പുതുവായനയ്ക്കായി വാതായനങ്ങള്‍ തുറന്ന് നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്....
പുതുമയാര്‍ന്നതും, ശക്തമായതുമായ രചനകളുമായി പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...
നാട്ടുപച്ചയിലെ വര്‍ത്തമാനത്തില്‍ 8 ലേഖനങ്ങള്‍...
പിന്നെ അവര്‍ എന്നെ തേടി വന്നു - ലസാന്ത വിക്രമതുംഗെ
നിഴല്‍ പോലെ പിന്തുടര്‍ന്ന മരണത്തെ ഒട്ടും ഭയക്കാതെ മരണത്തിലേക്കു നടന്നു കയറിയ ധീരനായ പത്രപ്രവര്‍ത്തകനായിരുന്നു ശ്രീലങ്കന്‍ വാര്‍ത്താവാരികയായ സണ്‍ഡെ ലീഡറിന്റെ പ്രസാധകനും എഡിറ്ററുമൊക്കെയായ ലസാന്ത വിക്രമതുംഗെ. മരണത്തെ മുന്നില്‍ കണ്ട് മരിച്ചാല്‍ പ്രസിദ്ധീകരിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയ പ്രശസ്തമായ മുഖപ്രസംഗത്തിന്റെ മൊഴിമാറ്റം
കാക്കിക്കുള്ളില്‍ വിശുദ്ധരില്ല-സുനില്‍ കെ ഫൈസല്‍
അബ്‌കാരികളൊരുക്കിയെന്നാരോപിച്ച സെന്റോഫ് പാര്‍ട്ടിയില്‍ വെള്ളമടിച്ച് വാളുവച്ചുവെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട വിനയയുടെ നിലപാടുകളും, കവിതകളും സമകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍
ലാവ്‌ലിന്‍കാലത്തെ പ്രളയം - നിത്യന്‍
കമ്മ്യ്യൂണിസ്റ്റ്പാര്‍ട്ടികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്തെ നിത്യായനത്തിലൂടെ വരച്ചുകാട്ടുന്നു... പ്രസിദ്ധീകരിച്ച് നാലു ദിവസത്തിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലേഖനം.
ഐക്യരാഷ്ട്രസഭയുടെ ഭാവി - സലീം മടവൂര്‍
അമേരിക്ക നിശ്ചയിക്കുന്ന സെക്രട്ടറി ജനറലും, അമേരിക്ക നിശ്ചയിക്കുന്ന അജണ്ടയും, അമേരിക്ക അനുവദിക്കുന്ന പ്രമേയങ്ങളും മാത്രതായി സ്വയം അപഹാസ്യമാകുന്നു ഐക്യരാഷ്ട്രസഭയെക്കുറിച്ച്
വ്യക്തിവിരോധം ചിലര്‍ രാഷ്ട്രീയ ദര്‍ശനമാക്കുന്നു - കെ.മുരളീധരന്‍
എന്‍.സി.പി. നേതാവ് കെ.മുരളീധരനുമായി ബി.ടി.അനില്‍ കുമാര്‍ സംസാരിക്കുന്നു
എന്റര്‍ അറ്റ് യുവര്‍ ഓണ്‍ റിസ്ക് (അഥവാ മുറ്റത്തെ താലിബാന്റെ നാറ്റം) - നമ്പ്യാര്‍
“ലജ്ജിക്കുകയല്ല വേണ്ടത്! തിരിച്ചടിക്കുകയാണ്!!“ - ഷാ
മംഗലാപുരത്തെ ഒരു പബ്ബില്‍ (ബിയര്‍ പാര്‍ലര്‍) ബിയര്‍ കഴിച്ചിരുന്ന പെണ്‍കുട്ടികളെ “ശ്രീരാമ സേന” എന്ന ഒരു മത-ഫാസിസ്റ്റ്-ക്രിമിനല്‍ സംഘം പൈശാചികമായ രീതിയില്‍ തല്ലിച്ചതച്ചിരിക്കുന്നു! സ്വാതന്ത്ര്യം! ചുമ്മാ പറയുന്നതാണെന്ന് ഒരിക്കല്‍ കൂടി പറഞ്ഞു തന്നത് ശ്രീരാമ സേനയാണ്, മംഗലാപുരത്ത്. 2 ലേഖനങ്ങള്‍ ഒരേ വിഷയത്തെക്കുറിച്ച്.....
ഒരു ലെസ്‌ബിയന്‍ പ്രണയം - നിബ്രാസുല്‍ അമീന്‍
പ്രണയം പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലായാലും, അവരെ സംബന്ധിച്ചിടത്തോളം അതെങ്ങനെ തെറ്റാവും…. ഹോര്‍മോണ്‍ വ്യതിയാനം എന്നൊക്കെ പറഞ്ഞ് ശാസ്ത്രീയ മാനങ്ങള്‍ കണ്ടെത്താമെങ്ങിലും അവരുടെ ലൈംഗിക സ്വാതന്ത്രത്തെ ആര്‍ക്കെങ്ങിലും ചോദ്യം ചെയ്യാന്‍ കഴിയുമോ.
ഈ ലക്കം മഷിയില്‍
ആര്‍ രാധാകൃഷ്ണന്റെ കഥ കരിമഷിക്കോലം
ഡോ ഇ സന്ധ്യയുടെ കവിത കുടകള്‍
സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയുടെ മലയാള പരിഭാഷ ബി ടി അനില്‍കുമാര്‍ വായിക്കുന്നു ഒപ്പം മൊഴിമാറ്റം നിര്‍വ്വഹിച്ച ഷിബുവിന്റെ കുറിപ്പും
കാഴ്ചയില്‍ ഓസ്കാര്‍തിളക്കമുള്ള സ്ലം ഡോഗ് മില്ല്യനെയറിനെക്കുറിച്ച് പ്രശാന്ത് ആര്‍ കൃഷ്ണ
പെണ്‍നോട്ടത്തില്‍ വിനയയുടെ കവിത കള്ളുഷോപ്പ്
നിരക്ഷരന്‍ ശ്രാവണബേളഗോളയിലൂടെ സഞ്ചരിക്കുന്നു.... ഈ ലക്കം യാത്രയില്‍
പുതുലോകത്തില്‍ 2 പാചകക്കുറിപ്പുകള്‍ പ്രശാന്ത് ആര്‍ കൃഷ്ണയുടെ പൈനാപ്പിള്‍ പച്ചടിയും അമ്പിളി മനോജിന്റെ കായ് തോരനും ..
ഒപ്പം ഇന്റര്‍നെറ്റിലെ ഉപയോകതാക്കളുടെ വര്‍ദ്ധനയെക്കുറിച്ച് യാരിദും , കുത്തിവെക്കപ്പെടുന്ന സൌന്ദര്യത്തെക്കുറിച്ച് എ എന്‍ ശോഭയും, ജ്യോതിഷവുമായി ചെമ്പോളി ശ്രീനിവാസനും...
ചിരി വര ചിന്തയില്‍ നവകേരളാ മാര്‍ച്ചുമായി സത്യദേവ്...
ബൂലോഗ വിചാരണയുടെ ഏഴാം ലക്കവുമായി എന്‍ കെ....
വായന ഒരനുഭവമാക്കി മാറ്റാന്‍, നാട്ടുപച്ച
അടുത്ത ലക്കം ഫെബ്രവരി 14നു....
പുതുവായന ഒരു ക്ലിക്കകലെ...
No comments:
Post a Comment