Wednesday, January 21, 2009

മലയാളിയുടെ ലൈംഗിക സദാചാരം?

ലൈംഗികത, മതം, മലയാളി സമൂഹം - ഷാ
 

madhu.jpgലയാളി, കേരളത്തില്‍ തീവ്രവാദമുണ്ടാവുമെന്നൊന്നും ഭയപ്പെടുന്നില്ല. മലയാളിക്കു ഭയം ലൈംഗികതയെയാണ്.  കാരണം, മലയാളിക്കു ഒരു ലൈംഗിക സദാചാരമില്ല.  ലോകമെമ്പാടും ലൈംഗിക സദാചാരം പഠിപ്പിച്ചത് മതങ്ങളാണ്. ലൈംഗികതയുടെ മേല്‍ ആദ്യമായി വിലക്കുകള്‍ ഏല്‍പ്പിച്ചതും മതങ്ങളാണ്. ആധുനിക കാലത്ത് സൈന്യത്തിലും,  കേഡര്‍സ്വഭവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കടുത്ത ലൈംഗിക അടിച്ചമര്‍ത്തലുണ്ട് (വരിയുടച്ച് ആണും പെണ്ണുമല്ലാതാക്കിയെങ്കില്‍ മാത്രമല്ലേ കാളകള്‍ പണിയെടുക്കൂ!)

കേരളത്തിലെ പ്രധാന മൂന്നു മതങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക നിയന്ത്രണം അഥവാ സദാചാരം കൊണ്ടുവന്നത് കൃസ്തുമതമാണ്.  ക്രിസ്ത്യന്‍ മിഷണറിമാരാണ് ഇതിനുപിന്നില്‍.  കടുത്ത ഏക ദാമ്പത്യവ്രതക്കാരായിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗമായിരുന്നു ബ്രിട്ടീഷ്കാരില്‍ ഏറെയും (എന്നാല്‍ ഫ്രഞ്ച് സംസ്കാരം വ്യത്യസ്തമായിരുന്നു). ക്രിസ്ത്യാനിയെ സംബന്ധിച്ച് മനുഷ്യന്‍ ജന്മനാ തെറ്റു ചെയ്തവനാണ്.  അത് ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു.  തുടര്‍ന്നു വായിക്കൂ...

Tuesday, January 20, 2009

നാട്ടുപച്ച വീണ്ടും

നാട്ടുപച്ച വീണ്ടും നിങ്ങളുടെ മുന്നിലേക്ക്... വേറിട്ട വായനക്കായി നിരവധി രചനകളുമായി നാട്ടുപച്ചയുടെ ആറാം ലക്കം ജനുവരി 16നു പ്രസിദ്ധീകരിച്ചിരിക്കുന്നു...


പ്രധാനപ്പെട്ട ചില രചനകളെ പരിചയപ്പെടാം....

പലസ്തീനികള്‍ക്ക് സ്വന്തം രാജ്യം എന്ന്? സലീം മടവൂര്‍ 

ആട്ടിയോടിക്കപ്പെട്ട, ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പലസ്തീന്‍ ജനതയുടെ വിലാപം ഒടുങ്ങുന്നില്ല. പലസ്തീനികളുടെ പ്രശ്നങ്ങളും വര്‍ത്തമാന കാല സാഹചര്യങ്ങളും സലീം മടവൂര്‍ ചര്‍ച്ച ചെയ്യുന്നു...

കല്ല്യാണിയമ്മയെ നിങ്ങള്‍ക്കറിയുമോ? അഥവാ മതങ്ങള്‍ക്കുമപ്പുറം ജീവിക്കുന്നവരെ..? മൈന 

അച്ഛന് സ്മാരകം നിര്‍മ്മിക്കാനായി ഞരളത്ത് ഹരിഗോവിന്ദന്‍ ഇടയ്ക്ക ലേലത്തിനു വച്ചപ്പോള്‍  സുകുമാര്‍ അഴീക്കോടിനെ പോലെയുള്ളവര്‍ അതു വിവാദമാക്കി എറ്റെടുത്തു. എന്നാല്‍ ഇടയ്ക്ക് ലേലംചെയ്യേണ്ടെന്നു പറഞ്ഞ്  തനിക്കാകെയുണ്ടായിരുന്ന ഭൂമി സ്മാരകം നിര്‍മ്മിക്കാന്‍ നല്‍കിയ കല്ല്യാണിയമ്മയെ നമ്മളാരും അറിയാതെ പോകുന്നത് എന്തുകൊണ്ട്?

ലൈംഗികത, മതം, മലയാളി സമൂഹം - ഷാ

പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ബലാത്സംഗം ചെയ്യപ്പെടുന്ന നാടായി  കേരളം മാറിയ പുതിയ സാഹചര്യത്തില്‍ മലയാളിയുടെ കപട ലൈംഗിക സദാചാരത്തെയും, ഹിപ്പോക്രസിയേയും, അതില്‍ മതങ്ങളുടെ പങ്കും തുറന്നുകാട്ടുന്നു ഷാ തന്റെ ശക്തമായ ഭാഷയിലൂടെ... 

കൂട്ടിക്കൊടുപ്പുകാരുടെ ഇന്ത്യ - അനിലന്‍ 

എണ്ണ പാചകവിലക്കയറ്റത്തിന്റെ പശ്ചാത്തലം അനിലന്റെ കണ്ണുകളിലൂടെ...

 

കലിതുള്ളുന്ന കരിവീരന്മാർ - എസ്.കുമാര്‍ 

ഉത്സവങ്ങളുടെയും, പൂരങ്ങളുടെയും, വേലകളുടെയും സീസണ്‍ ആരംഭിക്കുകയായി... ആനകളോടുള്ള മനുഷ്യന്റെ സമീപനം മാറ്റേണ്ടതിനെക്കുറിച്ച് എസ്.കുമാര്‍

ഇവിടുത്തെ കാഫിറുകളും അവിടുത്തെ ജിഹാദികളും - നിത്യന്‍  

നിത്യായനത്തില്‍ തന്റെ ആക്ഷേപഹാസ്യശൈലിയില്‍ പാക്കിസ്താനിലെ വര്‍ത്തമാന കാല സാഹചര്യവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നു...

മഷി

ഈ ലക്കത്തില്‍ രണ്ടു കഥകള്‍...

രമേശ്ബാബുവിന്റെ 26 നവമ്പര്‍  2008 ഉം കെ.സി. ഗീതയുടെ പ്രതിജ്ഞയും

മൂന്നു കവിതകള്‍

ലാപുടയെന്ന പേരില്‍ ബ്ലോഗില്‍ കവിതയെഴുതുന്ന ടി പി വിനോദിന്റെ അതിശക്തമായ കവിത ചരിത്രനിമിഷങ്ങള്‍ ... കൂടാതെ അഷിതയുടെ കുടുംബവും , എസ്. ശ്രീജയുടെസ്വപ്നാടനവും ...

വായനയില്‍   3 പുസ്തകങ്ങള്‍.. ശ്രീജ ബലരാജിന്റെ കണ്ണാടിചില്ലുകള്‍,ഓര്‍ക്കുട്ടിലെ കവിതാ സമാഹാരം ഹൃദയങ്ങള്‍ പറയുന്നത്, ലീല എംചന്ദ്രന്റെ ലൌലി ഡാഫോഡിത്സ്...

കാഴ്ച

കാഴ്ചയില്‍ 2 സിനിമാ റിപ്പോര്‍ട്ടുകളും ഒരുക്കങ്ങളുടെ വീഡിയോവും...

ഒരിടവേളക്കുശേഷം നോവലുകള്‍ സിനിമയാകുന്നതിന്റെ പറ്റി മൈഥിലി , കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥയും, ടി പി രാജീവന്റെ പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയും..

മൈതാനം

എക്കാലത്തെയും മികച്ച കളിക്കാരെ തിരഞ്ഞെടുത്തതിനെക്കുറിച്ച് കമാല്‍ വരദൂര്‍... ഐസിസി വട്ട് ...

യാത്ര

കുതിച്ചും കിതച്ചും ഒരു യാത്ര - സജീഷ് ശങ്കര്‍

ഈ ലക്കത്തില്‍ നിങ്ങളെ ഊട്ടിയിലെ കല്‍ക്കരി തീവണ്ടിയിലൂടെ യാത്രയാക്കുന്നു സജീഷ് ശങ്കര്‍...

