Sunday, January 17, 2010

നാട്ടുപച്ച ബ്ലോഗ് പതിപ്പ്




ഇത്തവണ നാട്ടുപച്ച ബ്ലോഗ് പതിപ്പാണ്.
ബൂലോകം ഇന്ന്‌ എവിടെ എത്തി നില്‌ക്കുന്നു എന്ന അന്വേഷണമാണ്‌ വര്‍ത്തമാനത്തില്‍. മറ്റു വിഭാഗങ്ങളില്‍ ബ്ലോഗുകളില്‍ വന്ന രചനകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അനുമതിയോട് കൂടി തന്നെ....


ബ്ലോഗുകള്‍ ലിറ്റില്‍ മാഗസിനുകളുടെ പുനരവതാരം-ഡി പ്രദീപ്‌ കുമാര്‍ / മൈന
?അശാന്തനായ ഒരു മാധ്യമപ്രവര്‍ത്തകന്റെ വ്യാകുലചിന്തകളിലേക്ക് സ്വാഗതം എന്നാണല്ലോ താങ്കളുടെ ബ്ലോഗ് ടൈറ്റിലില് തന്നെ പറയുന്നത്. ബൂലോകത്ത് വ്യാകുലചിന്തയ്ക്ക് എത്രത്തോളം സ്ഥാനം കിട്ടി്?

തുടര്‍ന്ന് വായിക്കുമല്ലോ

മലയാളം ബ്ലോഗ് എവിടന്ന് എവിടെ വരെ - മഹേഷ് രാമചന്ദ്രന്‍

മലയാളം വായനയിലും എഴുത്തിലും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുള്ള ഒരു മാദ്ധ്യമമാണ് മലയാളം ബ്ലോഗുകള്‍. സ്വന്തം ആശയങ്ങളും ചിന്തകളും യാതൊരു കെട്ടുപാടുകളും ലാഭേച്ഛയും ഇല്ലാതെ അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും എഡിറ്ററില്ലാതെ പ്രസിദ്ധീകരിക്കാനാവും എന്ന ബ്ലോഗിന്റെ ഗുണകരമായ സ്ഥിതിവിശേഷമായിരിക്കണം ബ്ലോഗെന്ന മാദ്ധ്യമത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ കാരണം.
പൂ’ണ്ണ വായനക്ക്

വായനക്കാരില്ലാത്ത ബൂലോകം എഴുത്തുകാര്‍ - നിത്യന്‍

ഭൂതം ഭാവി വര്‍ത്തമാനക്കാരെ പണ്ട് ബര്‍ണാഡ്ഷാ പരിഹസിച്ചിട്ടുണ്ട്. ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു പണിയാണത്. മനുഷ്യന്‍ പരസ്പരം വ്യത്യസ്തരാവുന്നത് ഒരു വെറും അഞ്ചുശതമാനം മാത്രമാണ്. അതായത് ഒരുവനും മറ്റൊരുവനും തമ്മില്‍ ഉണ്ടാവുക 95 ശതമാനവും സാമ്യമാണ്. ഒരു മനുഷ്യന്‍ മറ്റൊരുവനില്‍ നിന്നും വ്യത്യസ്തനാവുന്ന ആ അഞ്ചുശതമാനത്തിന്റെ പരിസരത്തേക്കു കടക്കാതെ ബാക്കി 95 ശതമാനത്തില്‍ കിടന്നു കളിച്ചാല്‍ ഏതുകൈനോട്ടക്കാരനും വിജയശ്രീലാളിതനായി വിരാജിക്കാവുന്നതേയുള്ളൂ.

തുടര്‍ വായനക്ക്..

കഥാ വിഭാഗത്തില്‍ ബൂലോകത്ത് നിന്നും പാമരനും ആഗ്നേയയും

മിസ്ഡ് കാള്‍ ‌‌‌- പാമരന്‍

നിങ്ങളൊരു പെണ്‍കുട്ടിയെ അഗാധമായി സ്നേഹിക്കുന്നു. വെറുതേ എന്തോ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ നിങ്ങള്‍ അവളുമായി താല്‍ക്കാലികമായി ഒന്നു പിണങ്ങിയെന്നു കരുതുക. പിണക്കം താല്‍ക്കാലികമാണെന്ന്‌ നിങ്ങള്‍ക്കറിയാം. മുഖം വീര്‍പ്പിച്ച്‌ ഇറങ്ങിപ്പോയ അവള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവാതെ നിങ്ങളുടെ മൊബൈലിലേയ്ക്ക്‌ ഒരു മിസ്സ്‌ഡ്‌ കാള്‍ ഇടുന്നു

മുഴുവന്‍ വായിക്കൂ
....ഇവിടെ


അനാധാരന്‍ -- ആഗ്നേയ

"ഒരുപാടു വൈകിപ്പോയി"
തളര്‍ന്നുവീഴാനൊരുങ്ങിയ സന്ധ്യയെ തന്നിലേക്കു ചേര്‍ത്തുപിടിച്ചു നിരാശയും,സങ്കടവും ചേര്‍ന്ന സ്വരത്തില്‍ പ്രദീപ് വീണ്ടും പറഞ്ഞു..."ഒരുപാടു വൈകിപ്പോയല്ലോ...."

അകലെയെങ്ങോ നിന്നാണ് പ്രദീപിന്റെ സ്വരം വരുന്നതെന്നു തോന്നി...തലക്കുവല്ലാത്ത വിങ്ങല്‍,കൈകാലുകളിലും, ചുണ്ടുകളിലും മഞ്ഞിന്റെ തണുപ്പിനൊപ്പം വിറയലും അരിച്ചുകയറുന്നു....നെഞ്ചുപൊട്ടുന്നപോലെ..താന്‍ കരയുകയാണോ?സന്ധ്യക്കു വിശ്വസിക്കാനായില്ല..എന്തിന്?എന്തിനാണിപ്പോള്‍ കരയുന്നത്?വെറുപ്പായിരുന്നില്ലേ തനിക്ക്?എന്തിനായിരുന്നു അച്ഛനെ താനത്രക്കു വെറുത്തത്?....ഇന്നും അറിയില്ല...

പൂ’ണ്ണ വായനക്ക്



ബൂലോകത്ത് നിന്നും അടര്‍ത്തിയെടുത്ത രണ്ട് കവിതകള്‍, ജയേഷിന്റേയും പകല്‍കിനാവന്റേയും


മുടിയിഴയില്‍ കുരുങ്ങിപ്പോയതാകാം ..... ജയേഷ്
ദൂരെ,
ഒരു പെണ്‍കുട്ടി നില്‍ക്കുന്നുണ്ടെന്ന്
തോന്നും വിധം ഒരു മരം
മരത്തിന്‌ താഴെ
കവിത വായിക്കുന്ന ഒരാളെന്ന്
തോന്നും വിധം ഒരു നിഴല്‍


മുഴുവന്‍ വായന ഇവിടെ


ബൂമറാംഗ് -- പകല്‍കിനാവന്‍
ഇറുക്കിയടച്ച്
ചാക്കില്‍
ഭദ്രമായ് കെട്ടി
പലവഴിയെറിഞ്ഞു
ഞാനെന്‍
വ്യഥകളെ.

വായിക്കൂ


സംവാദത്തില്‍ സക്കറിയ പറഞ്ഞത്...

കെ പി .സുകുമാരന്‍ അഞ്ചരകണ്ടി
ഉണ്ണിത്താന്‍ പ്രശ്നത്തില്‍ സക്കറിയ പറഞ്ഞത് ഡിഫിക്കാര്‍ക്ക് രസിച്ചില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ചു കൈയേറ്റം ചെയ്തത് സി.പി.എമ്മിന്റെ മുന്‍ എം.പി. യുടെ മകനും കൂട്ടാളികളുമാണത്രെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെ കുറിച്ചു അത്ര നല്ല ഇമേജ് അല്ല ഉള്ളത്. മന്ത്രിപുത്രന്‍,എമ്മെല്ലെ പുത്രന്‍ എന്നീ ഗണത്തില്‍ ഇപ്പോള്‍ എം‌പി പുത്രന്‍ എന്ന് കൂടി ചേര്‍ക്കപ്പെടുന്നു.

തുടര്‍ന്ന് വായിക്കൂ


അനില്‍@ബ്ലോഗ്‌

കേരളത്തിലെ മാദ്ധ്യമങ്ങളും ബ്ലോഗ് വിചാരക്കാരും ഒരുപോലെ ചര്‍ച്ചചെയ്യുന്ന ഒന്നായി സക്കറിയ വിവാദം മാറിയിരിക്കുന്നു. പയ്യന്നൂര്‍ നടത്തിയ ഒരു പ്രസംഗത്തെച്ചൊല്ലി ഒരു സംഘം ആളുകള്‍ സക്കറിയയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നതാണ് പ്രശ്നം.


പൂ’ണ്ണ വായനക്ക്


പ്രണയത്തില്‍ മൈനാ ഉമൈബാന്‍ -- കൗമാരസ്വപ്‌നങ്ങളിലെ മഞ്ഞ്‌

പിന്നീടെന്നും ജനലുകള്‍ തുറന്നു കിടന്നു. അവിടെ മഞ്ഞിറങ്ങുന്നതു കണ്ടു. മഴവില്‍ തെളിയുന്നതുകണ്ടു. മഴക്കാലത്ത്‌ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. വേനലാവുമ്പോള്‍ വെള്ളച്ചാട്ടം വരണ്ടുണങ്ങി കറുത്ത പാറയില്‍ വെളുത്ത വരകള്‍ വരച്ചു.
ആറുകടന്ന്‌, റോഡുകടന്ന്‌ പലരുടേയും പറമ്പ്‌ കടന്ന്‌ വലിയൊരു കുന്നു കയറി .......കുന്നിന്റെ പകുതി മുതല്‍ യൂക്കാലിപ്‌റ്റ്‌സ്‌ കാടാണ്‌. അതും കടന്ന്‌ പിന്നെയും കാട്ടിലൂടെ വടക്കോട്ടു പോകേണ്ടിയിരുന്നു അങ്ങോട്ട്‌. പെണ്‍കുട്ടിയായ എനിക്ക്‌ ഒരു ദിവസം കാടുകയറി പോകാമായിരുന്ന ഒരിടമായിരുന്നില്ല അത്‌. എന്നിട്ടും എന്റെ കൗമാരസ്വപ്‌നങ്ങളില്‍ ആ കുന്നിന്‍ചെരുവിലേക്കുള്ള യാത്രയുണ്ടായിരുന്നു എപ്പോഴും.


മുഴുവന്‍ വായനക്ക് ഇവിടെ


പ്രവാസത്തില്‍ പി.ടി. മുഹമ്മെദ് സാദിഖ്

"ഗള്‍ഫിന് വിട നല്‍കി കടല്‍ കടന്നീടട്ടെ.....

1999 ജൂലൈ 11.
അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ തുടക്കമായിരുന്നു. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു

പൂ’ണ്ണ വായനക്ക്


ജീവിതത്തില്‍

മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി നമ്മോട് പറയുന്നത്

ഡോ.സൂരജ്

ജനുവരി, 2010ലെ മാതൃഭൂമി തിരുവനന്തപുരം മെട്രോ "നഗരം" സപ്ലിമെന്റില്‍ ഒരു വാര്‍ത്തയുണ്ട് : ഒരു കുട്ടിക്ക് ജലദോഷപ്പനിക്കോ മറ്റോ ഡോക്ടര്‍ മെറ്റോപാര്‍ എന്നൊരു ബ്രാന്റ് മരുന്ന് (metoclopramide + paracetamol combination tabletകളിലൊന്നാണ് എന്ന് വാര്‍ത്തയില്‍ നിന്ന് ഊഹിക്കുന്നു) എഴുതിക്കൊടുത്തു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കടയില്‍ നിന്നയാള്‍ എടുത്തുകൊടുത്തത് ഡയബെട്രോള്‍ (glibenclamide + metformin combination ഗുളിക) എന്ന പ്രമേഹത്തിനുള്ള മരുന്ന് !!!!

തുടര്‍ന്ന് വായിക്കൂ


ചെന്നൈ ഫിലിം ഫെസ്റ്റില്‍ കാഴ്ചകള്‍ -- ദേവദാസ് വി എം.

) The Shaft (China)
ആള്‍പ്പാര്‍പ്പു കുറഞ്ഞ ഒരു ചൈനീസ് പ്രവിശ്യയിലെ കല്‍ക്കരിഖനി-കമ്പനി, അതിലെ തൊഴിലാളികള്‍, അവരുടെ മടുപ്പുകള്‍-സ്വപ്നങ്ങള്‍, കുടുംബബന്ധങ്ങള്‍-പ്രശ്നങ്ങള്‍ എന്നിവ വിഷയമാക്കുന്ന സിനിമ. ഈയിടെ കൂടുതലും കാണാറുള്ള ചൈനീസ് സിനിമകള്‍ എക്സ്പ്ലിസിറ്റ് പൊളിറ്റിക്സ്-ഇറോട്ടിക്-മെലൊഡ്രാമ എന്നീ തരത്തിലുള്ളവയാകാറുണ്ട്. അതില്‍ നിന്ന് മാറി ഒരു നല്ല ശ്രമം ആയിരുന്നു ഷാഫ്റ്റ്.

ബാക്കി ഫിലിമുകളെകൂടി അറിയേണ്ടേ...

ഇവിടെ നോക്കൂ..


നിഴലാവര്‍ത്തനം -- അനീഷ് ആന്‍സ്

നിഴലുകള്‍ കഥ പറയുന്നത്....
നോക്കൂ


യുവജനോത്സവത്തിന്റെ കാണാകാഴ്ചകള്‍ -- യാസ്മിന്‍

ഇവിടെ


പെണ്‍ നോട്ടത്തില്‍ എഴുതുന്നത് വിനയ

അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില്‌ ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട്‌ കുത്തി കൊന്നൂത്രെ.ഒരീസം സന്ധ്യക്ക്‌ ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച്‌ കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട്‌ അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും." "അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്‌?

