അപ്പയുടെ മകന് - വിജയ് യേശുദാസുമായി വര്‍ത്തമാനം - അനില്‍ പ ![]() വിജയ് യേശുദാസ് തനിക്ക് ഭാഗ്യം തന്ന ഒരു പാട്ടായി ‘കോലക്കുഴല്‍ വിളിയെ‘ കാണുന്നു. “അപ്പയുടേ മകന് എന്ന നിലയിലും അതല്ലാതെയും മലയാളക്കരയ്ക്ക് മുമ്പില്‍ എനിക്ക് വ്യക്തിത്വം നേടിത്തരാന്‍ ആ പാട്ടിന് കഴിഞ്ഞു” വിജയ് പറയുന്നു. ‘കോലക്കുഴല്‍ വിളി’നല്ലൊരു ടീം വര്‍ക്കാണ്. എനിക്ക് നല്ലൊരു ബ്രേക്ക്. അതിനു ശേഷം കുറേയധികം പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി. മലയാളത്തിനു പുറമേ തമിഴിലും. ശ്വേതക്കും എനിക്കും ഈ പാട്ടിന്റെ പേരില്‍ ഒരു പാട് അംഗീകാരങ്ങളും കിട്ടി. പ്രൊഫഷണില്‍ വലിയ വ്യത്യാസങ്ങള്‍ തന്ന വര്‍ഷമാണ് എന്നെ സംബന്ധിച്ച് 2008. തുടര്‍ന്നു വായിക്കുക
കയ്യെഴുത്തും അച്ചടിയും ഇന്റര്‍നെറ്റിന്റെ വാതായനങ്ങളും കടന്ന് എഴുത്ത് പുരോഗമിക്കുമ്പോഴും ‘ഇന്ന്’ ഇവിടെ തന്നെയുണ്ട്. എങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം നല്കാന് എഴുത്തുകാരന് കൂടിയായ പ്രസാധകന് മണമ്പൂര്‍ രാജന് ബാബുവിനേ കഴിയൂ. ‘ഇന്ന്‘ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും നല്‍കുന്നത് സ്നേഹം മാത്രമാണ്. അത് ഇടതടവില്ലാതെ തിരിച്ചുകിട്ടുന്നു.“ മണമ്പൂര്‍ രാജന് ബാബു വെളിപ്പെടുത്തുന്നു. ഇന്നിന്റെ വിജയരഹസ്യം സ്നേഹത്തിന്റെ പാരസ്പര്യമാണെന്ന്. “ഏത് എഴുത്തുകാരനുമാഗ്രഹിക്കുന്നത് പ്രശസ്തിയും പ്രതിഫലവുമല്ല; തങ്ങളുടെ രചനകള്‍ യഥാര്‍ത്ഥ വായനക്കാരിലെത്തണമെന്നാണ്. ’ഇന്ന്’ അത് ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പ്രതിഫലമാഗ്രഹിക്കാതെ തന്നെ അവര്‍ രചനകള്‍ അയച്ചുതരുന്നു.“ തുടര്‍ന്നു വായിക്കുക ഒപ്പം സ്ഥിരം പംക്തികളും.. വായിക്കൂ നാട്ടുപച്ച.... |
Saturday, January 10, 2009
വിജയ് യേശുദാസുമായും മണമ്പൂര്‍ രാജന് ബാബുവുമായും വര്‍ത്തമാനം നാട്ടുപച്ചയില്
Subscribe to:
Post Comments (Atom)
1 comment:
വിജയ് യേശുദാസുമായും, മണമ്പൂര്‍ രാജന് ബാബുവുമായും വര്‍ത്തമാനം...
Post a Comment