ഇത് ജീവിതത്തിന്റെ അന്ത്യം, അതിജീവനത്തിന്റെ ആരംഭം
1855 ല്‍ പ്രസിഡണ്ട് ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സണെ അഭിസംബോധന ചെയ്തുകൊണ്ട് സുവാമിഷ് ഗോത്രത്തലവന്‍ ചീഫ്‌സിയാറ്റില്‍ എഴുതിയ കത്തിന്റെ പ്രസക്തമായ ഭാഗം.. സി.പി.അബൂബക്കറിന്റെ വിവര്‍ത്തനം...
നമ്മുടെ ഭൂമി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് വാഷിങ്ങ്ടണിലെ തിരുമനസ്സ് അറിവിച്ചിരിക്കുന്നു. ഹൃദയത്തിന്റേയും ശുഭാശംസകളുടെയും കരുണാവചനങ്ങളും അവിടുന്ന് അരുള്‍ ചെയ്തിരിക്കുന്നു. അവിടുത്തേ കൃപ . നമ്മുടെ സൗഹൃദം കൊണ്ട് അവിടുത്തേക്ക് ഒന്നും നേടാനില്ലെന്ന് നമുക്ക് നന്നായി അറിയാം. പക്ഷേ, അവിടുത്തേ ആജ്ഞ നാം പരിഗണിക്കുന്നു. ഇല്ലെങ്കില്‍, നമുക്കറിയാം, അവിടുത്തേ ആള്‍ക്കാര്‍, വെള്ളക്കാര്‍, തോക്കുമായി വന്ന് ഈ ഭൂമി കൈവശപ്പെടുത്തുമെന്ന് . സിയറ്റില്‍ മൂപ്പന്റെ വാക്ക് വാഷിങ്ങ്ടണിലെ തിരുമനസ്സിന് വിശ്വസിക്കാം. ഋതുക്കള്‍ മാറി മാറി വരുമെന്നപോലെ സത്യമായി വിശ്വസിക്കാം. നമ്മുടെ വാക്കുകള്‍ നക്ഷത്രങ്ങള്‍ പോലെയാണ്. അവ അസ്തമിക്കുന്നില്ല.
എങ്ങിനെയാണ് തിരുമനസ്സേ, ആകാശവും ഭൂമിയും കച്ചവടം ചെയ്യാന്‍കഴിയുക? ആകാശത്തിന്റെ വിശാലത? ഭൂമിയുടെ ഊഷ്മളത? നമുക്കിതാലോചിക്കാനേ വയ്യ. വായുവിന്റെ കുളിര്‍മയോ വെള്ളത്തിന്റെ തിളക്കമോ നമ്മുടെയാരുടേയും സ്വത്തല്ല. എങ്ങിനെയാണ് തിരുമനസ്സേ, അവിടുത്തേക്ക് ഇതൊക്കെ ഞങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുക? ഈ മണ്ണിന്റെ ഓരോ തരിയും ഞങ്ങള്‍ക്ക് പാവനമാണ്. ചൊമന്ന മനുഷ്യന്റെ ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, എല്ലാം പരിപാവനമാണ്- മരച്ചില്ലയും, മണല്‍ത്തീരവും, ഇരുള്‍ പരത്തുന്ന മൂടല്‍ മഞ്ഞും, വനവും, ശലഭഗീതവും, തിര്യക്കുകളുടെ ആരവവും, എല്ലാം.. പൊയ്കകളില്‍, പുഴകളില്‍ ചിന്നിയൊഴുകുന്ന ജലം, വെറും വെള്ളമല്ല, ഞങ്ങള്‍ക്ക്, ഞങ്ങളുടെ പിതൃക്കളുടെ ചോരയാണ്. ജലത്തിന്റെ മര്‍മ്മരം എന്റെ പിതാമഹന്റെ വിളിയാണ്. മുഴുവന്‍ വായിക്കുക..
1 comment:
ujjwalamaya prasagam!
howard zinn inte vikhyathamaya 'people's history' yil ninalle?
Post a Comment