നോക്കൂ, ഇത് ഞാൻ അറിയാതെ ആഗ്രഹിക്കാതെ അണിയേണ്ടി വന്ന കുപ്പായമാണ്. എന്റേതല്ലാത്ത ചെയ്തികളാൽ എന്റ്റേതായത്.. പാകമല്ലാത്ത കുപ്പായത്തിനുള്ളിൽ ശ്വാസം മുട്ടുന്ന ശരീരവും മനസ്സുമല്ല. അറിഞ്ഞതും അറിയാനുള്ളതും അറിയാത്തതും എല്ലാം ചേർത്ത് ഞാനിതിനെ അകമഴിഞ്ഞ് സ്നേഹിക്കുകയാണ് - പെൺശരീരമെന്ന എന്റെ ഈ കുപ്പായത്തെ.. താരതമ്യേന തിരശ്ചീനമായ ആണ്ശരീരത്തേക്കാൾ ഞാനെന്റെ ഉയർച്ച താഴ്ചകളെ സ്നേഹിക്കുന്നു.. നിലവിട്ടുയരുന്ന പീച്ചാംകുഴലിനേക്കാൾ നനവിന്റെ ഈ ഗർത്തത്തിൽ ഞാനെന്നെ കണ്ടെത്തുന്നു.. വന്യമായ ആ ശക്തിയേക്കാൾ ഞാനെന്റെ തരളതയെ എന്റേതാക്കുന്നു
പൂ’ണ്ണ വായനക്ക്
Wednesday, March 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment