Tuesday, January 20, 2009

നാട്ടുപച്ച വീണ്ടും

നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്... വേറിട്ട വായനക്കായി നിരവധി രചനകളുമായി നാട്ടുപച്ചയുടെ ആറാം ലക്കം ജനുവരി 16നു പ്രസിദ്ധീകരിച്ചിരിക്കുന്നു...


പ്രധാനപ്പെട്ട ചില രചനകളെ പരിചയപ്പെടാം....

പലസ്തീനികള്‍ക്ക് സ്വന്തം രാജ്യം എന്ന്? സലീം മടവൂര്‍ 

ആട്ടിയോടിക്കപ്പെട്ട, ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയുടെ വിലാപം ഒടുങ്ങുന്നില്ല. പലസ്തീനികളുടെ പ്രശ്നങ്ങളും വര്‍ത്തമാന കാല സാഹചര്യങ്ങളും സലീം മടവൂര്‍ ചര്‍ച്ച ചെയ്യുന്നു...

കല്ല്യാണിയമ്മയെ നിങ്ങള്‍ക്കറിയുമോ? അഥവാ മതങ്ങള്‍ക്കുമപ്പുറം ജീവിക്കുന്നവരെ..? മൈന 

അച്ഛന് സ്മാരകം നിര്‍മ്മിക്കാനായി ഞരളത്ത് ഹരിഗോവിന്ദന്‍ ഇടയ്ക്ക ലേലത്തിനു വച്ചപ്പോള്‍  സുകുമാര്‍ അഴീക്കോടിനെ പോലെയുള്ളവര്‍ അതു വിവാദമാക്കി എറ്റെടുത്തു. എന്നാല്‍ ഇടയ്ക്ക് ലേലംചെയ്യേണ്ടെന്നു പറഞ്ഞ്  തനിക്കാകെയുണ്ടായിരുന്ന ഭൂമി സ്മാരകം നിര്‍മ്മിക്കാന്‍ നല്‍കിയ കല്ല്യാണിയമ്മയെ നമ്മളാരും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ലൈംഗികത, മതം, മലയാളി സമൂഹം - ഷാ

പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബലാത്സംഗം ചെയ്യപ്പെടുന്ന നാടായി  കേരളം മാറിയ പുതിയ സാഹചര്യത്തില്‍ മലയാളിയുടെ കപട ലൈംഗിക സദാചാരത്തെയും, ഹിപ്പോക്രസിയേയും, അതില്‍ മതങ്ങളുടെ പങ്കും തുറന്നുകാട്ടുന്നു ഷാ തന്റെ ശക്തമായ ഭാഷയിലൂടെ... 

കൂട്ടിക്കൊടുപ്പുകാരുടെ ഇന്ത്യ - അനിലന്‍ 

എണ്ണ പാചകവിലക്കയറ്റത്തിന്റെ പശ്ചാത്തലം അനിലന്റെ കണ്ണുകളിലൂടെ...

 

കലിതുള്ളുന്ന കരിവീരന്മാർ - എസ്.കുമാര്‍ 

ഉത്സവങ്ങളുടെയും, പൂരങ്ങളുടെയും, വേലകളുടെയും സീസണ്‍ ആരംഭിക്കുകയായി... ആനകളോടുള്ള മനുഷ്യന്റെ സമീപനം മാറ്റേണ്ടതിനെക്കുറിച്ച് എസ്.കുമാര്‍

ഇവിടുത്തെ കാഫിറുകളും അവിടുത്തെ ജിഹാദികളും - നിത്യന്‍  

നിത്യായനത്തില്‍ തന്റെ ആക്ഷേപഹാസ്യശൈലിയില്‍ പാക്കിസ്താനിലെ വര്‍ത്തമാന കാല സാഹചര്യവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നു...

മഷി

ഈ ലക്കത്തില്‍ രണ്ടു കഥകള്‍...

രമേശ്ബാബുവിന്റെ 26 നവമ്പര്‍  2008 ഉം കെ.സി. ഗീതയുടെ പ്രതിജ്ഞയും

മൂന്നു കവിതകള്‍

ലാപുടയെന്ന പേരില്‍ ബ്ലോഗില്‍ കവിതയെഴുതുന്ന ടി പി വിനോദിന്റെ അതിശക്തമായ കവിത ചരിത്രനിമിഷങ്ങള്‍ ... കൂടാതെ അഷിതയുടെ കുടുംബവും , എസ്. ശ്രീജയുടെസ്വപ്നാടനവും ...

വായനയില്‍   3 പുസ്തകങ്ങള്‍.. ശ്രീജ ബലരാജിന്റെ കണ്ണാടിചില്ലുകള്‍,ഓര്‍ക്കുട്ടിലെ കവിതാ സമാഹാരം ഹൃദയങ്ങള്‍ പറയുന്നത്, ലീല എംചന്ദ്രന്റെ ലൌലി ഡാഫോഡിത്സ്...

കാഴ്ച

കാഴ്ചയില്‍ 2 സിനിമാ റിപ്പോര്‍ട്ടുകളും ഒരുക്കങ്ങളുടെ വീഡിയോവും...

ഒരിടവേളക്കുശേഷം നോവലുകള്‍ സിനിമയാകുന്നതിന്റെ പറ്റി മൈഥിലി , കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥയും, ടി പി രാജീവന്റെ പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും..

മൈതാനം

എക്കാലത്തെയും മികച്ച കളിക്കാരെ തിരഞ്ഞെടുത്തതിനെക്കുറിച്ച് കമാല്‍ വരദൂര്‍... ഐസിസി വട്ട് ...

യാത്ര

കുതിച്ചും കിതച്ചും ഒരു യാത്ര - സജീഷ് ശങ്കര്‍

ഈ ലക്കത്തില്‍ നിങ്ങളെ ഊട്ടിയിലെ കല്‍ക്കരി തീവണ്ടിയിലൂടെ യാത്രയാക്കുന്നു സജീഷ് ശങ്കര്‍...

ഒപ്പം സ്ഥിരം പംക്തികളായ വിപണി, പുതുലോകം, ജ്യോതിഷം, വര ചിരി ചിന്ത, ബൂലോഗ വിചാരണ എന്നിവയും....

വായിക്കൂ നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...


No comments: