Sunday, October 3, 2010

നാട്ടുപച്ചയുടെ നാല്പത്തിയാറാം ലക്കത്തിലേക്ക് സ്വാഗതം




പ്രീയ വായനക്കാരേ...നാട്ടുപച്ചയുടെ നാല്പത്തിയാറാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ചാത്തജന്മസ്ഥാന്‍.... ഓ എന്റെ പള്ളീ ......---.നമ്പ്യാര്‍


ഹിന്ദു മതത്തിന്റെ കാര്യം പറഞ്ഞാല്‍ തീരില്ല. വേദ വ്യാസ വിരചിതമായ മഹാ ഭാരതത്തില്‍ -(അത് ഒരു വിശ്വാസം. റൈറ്റും റോയല്‍റ്റിയും വ്യാസന്‍ വാങ്ങിയില്ല. അന്ന് കൂലി ചോദിക്കുന്ന കുലടയായി കാവ്യാംഗന അധ:പതിച്ചിട്ടില്ല)- പറയുന്നു. മുഴുവന്‍ പ്രപഞ്ചവും ഇതിലുണ്ട്. ഇതില്‍ ഇല്ലാത്തത് ഒരിടത്തുമില്ല. ഭാരതം മഹാഭാരതവും ഇന്ത്യ മഹാഇന്ത്യയും ആയതും അതു കൊണ്ടാണ്. ആ മതത്തിന്റെ അടിത്തറകളിലൊന്ന്
To Read More

ബാബറി മസ്ജിദ് – ആത്മവീര്യം അടിയറ വെക്കരുത് : റോഷന്‍ വി കെ

ആറു പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ജനത ആകാംഷയോടെ കാത്തിരുന്ന അയോധ്യതര്‍ക്ക സ്ഥലത്തിന്റെ വിധി അലഹബാദ്‌ ഹൈകോടതിയുടെ മൂന്നംഗ ബഞ്ച് പ്രഖ്യാപിച്ചു. തര്‍ക്ക സ്ഥലത്തിന് വേണ്ടി വാദിച്ച മൂന്ന് വിഭാഗങ്ങള്‍ക്കും സ്ഥലം വീതിച്ചു നല്‍കാനാണ് കോടതി വിധി. ഹിന്ദു മത വിഗ്രഹം സ്ഥിതി ചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കും.മൂന്നില്‍ ഒരു ഭാഗം മുസ്ലിം വിഭാഗത്തിനും
To Read More

കഥ

ഒരാത്മാവിന്റെ സാഫല്യം!--കുഞ്ഞൂസ്


"റീത്താ, ദാ നോക്കു, നമ്മുടെ അന്നമോള്‍"വില്യംസിന്റെ ശബ്ദം അങ്ങു ദൂരെയേതോ ഗുഹാമുഖത്ത്‌ നിന്നും കേള്‍ക്കുന്നപോലെ . കണ്ണുകള്‍ ആയാസപ്പെട്ടു തുറക്കാന്‍ ശ്രമിച്ചു. "മമ്മീ, നമ്മുടെ അന്നമോള്‍, സാറ ആന്റിയെപ്പോലെയാ ല്ലേ ?" അജിമോന്റെ സന്തോഷം തുളുമ്പുന്ന സ്വരം പൂര്‍ണ്ണമായും തന്നെ ബോധമണ്ഡലത്തിലേക്കു കൊണ്ടു വന്നു. കണ്ടു അന്നമോളെ.... ഫ്ലാനലില്‍ പൊതിഞ്ഞു ഒരു കുഞ്ഞുവാവ
To Read More

കവിത
കേൾക്കുന്നുണ്ടോ? ---ശ്രീകൃഷ്ണദാസ്‌ മാത്തൂർ


നിലവിളികൾ കേൾക്കുന്നില്ലാ, റേയ്ഞ്ചുള്ളിടത്തേക്കിറങ്ങി നിൽക്‌`. മുള്ളും മുറിവോർപ്പിച്ചു ഭയപ്പെടുത്തും കുപ്പിച്ചില്ലും ഉൾക്കിടങ്ങുമുള്ള മതിൽപൊക്കം ചാടിക്കടക്കില്ല തുടർ ഞരക്കങ്ങളൊന്നും-
To Read More

*തിരുവല്ലയില്‍ * *ബോധിവ്യക്ഷത്തിന്‍ കീഴെ*--ദേവസേന

പ്രിയ നഗരത്തിലെ പ്രൈവറ്റു ബസ്റ്റാന്റിനരികെ ബോധിവൃക്ഷത്തിനു കീഴെ ബസുകാത്തു നില്‍ക്കെ നിന്നെ ഓര്‍മ്മ വന്നു നമ്മുടെ സ്നേഹത്തെ ഓര്‍മ്മ വന്നു
To Read More

വായന

അധിനിവേശത്തിന്റെ സര്‍ഗ്ഗമുഖം--ലാസര്‍ ഡി സില്‍ വ


കേരളത്തിന്റെ ചരിത്രത്തില്‍ എന്തെങ്കിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് വില്യം ലോഗന്റെ രണ്ട് വാല്യങ്ങളുള്ള 'മലബാര്‍ മാനുവലി'ല് നിന്നും 'ജനങ്ങള്‍' എന്ന ഭാഗം മാത്രമായി പ്രത്യേകം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച 'മലബാറിലെ ജനങ്ങള്‍' എന്ന പുസ്തകം. സൂചനയര്‍ഹിക്കുന്ന ഒരു പ്രധാനകാര്യം ലോഗന്‍ മലയാളികളോട്
To Read More

പ്രവാസം

പ്രവാസികള്‍ക്കായി പ്രവാസിയുടെ മലയാളം സിനിമ-നിലാവ്--സപ്ന-അനു-ബി ജോര്‍ജ്


എവിടെ ജീവിക്കുന്നുവോ അവിടം സ്വന്തം നാടാണെന്ന് സ്വയം ബോധിപ്പിച്ചു ജീവിതമെന്ന നാടകം ആടിതീര്‍ക്കുന്ന പ്രവാസികള്‍ .ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസികളുടെ മനസ്സിനെ അറിയാതെ സുഖലോലുപരായ് ജീവിക്കുന്ന കുടുംബാംഗങ്ങള്‍ , ഇതാണ് ഒരു ശരാശരി ഗള്‍ഫുകാരന്റെ ജീവിതം .ഒരു മെഴുകുതിരിപോലെ ഉരുകിത്തീരുന്ന നമ്മളുടെ ചിന്തകള്‍ കഥകളായും
To Read More

ജീവിതം

പലരും പലതും 22. 'മിലിട്ടറി' നാരായണസ്വാമി.


'പോക്കറ്ററ്റാല്‍ പോലീസ്‌, ആയുസ്സറ്റാല്‍ പട്ടാളം' എന്നത്‌ പഴയൊരു പറച്ചില്. ഇന്നതിനു രണ്ടിനും ഉദ്യോഗാര്‍ഥികളുടെ ഇരച്ചുകയറ്റമാണ്‌. പണ്ടത്തെ പേരുദോഷമൊക്കെ പോയിക്കിട്ടി. ആരുടെ ഏതു കഥയിലാണെന്നോര്‍മയില്ല. പട്ടാളക്കാരന്‍ചെക്കന്‍ പെണ്ണുകാണാന്‍വരുമ്പോള്‍ പെണ്ണാകെ വിരണ്ട്‌ 'മി-ലി-ട്ട-റി' എന്നാര്‍ത്തലറി ഓടിയൊളിക്കുന്നൊരു സന്ദര്‍ഭമുണ്ട്‌
To Read More

മഞ്ഞ്.......-രഞ്ജിത്ത് നായര്‍

സുഖത്തിന്റെ പറുദീസാ നിങ്ങള്‍ക്ക് അനുഭവിക്കണോ ? ജനുവരിയിലെ ഏതെങ്കിലും ഒരു പ്രഭാതത്തില്‍ സുര്യന്‍ പിറക്കും മുന്‍പേ കൂകിപ്പായുന്ന തീവണ്ടിയില്‍ ഇടം പിടിക്കുക. തീവണ്ടിയുടെ വേഗത അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി എന്ന് തോന്നുമ്പോള്‍ ജനല്‍ പാളികള്‍ ഉയര്‍ത്തി അതിലൂടെ നിങ്ങളുടെ കൈപ്പത്തി പുറത്തിടുക
To Read More

കാഴ്ച

യന്തിരന്‍


സണ്‍ പിക്ചേര്‍സ് ആദ്യമായ് നിര്‍മ്മിക്കുന്ന “യന്തിരന്‍”ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയിലെ തന്നെഏറ്റവും വലിയ ചിത്രമെന്ന വിശേഷണവുമായ് തിയേറ്ററുകളിലേക്ക്. തമിഴിനു പുറമേ ഹിന്ദിയിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യുന്നു,“റോബോട്ട്” എന്ന പേരില്‍
To Read More

ഉറുമി--മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സിനിമ

"THE BOY WHO WANTED TO KILL VASCODA-GAMA" ചിറക്കല്‍ മഹാരാജാവിന്റെ പടനായകന്റെ മകന്‍ ചിറക്കല്‍ കേളുനായര്‍.....അവന്റെ കഥയാണു ഉറുമി
To Read More

പുതുലോകം

ആവോലി കൊമ്പത്ത്---മിമ്മി


ആവശ്യമുള്ള സാധനങ്ങള്‍ 1.ഇടത്തരം ആവോലി, 2 എണ്ണം 2.സവാള ചെറുതായ് അരിഞ്ഞത് 1 3.തക്കാളി ചെറുതായ് അരിഞ്ഞത് 2 4.വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് 1 ടീസ്പൂണ്‍ 5.ഉലുവ ഒരു നുള്ള് 6.
To Read More

ആത്മീയം

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍


2010 ഒക്ടോബര്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്. മേടക്കൂറ് : നക്ഷത്രം - അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം - മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
To Read More

No comments: