ലോക മലയാളിയുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ മാഗസിന്‍ നാട്ടുപച്ചയുടെ ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍...
നാട്ടുപച്ച ലക്കം 20 വായനക്കാര്‍ക്കു മുന്നില്‍
ഓടയുടെ ഗന്ധമുള്ള മുരളീരവം - അനിലന്‍
കെ।മുരളീധരന്‍ കേരളരാഷ്ട്രീയത്തില്‍ ഒരു അനാവശ്യ ജന്മമാണ്. അധ:പതിച്ചുവെന്ന് നാം എന്നേ തിരിച്ചറിഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അഴുകിയ ഗന്ധം കൂടി സമ്മാനിച്ചുവെന്നതാണ് മുരളീധരന്റെ മൌലിക സംഭാവന. ആ ഗന്ധം ആജന്മ സുഗന്ധമാക്കുന്ന സമകാല മാധ്യമങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ഓടയുടെ ഗന്ധമുള്ള മുരളീരവത്തില്‍ അനിലന്‍.
മലയാള മാധ്യമങ്ങള്‍ തിരസ്കരിച്ച് മറ്റുഭാഷകളിലെ വിലപ്പെട്ട രചനകള്‍ വിവര്‍ത്തനം ചെയ്ത് വായനക്കാര്‍ക്കു മുന്നില്‍ എത്തിക്കുന്നതിനു നാട്ടുപച്ച ആരംഭിച്ച ശ്രമങ്ങള്‍ തുടരുന്നു. ഈ പരമ്പരയിലെ നാലാമത്തെത് ഈ ലക്കത്തില്‍ വായിക്കാം..
ഒരു ഒറ്റുകാരിയായി എന്റെ ജീവിതം - സാറ ഗഹ്‌റാമണി (വിവര്‍ത്തനം നിത്യന്‍)
സാറ ഗഹ്‌റാമണി 1981ല്‍ തെഹ്റാനില്‍ ജനിച്ചു. 2001ല്‍ ഇറാനിയന്‍ ജനതയ്ക്കെതിരെ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാരോപിച്ച് ഗവര്‍ണ്മെന്റ് അവരെ അറസ്റ്റു ചെയ്തു. 2005ല്‍ ഇറാനില്‍ നിന്നും രക്ഷപ്പെട്ടു. ഉള്‍ക്കിടിലത്തോടെ മാത്രം വായിക്കാന്‍ പറ്റുന്ന അവരുടെ അനുഭവങ്ങളില്‍ നിന്നൊരേട്.
ഡോ.ജി.നാരായണസ്വാമിയുടെ പലരും പലതും തുടരുന്നു. ഈ ലക്കത്തില്‍ ഉമിക്കരി.
പിന്നെ കുറേക്കാലം ജീവിതം മാവുപോയിട്ട്, ഇലകൂടിയില്ലാത്ത നഗരത്തിലായിരുന്നല്ലോ. ഇന്ന് പേസ്റ്റില്ലെങ്കിൽ പല്ലുതേച്ചതായി തോന്നില്ല! ബ്രഷ് ഇട്ടുരച്ചതിന്റെ പോടുകൾ പല്ലിലെമ്പാടും! അടുത്തിടെ വയസ്സായ ആരോ ടെലിവിഷനിൽ പറഞ്ഞു, താൻ ഉമിക്കരികൊണ്ടേ ഇപ്പോഴും പല്ലുതേക്കൂ എന്ന്. ആ സ്ത്രീയുടെ പല്ലുകണ്ട് കൊതി തോന്നി. നമുക്ക് പല്ലുള്ളതേ മഹാഭാഗ്യം.
മഷിയില്‍ 2 കവിതകള്‍.. റോഷന്‍.വി.കെയുടെ സ്വാതന്ത്ര്യാനന്തരവും, കനിഷിന്റെ ഓര്‍ക്കിഡ് റീത്തും...
പ്രണയിനിയ്ക്ക് വേണ്ടി ചിത്രശലഭങ്ങളെപ്പിടിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മാലദ്വീപ് എന്ന് ദ്വീപ് സമൂഹങ്ങളിലേക്ക് നാടുവിട്ട എന്റെ ജീവിതവുമായി ഒരുപാട് സാമ്യമുള്ള വരികള്‍ പഴയകൂട്ടുകാരിയോട് പരുഷമായി യാതൊരു വേദനയും കൂടാതെ പ്രണയം നിരസിച്ച എനിക്ക് പ്രണയിക്കാനുള്ള മാനസിക വളര്‍ച്ചയുണ്ടായിരുന്നില്ല എന്ന് പ്രണയത്തില്‍ സതീഷ് സഹദേവന്‍, വായിക്കൂ പ്രണയം, നൈരാശ്യം, പ്രവാസം....
ജീവിതത്തില്‍ രണ്ടു കുറിപ്പുകള്‍.. യാസ്മിന്റെ പറയാതെ വന്ന അതിഥിയും, ഷാഹിന.കെ.യുടെ പച്ചയും വയലറ്റും നക്ഷത്രങ്ങളും...
പുതുലോകത്തില്‍ കൈതചക്ക പുഡ്ഡിംഗ് എങ്ങിനെയുണ്ടാക്കാമെന്ന് അമ്പിളി മനോജ്.
ബൂലോഗ വിചാരണ 20 ലക്കം പൂര്‍ത്തിയാക്കുന്നു. ഈ ലക്കത്തില്‍ മണലെഴുത്ത്, നമതു വാഴ്വും കാലം, യുക്തിവാദം, വര്‍ത്തമാനം, വയല്‍പ്പൂവ്, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ഈ ലക്കത്തില്‍ വിചാരണ ചെയ്യപ്പെടുന്നു.
2009 ആഗസ്റ് 16 മുതല്‍ 31 വരെയുള്ള കാലത്ത് ഓരോ കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ
വാരഫലങ്ങളെക്കുറിച്ച് ചെമ്പോളി ശ്രീനിവാസന്‍..
വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ...
നാട്ടുപച്ച ഇഷ്ടമായെങ്കില്‍ സുഹൃത്തുക്കള്‍ക്കും പരിചയപ്പെടുത്തൂ
Tuesday, August 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment