേറുമായിരുന്നോ? ആളിരിക്കേണ്ടിടത്ത് ആളിരുന്നില്ലെങ്കില്‍ വേറെയേതോ ജീവി ഇരിക്കുമെന്ന് പ്രമാണം.
വളരെ വ്യത്യസ്തമായൊരു കഥ, മാധവീയം - എ.ജെ
ഉസ്മാന്‍ ഇരിങ്ങാട്ടിരി, സി. പി. അബൂബക്കര്‍ എന്നിവരുടെ കവിതകള്‍.
നിനക്ക് - ഉസ്മാന്‍ ഇരിങ്ങാട്ടിരി
വായനയില്‍ ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം Three mistakes of my life-നെ കുറിച്ച്... യാസ്മിന്‍.
ഷാഹിന റഫീക്ക് മഴയെ കുറിച്ച് ജീവിതത്തില്‍ എഴുതുന്നു...മലയാളത്തിന്റെ പ്രിയപ്പെട്ട ഗന്ധര്‍വ്വന്‍ പത്മരാജന്റെ തൂവാനത്തുമ്പികളെക്കുറിച്ച് കെ.ഷാഹിന..
ബൂലോക വിചാരണയുടെ ലക്കം 18.. അനിതാമാധവം, മിഴിവിളക്ക്, ഇതു ഞാനാ ... ഇട്ടിമാളൂ, രാജീവ് ചേലനാട്ട്, ഐശിബിയും മഷിക്കറുപ്പും, മാധവിക്കുട്ടി,സവ്യസാചി എന്നീ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുന്നു...ഒപ്പം സ്ഥിരം പംക്തികളും....
Monday, July 13, 2009
ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം
ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം
1855 ല്‍ പ്രസിഡണ്ട് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സണെ അഭിസംബോധന ചെയ്തുകൊണ്ട് സുവാമിഷ് ഗോത്രത്തലവന്‍ ചീഫ്‌സിയാറ്റില്‍ എഴുതിയ കത്തിന്റെ പ്രസക്തമായ ഭാഗം.. സി.പി.അബൂബക്കറിന്റെ വിവര്‍ത്തനം...
നമ്മുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് വാഷിങ്ങ്ടണിലെ തിരുമനസ്സ് അറിവിച്ചിരിക്കുന്നു. ഹൃദയത്തിന്റേയും ശുഭാശംസകളുടെയും കരുണാവചനങ്ങളും അവിടുന്ന് അരുള്‍ ചെയ്തിരിക്കുന്നു. അവിടുത്തേ കൃപ . നമ്മുടെ സൗഹൃദം കൊണ്ട് അവിടുത്തേക്ക് ഒന്നും നേടാനില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ, അവിടുത്തേ ആജ്ഞ നാം പരിഗണിക്കുന്നു. ഇല്ലെങ്കില്‍, നമുക്കറിയാം, അവിടുത്തേ ആള്‍ക്കാര്‍, വെള്ളക്കാര്‍, തോക്കുമായി വന്ന് ഈ ഭൂമി കൈവശപ്പെടുത്തുമെന്ന് . സിയറ്റില്‍ മൂപ്പന്റെ വാക്ക് വാഷിങ്ങ്ടണിലെ തിരുമനസ്സിന് വിശ്വസിക്കാം. ഋതുക്കള്‍ മാറി മാറി വരുമെന്നപോലെ സത്യമായി വിശ്വസിക്കാം. നമ്മുടെ വാക്കുകള്‍ നക്ഷത്രങ്ങള്‍ പോലെയാണ്. അവ അസ്തമിക്കുന്നില്ല.
എങ്ങിനെയാണ് തിരുമനസ്സേ, ആകാശവും ഭൂമിയും കച്ചവടം ചെയ്യാന്‍കഴിയുക? ആകാശത്തിന്റെ വിശാലത? ഭൂമിയുടെ ഊഷ്മളത? നമുക്കിതാലോചിക്കാനേ വയ്യ. വായുവിന്റെ കുളിര്‍മയോ വെള്ളത്തിന്റെ തിളക്കമോ നമ്മുടെയാരുടേയും സ്വത്തല്ല. എങ്ങിനെയാണ് തിരുമനസ്സേ, അവിടുത്തേക്ക് ഇതൊക്കെ ഞങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുക? ഈ മണ്ണിന്റെ ഓരോ തരിയും ഞങ്ങള്‍ക്ക് പാവനമാണ്. ചൊമന്ന മനുഷ്യന്റെ ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, എല്ലാം പരിപാവനമാണ്- മരച്ചില്ലയും, മണല്‍ത്തീരവും, ഇരുള്‍ പരത്തുന്ന മൂടല്‍ മഞ്ഞും, വനവും, ശലഭഗീതവും, തിര്യക്കുകളുടെ ആരവവും, എല്ലാം.. പൊയ്കകളില്‍, പുഴകളില്‍ ചിന്നിയൊഴുകുന്ന ജലം, വെറും വെള്ളമല്ല, ഞങ്ങള്‍ക്ക്, ഞങ്ങളുടെ പിതൃക്കളുടെ ചോരയാണ്. ജലത്തിന്റെ മര്‍മ്മരം എന്റെ പിതാമഹന്റെ വിളിയാണ്. മുഴുവന്‍ വായിക്കുക..
Thursday, July 9, 2009
കേരളമേ ലജ്ജിക്കുക - സലീം മടവൂര്‍
മാറുന്ന ലോകത്തിനനുസരിച്ച് നായന്‍മാരെ മാറ്റിയെടുക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തുകൊണ്ടാണ് മന്നത്തു പത്മനാഭന്‍ എന്‍.എസ്.എസ് രൂപീകരിച്ചതും അതിനെ നയിച്ചതും. മുഴുവന്‍ വായിക്കാന്‍ ഇതിലൂടെ...
Wednesday, June 17, 2009
നാട്ടുപച്ച ലക്കം 16 പ്രസിദ്ധീകരിച്ചു...
സമകാലിക വര്‍ത്തമാനം:
ഒബാമയുടെ പ്രസംഗവും മുസ്ളിം ലോകവും - സലീം മടവൂര്‍
തന്റെ കറുപ്പ് നിറവും ആഫ്രിക്കന്‍ പശ്ചാത്തലവും പേരിലെ മുസ്ളിം നാമമായ ഹുസൈനും ചേര്‍ന്ന് സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധത്തിനടിമപ്പെട്ട് അധിനിവേശത്തിലും ഇസ്രായേല്‍ പക്ഷപാതിത്വത്തിലും ഒബാമ ബുഷുമാരെ കടത്തിവെട്ടുമെന്ന ലോകത്തിന്റെ കണക്കുകൂട്ടല്‍ ബാരക് ഹുസൈന്‍ ഒബാമ തെറ്റിച്ചുകളഞ്ഞു.
ടിയാനെന്‍മെനിനു 20 വര്‍ഷങ്ങള്‍ക്കുശേഷം - ബാവോ തുങ് (Bao Tong) വിവ: നിത്യന്‍
ജൂണ്‍ 1, 2009 ടൈം മാഗസീന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളവിവര്‍ത്തനം
ലാവ്‌ലിന്‍ യഥാര്‍ത്ഥ വസ്തുതകളെന്ത്? - സി.പി.അബൂബക്കര്‍
ഇനി ഒരുകാര്യം കൂടി, എന്തെ കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി വിജയനെ വേട്ടയാടുന്നു? അദ്ദേഹം കമ്യൂണിസ്റ്റുകാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അധികാരക്കൊതി മുഴുത്ത ഒരു വന്ദ്യവയോധികനാണദ്ദേഹം. ...ലാവ്‌ലിന്‍ കേസിനെക്കുറിച്ച് സി.പി.അബൂബക്കര്‍
റോഷന്‍.വി.കെയുടെ കവിത - കണ്ണുകളില് നിന്ന് ചുണ്ടിലെക്കുള്ള ദൂരം
ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച താഹ മാടായിയുടെ പ്രിയപ്പെട്ടസംഭാഷണങ്ങള്‍ എന്നപുസ്തകത്തെപ്പറ്റി ബി.ടി. അനില്‍ കുമാര്‍ എഴുതുന്നു 'പ്രിയപ്പെട്ട സംഭാഷണങ്ങള്‍; അപ്രിയമായവയും'
കാഴ്ചയില്‍ ബഹദൂറും മാമുക്കോയയും -ചില അവാര്‍ഡാനന്തര ചിന്തകള്‍ - എ.ചന്ദ്രശേഖര്‍
ഒരു വസ്തുത അറിഞ്ഞാല്‍ രണ്ടാമതൊന്നു പരിശോധിക്കുക പോലും ചെയ്യാതെ അച്ചടിക്കുന്ന/പ്രക്ഷേപണം ചെയ്യുന്ന മാധ്യമ വെപ്രാളം സത്യത്തിനു നിരക്കാത്തതു പലതുമാണു ജനത്തിനു വിളമ്പിയത്. ഒരു കള്ളം പല കുറി പറഞ്ഞു എന്നു കരുതി സത്യമാവില്ലല്ലോ? അതുപോലെയാണ് ഇക്കുറി പ്രഖ്യാപിച്ച മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡിന്റെ കാര്യവും....
യാത്രയില്‍ അമേരിക്കയിലെ റോഡ് ഐലണ്ടിലെ കാഴ്ചകള്‍ - അമ്പിളി മനോജ്
വിൻഡോസ് 7--മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്‌വെയര്‍ - യാരിദ്
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ വിൻഡോസ് ഏഴിന്റെ പ്രീ റിലീസ് വേർഷൻ കഴിഞ്ഞ മാസം മൈക്രോസോഫ്റ്റ് പുറത്തിറക്കുകയുണ്ടായി.. അതേകുറിച്ച്...
എന്‍.കെ. യുടെ ബൂലോഗ വിചാരണയുടെ ലക്കം 16... സമകാലീന ബ്ലോഗുകളിലൂടെയുള്ള എന്‍ കെയുടെ സഞ്ചാരം
ഒപ്പം മറ്റ് സ്ഥിരം പംക്തികളും...
Wednesday, June 3, 2009
നീര്‍മാതളത്തിന്റെ ഓര്‍മ്മയുമായി പുതിയ ലക്കം നാട്ടുപച്ച
യാത്രയായി കഥയുടെ ഗന്ധര്‍വ്വ ലഹരി - ഇന്ദ്രബാബു
പ്രതിഭ......പ്രതിഭാസം = കമല - മധു
മലയാളം പറഞ്ഞു പോയതിനാല്‍ പിരിച്ചുവിടപ്പെട്ടു ദില്ലി അപ്പോളോഹോസ്പിറ്റലിലെ നഴ്സ് സഹോദരിമാരെ.. നിത്യായനത്തിലെ പുതിയ രചന മലയാളംപേശും പിരിച്ചുവിടലും പിന്നെ തിരിച്ചെടുക്കലും
സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലങ്ങളുടെയും വെളിച്ചത്തില്‍ 3 ലേഖനങ്ങള്‍..
മന്മോഹന്‍ സിംഗ് ലെനിന്‍ഗ്രാഡില്‍ എത്തുന്ന നേരം - നമ്പ്യാര്‍
വിജയിച്ചത് പാര്‍ട്ടിയോ പിണറായിയോ?അനിലന്‍
അഴീക്കോടിന്റെ ചിരി - ഇന്ദ്രബാബു
രണ്ടു ചെറുകഥകള്‍
രമേശ്ബാബുവിന്റെ നളിനി അഥവാ ജമീലയും റഫീക്ക് പന്നിയങ്കരയുടെ വിശേഷവും
ഷാജഹാന്‍ കാളിയത്തിന്റെ കവിത മഴ പറഞ്ഞത് (മഴയെക്കുറിച്ച് എന്നോട് പറഞ്ഞവള്‍ക്ക് )
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ കായാതരണ്‍ എന്ന തിരക്കഥ ബി.ടി.അനില്‍കുമാര്‍ വായിക്കുന്നു..
ഡില്‍ഡോ > ദില്‍ദോ -> ഹൃദയം തരൂ - മേതില്‍ രാധാകൃഷ്ണന്‍ - സമാന്തര പ്രസാധന രംഗത്ത് സാന്നിധ്യം അറിയിച്ചുകൊണ്ട് ബുക് റിപബ്ലിക്ക് പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകം വി.എം.ദേവദാസിന്റെ ഡില്‍ഡോയ്ക്ക് മേതില്‍ രാധാകൃഷ്ണനെഴുതിയ അനവതാരിക...
ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിലൂടെ ഒരു യാത്ര.... അമ്മ അറിയാനിലെ പ്രധാന കഥാപാത്രമായ പുരുഷനെ അവതരിപ്പിച്ച ജോയ് എബ്രഹാം നടത്തുന്നു... പടയും പന്തവുമില്ലാത്ത പന്തളത്ത് ഉള്ളത് ജോണ്‍
സുരാസുവിനെ ഓര്‍മ്മിക്കാന്‍ കോഴിക്കോട് നടന്ന നാടകമേളയില്‍ അവതരിപ്പിച്ച മലബാറിന്റെ പാട്ടുകാരന്‍ എം.എസ്. ബാബുരാജിന്റെ സാന്നിദ്ധ്യം ആദ്യാവസാനം നിറഞ്ഞ 'ബസ്തുകര' എന്ന നാടകത്തെ നാടകത്തെക്കുറിച്ച് പ്രേംചന്ദ്... ഡ്യൂപ്ലിക്കേറ്റിനെ കത്തിക്കുന്ന വിധം
ഓസ്കാറിന്റെ പ്രഭ മങ്ങും മുന്‍പെ ഇടിച്ചു വീഴ്ത്തെപെട്ട കുട്ടിത്താരങ്ങളുടെ വീടുകള്‍.. വാഴ്ത്തിയവരും വാഴ്ത്തപ്പെട്ടവരും എവിടെ ?? - ഷാജഹാന്‍ കാളിയത്ത്
സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്യദേവതയെക്കുറിച്ച് ടി എസ് എഴുതുന്നു.. അന്തിക്കാട്ടുകാരന്റെ പച്ചമനുഷ്യര്ഒപ്പം സ്ഥിരം പംക്തികള്‍... ബൂലോഗ വിചാരണ, പുതുലോകം, ഗ്രഹാചാരഫലങ്ങള്‍....