നാട്ടുപച്ചയുടെ അറുപത്തിരണ്ടാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
ബെര്‍ലിനെ തൊട്ടു കളിക്കുമ്പോള്‍
സി പി ഐ (എം) യുടെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം ചെലുത്താന്‍ മാത്രം സ്വാധീനമുള്ള വ്യക്തിത്വമാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടേത് എന്ന് അദ്ദേഹം പോലും കരുതുന്നുണ്ടാവില്ല. എന്നിട്ടും വി എസ് അച്യുതാനന്ദനെന്ന കേന്ദ്ര കമ്മിറ്റി അംഗം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുന്നത് സി പി ഐ (എം) സംസ്ഥാന നേതൃത്വം വിലക്കി.
കൂടുതല്‍
ആഹാരവും ആരോഗ്യവും---ഡോ.അബ്ദുള്ളക്കുട്ടി കോലക്കാട്ട്
മലയാള നാടായ കേരളത്തെ മഴനാടെന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. കേരളത്തെപ്പോലെ വര്‍ഷത്തില്‍ ആറുമാസത്തോളം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ വളരെ കുറവായിരിക്കും. കാലവര്‍ഷവും തുലാവര്‍ഷവും കനിഞ്ഞനുഗ്രഹിച്ച നാടാണു നമ്മുടേത്. ഈ അനുഗ്രഹം നിമിത്തം നാം ആരോഗ്യസംരക്ഷണത്തില്‍ എന്നും ഒരു പടി മുന്നിലായിരുന്നു.
കൂടുതല്‍
കവിത
ഒരുവന്‍---ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഒരർദ്ധനഗ്നനീവഴി വരുന്നുണ്ടവനെ
കല്ലെറിഞ്ഞാരും പിന്നാലെ കൂടരുതേ!
സമയത്തെ കശക്കി മടിയിലിട്ടവൻ
സമയത്തിനുള്ളിൽ സ്വാതന്ത്ര്യം തന്നവൻ...
കൂടുതല്‍
ശാസ്ത്ര വൈകൃതം---നാരായണസ്വാമി
പ്രകല്പം:
വിശ്രമം ലേശമറിയാത്ത കൈകളി-
ലിക്കിളിപോല്‍ പണം വള്ളികെട്ടി;
വാക്കും വചനവും ദന്തഗോപുരത്തില്‍ പിന്നെ
കാക്കകള്‍പോലെ പറന്നുകേറി.
കൂടുതല്‍
ജീവിതം
മസ്കറ്റ് മണല്‍ക്കാറ്റുകള്‍---സൌഹൃദങ്ങള്‍ക്ക് പാരയാകുന്ന ഫേസ്ബുക്ക്--സപ്ന അനു ബി ജോര്‍ജ്ജ്
സൌഹൃദങ്ങൾ വാനാളം വളന്നു പന്തലിക്കട്ടെ,ആൾക്കാരുടെ എണ്ണവും അതുപോലെ എണ്ണമറ്റതായിത്തീരട്ടെ." ഒരു ഫെസ്ബുക്കിൽ 3000 ല് അധികം സുഹൃത്തുക്കളുള്ള ഒരു മഹാമനസ്കന്റെ ഉത്തരം ആണ്.ഇന്ന് സുഹൃത്ത് എന്ന വാക്ക് എല്ലാവർക്കും ഒരിത്തിരി പരിചയം തോന്നുന്ന, ആരെയും ആർക്കും സ്വയം വിശേഷിപ്പിക്കാവുന്ന,സംബോധന ചെയ്യാവുന്ന ഒരു വാക്ക് ആയി മാറിയിരിക്കുന്നു. സൌഹൃദശൃഖലകളുടെ പെരുമഴക്കാലം,ഓർക്കുട്ടിലൂടെയും പിന്നിട് എല്ലാവരുടെ കുടുംബവീടായി മാറിയ ഫെയിസ്സ്ബുക്കിലും വന്നു നിന്നു.
കൂടുതല്‍
പലരും പലതും: 34. ചിലനേരങ്ങളില്‍ ചില യാത്രകള്‍. -- നാരായണസ്വാമി
യാത്രകള്‍ അനുഭവങ്ങളാണാര്‍ക്കും. അനുഭവങ്ങള്‍ അനുഭൂതിയും അഭ്യസനവും. കാല്‍നടയായാലും കടല്‍യാത്രയായാലും കണ്ണൊന്നു തുറന്നുപിടിച്ചാല്‍മതി. മനോരഥത്തിനാകട്ടെ, മണ്ണും വിണ്ണും വ്യത്യാസവുമില്ല.
കൂടുതല്‍
കാഴ്ച
ലെന്‍സ്----നടനം മോഹനം---സാഗര്‍
കൂടുതല്‍
ചിരി വര ചിന്ത
എന്‍ഡോസള്‍ഫാന്‍----തോമസ് കോടങ്കണ്ടത്ത്
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകം---ഒരിറ്റ്
കൂടുതല്‍
ആത്മീയം
വീണ്ടുമൊരു റമദാന്‍ കൂടി ...മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കുന്ന വിശുദ്ധമാസം. ദൈവ സമര്‍പ്പണത്തിനും തെറ്റുകളില്‍ നിന്നും മാറി ദൈവീക ചിന്തയില്‍ മുഴുകാന്‍ ദൈവം തന്നെ അടിമക്ക് കനിഞ്ഞു നല്‍കിയ അവസരമാണ് റമദാന്‍.
കൂടുതല്‍
ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍
2011 ആഗസ്റ് 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...?
Sunday, August 7, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment