Saturday, January 10, 2009

വിജയ് യേശുദാസുമായും മണമ്പൂര്‍ രാജന്‍ ബാബുവുമായും വര്‍ത്തമാനം നാട്ടുപച്ചയില്‍

അപ്പയുടെ മകന്‍ - വിജയ് യേശുദാസുമായി വര്‍ത്തമാനം - അനില്‍

yesudas+vijay.jpgടിയിറങ്ങിയ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും ഹിറ്റായ ഗാനം ഏതാണ്? വളരെയൊന്നും ആലോചിക്കേണ്ടിവരില്ല. ഒരു മുരളീഗാനം പോലെ മലയാളിയുടേ ഹ്യദയത്തിലിടം നേടിയ ‘കോലക്കുഴല്‍ വിളി കേട്ടോ‘ തന്നെയാണ്. അച്ഛന്റെ മകനും അമ്മയുടെ മകളും ചേര്‍ന്ന് ആലാപനത്തിന്റെ വസന്തകാലം സമ്മാനിച്ച ഗാനം. കെ ജെ യേശുദാസിന്റെ മകന്‍ വിജയും സുജാതയുടേ മകള്‍ ശ്വേതയും അങ്ങിനെ മലയാളിക്ക് പ്രീയപ്പെട്ട പാട്ടുകാരായി.

വിജയ് യേശുദാസ് തനിക്ക് ഭാഗ്യം തന്ന ഒരു പാട്ടായി ‘കോലക്കുഴല് വിളിയെ‘ കാണുന്നു. “അപ്പയുടേ മകന്‍ എന്ന നിലയിലും അതല്ലാതെയും മലയാളക്കരയ്ക്ക് മുമ്പില്‍ എനിക്ക് വ്യക്തിത്വം നേടിത്തരാന്‍ ആ പാട്ടിന് കഴിഞ്ഞു” വിജയ് പറയുന്നു.

‘കോലക്കുഴല്‍ വിളി’നല്ലൊരു ടീം വര്‍ക്കാണ്. എനിക്ക് നല്ലൊരു ബ്രേക്ക്. അതിനു ശേഷം കുറേയധികം പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി. മലയാളത്തിനു പുറമേ തമിഴിലും. ശ്വേതക്കും എനിക്കും ഈ പാട്ടിന്റെ പേരില്‍ ഒരു പാട് അംഗീകാരങ്ങളും കിട്ടി. പ്രൊഫഷണില്‍ വലിയ വ്യത്യാസങ്ങള്‍ തന്ന വര്‍ഷമാണ് എന്നെ സംബന്ധിച്ച് 2008. തുടര്‍ന്നു വായിക്കുക


‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി - ബി ടി അനില്‍

innu.jpgലയാളത്തിലെ പ്രസാധനരംഗത്ത് ‘ഇന്ന്’ ഒരത്ഭുത്മാണ്. വലിപ്പവും പാരമ്പര്യവുമുള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ വരികയും പൊലിഞ്ഞുപോവുകയും ചെയ്യുമ്പോഴും കാല്‍ ശതാബ്ദത്തിലേറെയായി ഒരു മുടക്കവും കൂടാതെ പുറത്തിറങ്ങുകയാണ് തീരെച്ചെറിയ ഈ മാസിക. ക്യത്യമായി പറഞ്ഞാല്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ‘ഇന്ന്‘ ലിറ്റില്‍ മാഗസിന്‍.

ഒരു പാട് പ്രത്യേകതകളുണ്ട് ഇന്നിന്. തുടക്കം മുതല്‍ ഇതേവരെ പ്രസാധകനും പത്രാധിപരുമായി ഒരേയൊരാള്‍ മാത്രമേയുള്ളുവെന്നതാണ് ആദ്യ പ്രത്യേകത. എഴുത്തുകാര്‍ രചനകള്‍ക്ക് നല്ല പ്രതിഫലം സ്വീകരിക്കുന്ന ഇക്കാലത്തും ഒരു ചില്ലിക്കാശുപോലും പ്രതിഫലം കൈപ്പറ്റാതെ ഏറ്റവും മികച്ച എഴുത്തുകാര്‍ പോലും ‘ഇന്നിന് ‘ സ്യഷ്ടികള്‍ നല്‍കുന്നുവെന്നത് മറ്റൊരു സവിശേഷത.

കയ്യെഴുത്തും അച്ചടിയും ഇന്റര്‍നെറ്റിന്റെ വാതായനങ്ങളും കടന്ന് എഴുത്ത് പുരോഗമിക്കുമ്പോഴും ‘ഇന്ന്’ ഇവിടെ തന്നെയുണ്ട്. എങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ എഴുത്തുകാരന്‍ കൂടിയായ പ്രസാധകന്‍ മണമ്പൂര്‍ രാജന്‍ ബാബുവിനേ കഴിയൂ.

‘ഇന്ന്‘ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും നല്‍കുന്നത് സ്നേഹം മാത്രമാണ്. അത് ഇടതടവില്ലാതെ തിരിച്ചുകിട്ടുന്നു.“ മണമ്പൂര്‍ രാജന്‍ ബാബു വെളിപ്പെടുത്തുന്നു. ഇന്നിന്റെ വിജയരഹസ്യം സ്നേഹത്തിന്റെ പാരസ്പര്യമാണെന്ന്.

“ഏത് എഴുത്തുകാരനുമാഗ്രഹിക്കുന്നത് പ്രശസ്തിയും പ്രതിഫലവുമല്ല; തങ്ങളുടെ രചനകള്‍ യഥാര്‍ത്ഥ വായനക്കാരിലെത്തണമെന്നാണ്. ’ഇന്ന്’ അത് ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പ്രതിഫലമാഗ്രഹിക്കാതെ തന്നെ അവര്‍ രചനകള്‍ അയച്ചുതരുന്നു.“
തുടര്‍ന്നു വായിക്കുക

ഒപ്പം സ്ഥിരം പംക്തികളും.. വായിക്കൂ നാട്ടുപച്ച....

1 comment:

നാട്ടുപച്ച said...

വിജയ് യേശുദാസുമായും, മണമ്പൂര്‍ രാജന്‍ ബാബുവുമായും വര്‍ത്തമാനം...