ഒപ്പം സ്ഥിരം പംക്തികളായ വിപണി, പുതുലോകം, ജ്യോതിഷം, വര ചിരി ചിന്ത, ബൂലോഗ വിചാരണ എന്നിവയും....

വായിക്കൂ നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...


Saturday, January 10, 2009

വിജയ് യേശുദാസുമായും മണമ്പൂര്‍ രാജന്‍ ബാബുവുമായും വര്‍ത്തമാനം നാട്ടുപച്ചയില്‍

അപ്പയുടെ മകന്‍ - വിജയ് യേശുദാസുമായി വര്‍ത്തമാനം - അനില്‍

yesudas+vijay.jpgടിയിറങ്ങിയ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും ഹിറ്റായ ഗാനം ഏതാണ്? വളരെയൊന്നും ആലോചിക്കേണ്ടിവരില്ല. ഒരു മുരളീഗാനം പോലെ മലയാളിയുടേ ഹ്യദയത്തിലിടം നേടിയ ‘കോലക്കുഴല്‍ വിളി കേട്ടോ‘ തന്നെയാണ്. അച്ഛന്റെ മകനും അമ്മയുടെ മകളും ചേര്‍ന്ന് ആലാപനത്തിന്റെ വസന്തകാലം സമ്മാനിച്ച ഗാനം. കെ ജെ യേശുദാസിന്റെ മകന്‍ വിജയും സുജാതയുടേ മകള്‍ ശ്വേതയും അങ്ങിനെ മലയാളിക്ക് പ്രീയപ്പെട്ട പാട്ടുകാരായി.

വിജയ് യേശുദാസ് തനിക്ക് ഭാഗ്യം തന്ന ഒരു പാട്ടായി ‘കോലക്കുഴല് വിളിയെ‘ കാണുന്നു. “അപ്പയുടേ മകന്‍ എന്ന നിലയിലും അതല്ലാതെയും മലയാളക്കരയ്ക്ക് മുമ്പില്‍ എനിക്ക് വ്യക്തിത്വം നേടിത്തരാന്‍ ആ പാട്ടിന് കഴിഞ്ഞു” വിജയ് പറയുന്നു.

‘കോലക്കുഴല്‍ വിളി’നല്ലൊരു ടീം വര്‍ക്കാണ്. എനിക്ക് നല്ലൊരു ബ്രേക്ക്. അതിനു ശേഷം കുറേയധികം പാട്ടുകള്‍ പാടാന്‍ അവസരം കിട്ടി. മലയാളത്തിനു പുറമേ തമിഴിലും. ശ്വേതക്കും എനിക്കും ഈ പാട്ടിന്റെ പേരില്‍ ഒരു പാട് അംഗീകാരങ്ങളും കിട്ടി. പ്രൊഫഷണില്‍ വലിയ വ്യത്യാസങ്ങള്‍ തന്ന വര്‍ഷമാണ് എന്നെ സംബന്ധിച്ച് 2008. തുടര്‍ന്നു വായിക്കുക


‘ഇന്ന് ‘ വേണ്ടത് സ്നേഹം - മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി - ബി ടി അനില്‍

innu.jpgലയാളത്തിലെ പ്രസാധനരംഗത്ത് ‘ഇന്ന്’ ഒരത്ഭുത്മാണ്. വലിപ്പവും പാരമ്പര്യവുമുള്ള ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ വരികയും പൊലിഞ്ഞുപോവുകയും ചെയ്യുമ്പോഴും കാല്‍ ശതാബ്ദത്തിലേറെയായി ഒരു മുടക്കവും കൂടാതെ പുറത്തിറങ്ങുകയാണ് തീരെച്ചെറിയ ഈ മാസിക. ക്യത്യമായി പറഞ്ഞാല്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ‘ഇന്ന്‘ ലിറ്റില്‍ മാഗസിന്‍.

ഒരു പാട് പ്രത്യേകതകളുണ്ട് ഇന്നിന്. തുടക്കം മുതല്‍ ഇതേവരെ പ്രസാധകനും പത്രാധിപരുമായി ഒരേയൊരാള്‍ മാത്രമേയുള്ളുവെന്നതാണ് ആദ്യ പ്രത്യേകത. എഴുത്തുകാര്‍ രചനകള്‍ക്ക് നല്ല പ്രതിഫലം സ്വീകരിക്കുന്ന ഇക്കാലത്തും ഒരു ചില്ലിക്കാശുപോലും പ്രതിഫലം കൈപ്പറ്റാതെ ഏറ്റവും മികച്ച എഴുത്തുകാര്‍ പോലും ‘ഇന്നിന് ‘ സ്യഷ്ടികള്‍ നല്‍കുന്നുവെന്നത് മറ്റൊരു സവിശേഷത.

കയ്യെഴുത്തും അച്ചടിയും ഇന്റര്‍നെറ്റിന്റെ വാതായനങ്ങളും കടന്ന് എഴുത്ത് പുരോഗമിക്കുമ്പോഴും ‘ഇന്ന്’ ഇവിടെ തന്നെയുണ്ട്. എങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ എഴുത്തുകാരന്‍ കൂടിയായ പ്രസാധകന്‍ മണമ്പൂര്‍ രാജന്‍ ബാബുവിനേ കഴിയൂ.

‘ഇന്ന്‘ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും നല്‍കുന്നത് സ്നേഹം മാത്രമാണ്. അത് ഇടതടവില്ലാതെ തിരിച്ചുകിട്ടുന്നു.“ മണമ്പൂര്‍ രാജന്‍ ബാബു വെളിപ്പെടുത്തുന്നു. ഇന്നിന്റെ വിജയരഹസ്യം സ്നേഹത്തിന്റെ പാരസ്പര്യമാണെന്ന്.

“ഏത് എഴുത്തുകാരനുമാഗ്രഹിക്കുന്നത് പ്രശസ്തിയും പ്രതിഫലവുമല്ല; തങ്ങളുടെ രചനകള്‍ യഥാര്‍ത്ഥ വായനക്കാരിലെത്തണമെന്നാണ്. ’ഇന്ന്’ അത് ചെയ്യുന്നുണ്ടെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് പ്രതിഫലമാഗ്രഹിക്കാതെ തന്നെ അവര്‍ രചനകള്‍ അയച്ചുതരുന്നു.“
തുടര്‍ന്നു വായിക്കുക

ഒപ്പം സ്ഥിരം പംക്തികളും.. വായിക്കൂ നാട്ടുപച്ച....

Friday, January 9, 2009

വീട്, മലയാളിക്കൊരു തടവ്

വീട്, മലയാളിക്കൊരു തടവ് - ഷാ

യഥാര്‍ത്ഥത്തില്‍ വീട് മലയാളിക്കൊരു തടവു തന്നെയല്ലെ? നാം ജനിച്ചു വളരുന്ന, നാം തന്നെ സൃഷ്ടിക്കുന്ന നമ്മുടെ സ്വന്തം വീട്! അതെ. മലയാളിക്ക് വീടിനു പുറത്ത് ഒരിടവുമില്ല. ലോഡ്ജുകള്‍ ആണുങ്ങള്‍ക്കു പോലും സുരക്ഷിതമല്ല. മറ്റുവീടുകളില്‍ ഒരാളെയും ഒരു രാത്രിപോലും താമസിപ്പിക്കില്ല. പിന്നെവിടെയാണ് വീടുവിട്ടാല്‍ ഒരിടം? എന്തുകൊണ്ടാണിങ്ങനെ?ഉത്തരം ലളിതമാണ്. മലയാളി ഒരു സാമൂഹ്യ ജീവിയല്ല! പൊതുവായി ഒരു സ്ഥലവും മലയാളിക്കില്ല. മലയാളി ഒരു കുടുംബജീവി മാത്രമാണ്. കുടുംബത്തിനുള്ളില്‍ ജനിച്ച്, കുടുംബത്തില്‍ മാത്രം വളര്‍ന്ന്, കുടുംബത്തില്‍ തന്നെ മൃതിയടയുന്ന ഒരു ജീവി. തുടര്‍ന്നു വായിക്കുക....


കസാക്കിസ്ഥാനിലൊരു വി.എസ്.ഗ്രൂപ്പുകാരന്‍-- ഷാജഹാന്‍ കാളിയത്ത്

കസാക്കിസ്ഥാനില്‍ വി എസ് അച്യതാനന്ദന്‍ എന്തു കാര്യമെന്ന് ചോദിക്കരുത്. അല്പസ്വല്പം ശാഠ്യങ്ങല്‍ കൈമുതലായി ഉള്ളതിനാല്‍ സഖാവ് സ്റ്റാലിന്‍ വഴി വി.എസ്സിന് "തുമ്മിയാല്‍ തെറിക്കുന്ന ചില ബന്ധുക്കള്‍" കസാക്കിസ്ഥാനില്‍ നിന്നുമുണ്ടെന്ന് ദോഷൈകദ്യക്കുകള്‍ സംശയിക്കും. പക്ഷെ അതല്ല കാര്യം. സഖാവ് വി എസ്സ്.മൂന്നാറില്‍ എലിയും പൂച്ചയും കളിക്കുമ്പോള്‍ { എലികളെ പിടിക്കുന്ന കറുത്തതോ വെളുത്തതോ ആയ പൂച്ചകള്‍} സ്റ്റാലിന്റെ പഴയ സാമ്രാജ്യത്തിലെ അര്‍ദക് അമിര്‍ കുലോവ് എന്നൊരു "പിന്തിരിപ്പന്‍" സഖാവ് ഫേര്‍വെല്‍ ഗുത്സാരി എന്നൊരു സിനിമ ഉണ്ടാക്കുകയായിരുന്നു. അതും അസ്സലൊരു വി എസ് പക്ഷ സിനിമ! തുടര്‍ന്നു വായിക്കുക....

ഒപ്പം ഉള്‍ക്കാമ്പുള്ള വൈവിധ്യമാര്‍ന്ന ലേഖനങ്ങള്‍, കവിതകള്‍, മറ്റു സ്ഥിരം പംക്തികളും.......

Sunday, January 4, 2009

2008-ലെ കവിതകളും കഥകളും

2008ലെ കഥകളും കവിതകളും നാട്ടുപച്ചയില്‍ അവലോകനം ചെയ്യുന്നു...

കവിത കിടക്കുന്നു, കാലമോടുന്നു - ഡോ.എസ്.കാവേരി

ലയാള കവിതയുടെ വഞ്ചി, തിരുനക്കരയിലും പരിസര പ്രദേശങ്ങളിലും തന്നെ ചുറ്റിത്തിരിയുന്ന കാഴ്ചയാണ്, 2008ന്റെ അവസാനത്തില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ (മുന്‍‌വര്‍ഷങ്ങളിലെന്നപോല്‍) കാണാന്‍ കഴിയുന്നത്. ആധുനികതാ k_sachidanandan.jpgകാ‍ലത്തെ സൂപ്പര്‍സ്റ്റാറുകളായിരുന്ന സച്ചിദാനന്ദനും കെ.ജി.എസും മുതല്‍ ഏറ്റവും ഇങ്ങേയറ്റത്തുള്ള മോഹനകൃഷ്ണന്‍ കാലടിയും രോഷ്നി സ്വപ്നയും വരെ, മലയാള കവിതയുടെ നടപ്പു കോപ്പിവരകളില്‍ നിന്നും കുതറിത്തെറിക്കാനുള്ള ഒരു നേരിയശ്രമം പോലും നടത്തിയതായി കാണാന്‍ കഴിയുന്നേയില്ല. ആഴ്ചപ്പതിപ്പുകളിലും മറ്റ് ആനുകാലികങ്ങളിലുമായി ദിനം‌പ്രതി ഒരുപാട് കവിതകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും, അവയില്‍ ഒരു തുച്ഛമായ ശതമാനം പോലും കാലത്തോട് സംവദിക്കുന്നവയായി ഇല്ലായെന്നതാണ് വാസ്തവം. എഡിറ്റോറിയല്‍ ഡെസ്കിലിരിക്കുന്നവരുടെ ആസ്വാദന നിലവാരത്തിന്റെ ശോചനീയവസ്ഥകാരണം, മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, പച്ചക്കുതിര മാസിക തുടങ്ങി അപൂര്‍വ്വം ചിലവ ഒഴിച്ചുള്ള പ്രസിദ്ധീകരണങ്ങളിലെല്ലാം തന്നെ പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പഴക്കമുള്ള കവിതകള്‍ യാതൊരു ചളിപ്പും കൂടാതെ അച്ചടിച്ച് വിട്ടുകൊണ്ടേയിരിക്കുന്നു. തുടര്‍ന്നു വായിക്കുക....

2008-ലെ കഥകള്‍ - കെ.വി.അനൂപ്

ന്ന് മലയാളത്തിലെ ഏറ്റവും സജീവമായ സാഹിത്യശാഖയാണ് ചെറുകഥ. 2008-ല്‍ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥകളിലൂടെ കടന്നു പോകുമ്പോള്‍, അതില്‍ കാക്കനാടനും പി.വത്സലയും എം.മുകുന്ദനും മുതല്‍ ഏറ്റവും പുതിയ madhavan n.s.jpgതലമുറയിലെ അമലും അശ്വതി ശശികുമാറും വരെയുണ്ട്. കുറേ നല്ല കഥകള്‍. പക്ഷേ രണ്ടാമതൊന്നാലോചിക്കുമ്പോള്‍, ഈ വര്‍ഷത്തിന്റേതായി എടുത്തു കാട്ടാന്‍ മാത്രം കനമുള്ള ഒരു കഥ ഇക്കൂട്ടത്തിലില്ലല്ലോ എന്ന ഖേദമാണുണ്ടാവുന്നത്. എന്റെ വായനയുടെ പരിമിതിയോ, മികച്ച രചനകള്‍ എന്റെ വായനാപരിധിയില്‍ വരാത്തതോ ആവാം ഇങ്ങനെ തോന്നാന്‍ കാരണം എന്നും വരാം. ഏതൊക്കെയോ വിധത്തില്‍ എന്റെ വായനയെ തൃപ്തിപ്പെടുത്തിയ ചില കഥകളെക്കുറിച്ച്...

1. അശ്ളീലവാരിക പത്രാധിപരും രമണിക്കുട്ടിയും -എന്‍.എസ്.മാധവന്‍ (മലയാള മനോരമ വാര്‍ഷികപ്പതിപ്പ് ) : കേരളത്തിലെ ആണ്‍കുട്ടികളുടെ മൂന്നു തലമുറ കൌമാരത്തെ അറിഞ്ഞ മത്താപ്പു വാരികയുടെ പത്രാധിപര്‍ കെ.മണികണ്ഠന്‍ നായരുടെയും പിതാവു കാരണം മറ്റുള്ളവരുടെ പരിഹാസങ്ങള്‍ക്കു പാത്രമാവേണ്ടി വരുന്ന മകള്‍ രമണിക്കുട്ടിയുടെയും ഈ കഥ, ശ്ലീലാശ്ലീലങ്ങളെക്കുറിച്ച് സജീവമായൊരു സംവാദത്തിലേക്കാണ് വാതില്‍ തുറന്നിടുന്നത്. തുടര്‍ന്നു വായിക്കുക....

ഒപ്പം ഉള്‍ക്കാമ്പുള്ള വൈവിധ്യമാര്‍ന്ന ലേഖനങ്ങള്‍, കവിതകള്‍, മറ്റു സ്ഥിരം പംക്തികളും.......

Saturday, January 3, 2009

നാട്ടുപച്ച ലക്കം 5 ഒരു ക്ലിക്കകലെ

ത്രയൊന്നും സുഖകരമായിരുന്നില്ല പോയവര്‍ഷത്തിന്റെ കണക്കെടുക്കുമ്പോള്‍ ബാക്കിയാവുന്നത്‌. ഒത്തിരി പ്രതീക്ഷയോടെ തന്നെയാണ്‌ നമ്മള്‍ 2008 നെ വരവേറ്റത്‌. പഞ്ഞമില്ലാതെ പോയത്‌ ആശംസാവചനങ്ങള്‍ മാത്രമാണ്‌. അതിക്കൊല്ലവും തുടരുന്നു. ആഗോളമാന്ദ്യം, ഭീകരാക്രമണം, വര്‍ഗ്ഗീയത, തൊഴുത്തില്‍കുത്ത്‌ എല്ലാത്തിനും ബലമേറി...

നാട്ടുപച്ചയെ സംബന്ധിച്ച്‌ പിറവിയുടെ വര്‍ഷമാണ്‌ കടന്നുപോയത്‌ . പ്രതികരണത്തിനൊരു വേദിയുണ്ടായല്ലോ എന്നാശ്വാസമാണ്‌ ഞങ്ങള്‍ക്ക്‌. പോയവര്‍ഷം എങ്ങനെയായിരുന്നു എന്ന അന്വേഷണമാണ്‌ ഇത്തവണ നാട്ടുപച്ചയില്‍ പ്രധാനമായും‍.. കളിയില്‍, സിനിമയില്‍, സാഹിത്യത്തില്‍ പ്രതീക്ഷക്കു വകയുണ്ടോ എന്നന്വേഷിക്കുകയാണ് നാട്ടുപച്ചയുടെ പുതുവര്‍ഷപ്പതിപ്പില്‍....

തിരിഞ്ഞു നോക്കുമ്പോള്‍ - ആര്‍.വിജയലക്ഷ്മി

2008-ലെ കഥകള്‍ - കെ.വി.അനൂപ്

കവിത കിടക്കുന്നു, കാലമോടുന്നു - ഡോ.എസ്.കാവേരി

ഹിറ്റുകള്‍ ഫ്‌ളോപ്പുകള്‍ - ടി ഷൈബിന്‍

സ്‌പെയിനും ദക്ഷിണാഫ്രിക്കയും പിന്നെ ആനന്ദും - കമാല്‍ വരദൂര്‍

മൈതാനത്തിലെ സ്വര്‍ണപ്പതക്കങ്ങള്‍ - മുരളീകൃഷ്‌ണ മാലോത്ത്‌

പെണ്ണായിരത്തെട്ട് - ശോഭ എ എന്‍

ഇതു കൂടാതെ മറ്റു സ്ഥിരം പംക്തികളും

വര്‍ത്തമാനം:

തണുപ്പിന്റെ മൊണാലിസച്ചിരി - നോക്കുകുത്തി - ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു...

കസാക്കിസ്ഥാനിലൊരു വി.എസ്.ഗ്രൂപ്പുകാരന്‍-- ഷാജഹാന്‍ കാളിയത്ത് - സുപ്രസിദ്ധ കസാക്ക്ചലച്ചിത്രകാരന്‍ അര്‍ദക് അമിര്‍ കുലോവിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍... ഒപ്പം

വീട്, മലയാളിക്കൊരു തടവ് - ഷാ

സത്യംവദ - വിചാരണയില്ലാതെ - സത്യദേവ്

പുതുവത്സരചിന്തകള്‍ - നിത്യന്‍

മഷി:

അനിയന്റെ കഥ നേത്രങ്ങള്‍

സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ രണ്ടു കവിതകള്‍

അസ്മോ പുത്തഞ്ചിറയുടെ പിന്നാമ്പുറം

ഒരു ചെമ്പനീര്‍ പൂവിറുത്ത് എന്ന ആര്‍ രാധാക്യഷ്ണന്റെ കഥകള്‍ ബി ടി അനില്‍കുമാര്‍ വായിക്കുന്നു.

സംവാദത്തില്‍ ഇന്ന് ‘വേണ്ടത് സ്നേഹം - മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി

ജീവിതത്തില്‍ തറവാടിനെ പറ്റി മുഹമ്മദ് റാഫി

പച്ചയായ ഒരു തെരുവുകാഴ്ചയുമായി ധന്യ മേലേടത്ത്

കാഴ്ച:

അപ്പയുടെ മകന്‍ - വിജയ് യേശുദാസുമായി വര്‍ത്തമാനം - അനില്‍

സോഹന്‍ ലാലിന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലെ രണ്ട് ഗാനരംഗങ്ങള്‍...

യാത്ര:

മെര്‍ക്കാറ -സഞ്ചാരികളുടെ സ്വപ്നഭൂമി - സുനേഷ് കൃഷ്ണന്‍

വിപണി:

പട്ടിണിയിലാവുന്ന പാവം പണക്കാരന്റെ ദുരവസ്ഥകള്‍ - വിനീത

ഒപ്പം ചിരി വര ചിന്ത , ഗ്രഹാചാരഫലങ്ങാള്‍ , ബൂലോക വിചാരണ തുടങ്ങി സ്ഥിരം പംക്തികളും...

സമ്പൂര്‍ണ്ണ വായനയുടെ ഒരു ക്ലിക്കകലെ.... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ..

അടുത്ത ലക്കം ജനുവരി 16നു

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍...