Thursday, January 20, 2011

നാട്ടുപച്ച -അന്‍പത്തിമൂന്നാം ലക്കം

നാട്ടുപച്ച അന്‍പത്തിമൂന്നാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം

വെബ് മാധ്യമവും ഇനിയും മാറാത്ത പരമ്പരാഗതമാധ്യമങ്ങളും -- വി.കെ ആദര്‍ശ്

താരതമ്യപഠനമല്ല മറിച്ച് വെബ്‌മാധ്യമത്തിന്റെ ചില സാധ്യതകള്‍ പരിശോധിക്കാനുള്ള ശ്രമം, ഒപ്പം പരമ്പരാഗത അച്ചടി-ദൃശ്യമാധ്യമങ്ങള്‍ എങ്ങനെയാണ് ഈ നവമാധ്യമത്തെ നോക്കിക്കാണാന്‍ നമ്മുടെ നാട്ടില്‍ ശ്രമിക്കുന്നത് എന്നും നോക്കാം. നൂറ്റാണ്ടിന്റെ പഴക്കമുള്ള പത്രങ്ങളും എതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള ടിവി വാര്‍ത്താചാനലുകളും നമുക്കുണ്ട്, ഇതിനിടയില്‍ താരതമ്യേന നവാഗതരായ വെബ്മാധ്യമത്തിന്റെ സാന്നിദ്ധ്യവും മലയാള വാര്‍ത്താവ്യവസായത്തെ ഇന്ന് കൊഴുപ്പിക്കുന്നുണ്ട്.
കൂടുതല്‍

ചില പെട്രോള്‍ കാര്യങ്ങള്‍---ആര്‍.വിജയലക്ഷ്മി

ലിറ്ററിന് 1.22 രൂപ നഷ്ടത്തിലാണ് ഇപ്പോഴും പെട്രോള്‍ വില്‍ക്കുന്നത് എന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിലപിക്കുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയായി ലിറ്ററിന് ആറ് രൂപയോളം പെട്രോള്‍ വില വര്‍ധിപ്പിച്ചതിന് ശേഷമാണ് ഈ നിലവിളി. പെട്രോളിന്റെ വില അന്താരാഷ്ട്ര വിപണിയിലെ വിലക്ക് ആനുപാതികമായി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തതിനു ശേഷം അഞ്ചാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വിലയിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം തുടരുന്നുണ്ട്.
കൂടുതല്‍

ഇ-മലയാളം ശില്‍പ്പശാല നിരക്ഷരന്റെ കാഴ്ച്ചപ്പാടില്‍---നിരക്ഷരന്‍

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ? നിരക്ഷരന് സാഹിത്യ അക്കാഡമിയുടെ കെട്ടിടത്തിനകത്തേക്ക് കയറാനുള്ള യോഗ്യതപോലുമില്ലെന്ന് സ്വയം ബോദ്ധ്യമുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ ചോദ്യം കാര്യമായിട്ടെടുക്കാന്‍ തോന്നിയില്ല. ബ്ലോഗില്‍ അവിടവിടെയായി എന്തൊക്കെയോ കുത്തിക്കുറിച്ചിടുന്നു എന്നതൊഴിച്ചാല്‍, സാഹിത്യ കേരളത്തിലെ മണ്‍‌മറഞ്ഞുപോയ അതിപ്രഗത്ഭരായ ഗുരുക്കന്മാരുടെ ഛായാചിത്രങ്ങള്‍ തൂങ്ങുന്ന, അക്കാഡമിയുടെ ഓഡിറ്റോറിയത്തില്‍ കാലെടുത്ത് കുത്തണമെങ്കില്‍, അവിടെയൊരു പരിപാടിയില്‍ കാണിയായിട്ടെങ്കിലും പങ്കെടുക്കണമെങ്കില്‍ അദൃശ്യനായിട്ടോ ആള്‍മാറാട്ടാം നടത്തിയോ മറ്റോ പോകാനുള്ള വഴികളുണ്ടോ എന്നുപോലും ചിന്തിച്ചു.

