നാട്ടുപച്ചയുടെ പതിനാലാം ലക്കം വായനക്കാരുടെ മുന്നില്‍...
നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി-പ്രശാന്ത് ആര്‍ ക്യഷ്‌ണ
എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. ....അകാലത്തില്‍ പൊലിഞ്ഞ നന്ദിതയെക്കുറിച്ച് ഇതുവരെ കേള്‍ക്കാത്ത ചില വര്‍ത്തമാനങ്ങള്‍...
തെരഞ്ഞെടുപ്പിന് ശേഷം ഒരു മഹാസമ്മേളനത്തില്‍ വെച്ച് ഖദറുടുപ്പിട്ട് അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സായി. ഇപ്പോള്‍ എന്തുതോന്നുന്നുവെന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടി പങ്കജകസ്തൂരി പരസ്യത്തിന്റ ഈണത്തില്‍ മറുപടിനല്‍കുന്നു. ആശ്വാസം...... (ഓരോ ശ്വാസത്തിലും) അബ്ദുള്ളക്കുട്ടിയുമായി അനില്‍ നടത്തിയ അഭിമുഖം വായിക്കുക...
ഇ-ലോകവുമായി ബന്ധമില്ലാത്ത നാലുചുവരുകള്‍ക്കുള്ളില്‍ ലോകമൊതുങ്ങുന്ന ബിനു എം ദേവസ്യ എന്ന കവിക്ക് സാന്ത്വനമാകുകയാണ് ഈ ചങ്ങാതിമാര്‍. ബിനുവിന്റെ സ്വപ്നങ്ങളിലേക്കുള്ള വഴികള്‍ എന്ന കവിതാസമാഹാരത്തെ കുറിച്ച് വായിക്കൂ