പി ചിദംബരം ഒടുവില്‍ സൈനികന് വിലയിട്ടിരിക്കുന്നു. 35 ലക്ഷം രൂപ. തീര്‍ന്നില്ല. റിട്ടയര്‍ കാലം വരെ ശമ്പളം വീട്ടിലെത്തിക്കും. ഒപ്പം കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും. മാവോയിസ്റ് വേട്ടക്കിടെ കൊല്ലപ്പെട്ടാലേ ഈ വില കിട്ടൂ.
ആദ്യമേ പറയട്ടെ സൈനികരോട് ഏതെങ്കിലും തരത്തില്‍ അനാദരവുള്ള ആളല്ല ഇതെഴുന്നത്. വിമുക്തഭടന്റെ ജീവിതം അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. പക്ഷേ ദണ്ഡകാരണ്യത്തിലെ ഏറ്റുമുട്ടല്‍ -വ്യാജവും നിര്‍വ്യാജവും - എന്തിന് വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?
പരാജയപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ചരമക്കുറിപ്പ് കാവ്യാത്മകമായി ചോരയില്‍ എഴുതുകയാണ് മാവോയിസ്റുകള്‍. സായുധ സമരത്തിലൂടെ ഇന്ത്യയില്‍ അധികാരം പിടിക്കാമെന്ന കിഷന്‍ഷിയുടെ കാല്‍പനിക ഭാവന ദ്വാപര യുഗത്തിലെ സാക്ഷാല്‍ കിഷന്‍ജിക്ക് പോലും ഉണ്ടായിക്കാണില്ല. അതിനാല്‍ അന്നദ്ദേഹം ഇടക്കിടെ സമവായത്തിന്റെ സുദര്‍ശനം ചുഴറ്റി.
ബാക്കി ദേണ്ടേ ഇവിടെ
Thursday, April 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment