ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം. ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാകും. ഇസ്ലാമിന്റെ ആവിര്‍ഭാവകാലം തൊട്ടേ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രവും നടപ്പിലായിട്ടുണ്ട്. അതിന്റെ നിരവധി ജാലകങ്ങളില്‍ ഒന്നു മാത്രമാണ് ഇസ്ലാമിക് ബാങ്കിങ്ങ്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാങ്കിങ്ങിനെ നമുക്ക് ഇസ്ലാമിക് ബാങ്കിങ്ങ് എന്നു വിളിക്കാം.
ഇസ്ലാമിക് ബാങ്കിങ് വളര്‍ച്ചയുടെ പാതയിലാണ്. കാലദേശങ്ങള്‍ക്കനുസരിച്ചു പുതിയ പുതിയ വായ്പാ പദ്ധതികള്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. എല്ലാം ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടും, ഷരിയ ഓഡിറ്റ് കമ്മറ്റിയുടെ അംഗീകാരത്തോടു കൂടിയും മാത്രമാണ് രൂപം കൊള്ളുന്നത്.
വിദേശരാജ്യങ്ങളില്‍ പ്രചുര പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ബാങ്കിംഗിന് ഇന്ത്യയിലും അംഗീകാരം നല്‍കാന്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വന്നിരിക്കുന്നു
To Read More
Wednesday, March 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment