ഇന്ന് സംശയങ്ങളുടെയും ഭയത്തിന്റെയും ആശങ്കകളുടെയും നിഴലില്‍ ഈ ഉപകരണം നില്‍ക്കുന്നെങ്കില്‍ അത് ഉപയോക്താക്കളുടെ തകരാറുമാത്രമാണ്. മാനസികാവസ്ഥയുടെ അപക്വതയും കാപട്യവുമുണ്ടതില്‍.
പീഡനകഥകളിലേയും പെണ്‍വാണിഭത്തിലെയും മുഖ്യവില്ലന്‍ കഥാപാത്രമായി മാറിയിരിക്കുകയാണ് മൊബൈല്‍ ഫോണുകള്‍. താമരഇലയും ഹംസവും വര്‍ണകടലാസും കടന്ന് കാമാദ്രലേഖനങ്ങള്‍ ഇ-മെയില്‍ ചാറ്റുവരെ എത്തിനില്‍ക്കുന്നുണ്ടെങ്കിലും സെല്‍ഫോണ്‍ നല്‍കുന്ന വിനിമയ സൌകര്യം മറ്റെന്തിനേയും നിഷ്പ്രഭമാക്കുന്നു.
പണാധിഷ്ഠിതമായ സമൂഹത്തില്‍ ബന്ധങ്ങളുടെ മൂല്യം പണം നിശ്ചയിക്കുമ്പോള്‍ പ്രണയവും കാമവും അങ്ങനെയാകാതെ തരമില്ലല്ലോ. ഇവിടെ പണം വിനിമയം ചെയ്യുന്ന സംഗതികളെ പ്രാപ്യമാക്കുന്ന ശ്രമത്തെ ലളിതമാക്കുകയാണ് സെല്‍ഫോണ്‍ പോലുളള ഉപകരണങ്ങള്‍.
ഗൂഢാഭിലാഷങ്ങള്‍, ആന്തരിക ചോദനകള്‍, ജൈവകാമനകള്‍ തുടങ്ങിയവയിലേക്ക് രഹസ്യമായി കടന്നെത്താന്‍ ഇത്തരം ഉപകരണങ്ങള്‍ വഴിയൊരുക്കുമ്പോള്‍ സ്വാഭാവിക പരിണതിയായ ദുരന്തം കടന്നെത്തുന്നു. ജീവിതം ശിഥിലമാകുകയും ചെയ്യുന്നു.
പൂ’ണ്ണ വായനക്ക്
Thursday, April 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment