അക്ഷരനക്ഷത്രം കോര്‍ത്ത ജപമാല ഏന്തിയും കൈക്കുടന്ന നിറയെ തിരുമധുരം പകര്‍ന്നും കൈരളിയുടെ ഗാനവസന്തത്തെ വിരല്‍തൊട്ടുണര്‍ത്താന്‍ ഇനി പുത്തഞ്ചേരിയില്ല. പാടി തീരും മുമ്പേ പാതി മുറിഞ്ഞ ഗാനമായ്, ഇടറിയ ചുവടുപോലെ, ആകാശദീപങ്ങളെ സാക്ഷിയാക്കി ഒരു വിടപറയല്‍; പ്രിയപ്പെട്ടവരുടെ നെഞ്ചിലെ കുഞ്ഞുമണ്‍വിളക്ക് ഊതിക്കെടുത്തി, പാടാനുള്ളതിലേറെയും എഴുതാതെ ബാക്കിവെച്ച്, ഇത്രതിടുക്കത്തില്‍ പുത്തഞ്ചേരി പോയതെന്താണ്..........
അരച്ചാണ്‍പോലും നീളമില്ലാത്ത ജീവിതത്തിലെ ആകസ്മികതകളായിരുന്നു പുത്തഞ്ചേരിക്ക് എല്ലാ നേട്ടങ്ങളും. സംഭവിച്ചതെല്ലാം നല്ലതിനെന്ന് അദ്ദേഹവും പറഞ്ഞുവെച്ചത്, വേഗത്തിലുള്ള ഈ അസ്തമനം മുന്‍കണ്ടായിരുന്നോ? മനസ്സില്‍ നിറയെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുമായി ഈ കോഴിക്കോട്ടുകാരന്‍ ഇനി നമ്മെ താളം പിടിപ്പിക്കാന്‍ ഉണ്ടാവില്ല; നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം പകര്‍ന്ന്, ആ സൂര്യകിരീടം വീണുടഞ്ഞുപോയി.......
നെറുകയില്‍ തലോടി മാഞ്ഞ അക്ഷരനക്ഷത്രത്തിനു ഓര്‍മയുടെ മണ്‍ വിളക്കുകള്‍ കൊണ്ട് പ്രണാമം.....
പൂര്‍ണവായനക്ക്
No comments:
Post a Comment