കൂടുതല്‍

കഥ

ബകന്‍---എ.ജെ

ബകന് വൃകോദരനെ നോക്കി പുഞ്ചിരി തൂകാതിരിക്കാനായില്ല. ക്ഷീണിച്ച് സ്വരത്തില്‍ അയാള്‍ മൊഴിഞ്ഞു:
"അല്ലയോ, മഹാനുഭാവ! എനിക്ക് മോക്ഷമാര്‍ഗ്ഗം തുറന്നു തന്ന അങ്ങേക്ക് അനേക കോടി പുണ്യം ലഭിക്കുമാറാകട്ടെ!
പക്ഷെ, എന്റെ രാക്ഷസാചാരങ്ങള്‍ അധമവൃത്തികളായി അങ്ങ് കരുതരുത്. മനുഷ്യ നിയമങ്ങള്‍ അനുസരിക്കുവാന്‍
ഞങ്ങള്‍ ബാദ്ധ്യസ്ഥരല്ലെന്ന് അങ്ങേക്കും അറിയാമല്ലോ? എന്നിട്ടും കേവലം ഒരു വണ്ടി വിഭവങ്ങളിലേക്ക് ഞാനെന്റെ വിശപ്പിനെ
ചുരുക്കി, മനുഷ്യര്‍ക്ക് ആശ്വാസം കൊടുക്കാന്‍ ശ്രമിച്ചു. ഇഷ്ടപ്പടി ഭക്ഷണം നേടാന്‍ എനിക്കൊരു പ്രയാസവും ഉണ്ടാ‍യിരുന്നില്ല.
കൂടുതല്‍

കവിത

ജന്മ ഭൂമി-----ജംഷീനാ സനം

നീണ്ട മരവിപ്പിന്‍ , വികൃതമാം മുഖമായ്
മൌനിയായ്, തലകുനിക്കുന്നു,ഈ ജന്മ ഭൂമി
ചലനം നിലച്ച ഇരുട്ടിന്റെ മീതെ, പക്ഷെ
താരകം പുഞ്ചിരിക്കുന്നു നൈര്‍മ്മല്യമായ്.

കൂടുതല്‍

വായന

പൊയ്പ്പോയതിന്റെ ഫിലോസഫി ---ലാസര്‍ ഡി സില്‍ വ

മലയാളിയുടെ നാടുവിട്ടുപോക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നും മലയാളി ജനിതകമായി പൂര്‍ണ്ണമായി മലയാളി ആയിതീര്‍ന്നിട്ടില്ല എന്നതാവാം അതിനുള്ള പ്രാഥമിക കാരണം. ആദിമ ദ്രാവിഡഗോത്രത്തിന്റെ കലര്‍പ്പില്ലാത്ത ജനതതിയെ ഒരുപക്ഷെ ഇന്ന് കാടുകള്‍ക്കുള്ളില്‍, ഏതോ അന്യഗ്രഹ ജീവികളെപ്പോലെ, ചില പരിഗണനകള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി ഇരുത്തിയിട്ടുണ്ട്‌ നമ്മള്‍. ദ്രാവിഡ ഗോത്രസംസ്കൃതിയുടെ അധികം കലര്‍പ്പില്ലാത്ത ജനാവലിയെ 'പാണ്ടികള്‍' എന്ന് കുറച്ചെങ്കിലും അവജ്ഞയോടെ നോക്കുന്നുമുണ്ട്.

കൂടുതല്‍

Small is beautiful---ടി.ഡി.രാമകൃഷ്ന്ണന്‍

Small is beautiful എന്ന ഷൂമാക്കര്‍ പറഞ്ഞത് സാഹിത്യത്തെക്കൂടി കണക്കിലെടുത്തിട്ടല്ലേ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറ് ഈസോപ്പ് കഥകളിവും ഹൈക്കു കവിതകളിലും മുക്തകങ്ങളിലുമൊക്കെ എഴുത്തുകാരന്‍ താന്‍ പറയാനുദ്ദേശിക്കുന്ന കാര്യം വളരെക്കുറച്ച് വാക്കുകളില്‍ തേച്ച് മിനുക്കി അവതരിപ്പിക്കുന്ന ഒരു മഹത്തായ പാരമ്പര്യം സാഹിത്യത്തിലു-്. മലയാളത്തില്‍ 'ഇന്ന്' പോലെയുള്ള കൊച്ച് മാസികകളിലൂടെ പുറത്ത് വരു
ന്ന മികച്ച രചനകളില്‍ ആ പാരമ്പര്യത്തിന്റെ തുടര്‍ച്ച നമുക്ക് കാണാം.
കൂടുതല്‍

കാഴ്ച്ച
നോട്ടം
കലയുടെ കാത്തിരിപ്പ്---- നിഷാം

കൂടുതല്‍

ചൈനാ ടൌണ്‍

പുതിയ സിനിമയുടെ കൂടുതല്‍ വിശേഷങ്ങളുമായ് ഇവിടേ

ലെന്‍സ്----ഔട്ട് ഓഫ് റേഞ്ച്----സാഗര്‍


കൂടുതല്‍

പുതുലോകം

പെപ്പര്‍ ചിക്കന്‍----മിമ്മി


1. ചെറിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ 1/2 കി.ലൊ
2.വെളിച്ചെണ്ണ 1 ടേബിള്‍സ്പൂണ്‍
3.കുരുമുളക് പൊടിച്ചത് 2 ടേബിള്‍സ്പൂണ്‍
4.ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് 2 സ്പൂണ്‍
5.ഗരം മസാല പൌഡര്‍ 1/2 സ്പൂണ്‍
6.തൈര് 1 കപ്പ്
7.അണ്ടിപ്പരിപ്പ് അരച്ചത് 3 ടേബിള്‍സ്പൂണ്‍
8.ഏലക്കായ് ,പട്ട ഗ്രാമ്പൂ അല്‍പ്പം
9.ഉപ്പ് ആവശ്യത്തിനു
( സവാള വേണ്ട!!! ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റീന്ന് ഗാര്‍ലിക്ക് വെട്ടിയാലും നോ പ്രൊബ്ലെം..

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം


ഇവൻ അഥീനിയുടെ കാമുകൻ -- അഞ്ജു അനീഷ്

കൂടുതല്‍

ആത്മീയം


ഗ്രഹചാരഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍

2011 ജനവരി 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍

2011 വര്‍ഷം നിങ്ങള്‍ക്കെന്ത് ചെയ്യും----ചെമ്പോളി ശ്രീനിവാസന്‍


ഓരോ കൂറുകാര്‍ക്കും 2011 വര്‍ഷകാലം അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങളാണ് ഇവിടെ അന്വേഷിക്കുന്നത്.
ഫലം ഒരു വര്‍ഷത്തേക്കായതിനാല്‍ ആധാരമാക്കിയതു പ്രധാനമായും വ്യാഴം ശനി രാഹു കേതുകളുടെ ഗ്രഹസഞ്ചാരപദം അനുസരിച്ചാണ്. ഓരോ ഗ്രഹങ്ങളും ഒരു രാശിയില്‍ സഞ്ചരിക്കുന്ന കാലം വ്യത്യസ്തമാണ്. ഗ്രഹങ്ങളുടെ ശരാശരി സഞ്ചാരകാലം ഇപ്രകാരമാണ്.
സൂര്യന്‍ 30 ദിവസം ചന്ദ്രന്‍ രണ്ടേ കാല്‍ ദിവസം വ്യാഴം ഒരു വര്‍ഷം ശനി രണ്ടര വര്‍ഷം. രാഹു കേതുക്കള്‍ ഒന്നരവര്‍ഷം വീതം. കുറഞ്ഞകാലം സഞ്ചരിക്കുന്ന ഗ്രഹങ്ങളുടെ ഫലങ്ങള്‍ മാറിമാറി വരുന്നതിനാല്‍ മുഴുവന്‍ വര്‍ഷഫലങ്ങള്‍ സാമാന്യമായിപ്പറയുമ്പോള്‍ പ്രത്യേകം പരിഗണിക്കാവുന്നതല്ല. ഇവിടെ വ്യാഴം ശനി രാഹു കേതുക്കള്‍ ഇവയുടെ സഞ്ചാരപദങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. അതില്‍ ഈ വര്‍ഷം മെയ് എട്ടിന് വ്യാഴവും ജൂണ്‍ 6 ന് രാഹു കേതുക്കളും ശനി നവംന്വര്‍ 15 നും രാശി മാറുന്നു.
കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ....?

No comments: