Friday, April 2, 2010
നാട്ടുപച്ചയുടെ മുപ്പത്തിയഞ്ചാം ലക്കം
നാട്ടുപച്ചയുടെ മുപ്പത്തിയഞ്ചാം ലക്കം പുറത്തിറങ്ങി.
പ്രധാന വിഭവങ്ങള്‍:
വര്‍ത്തമാനം
മൊബൈല്‍ : അനുഗ്രഹവും ആസുരതയും -രമേശ് ബാബു
ഏതു കണ്ടെത്തലും ഉപകരണവും ജീവിതത്തെ സമ്മോഹനമാക്കും. പ്രവാചകരും പരിഷ്കര്‍ത്താക്കളും അധികം പിറക്കാത്ത സ്ഥിതിക്ക് സമൂഹം സ്വയം പൊളിച്ചെഴുതി സ്വയം നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മൊബൈല്‍ വിനിമയങ്ങള്‍ അങ്ങനെ അര്‍ഥവത്താകട്ടെ
കൂടുതല്‍ വായനക്ക്
ഒളിഞ്ഞുനോട്ടത്തില്‍ തെളിഞ്ഞുകാണുന്നത് -- നിത്യന്‍
ആദ്യം മാറേണ്ടത് സ്ത്രീപുരുഷബന്ധം എന്നാല്‍ പുറത്തു നാലാളറിയാന്‍ പാടില്ലാത്ത ഒരു ഭീകരബന്ധമാണെന്ന ബോധമാണ്. അതായത് നമ്മുടെ കപട സദാചാരബോധം. അതോടുകൂടി കുളിമുറിയിലെയും കക്കൂസിലെയും കാമറയുടെ കണ്ണുകള്‍ താനേയടയുകയും ചെയ്യും. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് പലപ്പോഴും മനുഷ്യരെ മനോരോഗികളാക്കുന്നത്
കൂടുതല്‍ വായനക്ക്
ആര്‍ക്കു വേണം ഒരു മുസ്ളീം അയല്‍ക്കാരനെ..? -- യാസ്മിന്‍
കേരളത്തില്‍ മുസ്ളീം, അമുസ്ളീം എന്നൊരു ചേരിതിരിവ് ഉണ്ടായിട്ടില്ല ഇന്നേവരെ. അങ്ങനൊരു നീക്കമുണ്ടായാല്‍ തന്നെ അതിനെതിരെ പ്രബുദ്ധരായ മലയാളികള്‍ എന്നും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ബഷീറും അയ്യപ്പനും ജോസുമൊക്കെ വളരെ സൌഹാര്‍ദ്ദത്തിലാണ് ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ പരസ്പരം താങ്ങായി. എങ്ങനെ... എപ്പോ... ഇവരുടെയൊക്കെ മനസ്സില്‍ ആ ശൂന്യത
കൂടുതല്‍ വായനക്ക്
കഥ
നിറങ്ങള്‍ പറഞ്ഞ നുണ' -- ദീപുശശി തത്തപ്പിള്ളി
മോഹങ്ങളുടെ കുങ്കുമനിറം മറ്റാരോ അവളുടെ സിന്ദൂരരേഖയില്‍ ചാര്‍ത്തിയപ്പോള്‍, പൊട്ടിച്ചിരികളുടെ ലഹരി വളയങ്ങളില്‍ തലകീഴായി തൂങ്ങിക്കിടന്നുകൊണ്ട് അയാള്‍ ഓര്‍ത്തത് നിറങ്ങള്‍ പറഞ്ഞ നുണകളെക്കുറിച്ച് മാത്രമായിരുന്നു
കൂടുതല്‍ വായനക്ക്
കവിത
നിണമെഴുതിയത് -- ഡോണ മയൂര
കൊച്ചമ്പലം -- ശ്രീകൃഷ്ണദാസ് മാത്തൂര്‍
ജീവിതം
ഷാഹിദ -- ഉസ്മാന്‍ ഇരിങ്ങാട്ടിരി
വലിയ ഒരു കാര്യം ചെയ്ത നിറഞ്ഞ സംതൃപ്തിയോടെ, അവള്‍ സ്റ്റാഫ് റൂമിന്റെ ഒതുക്കുകളിറങ്ങി ഓടിപ്പോവുമ്പോള്‍, അവളുടെ ചുവന്ന തട്ടത്തിന്റെ കണ്ണു വെട്ടിച്ച് പുറത്തേക്ക് നീണ്ടു കിടന്ന മുടിത്തുമ്പില്‍ തൂങ്ങിക്കിടന്ന് ഊഞ്ഞാലാടുന്ന മുടിപ്പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
കൂടുതല്‍ വായനക്ക്
പലരും പലതും: 14. തീരം, തീരാശാപം. നാരായണസ്വാമി
ആകാശവും ഭൂമിയും സമുദ്രവും ഒന്നിച്ചു ചേരുന്നിടമാണ് കടല്‍തീരം; സ്വര്‍ഗവും ഭൂമിയും പാതാളവും. ഒന്നിന്റെ ശാപം മറ്റൊന്നിന്റെ ശാപമോക്ഷമാവുന്നു. വരവിനും പോക്കിനും തിരിച്ചുവരവിനുമിടെ ഒരു മാറ്റം. അതുതന്നെ മോക്ഷം ("ആകാശാത് പതിതം തോയം സാഗരം പ്രതിഗച്ഛതി")
കൂടുതല്‍ വായനക്ക്
കായികം
കൊച്ചുകേരളത്തിനും കൊച്ചുക്രിക്കറ്റ് ടീം -- മുരളീകൃഷ്ണ മാലോത്ത്
ബാംഗ്ളൂരിനും ഡല്‍ഹിക്കും മുംബൈയ്ക്കും ജയ് വിളിച്ച് ക്യാപ്സ്യൂള്‍ ക്രിക്കറ്റിന്റെ ലഹരിയില്‍ മുഴുകിയ കേരളത്തിനും ഒരു ഐപിഎല്‍ ടീം സ്വന്തമായി എന്നതുതന്നെയാണ് കളിക്കളത്തില്‍ നിന്നുള്ള വിലപിടിച്ച വാര്‍ത്ത
കൂടുതല്‍ വായനക്ക്
പുതുലോകം
ഈസ്റ്റര്‍ സ്പെഷ്യല്‍ -- അമ്പിളി മനോജ്
ബൂലോഗം
ബൂലോഗവിചാരണ 35 --എന്‍.കെ
ബൂലോഗവിചാരണയില്‍ ഇത്തവണ ബ്രിജ് വിഹാരം , മേശപ്പുറം , നിലാവെട്ടം എന്നീ ബ്ലോഗുകള്‍..
കൂടുതല്‍ വായനക്ക്
ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
2010 ഏപ്രില്‍ 1 മുതല്‍ 15 വരെയുള്ള കാലയളവില്‍ 12 കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വായനക്ക്
നാട്ടുപച്ച ലിപി ബുക്സ് കഥാമത്സരത്തില്‍ പങ്കെടുക്കുക
Editor
www.nattupacha.com
Follow nattupacha on
Subscribe to:
Post Comments (Atom)
No comments:
Post a Comment