പൂ’ണ്ണ വായനക്ക്


യാത്രയില്‍ നിരക്ഷരന്‍നമ്മെ കൊണ്ടു പോകുന്നത് ഭൂമിയെ രണ്ടായ് പകുക്കുന്ന സാങ്കല്‍പ്പിക രേഖയിലേക്കാണു.

പോകാം....


പുതുലോകത്തില്‍ ചായക്കുള്ള പലഹാരവുമായ് വരുന്നത് ബിന്ദു കൃഷ്ണ പ്രസാദ്
ഇവിടേ


ഗൂഗിളിനെതിരെ ചൈനയുടെ സൈബര്‍യുദ്ധം -- ജോസഫ് ആന്റണി

അവസാനം ഗൂഗിളിനും മതിയായി, ചൈനയുമായി ഇനി മല്ലിടുന്നതില്‍ അര്‍ഥമില്ലെന്ന് അവര്‍ക്ക് മനസിലായി. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിനെ ഉപേക്ഷിക്കുന്നതായുള്ള ഗൂഗിളിന്റെ സൂചനയില്‍ നിന്ന് മനസിലാക്കേണ്ടത് അതാണ്.
ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലെ ഒരു സാധാരണ പോസ്റ്റായി പുറത്തുവന്ന ആ സൂചന മാര്‍ക്കറ്റിലും അന്താരാഷ്ട്ര മാധ്യമരംഗത്തും വന്‍ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ഗൂഗിളിന്റെ ഓഹരിവില 1.9 ശതമാനം കുറഞ്ഞു.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമാണ്. 'തങ്ങളുടെ കോര്‍പ്പറേറ്റ് സംവിധാനം ലക്ഷ്യംവെച്ച് ചൈനയില്‍ നിന്ന് ആക്രമണം ഉണ്ടായതായി' ഗൂഗിളിന്റെ ഔദ്യോഗിക അറിയിപ്പ് പറയുന്നു.


പൂ’ണ്ണ വായനക്ക്


ചിരി വര ചിന്തയില്‍

നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല -- കുമാരന്‍

ചേലേരിമുക്കില്‍ അനാദിക്കട നടത്തുന്ന ഭാസ്കരേട്ടന്റെ രണ്ടാമത്തെ മകന്‍ വിനുവും കാമറൂണിന്റെ പഴയ ഫുട്ബാള്‍ കളിക്കാരനായ റോജര്‍മില്ലയും തമ്മിലെന്തു ബന്ധം? ഒരു ബന്ധവുമില്ല. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു

തുടര്‍ന്ന് വായിക്കൂ


വിശ്വാസപ്രതിസന്ധി -- എം എസ് പ്രകാശ്

ഇവിടെ


ബൂലോഗവിചാരണ 30 --എന്‍ കെ

അകാലത്തില്‍ പൊലിഞ്ഞ കവയിത്രി ഷൈനയെ പറ്റി ഗിരീഷ് എഴുതിയത് മുമ്പ് ഈ കോളത്തില്‍ പരാമര്‍ശിച്ചിരുന്നു. വീണ്ടും, എഴുത്തിന്റെ ഒരു വസന്തം മലയാളികള്‍ക്കായി നല്കി അകാലത്തില്‍ വിടചൊല്ലിയ നന്ദനാരെ വായനക്കാരുടെ സ്മൃതികളില്‍ പുന:സൃഷ്ടിക്കുന്നു

തുടര്‍ന്ന് വായിക്കൂ


ആത്മീയത്തില്‍ പ്രശാന്ത് ആര്‍ കൃഷ്ണ - കുരുക്ഷേത്രയുദ്ധം വായിക്കാത്ത ഏട്

കുരുക്ഷേത്ര യുദ്ധം അധര്‍മ്മത്തിനുമുകളിലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് പറയുമ്പോള്‍ അത് എങ്ങനെ ധര്‍മ്മത്തിന്റെ ജയമാകുമന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകാറുണ്ട്. പാണ്ഡുവിന് പുത്രന്മാരില്ലാത്തിടത്തോളം അവര്‍ പാണ്ഡവര്‍ എന്ന പേരിനുപോലും അര്‍ഹരല്ലന്നും, കുരുക്ഷേത്രയുദ്ധത്തില്‍ എല്ലാധര്‍മ്മങ്ങളും നിഷ്:കരുണം തെറ്റിച്ചവരാണന്നും, ധര്‍മ്മപുത്രര്‍ പോലും സ്വന്തം ഗുരുവായ ദ്രോണാചാര്യരെ വധിക്കാന്‍ ധര്‍മ്മം വെടിഞ്ഞുവന്ന് അറിയുമ്പോള്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധം തന്നയായിരുന്നുവോ എന്ന് ചിന്തിച്ചുപോകും

പൂ’ണ്ണ വായനക്ക്

No comments: