മലയാളി, കേരളത്തില്‍ തീവ്രവാദമുണ്ടാവുമെന്നൊന്നും ഭയപ്പെടുന്നില്ല. മലയാളിക്കു ഭയം ലൈംഗികതയെയാണ്. കാരണം, മലയാളിക്കു ഒരു ലൈംഗിക സദാചാരമില്ല. ലോകമെമ്പാടും ലൈംഗിക സദാചാരം പഠിപ്പിച്ചത് മതങ്ങളാണ്. ലൈംഗികതയുടെ മേല്‍ ആദ്യമായി വിലക്കുകള്‍ ഏല്‍പ്പിച്ചതും മതങ്ങളാണ്. ആധുനിക കാലത്ത് സൈന്യത്തിലും, കേഡര്‍സ്വഭവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കടുത്ത ലൈംഗിക അടിച്ചമര്‍ത്തലുണ്ട് (വരിയുടച്ച് ആണും പെണ്ണുമല്ലാതാക്കിയെങ്കില്‍ മാത്രമല്ലേ കാളകള്‍ പണിയെടുക്കൂ!)
കേരളത്തിലെ പ്രധാന മൂന്നു മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക നിയന്ത്രണം അഥവാ സദാചാരം കൊണ്ടുവന്നത് കൃസ്തുമതമാണ്. ക്രിസ്ത്യന്‍ മിഷണറിമാരാണ് ഇതിനുപിന്നില്‍. കടുത്ത ഏക ദാമ്പത്യവ്രതക്കാരായിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗമായിരുന്നു ബ്രിട്ടീഷ്കാരില്‍ ഏറെയും (എന്നാല്‍ ഫ്രഞ്ച് സംസ്കാരം വ്യത്യസ്തമായിരുന്നു). ക്രിസ്ത്യാനിയെ സംബന്ധിച്ച് മനുഷ്യന്‍ ജന്മനാ തെറ്റു ചെയ്തവനാണ്. അത് ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടര്‍ന്നു വായിക്കൂ....
No comments:
Post a Comment