കവിത കിടക്കുന്നു, കാലമോടുന്നു - ഡോ.എസ്.കാവേരി
മലയാള കവിതയുടെ വഞ്ചി, തിരുനക്കരയിലും പരിസര പ്രദേശങ്ങളിലും തന്നെ ചുറ്റിത്തിരിയുന്ന കാഴ്ചയാണ്, 2008ന്റെ അവസാനത്തില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ (മുന്‍വര്‍ഷങ്ങളിലെന്നപോല്‍) കാണാന്‍ കഴിയുന്നത്. ആധുനികതാ കാലത്തെ സൂപ്പര്‍സ്റ്റാറുകളായിരുന്ന സച്ചിദാനന്ദനും കെ.ജി.എസും മുതല്‍ ഏറ്റവും ഇങ്ങേയറ്റത്തുള്ള മോഹനകൃഷ്ണന്‍ കാലടിയും രോഷ്നി സ്വപ്നയും വരെ, മലയാള കവിതയുടെ നടപ്പു കോപ്പിവരകളില്‍ നിന്നും കുതറിത്തെറിക്കാനുള്ള ഒരു നേരിയശ്രമം പോലും നടത്തിയതായി കാണാന്‍ കഴിയുന്നേയില്ല. ആഴ്ചപ്പതിപ്പുകളിലും മറ്റ് ആനുകാലികങ്ങളിലുമായി ദിനംപ്രതി ഒരുപാട് കവിതകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും, അവയില്‍ ഒരു തുച്ഛമായ ശതമാനം പോലും കാലത്തോട് സംവദിക്കുന്നവയായി ഇല്ലായെന്നതാണ് വാസ്തവം. എഡിറ്റോറിയല്‍ ഡെസ്കിലിരിക്കുന്നവരുടെ ആസ്വാദന നിലവാരത്തിന്റെ ശോചനീയവസ്ഥകാരണം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, പച്ചക്കുതിര മാസിക തുടങ്ങി അപൂര്‍വ്വം ചിലവ ഒഴിച്ചുള്ള പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പഴക്കമുള്ള കവിതകള്‍ യാതൊരു ചളിപ്പും കൂടാതെ അച്ചടിച്ച് വിട്ടുകൊണ്ടേയിരിക്കുന്നു. തുടര്‍ന്നു വായിക്കുക....
2008-ലെ കഥകള്‍ - കെ.വി.അനൂപ്
ഇന്ന് മലയാളത്തിലെ ഏറ്റവും സജീവമായ സാഹിത്യശാഖയാണ് ചെറുകഥ. 2008-ല്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥകളിലൂടെ കടന്നു പോകുമ്പോള്‍, അതില്‍ കാക്കനാടനും പി.വത്സലയും എം.മുകുന്ദനും മുതല്‍ ഏറ്റവും പുതിയ തലമുറയിലെ അമലും അശ്വതി ശശികുമാറും വരെയുണ്ട്. കുറേ നല്ല കഥകള്‍. പക്ഷേ രണ്ടാമതൊന്നാലോചിക്കുമ്പോള്‍, ഈ വര്‍ഷത്തിന്റേതായി എടുത്തു കാട്ടാന്‍ മാത്രം കനമുള്ള ഒരു കഥ ഇക്കൂട്ടത്തിലില്ലല്ലോ എന്ന ഖേദമാണുണ്ടാവുന്നത്. എന്റെ വായനയുടെ പരിമിതിയോ, മികച്ച രചനകള്‍ എന്റെ വായനാപരിധിയില്‍ വരാത്തതോ ആവാം ഇങ്ങനെ തോന്നാന്‍ കാരണം എന്നും വരാം. ഏതൊക്കെയോ വിധത്തില്‍ എന്റെ വായനയെ തൃപ്തിപ്പെടുത്തിയ ചില കഥകളെക്കുറിച്ച്...
1. അശ്ളീലവാരിക പത്രാധിപരും രമണിക്കുട്ടിയും -എന്‍.എസ്.മാധവന്‍ (മലയാള മനോരമ വാര്‍ഷികപ്പതിപ്പ് ) : കേരളത്തിലെ ആണ്‍കുട്ടികളുടെ മൂന്നു തലമുറ കൌമാരത്തെ അറിഞ്ഞ മത്താപ്പു വാരികയുടെ പത്രാധിപര്‍ കെ.മണികണ്ഠന്‍ നായരുടെയും പിതാവു കാരണം മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കു പാത്രമാവേണ്ടി വരുന്ന മകള്‍ രമണിക്കുട്ടിയുടെയും ഈ കഥ, ശ്ലീലാശ്ലീലങ്ങളെക്കുറിച്ച് സജീവമായൊരു സംവാദത്തിലേക്കാണ് വാതില്‍ തുറന്നിടുന്നത്. തുടര്‍ന്നു വായിക്കുക....ഒപ്പം ഉള്‍ക്കാമ്പുള്ള വൈവിധ്യമാര്‍ന്ന ലേഖനങ്ങള്‍, കവിതകള്‍, മറ്റു സ്ഥിരം പംക്തികളും.......
1 comment:
2008ലെ കഥകളും കവിതകളും നാട്ടുപച്ചയില്‍ അവലോകനം ചെയ്യുന്നു...
Post a Comment