പ്രീയ വായനക്കാരേ......
നാട്ടുപച്ച മുപ്പത്തിരണ്ടാം പതിപ്പ് പുറത്തിറങ്ങി. ഇത്തവണ മലയാള സിനിമയില്‍ തിലകനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളാണ് പ്രധാന വിഷയം.
ലക്കത്തിലേക്ക്.......
വര്‍ത്തമാനം
കാല്‍ വേലയും മുക്കാല്‍ കച്ചവടവും-- രമേശ് ബാബു
മലയാള സിനിമാ ലോകത്ത് എന്തോ ചീയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ നാറ്റം അസഹ്യമായിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധനായ നടന്‍ തിലകനും മറ്റൊരു വൃദ്ധനടന്‍ മമ്മൂട്ടി എന്ന സൂപ്പര്‍ സ്റാറിനെയും (?) കേന്ദ്രീകരിച്ച് ഉണ്ടായിരിക്കുന്ന വാദകോലാഹലങ്ങള്‍
സിനിമയിലെ ജാതി -- ചന്ദ്രശേഖര്‍
തിലകനെപ്പോലൊരു നടനെ അവഗണിച്ചു നിര്‍ത്താന്‍ മലയാള സിനിമയ്ക്ക് എത്രകാലം കഴിഞ്ഞേക്കും? ഇനി അഥവാ അങ്ങനെയുണ്ടായാല്‍പ്പോലും, നാടകവും ടിവിയുമടക്കം എത്രയോ മേഖലകള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ക്കായി കാത്തിരിക്കുന്നു. ആത്മവിശ്വാസം കൈമോശം വന്ന ഒരു കലാകാരന്റെ ജല്‍പനങ്ങളാണോ തന്റേതായി അടുത്തകാലത്തുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഒരാത്മ പരിശോധനയ്ക്ക് ആദ്യമായുമവസാനമായും
തിലകായനം -- രാജീവ് ശങ്കരന്‍
വിഗ്രഹ ഭഞ്ജകനാകാനുള്ള കരുത്ത് തിലകനില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ക്ഷോഭത്തിന്റെ ലക്ഷ്യം വിഗ്രഹഭഞ്ജനമല്ല. അവസരം നിഷേധിക്കപ്പെട്ടതിന്റെ കെറുവു മാത്രമാണ്. കെറുവു മാറുമ്പോള്‍ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുകയും ചെയ്യും
അമ്മേ, ഞങ്ങള്‍ മാപ്പു ചോദിക്കുന്നു -- അനിലന്‍
മലയാള സിനിമ ഇന്നെവിടെ നില്‍ക്കുന്നുവെന്ന് ചെറിയകുട്ടികള്‍ക്ക്പോലും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ സാംസ്കാരികമായി അത് എവിടെ എത്തി നില്‍ക്കുന്നുവെന്നറിയാന്‍ തിലകന്‍ വിവാദം മാത്രം മതി.തിലകന്‍ തെറ്റു ചെയ്താലുമില്ലെങ്കിലും അമ്മയോടും മറ്റ് മാടമ്പിമാരോടും ഞങ്ങള്‍ മാപ്പു ചോദിക്കുന്നു. പുതിയ ഓരോ സിനിമയും പുറത്തു വരുമ്പോള്‍ കാശ് കടം വാങ്ങിയും
സൂപ്പര്‍മെഗാജെഗാമഹാ ലൊട്ടുലൊടുക്കുതാരങ്ങള്‍ -- നിത്യന്‍
പൊതുജനം എന്നൊരു വിഭാഗം ഭൂമുഖത്തുണ്ടെന്നകാര്യം താരങ്ങളും ധുമകേതുക്കളും ഒക്കെ ഓര്‍ക്കുന്നതു നന്ന്. സൂപ്പര്‍മെഗാജെഗാതാരങ്ങളിലെ ചത്തുപോയ മഹാനടന്‍മാരെ പണ്ട് ജനം നെഞ്ചേറ്റി ആസ്വദിച്ചിരുന്നു. ഇന്നവര്‍ ആവോളം ആസ്വദിക്കുന്നത് അവരില്‍ ജീവിക്കുന്ന പമ്പരവിഡ്ഡികളെയാണ്..
സ്വാമികെട്ടിയ സാക്ഷാല്‍ കോട്ട.-- നാരായണസ്വാമി
ആ 'സാമിയുടെ സിലിമാക്കോട്ട'യിലാണ് ഞാന്‍ ആദ്യത്തെ സിനിമകണ്ടത്. അത് മിസ്സിയമ്മയോ, സ്നേഹസീമയോ, ടൗണ്‍ ബസ്സോ, നീലക്കുയിലോ, എന്നൊന്നും പിടികിട്ടുന്നില്ല. പിന്നെ തമിഴ്പടങ്ങളില്‍ വീരപാണ്ഡ്യകട്ടബൊമ്മനും മായാബസാറും പടിക്കാത മേതൈയും പാശമലരും പാപമന്നിപ്പും കല്യാണപ്പരിശും ഒക്കെ. കുറെ ഡബ്ബുചെയ്ത തെലുങ്കു പടങ്ങളും
വെറുപ്പ് വിതയ്ക്കുന്ന നിരീക്ഷണങ്ങള്‍ -- എസ് കുമാര്‍
സിനിമയെ വർഗ്ഗീയമായി വേര്‍ത്തിരിച്ച് കാണുവാന്‍ പ്രേക്ഷകനു പ്രചോദനം നല്‍കുന്ന പ്രവണത ഒട്ടും പ്രേത്സാഹിപ്പിക്കാവുന്നതല്ല.കലാകാരന്മാരിലും സിനിമയുടെ കഥയിലും നിന്നും ആസ്വാദനത്തിന്റെ പുത്തന്‍ തലങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രേക്ഷകനു മുമ്പില്‍ ഇത്തരക്കാർ അവതരിപ്പിക്കുന്ന വെറുപ്പു വിതക്കുന്ന നിരീക്ഷണങ്ങള്‍....
അമ്മ രണ്ടാനമ്മയായാല്‍ -- സലീം മടവൂര്‍
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വരവ് സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്വത്തിനാണ് ഒരുപരിധിവരെ വഴിവെച്ചത് .ഇനിയിപ്പോള്‍ തിലകന്‍ സൂപ്പര്‍ സ്റാറുകളുടെ അമ്മയോട് മാപ്പുപറയണമത്രേ. അതിന് തന്റെ പട്ടിവരുമെന്ന് തിലകന്‍ പറയാതിരുന്നത് പട്ടികളോടുള്ള സ്നേഹം കൊണ്ടായിരിക്കും
പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കില്‍ ഇടപെടും - എം എ ബേബി
പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കില്‍ ഇടപെടും. സാംസ്കാരികമന്ത്രി ‘നാട്ടുപച്ച‘യോട്
മഷി
കവിതയില്‍
എണ്ണയും വെള്ളവും --ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഒരുവേള നീല്രിയ്ക്കുമ്പോള്‍ ഞാനണയ്ക്കുമെന്നതേ നമുക്കിടയിലെ രാശിദോഷം..
വായനയില്‍
ചരിത്രത്തില്‍ ഇല്ലാത്ത ചിലത് .--. രാജേഷ് ചിത്തിര
നാലു ചുമരുകളുടെ ചുറ്റളവില്‍ അവധിക്കാലം കളിച്ചു തീര്‍ക്കുന്ന പ്രവാസി കുഞ്ഞുങ്ങളുടെ ഒന്നും ഓര്‍മിക്കാന്‍ ബാക്കിയില്ലാത്ത ഒഴിവുകാലത്തില്‍ നിന്ന് തുടുങ്ങുന്ന നോവല്‍ ഒരു ശരാശരി പ്രവാസിയുടെ പ്രത്യേകിച്ചൊന്നും രേഖപ്പെടുത്താനില്ലാത്ത ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു
പ്രണയത്തില്‍
ആദ്യത്തെ പ്രേമലേഖനം - അനിൽ ഫ്രാ |
പിന്നെ കുറച്ചുനേരം കൂടി എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചിരുന്നു. ഉച്ചഭക്ഷണം കഴിക്കാതെ പോകാന്‍ സീന അനുവദിച്ചതും ഇല്ല. ഇറങ്ങാന്‍ നേരം പടിക്കല്‍ വച്ച് അവള്‍ പറഞ്ഞു;"ഇപ്പോഴും പഴയ ഒരു കടം ബാക്കി കിടപ്പുണ്ട്....""എന്താത്?" "അശ്വതി തിയറ്ററിലെ ഒരു സിനിമ. ഒരു കടമെങ്കിലും ബാക്കികിടക്കുന്നതു നല്ലതാണു, അല്ലേ - നടക്കാതെ പോയതിന്റെ ഓർമ്മകള്‍ ഇടയ്ക്കൊക്കെ എടുത്തു താലോലിക്കുന്നതിന്റ
ജീവിതത്തില്‍
നമുക്ക് കേള്‍ക്കാന്‍ പഠിക്കാം! -- എ ജെ
പറഞ്ഞാല്‍ കേള്‍ക്കാത്തവന്‍ എന്ന പഴി ഏറ്റു വാങ്ങിയിട്ടുള്ളവരാണ് നമ്മളെല്ലാവരും. കുട്ടിക്കാലത്തും, പിന്നെ പലപ്പോഴും. മറ്റുള്ളവര്‍ പറഞ്ഞതും, നമ്മള്‍ കേട്ടതും തമ്മിലുള്ള അന്തരത്തില്‍ നിന്നാണ് ഈ ആരോപണം ജനിക്കുന്നത്. “പറഞ്ഞത് “, “കേള്‍ക്കണമെങ്കില്‍“ നമ്മള്‍ ശ്രദ്ധിച്ച് കേള്‍ക്കുവാന്‍ പഠിക്കേണ്ടിയിരിക്കുന്നു..
കാഴ്ചയില്‍
സൂര്യകിരീടം വീണുടഞ്ഞു..... - ടി ഷൈബിന്‍
അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല ഏന്തിയും കൈക്കുടന്ന നിറയെ തിരുമധുരം പകര്‍ന്നും കൈരളിയുടെ ഗാനവസന്തത്തെ വിരല്‍തൊട്ടുണര്‍ത്താന്‍ ഇനി പുത്തഞ്ചേരിയില്ല. പാടി തീരും മുമ്പേ പാതി മുറിഞ്ഞ ഗാനമായ്, ഇടറിയ ചുവടുപോലെ, ആകാശദീപങ്ങളെ സാക്ഷിയാക്കി ഒരു വിടപറയല്‍
ലെന്‍സ് -- ഇതിലേതു കലത്തില്‍ പാകപ്പെടുത്തുമെന് ജീവിതം ..... -- സാഗര്‍
ഒരു മോഡുലാര്‍ കിച്ചണില്‍ ഇലക്ടിക് ഓവനും റൈസ് കുക്കറിനുമരികില്‍ ഒരു മണ്‍ചട്ടിക്കെന്തു കാര്യം.
പെണ്‍നോട്ടത്തില്‍
അന്വേഷി
അന്വേഷി' കേരളീയ സമൂഹം പിന്നിട്ട സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാന അദ്ധ്യായമാണ്. സ്ത്രീസമൂഹത്തിനുവേണ്ടി നിരവധി പ്രക്ഷോഭങ്ങളും, പോരാട്ടങ്ങളും സംഘടിപ്പിക്കുമ്പോള്‍ തന്നെ അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് സാന്ത്വനവും, സംരക്ഷണവും നല്കുന്ന ഒരു എളിയ സംഘടനയായാണ് 1993 ല്‍ അന്വേഷി രൂപീകരിക്കപ്പെടുന്നത്
പാചകത്തില്‍ ഇത്തവണ മധുരക്കിഴങ്ങ് കറി
സത്യംവര -- വി ആര്‍ സത്യദേവ്
ബൂലോഗവിചാരണ 32 -- എന്‍.കെ
ബൂലോഗവിചാരണയില്‍ ഇത്തവണ ദില്ലി പോസ്റ്റ് ,ആഭിചാരം , ചാര്‍വാകം എന്നി ബ്ലോഗുകള്‍.
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍
2010 ഫിബ്രവരി 16 മുതല്‍ 28 വരെയുള്ള കാലയളവിലെ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഒരാളുടെ ജാതകഫലം അഷ്ടവര്‍ഗ്ഗഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ വ്യത്യാസം ഉണ്ടാവുന്നതാണ്
വായിക്കുക ഇഷ്ടമായെങ്കില്‍ കൂട്ടുകര്‍ക്ക് പകര്‍ന്നു കൊടുക്കുക
No comments:
Post a Comment