മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിനായ നാട്ടുപച്ചയുടെ ലക്കം 19 പരിചയപ്പെടാം...
നാട്ടുപച്ചയില് ഒരു പുതിയ പംക്തി ആരംഭിക്കുന്നു. മലയാളം ഓണ്‍ലൈന്‍ രംഗത്തെ സജീവ സാന്നിധ്യവും, സമുദ്ര ഗവേഷണ രംഗത്തെ പ്രതിഭയുമായ ഡോ.ജി.നാരായണ സ്വാമിയുടെ പലരും പലതും... ഈ ലക്കത്തില്‍ അവയിലൊരുനാൾ ഒന്നു കേളിപ്പെടുന്നു എന്ന ലേഖനം വായിക്കാം...
ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ വസന്തകാലമാണല്ലൊ ഇപ്പോള്‍.. തികച്ചും വ്യക്തിപരമായ 21 ചോദ്യങ്ങളാണ് പങ്കെടുക്കുന്നവരോട് ചോദിക്കുക. ഉത്തരം സത്യമല്ലെങ്കില്‍ ലൈ ഡിടക്ടര്‍ കളവാണെന്നു കാണിക്കും. ഉത്തരം മുഴുവനും സത്യമാണെങ്കില്‍ കിട്ടുക ഒരു കോടിയും. 'Moments of Truth' എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരിപാടി കാപ്പിരികള്‍ കോപ്പിയടിച്ചതാണ് സച് കാ സാമ്നാ. നിത്യായനത്തില്‍ വായിക്കൂ സത്യമേവ ജയതേ! 'സച് കാ സാമ്നാ' ഭീ ജയതേ
മലയാള സിനിമാരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ കാട്ടുകുതിരയെക്കുറിച്ച് എസ്.കുമാര്‍.. രാജന് പി ദേവിനെ അനുസ്മരിക്കുന്നു...
പുരാണത്തില്‍ നിന്നൊരു കഥാപാത്രം കൂടി, ഈ ലക്കത്തില്‍ അനിയനെഴുതിയ കഥ ശാന്ത..
കവിതകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി 3 കവിതകള്‍
സുനില്‍കുമാര്‍.എം.എസിന്റെ ഓട്ടാമ്പൊള്ളി
ദീപാ ബിജോ അലക്സാണ്ടറുടെ മഴയിലൂടെ
റോഷന് വി.കെയുടെ വേട്ടമൃഗം
ജീവിതത്തില്‍ വായിക്കൂ രാജേഷ് നന്ദിയംകോടിന്റെ പ്രസവാനന്തര ചിന്തകള്‍.. പ്രസവം എന്ന് പറഞ്ഞാല്‍ വലിയ സംഭവം തന്നെയാണ്. മനുഷ്യനാണെങ്കിലും മൃഗമാണെങ്കിലും ഫ്രഷായ ചില ആള്ക്കാര് ഭൂമിയിലേക്ക് ഇറങ്ങിവരികയല്ലേ? ദൈവത്തിന്റെ സപ്പോര്‍ട്ടോടുകൂടി.
കാഴ്ചയില്‍ അനിമേഷന്‍ ചിത്രമായ ഇ വാളിനെക്കുറിച്ചെഴുതുന്നു ഷാഹിന.കെ.
2008 ല്‍ ഇറങ്ങിയ ഈ ചിത്രം. എടുത്തുപറയേണ്ട ഒരു ഘടകം ഇതിലെ കഥാതന്തുവിന്റെ ഗാംഭീര്യത്തിനുതകുന്ന തരത്തിലുള്ള 'പിക്സറി' ന്റെ ആനിമേഷന്‍ ആണ്. വാള്-ഇയുടെ വാചാര വികാരങ്ങള്‍ നമ്മുടെ മനസ്സുതൊടുന്നു. ഇതൊരു ആനിമേഷന്‍ സിനിമയാണെന്നും വാള്-ഇ വെറുമൊരു യന്ത്രമാണെന്നും പ്രേക്ഷകര്‍ മറന്നു പോവും.
ബൂലോഗ വിചാരണയില്‍ ചിത്രകാരന്, സെന്സിബിള് സെക്യുലാറിസം, ഞാനിവിടെയുണ്ട്, ജ്യോതിസ്സ്, മൗനം സംഗീതം, കണ്ടകശനി, ദി റബല്‍ തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ വിചാരണ ചെയ്യുന്നു.
ഒപ്പം പുതുലോകം തുടങ്ങിയ സ്ഥിരം പംക്തികളും...
നാട്ടുപച്ചയിലെ പഴയ ലേഖനങ്ങള്‍ കാണാന്‍ ‘പത്തായം’ സന്ദര്‍ശിക്കൂ...
വായിക്കൂ, അഭിപ്രായങ്ങള്‍ എഴുതൂ, ഇഷ്ടമായെങ്കില്‍ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തൂ...
നാട്ടുപച്ച - പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ...
Thursday, August 6, 2009
Subscribe to:
Post Comments (Atom)
1 comment:
മലയാളികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിനായ നാട്ടുപച്ചയുടെ ലക്കം 19 പരിചയപ്പെടാം...
Post a Comment