Monday, March 2, 2009

പുതിയ വിഭവങ്ങളും പുതുമകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്...

പുതിയ വിഭവങ്ങളും പുതുമകളുമായി വീണ്ടും നാട്ടുപച്ച നിങ്ങളുടെ മുന്നിലേക്ക്... 

നാട്ടുപച്ചയില്‍ ഇനിമുതല്‍ നിങ്ങളെഴുതുന്ന അഭിപ്രായങ്ങള്‍ അതതു രചനക്കു കീഴെ പ്രദര്‍ശിപ്പിക്കപ്പെടുന്നു. രചനയോടൊപ്പം തന്നെ അഭിപ്രായങ്ങളും വായിക്കാം...  ചര്‍ച്ചകളില്‍ എല്ലാവരുടെയും  സക്രിയ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

നാട്ടുപച്ച ലക്കം ഒന്‍പതിലെ പ്രധാന വിശേഷങ്ങള്‍...

മൈന ഉമൈബാന്റെ മുന്നറിയിപ്പ്... ഗള്‍ഫ് ഭാര്യമാര്‍ സൂക്ഷിക്കുക....

മഹാനായ എഴുത്തുകാരന്‍ ഷേക്സ്പിയറുടെ വീട് സന്ദര്‍ശിച്ച അനുഭവങ്ങളുമായി സുപ്രസിദ്ധ എഴുത്തുകാരി കെ.പി.സുധീര

ജീവിതത്തിന്റെ പരാധീനതകളെ ഇച്ഛാശക്തികൊണ്ട് മറികടന്ന റാബിയയുടെ അനുഭവക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്ത് വരികയാണ്. ’സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ട്' എന്ന പേരില്‍ കോഴിക്കോട് ലിപി ബുക്സ് ആണ് റാബിയയുടെ ജീവിതാനുഭവങ്ങള്‍ വായനക്കാരിലെത്തിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ പ്രകാശിപ്പിക്കാനുദ്ദേശിക്കുന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം ജീവിതത്തിലെ ആദ്യത്തെ പ്രതിസന്ധി -- റാബിയ

തെങ്ങിന്‍പട്ടയോ, വൈക്കോലൊ, ഓടോ, കരിമ്പനപ്പട്ടയോ മേഞ്ഞ, സ്നേഹത്തിന്റെ നാട്ടുപച്ചകള്‍ നഷ്ടപ്പെടാത്ത പഴയ ഒരു നല്ല കാലത്തിലേക്ക്; ഒരു ആര്‍ഭാടത്തിന്റെയും അതിഭാവുകത്വമില്ലാതെ... വീടിനെചുറ്റിപ്പറ്റി - രാജേഷ് നന്ദിയംകോടിന്റെ ഹൃദ്യമായ കുറിപ്പ്

കടലിനെകുറിച്ചുള്ള ഉറുദു കവിത തങ്ങളുടെ നിലപാടുകള്‍ക്കനുസൃതമായി വ്യാഖ്യാനിക്കുന്ന അച്ചുതാനന്ദന്‍ - പിണറായി പോരിനെക്കുറിച്ച് അനിലന്‍ - കടലിന്റെ ചുവപ്പവിന്‍ കത - അനിലന്‍

  
ധാര്‍മ്മികത, മൂല്യബോധം, ദീനാനുകമ്പ സാധാരണ മനുഷ്യര്‍ക്കുണ്ടാവേണ്ട ഗുണങ്ങള്‍ വക്കീലന്‍മാര്‍ക്ക്‌ ഉണ്ടാവരുതെന്നോ? 
നിത്യായനത്തില്‍ ബുക്കിലെ ട്രിക്കുകളും ദരിദ്രന്റെ മാനവും - നിത്യന്‍ 


അരാഷ്ട്രീയതയാണ് ജനാധിപത്യകാല രാഷ്ട്രീയം എന്ന് ഭാവിക്കുന്ന സമകാലികര്‍ക്കു മുന്നില്‍ നിന്നുകൊണ്ട് വാക്കുകളുടെ മൌനത്തെ വിഭജിച്ച് നിലവിളിയുടെ രാഷ്ട്രീയ പാഠങ്ങള്‍ കാട്ടുകയാണ് ടി.പി.വിനോദ് - നിലവിളികളുടെ കടങ്കഥകളെക്കുറിച്ച് ബിടി അനില്‍കുമാര്‍

സ്ളം ഡോഗ് ഒരു മൂന്നാം ലോക സിനിമയല്ലെന്ന് പ്രേക്ഷകരായ നാം തിരിച്ചറിയണമെന്നുഇം വിശപ്പിന്റെ സാംസ്കാരിക ആവിഷ്കാരം കലാപമാകുന്നതാണ് മൂന്നാം ലോക സിനിമകളുടെ പൊതു രാഷ്ട്രീയമെന്നും സ്ളം ഡോഗില്‍ കലാപമില്ല; കല്പനാ ലോകമേ ഉള്ളൂവെന്നും വെള്ളക്കരടിയും ചേരി പട്ടിയും എന്ന ലേഖനത്തില്‍ ടി ഷൈബിന്‍..  

കേരളത്തിലെ അപൂര്‍വമായ  അഴിമുറി തിറയെ സുനേഷ് കൃഷ്ണന്‍ പരിചയപ്പെടുത്തുന്നു..  

സംഗീതത്തെ ജീവന്റെ താളമാക്കി മാറ്റിയ തെരുവുഗായകര്‍ക്കായി ഒരു യഥാര്‍ഥ റിയാലിറ്റി ഷോ ഒരുക്കുകയാണ് കോഴിക്കോട്ടെ സ്ട്രീറ്റ് ലൈറ്റ് റിയല്‍ ഷോ... ഇതെക്കുറിച്ച് സജീഷ് ശങ്കര്‍ തെരുവില്‍ നിന്നൊരു റിയല്‍ ഷോവില്‍..

തുടര്‍ച്ചയായി മൂന്നു വര്‍ഷമായി കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരത്തില്‍ കവിതക്ക് ഒന്നാം സമ്മാനം നേടിയ റ്റിജോ ഇല്ലിക്കല്‍ എഴുതിയ കവിത മണ്‍സൂണ്‍..

വിധു എഴുതിയ രണ്ടു കുഞ്ഞുകഥകള്‍ ജലനയം, വില്പത്രം

പ്രണയത്തില്‍ ടി.സി. രാജേഷ്‌  - ഇഷ്‌ടം പൂത്ത ചെമ്പനീര്‍ക്കാലം 

2 പാചകക്കുറിപ്പുകള്‍ കൂണ്‍ ഉലര്‍ത്തിയതും അവിയലും

ചിരി വര ചിന്തയില്‍ സത്യദേവിന്റെ വെരി വെരി സ്ട്രോങ്ങ്

ബൂലോഗ വിചാരണയുടെ ഒന്‍പതാം ലക്കവുമായി എന്‍ കെ..

നഷ്ടപ്പെട്ട വായനയുടെ നാട്ടുപച്ച കേവലം ഒരു ക്ലിക്കകലെ...

Friday, February 20, 2009

പ്രണയ വര്‍ത്തമാനം

അകലെയായിക്കഴിഞ്ഞ നിന്നോട് - സുസ്മേഷ് ചന്ത്രോത്ത്

തനിച്ചിരിക്കുന്ന നേരങ്ങളില്‍ ആരോരും കയറാനില്ലാത്തതിനാല്‍ വീട്ടിലെ അടച്ചിട്ടിരിക്കുന്ന മറ്റൊരു മുറിയിലേക്ക് ഞാന്‍ കയറുന്നു. കാലുകള്‍ വെറുതെ അവിടേക്ക് എന്നെ നയിക്കുകയാണ്. ആ മുറിയില്‍ ചെന്ന് സര്‍വ്വം ജഢമായ വസ്തുക്കളിലൂടെ കണ്ണോടിക്കുമ്പോള്‍ ആരോ എന്നോട് ഉള്ളിലിരുന്ന് പറയുന്നു. കൂടുതല്‍ വായിക്കൂ

പ്രണയം കാമത്തിനു വഴിമാറുമ്പോള്‍ - നിത്യന്‍

ദുഷ്യന്തനുമായുള്ള ആദ്യസമാഗമത്തില്‍ തന്നെ പ്രണയാതുരയായ ശകുന്തള, പ്രണയത്തിന്റ തീവ്രത സകല അതിരുകളും ഉല്ലംഘിക്കുവാന്‍ പര്യാപ്‌തമായ മുല്ലവള്ളികളും മാന്‍പേടകളും നിറഞ്ഞ ആശ്രമപരിസരം, താതകണ്വന്റെ അവസരോചിതമായ അസാന്നിദ്ധ്യം, വേറെന്തുവേണം തീവ്രമായ പ്രണയം കാമത്തിന്റെ തലത്തിലേക്ക്‌ പറന്നുയരാന്‍? വെടിമരുന്നുശാലയിലെ തീപ്പെട്ടിയായി തോഴിമാര്‍ മാറിയപ്പോള്‍ ദുഷന്തനിലെ കാമാഗ്നി ശകുന്തളയുടെ പ്രണയത്തിന്റെ പ്രളയജലത്തില്‍ അലിഞ്ഞില്ലാതായതിന്റെ കഥയാണ്‌ ശാകുന്തളം. കൂടുതല്‍ വായിക്കൂ

സ്‌നേഹത്തിന്റെ തടവില്‍ സ്വതന്ത്രനായ്‌ പാര്‍ക്കുന്ന ഒരാള്‍ - ഉണ്ണികൃഷ്‌ണന്‍ കെ.എസ്‌. ആവള

ഓര്‍ക്കാന്‍ ഇപ്പോഴും പേടിയാണ്‌.ആശുപത്രിയിലെ കോട്ടപോലത്തെ പ്രസവമുറിക്കുമുന്നില്‍ കിതച്ചു നിന്ന ആ ഒന്നര ദിവസത്തിനെ....പുറത്ത്‌ അവരുടെ കരച്ചിലു പോലും കേള്‍ക്കുന്നില്ല. അതിനുള്ളില്‍ അവളൊറ്റക്ക്‌ സഹിക്കുന്നതൂഹിച്ച്‌ പേടിച്ച്‌ തൊണ്ടയുണങ്ങി ഇരിക്കാനും നില്‍ക്കാനും വയ്യാതായി. കൂടുതല്‍ വായിക്കൂ

പ്രണയം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ് - ഷാ

ഇന്ത്യയില്‍ സ്ത്രീപുരുഷ ബന്ധത്തിനു ആകെയുള്ള അനുവാദം വിവാഹമാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കേണ്ട അതിനു സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഒന്നു കാണുകയേ വേണ്ടൂ! ചില മതങ്ങള്‍ക്ക് സ്ത്രീ ഒരു ചടങ്ങില്‍ പോലും എത്തേണ്ട ആവശ്യമില്ല. പശുവിനെ കയറിട്ട് ഉടമസ്ഥര്‍ കൊണ്ടുപോകും പോലെ ഒരു കൈമാറ്റം! ഇതാണത്രെ ലോകത്തിനു മുഴുവന്‍ മാതൃകയായ “ഇന്ത്യന്‍ വിവാഹം!!“. കൂടുതല്‍ വായിക്കൂ

Sunday, February 15, 2009

പ്രണയപൂര്‍വ്വം....

നാട്ടുപച്ചയുടെ ഈ ലക്കത്തില്‍ പ്രണയം മാത്രമാണ്‌. പ്രേമിക്കല്‍ സമരമാണ്‌. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന്‌ കവിവാക്യം. പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ പ്രണയം മഹാപാപമാണെന്ന്‌ തോന്നിപ്പിക്കുന്നതാണ്‌. പ്രണയദിനത്തിന്റെ തുടക്കം പാശ്ചാത്യനാടുകളില്‍ നിന്നാവാം. എന്നാല്‍ ദര്‍ഭമുനകൊണ്ടു നിന്ന ശകുന്തളയോ? പ്രണയമെന്ന വാക്കിന്‌, വികാരത്തിന്‌ എത്ര പഴക്കമുണ്ടെന്ന്‌ ആര്‍ക്കു തിട്ടപ്പെടുത്താന്‍ കഴിയും?എല്ലാപ്രണയവും സാഫല്യത്തിലെത്തണമെന്നില്ല. കാത്തിരിപ്പും, വിരഹവും, നഷ്ടപ്രണയവും, എല്ലാം ചേര്‍ന്നാണ്‌ പ്രണയത്തെ വ്യത്യസ്‌തമാക്കുന്നത്‌.

ഇതെല്ലാം ചേര്‍ത്താണ്‌ ഇത്തവണ നാട്ടുപച്ച ഒരുക്കിയിരിക്കുന്നത്‌. പ്രണയാതുരമായ മനസ്സുകള്‍ക്ക്‌, നഷ്ടപ്രണയങ്ങളെ തിരിച്ചുകിട്ടേണ്ടവര്‍ക്ക്‌, ഒന്ന്‌ പിന്നോട്ട്‌ സഞ്ചരിക്കേണ്ടവര്‍ക്ക്‌ ...... ഇതാ നാട്ടുപച്ച...

Thursday, February 12, 2009

'സുബ്രഹ്മണ്യപുരം' സിനിമ വായിക്കുമ്പോള്‍ - ബി.ടി.അനില്‍കുമാര്‍ /ഷിബു ബി

എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. സ്വന്ത്വം നെഞ്ച് പിളര്‍ന്ന് ചോര ചുവയ്കുന്ന ഒരു പ്രണയ കഥ സാമ്പ്രദായിക രീതികളെയാകെ അഴിച്ചുപണിത് ആവിഷ്ക്കരിച്ചതാവാം സിനിമയുടെ നേട്ടത്തിന്റെ പല കാരണങ്ങളിലൊന്ന്. ക്ഷുഭിത യൌവ്വനങ്ങളുടെ ഒരു പഴയകാലത്ത് പകയുടേയും നിരാശയുടേയും അന്യതാബോധത്തിന്റെയും പിടിയിലായ ചിലരുടെ ഗ്രാമീണജീവിതം ക്യാമറ മാറ്റിവച്ച് കാണാനായി എന്നതും നേട്ടമായി. തമിഴിലെ നാട്ടുഭാഷയില്‍ സംസാരിച്ച സുബ്രഹ്മണ്യപുരത്തിന്റെ തിരക്കഥ ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു തമിഴില്‍ പ്രസിദ്ധീകരിക്കും മുമ്പ് തന്നെ. മുഴുവന്‍ വായിക്കാന്‍ ഇവിടെ ഞെക്കുക...

Monday, February 9, 2009

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍


കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍

ആണുങ്ങള്‍ മദ്യപിച്ചു തലകുത്തിമറിഞ്ഞാല്‍ സമൂഹമത്‌ അവഗണിക്കും. എന്നാല്‍ ഒരു പെണ്ണ്‌ പിമ്പിരിയായി ഓവുചാലില്‍ കിടന്നാലോ? പീടികത്തിണ്ണയില്‍ സിഗരറ്റും കത്തിച്ച്‌ ചൂളാതിരുന്ന്‌ വലിക്കേണം മുന്‍വാതിലില്‍ കൂടി കള്ള്‌ ഷാപ്പില്‍കേറി അന്തിക്കള്ളല്‌പം നുണയേണം.....ഇങ്ങനെ സ്വപ്‌നം കാണുകമത്രമല്ല യാഥാര്‍ത്ഥമാക്കുകകൂടിയാണ്‌ വിനയ.. വായിക്കുക...

Sunday, February 8, 2009

പിന്നെ അവര്‍ എന്നെ തേടി വന്നു - ലസാന്ത വിക്രമതുംഗെ


നിഴല്‍ പോലെ പിന്തുടര്‍ന്ന മരണത്തെ ഒട്ടും ഭയക്കാതെ മരണത്തിലേക്കു നടന്നു കയറിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു ശ്രീലങ്കന്‍ വാര്‍ത്താവാരികയായ സണ്‍‌ഡെ ലീഡറിന്റെ പ്രസാധകനും എഡിറ്ററുമൊക്കെയായ ലസാന്ത വിക്രമതുംഗെ. മരണത്തെ മുന്നില്‍ കണ്ട് മരിച്ചാല്‍ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രശസ്തമായ മുഖപ്രസംഗത്തിന്റെ മൊഴിമാറ്റം വായിക്കുക

Wednesday, February 4, 2009

നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്

പുതുവായനയ്ക്കായി വാതായനങ്ങള്‍ തുറന്ന് നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്....

പുതുമയാര്‍ന്നതും, ശക്തമായതുമായ രചനകളുമായി പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...

നാട്ടുപച്ചയിലെ വര്‍ത്തമാനത്തില്‍ 8 ലേഖനങ്ങള്‍...

പിന്നെ അവര്‍ എന്നെ തേടി വന്നു - ലസാന്ത വിക്രമതുംഗെ

നിഴല്‍ പോലെ പിന്തുടര്‍ന്ന മരണത്തെ ഒട്ടും ഭയക്കാതെ മരണത്തിലേക്കു നടന്നു കയറിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു ശ്രീലങ്കന്‍ വാര്‍ത്താവാരികയായ സണ്‍‌ഡെ ലീഡറിന്റെ പ്രസാധകനും എഡിറ്ററുമൊക്കെയായ ലസാന്ത വിക്രമതുംഗെ. മരണത്തെ മുന്നില്‍ കണ്ട് മരിച്ചാല്‍ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രശസ്തമായ മുഖപ്രസംഗത്തിന്റെ മൊഴിമാറ്റം

കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍

അബ്‌കാരികളൊരുക്കിയെന്നാരോപിച്ച സെന്റോഫ് പാര്‍ട്ടിയില്‍ വെള്ളമടിച്ച് വാളുവച്ചുവെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട വിനയയുടെ നിലപാടുകളും, കവിതകളും സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍

ലാവ്‌ലിന്‍കാലത്തെ പ്രളയം - നിത്യന്‍

കമ്മ്യ്യൂണിസ്റ്റ്പാര്‍ട്ടികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്തെ നിത്യായനത്തിലൂടെ വരച്ചുകാട്ടുന്നു... പ്രസിദ്ധീകരിച്ച് നാലു ദിവസത്തിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലേഖനം.

ഐക്യരാഷ്ട്രസഭയുടെ ഭാവി - സലീം മടവൂര്‍

അമേരിക്ക നിശ്ചയിക്കുന്ന സെക്രട്ടറി ജനറലും, അമേരിക്ക നിശ്ചയിക്കുന്ന അജണ്ടയും, അമേരിക്ക അനുവദിക്കുന്ന പ്രമേയങ്ങളും മാത്രതായി സ്വയം അപഹാസ്യമാകുന്നു ഐക്യരാഷ്ട്രസഭയെക്കുറിച്ച്

വ്യക്തിവിരോധം ചിലര്‍ രാഷ്ട്രീയ ദര്‍ശനമാക്കുന്നു - കെ.മുരളീധരന്‍

എന്‍.സി.പി. നേതാവ് കെ.മുരളീധരനുമായി ബി.ടി.അനില്‍ കുമാര്‍ സംസാരിക്കുന്നു

എന്റര്‍ അറ്റ് യുവര്‍ ഓണ്‍ റിസ്ക് (അഥവാ മുറ്റത്തെ താലിബാന്റെ നാറ്റം) - നമ്പ്യാര്‍

“ലജ്ജിക്കുകയല്ല വേണ്ടത്! തിരിച്ചടിക്കുകയാണ്!!“ - ഷാ

മംഗലാപുരത്തെ ഒരു പബ്ബില്‍ (ബിയര്‍ പാര്‍ലര്‍) ബിയര്‍ കഴിച്ചിരുന്ന പെണ്‍കുട്ടികളെ “ശ്രീരാമ സേന” എന്ന ഒരു മത-ഫാസിസ്റ്റ്-ക്രിമിനല്‍ സംഘം പൈശാചികമായ രീതിയില്‍ തല്ലിച്ചതച്ചിരിക്കുന്നു! സ്വാതന്ത്ര്യം! ചുമ്മാ പറയുന്നതാണെന്ന് ഒരിക്കല്‍ കൂടി പറഞ്ഞു തന്നത് ശ്രീരാമ സേനയാണ്, മംഗലാപുരത്ത്. 2 ലേഖനങ്ങള്‍ ഒരേ വിഷയത്തെക്കുറിച്ച്.....

ഒരു ലെസ്‌ബിയന്‍ പ്രണയം - നിബ്രാസുല്‍ അമീന്‍

പ്രണയം പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലായാലും, അവരെ സംബന്ധിച്ചിടത്തോളം അതെങ്ങനെ തെറ്റാവും…. ഹോര്‍മോണ്‍ വ്യതിയാനം എന്നൊക്കെ പറഞ്ഞ് ശാസ്ത്രീയ മാനങ്ങള്‍ കണ്ടെത്താമെങ്ങിലും അവരുടെ ലൈംഗിക സ്വാതന്ത്രത്തെ ആര്‍ക്കെങ്ങിലും ചോദ്യം ചെയ്യാന്‍ കഴിയുമോ.

ഈ ലക്കം മഷിയില്‍

ആര്‍ രാധാകൃഷ്ണന്റെ കഥ കരിമഷിക്കോലം

ഡോ ഇ സന്ധ്യയുടെ കവിത കുടകള്‍

സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയുടെ മലയാള പരിഭാഷ ബി ടി അനില്‍കുമാര്‍ വായിക്കുന്നു ഒപ്പം മൊഴിമാറ്റം നിര്‍വ്വഹിച്ച ഷിബുവിന്റെ കുറിപ്പും

കാഴ്ചയില്‍ ഓസ്കാര്‍തിളക്കമുള്ള സ്ലം ഡോഗ് മില്ല്യനെയറിനെക്കുറിച്ച് പ്രശാന്ത് ആര്‍ കൃഷ്ണ

പെണ്‍‌നോട്ടത്തില്‍ വിനയയുടെ കവിത കള്ളുഷോപ്പ്

നിരക്ഷരന്‍ ശ്രാവണബേളഗോളയിലൂടെ സഞ്ചരിക്കുന്നു.... ഈ ലക്കം യാത്രയില്‍

പുതുലോകത്തില്‍ 2 പാചകക്കുറിപ്പുകള്‍ പ്രശാന്ത് ആര്‍ കൃഷ്ണയുടെ പൈനാപ്പിള്‍ പച്ചടിയും അമ്പിളി മനോജിന്റെ കായ് തോരനും ..

ഒപ്പം ഇന്റര്‍നെറ്റിലെ ഉപയോകതാക്കളുടെ വര്‍ദ്ധനയെക്കുറിച്ച് യാരിദും , കുത്തിവെക്കപ്പെടുന്ന സൌന്ദര്യത്തെക്കുറിച്ച് എ എന്‍ ശോഭയും, ജ്യോതിഷവുമായി ചെമ്പോളി ശ്രീനിവാസനും...

ചിരി വര ചിന്തയില്‍ നവകേരളാ മാര്‍ച്ചുമായി സത്യദേവ്...

ബൂലോഗ വിചാരണയുടെ ഏഴാം ലക്കവുമായി എന്‍ കെ....

വായന ഒരനുഭവമാക്കി മാറ്റാന്‍, നാട്ടുപച്ച

അടുത്ത ലക്കം ഫെബ്രവരി 14നു....

പുതുവായന ഒരു ക്ലിക്കകലെ...